സന്നാഹം: കോലിക്കും ജഡ്ഡുവിനും ശ്രേയസിനും ഫിഫ്റ്റി, ഇന്ത്യക്കു മികച്ച ലീഡ്

ലെസ്റ്റര്‍: ചതുര്‍ദിന സന്നാഹ മല്‍സരത്തില്‍ ലെസ്റ്റര്‍ഷെയറിനെതിരേ ഇന്ത്യക്കു മികച്ച ലീഡ്. 366 റണ്‍സിന്റെ മികച്ച ലീഡ് ഒരു ദിനം ബാക്കിനില്‍ക്കെ ഇന്ത്യ നേടിക്കഴിഞ്ഞു. മൂന്നാംദിനം സ്റ്റംപെടുക്കുമ്പോള്‍ ഇന്ത്യ രണ്ടാമിന്നിങ്‌സില്‍ ഏഴു വിക്കറ്റിനു 365 റണ്‍സ് നേടിയിട്ടുണ്ട്. മൂന്നു വിക്കറ്റുകള്‍ ബാക്കിനില്‍ക്കെ ഇന്ത്യ ഇപ്പോള്‍ 366 റണ്‍സിനു മുന്നിലാണ്. 56 റണ്‍സെടുത്ത ജഡ്ഡുവിനോടൊപ്പം ഒരു റണ്‍സോടെ മുഹമ്മദ് സിറാജാണ് ക്രീസില്‍.

ധോണി തുടക്കമിട്ട ട്രെന്‍ഡുകള്‍, ഇപ്പോള്‍ ചിലര്‍ കോപ്പിയടിക്കുന്നു!- ഇതാ അഞ്ചെണ്ണംധോണി തുടക്കമിട്ട ട്രെന്‍ഡുകള്‍, ഇപ്പോള്‍ ചിലര്‍ കോപ്പിയടിക്കുന്നു!- ഇതാ അഞ്ചെണ്ണം

ജഡേജയെക്കൂടാതെ വിരാട് കോലി (67), ശ്രേയസ് അയ്യര്‍ (62) എന്നിവരും ഇന്ത്യക്കായി ഫിഫ്റ്റികളോടെ മിന്നി. മികച്ച ഫോമില്‍ ബാറ്റ് വീശിയ കോലി 98 ബോളില്‍ അഞ്ചു ബൗണ്ടറികളും രണ്ടു സിക്‌സറുമടിച്ചു. ആദ്യ ഇന്നിങ്‌സില്‍ ഡെക്കായ ശ്രേയസ് രണ്ടാമിന്നിങ്‌സില്‍ ഇതിനു പ്രായശ്ചിത്തം ചെയ്തു. 98 ബോളില്‍ 11 ബൗണ്ടറികള്‍ താരം നേടിയിരുന്നു. ജഡേജ 77 ബോളില്‍ 10 ബൗണ്ടറിയോടെയാണ് 56 റണ്‍സെടുത്തത്.

കെഎസ് ഭരത് (43), ശുഭ്മാന്‍ ഗില്‍ (38), ഹനുമാ വിഹാരി (20), ശര്‍ദ്ദുല്‍ ടാക്കൂര്‍ (28), ചേതേശ്വര്‍ പുജാര (22) എന്നിവരാണ് ഇന്ത്യന്‍ നിരയില്‍ പുറത്തായ മറ്റുള്ളവര്‍. ലെസ്റ്റര്‍ഷെയറിനു വേണ്ടി നവദീപ് സെയ്‌നി മൂന്നു വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ കമലേഷ് നാഗര്‍കോട്ടി രണ്ടു വിക്കറ്റുകളെടുത്തു.

ലോകകപ്പ് കളിക്കല്‍ ഇവര്‍ക്ക് ഹോബി! കൂടുതല്‍ തവണ കളിച്ചവരെ അറിയാം

ഒന്നിന് 80 റണ്‍സെന്ന നിലയിലാണ് ഇന്ത്യ മൂന്നാംദിനം കളി പുനരാരംഭിച്ചത്. ശുഭ്മാന്‍ ഗില്ലിന്റെ വിക്കറ്റ് ഇന്ത്യക്കു രണ്ടാംദിനം നഷ്ടമായിരുന്നു. ഗില്ലിനെയും ഭരതിനെയുമാണ് രണ്ടാമിന്നിങ്‌സില്‍ ഇന്ത്യ ഓപ്പണര്‍മാരായി പരീക്ഷിച്ചത്. ഈ നീക്കം ക്ലിക്കാവുകയും ചെയ്തു. നിശ്ചിത ഓവര്‍ ഫോര്‍മാറ്റിന്റെ ശൈലിയില്‍ ഇരുവരും അഗ്രസീവ് ബാറ്റിങാണ് കാഴ്ചവച്ചത്. ആദ്യ വിക്കറ്റില്‍ 62 റണ്‍സ് ഇരുവരും ചേര്‍ന്ന് നേടി. ഗില്ലിനെ പുറത്താക്കിയ നവദീപ് സെയ്‌നിയാണ് ലെസ്റ്റര്‍ഷെയറിനു ആദ്യ ബ്രേക്ക്ത്രൂ നല്‍കിയത്.

