Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോകകപ്പ് കളിക്കല്‍ ഇവര്‍ക്ക് ഹോബി! കൂടുതല്‍ തവണ കളിച്ചവരെ അറിയാം

ഏതൊരു ക്രിക്കറ്ററുടെയും ഏറ്റവും വലിയ സ്വപ്‌നം സ്വന്തം രാജ്യത്തിനു വേണ്ടി ലേകകപ്പില്‍ കളിക്കുകയെന്നതായിരിക്കും. കിരീടമുയര്‍ത്താന്‍ സാധിച്ചില്ലെങ്കിലും ലോക ക്രിക്കറ്റിലെ മഹാവേദിയില്‍ ഒരിക്കലെങ്കിലും സ്വന്തം രാജ്യത്തിന്റെ കുപ്പായം ധരിച്ച് ഇറങ്ങാന്‍ ആഗ്രഹിക്കാത്ത ആരും തന്നെയുണ്ടാവില്ല. പക്ഷെ കുറച്ചു പേര്‍ക്കു മാത്രമേ ഈയൊരു സുവര്‍ണാവസരം ലഭിക്കാറുള്ളