വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഒരോവറില്‍ ആറു സിക്‌സര്‍- ലിസ്റ്റില്‍ 8 പേര്‍; യുവി മാത്രമല്ല ഇന്ത്യന്‍ താരം, രണ്ടു പേര്‍ കൂടിയുണ്ട്!

രവീന്ദ്ര ജഡേജ, രവി ശാസ്ത്രി എന്നിവരും ഈ നേട്ടം കൈവരിച്ചിട്ടുണ്ട്

1

ഒരോവറിലെ ആറു പന്തുകളും സിക്‌സറിലേക്കു പറത്തിയ താരത്തെക്കുറിച്ച് പരാമര്‍ശിക്കുമ്പോള്‍ മനസ്സിലേക്ക് ആദ്യമെത്തുന്ന പേര് മുന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ യുവരാജ് സിങിന്റേതായിരിക്കും. 2007ലെ പ്രഥമ ടി20 ലോകകപ്പ് മല്‍സരത്തില്‍ ഇംഗ്ലണ്ട് പേസര്‍ സ്റ്റുവര്‍ട്ട് ബ്രോഡിനെതിരേയായിരുന്നു ഒന്നിനു പിറകെ ഒന്നായി ആറു പന്തുകളും സിക്‌സറിലേക്കു പറത്തി യുവി ലോക റെക്കോര്‍ഡ് കുറിച്ചത്. അന്താരാഷ്ട്ര ടി20യില്‍ പിന്നീട് അതിനു ശേഷം മറ്റൊരു താരവും യുവിയുടെ നേട്ടത്തിനൊപ്പം എത്തിയിട്ടില്ല.

അതേസമയം, ഒരോവറില്‍ ആറു പന്തുകളിലും സിക്‌സര്‍ നേടിയ ആദ്യത്തെ താരമല്ല യുവി. അദ്ദേഹത്തിനു മുമ്പും ശേഷവും ചില കളിക്കാര്‍ ഈ നേട്ടത്തിന് അവകാശികളായിട്ടുണ്ട്. ഇവര്‍ ആരൊക്കെയാണെന്നു നമുക്ക് നോക്കാം.

ഗാര്‍ഫീല്‍ഡ് സോബേഴ്‌സ് (1968)

ഗാര്‍ഫീല്‍ഡ് സോബേഴ്‌സ് (1968)

1968ല്‍ വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം ഗാര്‍ഫീല്‍ഡ് സോബേഴ്‌സാണ് ആദ്യമായി ഒരോവറില്‍ ആറു സിക്‌സറുകള്‍ പായിച്ച് ലോകത്തെ വിസ്മയിപ്പിച്ചത്. അന്താരാഷ്ട്ര ക്രിക്കറ്റിലായിരുന്നില്ല, മറിച്ച് ഫസ്റ്റ് ക്ലാസ് മല്‍സരത്തിലായിരുന്നു അദ്ദേഹത്തിന്റെ ഈ നേട്ടം. നോട്ടിങ്ഹാം ഷെയറനു വേണ്ടിയായിരുന്നു സോബേഴ്‌സിന്റെ തകര്‍പ്പന്‍ പ്രകടനം. ഗ്ലാമോര്‍ഗനെതിരായ മല്‍സരത്തില്‍ മാല്‍ക്കം നാഷിന്റെ ഓവറിലായിരുന്നു ടീമിന്റെ ക്യാപ്റ്റന്‍ കൂടിയായ സോബേഴ്‌സിന്റെ സംഹാര താണ്ഡവം.

