വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

2008ല്‍ കോലിക്കൊപ്പം അരങ്ങേറ്റം, പക്ഷെ വലിയ കരിയറില്ല-ഇന്ത്യയുടെ അഞ്ച് പേരിതാ

2008ല്‍ ഇന്ത്യന്‍ ടീമിലേക്കെത്തിയ കോലിക്ക് പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല

1

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ സൂപ്പര്‍ ഹീറോയാണ് വിരാട് കോലി. സച്ചിന്‍ ടെണ്ടുല്‍ക്കറിന് ശേഷം ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍. കളിച്ച തട്ടകങ്ങളിലെല്ലാം തന്റേതായ അടയാളപ്പെടുത്തലുകള്‍ നടത്താന്‍ കോലിക്ക് സാധിച്ചിട്ടുണ്ട്.

2008ല്‍ ഇന്ത്യന്‍ ടീമിലേക്കെത്തിയ കോലിക്ക് പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. ലോക ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ബാറ്റ്‌സ്മാന്‍മാരിലൊരാളായി കോലിയുണ്ടാവും. ഇപ്പോഴും മിന്നും ഫോമില്‍ കളിക്കുന്ന കോലി ഇന്ത്യയുടെ നട്ടെല്ലാണെന്ന് പറയാം.

എന്നാല്‍ കോലി ഇന്ത്യക്കായി അരങ്ങേറിയ അതേ വര്‍ഷം ഇന്ത്യക്കായി അരങ്ങേറിയ ചില താരങ്ങള്‍ക്ക് കരിയറില്‍ വലിയ നേട്ടമുണ്ടാക്കാനായില്ല. ആരാധക മനസില്‍ ഇടം നേടാനായെങ്കിലും കരിയറിലെ കണക്കുകള്‍ സൂപ്പര്‍ താരമെന്ന് പറയാവുന്ന തരത്തിലുള്ളതല്ല.

ഇത്തരത്തില്‍ കോലിക്കൊപ്പം ഇന്ത്യന്‍ ടീമില്‍ അരങ്ങേറിയവരും എന്നാല്‍ സൂപ്പര്‍ താരങ്ങളാവാന്‍ സാധിക്കാതെ പോവുകയും ചെയ്ത അഞ്ച് താരങ്ങള്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം.

Also Read: IND vs NZ: ഇന്ത്യക്കാര്‍ ഡബിളടിച്ചു കൂട്ടുന്നു! അന്തം വിട്ട് മറ്റുള്ളവര്‍-കാരണം പറഞ്ഞ് ബട്ട്Also Read: IND vs NZ: ഇന്ത്യക്കാര്‍ ഡബിളടിച്ചു കൂട്ടുന്നു! അന്തം വിട്ട് മറ്റുള്ളവര്‍-കാരണം പറഞ്ഞ് ബട്ട്

യൂസുഫ് പഠാന്‍

യൂസുഫ് പഠാന്‍

ഇന്ത്യയുടെ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍മാരിലൊരാളാണ് യൂസുഫ് പഠാന്‍. അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ കഴിവുള്ള യൂസുഫ് ഇര്‍ഫാന്‍ പഠാന്റെ ചേട്ടനാണ്. 2007ല്‍ ടി20 അരങ്ങേറ്റം കുറിച്ച യൂസുഫ് വിരാട് കോലിയുടെ അതേ വര്‍ഷമാണ് ഏകദിന അരങ്ങേറ്റം കുറിച്ചത്.

ആരാധക മനസില്‍ ഇടം പിടിച്ച താരങ്ങളിലൊരാളാണ് യൂസുഫെങ്കിലും വലിയൊരു കരിയര്‍ സൃഷ്ടിക്കാന്‍ അദ്ദേഹത്തിനായില്ലെന്ന് പറയാം. 57 ഏകദിനത്തില്‍ നിന്ന് 810 റണ്‍സും 22 ടി20യില്‍ നിന്ന് 236 റണ്‍സുമാണ് യൂസുഫിന് നേടാനായത്.

174 ഐപിഎല്ലില്‍ നിന്ന് 3204 റണ്‍സും യൂസുഫിന്റെ പേരിലുണ്ട്. ഇന്ത്യന്‍ ടീമിനൊപ്പം സ്ഥിര സാന്നിധ്യമാവാനോ വലിയ കരിയര്‍ സൃഷ്ടിക്കാനോ യൂസുഫിനായില്ല. 2012ന് ശേഷം ഇന്ത്യക്കായി കളിക്കാന്‍ യൂസുഫിനായിട്ടില്ല.

Also Read: IND vs AUS: കോലി സച്ചിനെ മാതൃകയാക്കണം! 25 വര്‍ഷം മുമ്പത്തെ പദ്ധതി-ഉപദേശിച്ച് ശാസ്ത്രി

മനോജ് തിവാരി

മനോജ് തിവാരി

ബംഗാള്‍ ആഭ്യന്തര താരം മനോജ് തിവാരിയും 2008ല്‍ ഇന്ത്യക്കായി ഏകദിന അരങ്ങേറ്റം കുറിച്ച താരമാണ്. ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനത്തിന്റെ കരുത്തില്‍ ഇന്ത്യന്‍ ടീമിലേക്കെത്താന്‍ മനോജിനായെങ്കിലും വലിയൊരു കരിയര്‍ സൃഷ്ടിക്കാനായില്ല.