നേരത്തേ ഇന്ത്യക്കു ഒന്നാമിന്നിങ്‌സില്‍ നേടാനായത് 246 റണ്‍സായിരുന്നു. ഒരു ഘട്ടത്തില്‍ 200 റണ്‍സ് പോലും കടക്കുമോയെന്നു സംശയിച്ചുനിന്ന ഇന്ത്യയെ 250നു അരികിലെത്തിച്ചത് അണ്‍ക്യാപ്ഡ് താരം കൂടിയായ ഭരതാണ്. അദ്ദേഹം 70 റണ്‍സോടെ പുറത്താവാതെ നിന്നു. 111 ബോളില്‍ അദ്ദേഹം എട്ടു ബൗണ്ടറികളും ഒരു സിക്‌സറുമടിച്ചു. വിരാട് കോലി (33), ക്യാപ്റ്റന്‍ രോഹിത് ശര്‍മ (25), ഉമേഷ് യാദവ് (23), ശുഭ്മാന്‍ ഗില്‍ (21) എന്നിവരാണ് മറ്റു പ്രധാന സ്‌കോറര്‍മാര്‍. ലെസ്റ്റര്‍ഷെയറിനായി ഫാസ്റ്റ് ബൗളര്‍ റോമന്‍ വാക്കര്‍ അഞ്ചു വിക്കറ്റുകളെടുത്തു. വില്‍ ഡേവിസ് രണ്ടും വിക്കറ്റും നേടി.

വെജിറ്റേറിയനായ വീരുവിനെ ചിക്കന്‍ കഴിപ്പിച്ച സച്ചിന്‍, പറഞ്ഞത് ഒരൊറ്റ കാര്യം!

മറുപടിയില്‍ ലെസ്റ്റര്‍ഷെയര്‍ ഒന്നാമിന്നിങ്‌സില്‍ 244 റണ്‍സിനു ഓള്‍ഔട്ടായി. അവരുടെ രക്ഷകനായത് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്താണ്. 76 റണ്‍സോടെ അദ്ദേഹം ടീമിന്റെ ടോപ്‌സ്‌കോററായി മാറി. 87 ബോളില്‍ 14 ബൗണ്ടറികളും ഒരു സിക്‌സറും അദ്ദേഹം നേടി. റിഷി പട്ടേല്‍ (34), റോമന്‍ വാക്കര്‍ (34), ലൂയിസ് കിംബെര്‍ (31) എന്നിവരും മോശമല്ലാത്ത സംഭാവനകള്‍ നല്‍കി. ഇന്ത്യന്‍ ബൗളിങ് നിരയില്‍ ഏറ്റവും മികച്ചു നിന്നത് മുഹമ്മദ് ഷമിയും രവീന്ദ്ര ജഡേജയുമായിരുന്നു. ഇരുവരും മൂന്നു വിക്കറ്റുകള്‍ വീതമെടുത്തു. ശര്‍ദ്ദുല്‍ ടാക്കൂറിനും മുഹമ്മദ് സിറാജും രണ്ടു വിക്കറ്റുകള്‍ വീതം പങ്കിടുകയും ചെയ്തു.

ടോസ് ലഭിച്ച രോഹിത് ബാറ്റിങ് തിരഞ്ഞടുക്കുകയായിരുന്നു. ഇന്ത്യയുടെ നാലു പേര്‍ ലെസ്റ്റര്‍ഷെയറിനു വേണ്ടിയാണ് ഈ മല്‍സരത്തില്‍ ഇറങ്ങിയത്. ടെസ്റ്റ് സംഘത്തിലെ മുഴുവന്‍ പേര്‍ക്കും പരിശീലനം ലഭിക്കുന്നതിനായി ചിലര്‍ക്കു എതിര്‍ ടീമില്‍ കളിക്കാന്‍ ബിസിസിഐ അനുവാദം നല്‍കുകയായിരുന്നു.

പ്ലെയിങ് ഇലവന്‍

പ്ലെയിങ് ഇലവന്‍

ഇന്ത്യ- രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, ഹനുമാ വിഹാരി, കെഎസ് ഭരത് (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, ശര്‍ദ്ദുല്‍ ടാക്കൂര്‍, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്.

ലെസ്റ്റര്‍ഷെയര്‍- സാമുവല്‍ ഇവാന്‍സ് (ക്യാപ്റ്റന്‍), രെഹാന്‍ അഹമ്മദ്, സാമുവല്‍ ബേറ്റ്സ് (വിക്കറ്റ് കീപ്പര്‍), നതാന്‍ ബൗളി, വില്‍ ഡേവിസ്, ജോയ് എവിസണ്‍, ലൂയിസ് കിംബെര്‍, അബിദിന്‍ സകാന്‍ഡെ, റോമന്‍ വാക്കര്‍, ചേതേശ്വര്‍ പുജാര, റിഷഭ് പന്ത്, ജസ്പ്രീത് ബുംറ, പ്രസിദ്ധ് കൃഷ്ണ.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Saturday, June 25, 2022, 13:06 [IST]
Other articles published on Jun 25, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X