രവി ശാസ്ത്രി (1985)

രവി ശാസ്ത്രി (1985)

നിലവിലെ ഇന്ത്യന്‍ കോച്ചും മുന്‍ അറ്റാക്കിങ് ബാറ്റ്‌സ്മാനുമായ രവി ശാസ്ത്രിയും ഒരോവറില്‍ ആറു സിക്‌സറുകള്‍ പായിച്ചിട്ടുണ്ട്. 1985ല്‍ നടന്ന രഞ്ജി ട്രോഫി മല്‍സരത്തില്‍ ബറോഡയ്‌ക്കെതിരേയാണ് ബോംബെ ടീമിനു വേണ്ടി ശാസ്ത്രി സിക്‌സര്‍ മഴ പെയിച്ചത്. ഇടംകൈയന്‍ സ്പിന്നര്‍ തിലകരാജാണ് അന്ന് അദ്ദേഹത്തിന്റെ വെടിക്കെട്ടിന് ഇരയായത്.

ഹെര്‍ഷല്‍ ഗിബ്‌സ് (2007)

ഹെര്‍ഷല്‍ ഗിബ്‌സ് (2007)

ദക്ഷിണാഫ്രിക്കയുടെ മുന്‍ വെടിക്കെട്ട് ഓപ്പണര്‍ ഹെര്‍ഷല്‍ ഗിബ്‌സ് ഒരോവറിലെ ആറു പന്തുകളിലും സിക്‌സര്‍ നേടിയിട്ടുണ്ട്. 2007ല്‍ നടന്ന ഐസിസിയുടെ ഏകദിന ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടിയാണ് ഗിബ്‌സ് സിക്‌സര്‍ വാരിക്കൂട്ടിയത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഒരോവറില്‍ ആറു പന്തിലും സിക്‌സര്‍ നേടിയ ആദ്യ താരവും ഗിബ്‌സാണ്. ഇതിനു ശേഷമായിരുന്നു ഇതേ വര്‍ഷം തന്നെ ടി20 ലോകകപ്പില്‍ യുവിയും നേട്ടം ആവര്‍ത്തിച്ചത്. നെതര്‍ലാന്‍ഡ്‌സിനെതിരായ മല്‍സരത്തില്‍ ഡാന്‍ വാന്‍ ബ്യുംജിന്റെ ഓവറിലാണ് ഗിബ്‌സ് ആറു സിക്‌സറുകള്‍ നേടിയത്.

റോസ് വൈറ്റ്‌ലി (2017)

റോസ് വൈറ്റ്‌ലി (2017)

ഇംഗ്ലണ്ടിന്റെ റോസ് വൈറ്റ്‌ലിയാണ് ഒരോവറിലെ എല്ലാ പന്തുകളും സിക്‌സറിലെത്തിച്ച മറ്റൊരു താരം. 2017ല്‍ ഇംഗ്ലണ്ടില്‍ നടന്ന ടി20 ബ്ലാസ്റ്റില്‍ യോര്‍ക് ഷെയറിനെതിരായ കളിയില്‍ വോര്‍സെസ്റ്റര്‍ഷെയറിനു വേണ്ടിയാണ് വൈറ്റ്‌ലി അപൂര്‍വ്വ നേട്ടത്തിന് അവകാശിയായത്.
കാള്‍ കാര്‍വറിന്റെ ഓവറിലാണ് വൈറ്റ്‌ലി തുടരെ ആറു സിക്‌സറുകള്‍ നേടിയത്. 55 പന്തില്‍ 118 റണ്‍സ് താരം അടിച്ചുകൂട്ടിയെങ്കിലും മല്‍സരത്തില്‍ ജയം എതിര്‍ ടീമിനായിരുന്നു.

രവീന്ദ്ര ജഡേജ (2017)

രവീന്ദ്ര ജഡേജ (2017)