12 ഏകദിനത്തില്‍ നിന്ന് 287 റണ്‍സും 3 ടി20യില്‍ നിന്ന് 15 റണ്‍സുമാണ് നേടിയത്. ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചുവരാന്‍ മനോജ് പല വട്ടം ശ്രമിച്ചെങ്കിലും അവസരം ലഭിച്ചില്ല. 2015ന് ശേഷം ഒരവസരം പോലും മനോജിന് ലഭിച്ചില്ല.

ഐപിഎല്ലിലും അദ്ദേഹം സജീവമായിരുന്നു. ഇന്ത്യയുടെ ടെസ്റ്റ് ടീമില്‍ പല തവണ മനോജ് ഇടം നേടാന്‍ ശ്രമിച്ചെങ്കിലും ഒരു തവണ പോലും അവസരം ലഭിച്ചില്ല. നിലവില്‍ ബംഗാള്‍ കായിക മന്ത്രിയാണ് മനോജ് തിവാരി.

മന്‍പ്രീത് ഗോണി

മന്‍പ്രീത് ഗോണി

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിലൂടെ ശ്രദ്ധിക്കപ്പെട്ട പേസ് ഓള്‍റൗണ്ടറാണ് മന്‍പ്രീത് ഗോണി. രഞ്ജി ട്രോഫിയില്‍ പഞ്ചാബിനായും തിളങ്ങിയ താരത്തിന് 2008ലാണ് ഇന്ത്യന്‍ ടീമിലേക്ക് വിളിയെത്തുന്നത്. ഉയര്‍ന്ന ഫിറ്റ്‌നസുള്ള താരത്തിന് വലിയ കരിയര്‍ ഇന്ത്യക്കൊപ്പം പ്രതീക്ഷിച്ചിരുന്നു.

ഇന്ത്യക്കായി 2 ഏകദിനം കളിച്ച് 2 വിക്കറ്റാണ് ഗോണിക്ക് നേടാനായത്. 44 ഐപിഎല്‍ മത്സരങ്ങളില്‍ നിന്നായി 37 വിക്കറ്റും ഗോണിയുടെ പേരിലുണ്ട്. എന്നാല്‍ ഇന്ത്യക്കൊപ്പം വലിയ കരിയര്‍ സൃഷ്ടിക്കുന്നതില്‍ ഗോണി പരാജയമായിരുന്നു.

പ്രഗ്യാന്‍ ഓജ

പ്രഗ്യാന്‍ ഓജ

ഇന്ത്യയുടെ ഇടം കൈയന്‍ സ്പിന്നറെന്ന നിലയില്‍ എല്ലാവര്‍ക്കും പരിചിതനായ താരമാണ് പ്രഗ്യാന്‍ ഓജ. 2008ല്‍ ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ച ഓജക്കും വലിയ കരിയര്‍ സൃഷ്ടിക്കാനായില്ല. 24 ടെസ്റ്റില്‍ നിന്ന് 113 വിക്കറ്റും 18 ഏകദിനത്തില്‍ നിന്ന് 21 വിക്കറ്റും 6 ടി20യില്‍ നിന്ന് 10 വിക്കറ്റുമാണ് നേടിയത്.

ആഭ്യന്തര ക്രിക്കറ്റിലും ഭേദപ്പെട്ട റെക്കോഡ് ഓജക്കുണ്ട്. ഇന്ത്യന്‍ ടീമിനൊപ്പം അല്‍പ്പം കൂടി നീണ്ട കരിയര്‍ അദ്ദേഹം പ്രതീക്ഷിച്ചിരുന്നെങ്കിലും പരിക്കാണ് ഓജയുടെ കരിയറില്‍ തിരിച്ചടിയായത്. എങ്കിലും ആരാധക മനസില്‍ ഇടം നേടാന്‍ ഓജക്കായിരുന്നു.

Also Read: ഡിആര്‍എസ് എന്നാല്‍ ധോണി റിവ്യൂ സിസ്റ്റമോ? ധോണിക്ക് അതറിയാം-റെയ്‌ന പറയുന്നു

സുബ്രമണ്യ ബദരിനാഥ്

സുബ്രമണ്യ ബദരിനാഥ്

വിരാട് കോലിക്ക് മുമ്പ് ഇന്ത്യ ആ സ്ഥാനത്ത് കണ്ട് താരമാണ് തമിഴ്‌നാടുകാരനായ സുബ്രമണ്യ ബദരിനാഥ്. ക്ലാസിക് ഷോട്ടുകള്‍ കളിക്കാന്‍ കഴിവുള്ള ബദരിനാഥിന് വലിയ കരിയര്‍ പ്രതീക്ഷിച്ചിരുന്നെങ്കിലും ഇന്ത്യക്കൊപ്പം ഒന്നുമാവാന്‍ താരത്തിനായില്ല.

ഐപിഎല്ലില്‍ സിഎസ്‌കെയുടെ സൂപ്പര്‍ താരമായിരുന്നു ബദരിനാഥ്. മൂന്ന് ഫോര്‍മാറ്റിലും അദ്ദേഹം ഇന്ത്യക്കായി കളിച്ചിരുന്നു. 2 ടെസ്റ്റില്‍ നിന്ന് 63 റണ്‍സും 7 ഏകദിനത്തില്‍ നിന്ന് 79 റണ്‍സും 1 ടി20യില്‍ നിന്ന് 43 റണ്‍സുമാണ് ബദരിനാഥ് നേടിയത്.

Story first published: Friday, January 20, 2023, 17:14 [IST]
Other articles published on Jan 20, 2023
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X