ശാസ്ത്രി, യുവി എന്നിവര്‍ക്കു ശേഷം ഒരോവരില്‍ ആറു സിക്‌സറുകള്‍ നേടിയിട്ടുള്ള മൂന്നാമത്തെ ഇന്ത്യന്‍ താരമാണ് നിലവില്‍ ടീമിന്റെ ഭാഗമായ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ. ദേശീയ ടീമിനു വേണ്ടിയായിരുന്നില്ല മറിച്ച് ആഭ്യന്തര ക്രിക്കറ്റിലായിരുന്നു ജഡേജയുടെ തകര്‍പ്പന്‍ പ്രകടനം.
2017ല്‍ നടന്ന ഇന്റര്‍ ഡിസ്ട്രിക്റ്റ് ടി20 ടൂര്‍ണമെന്റില്‍ ഇടംകൈയന്‍ മീഡിയം പേസര്‍ നീലം വംജയ്‌ക്കെതിരേയാണ് ജഡേജ സിക്‌സര്‍ മഴ പെയ്യിച്ചത്. അംറലിക്കെതിരായ കളിയില്‍ ജാംനഗറിനു വേണ്ടിയാണ് താരം ഇറങ്ങിയത്. മല്‍സരത്തില്‍ വെറും 69 പന്തില്‍ 15 ബൗണ്ടറികളും 10 സിക്‌സറുമടക്കം ജഡേജ 154 റണ്‍സ് വാരിക്കൂട്ടി.

ഹസ്‌റത്തുള്ള സസായ് (2018)

ഹസ്‌റത്തുള്ള സസായ് (2018)

അഫ്ഗാനിസ്താന്‍ താരം ഹസ്‌റത്തുള്ള സസാസിയാണ് ഒരാവറില്‍ ആറു സിക്‌സറുകള്‍ കണ്ടെത്തിയ മറ്റൊരു ബാറ്റ്‌സ്മാന്‍. 2018ലെ അഫ്ഗാനിസ്താന്‍ പ്രീമിയര്‍ ലീഗില്‍ കാബൂള്‍ സ്വാനന്‍ ടീമിനു വേണ്ടിയായിരുന്നു ഇത്. ബാള്‍ക്ക് ലെജന്റ്‌സിനെതിരായ കളിയില്‍ ഇടംകൈയന്‍ സ്പിന്നര്‍ അബ്ദുല്ലള്ള മസാറിക്കെതിരേയാണ് സസായ് ആറു സിക്‌സറുകള്‍ സ്‌കോര്‍ ചെയ്തത്. ടൂര്‍ണമെന്റില്‍ മസാറി കളിച്ച ആദ്യത്തെ മല്‍സരത്തിലാണ് സസായ് റണ്‍സ് വാരിക്കൂട്ടിയത്.

ലിയോ കാര്‍ട്ടര്‍ (2020)

ലിയോ കാര്‍ട്ടര്‍ (2020)

ഏറ്റവും അവസാനമായി ന്യൂസിലാന്‍ഡ് താരം ലിയോ കാര്‍ട്ടറാണ് ഒരോവറിലെ മുഴുവന്‍ പന്തുകളും നിലം തൊടീക്കാതെ ഗാലറയിലിലെത്തിച്ചത്. ഈ വര്‍ഷം തന്നെയായിരുന്നു ഇത്. ന്യൂസിലാന്‍ഡില്‍ നടന്ന ആഭ്യന്തര ടി20 ക്രിക്കറ്റ് ടൂര്‍ണമെന്റിലാണ് 25 കാരനായ കാര്‍ട്ടര്‍ ആറു പന്തില്‍ ആറു സിക്‌സറുകള്‍ നേടിയത്. ഈ നേട്ടം കൈവരിച്ച ആദ്യത്തെ ന്യൂസിലാന്‍ഡ് താരം കൂടിയാണ് അദ്ദേഹം.
നോര്‍ത്തേണ്‍ ഡിസ്ട്രിക്റ്റിനെതിരേ നടന്ന സൂപ്പര്‍ സ്മാഷ് ടി20 മല്‍സരത്തില്‍ കാന്റ്‌ബെറി കിങ്‌സിനു വേണ്ടിയാണ് കാര്‍ട്ടര്‍ റെക്കോര്‍ഡിട്ടത്. ഇടംകൈയന്‍ സ്പിന്നര്‍ ആന്റണ്‍ ഡെവ്‌സിച്ചാണ് പ്രഹരമേറ്റുവാങ്ങിയ ബൗളര്‍.

Story first published: Wednesday, July 22, 2020, 17:56 [IST]
Other articles published on Jul 22, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X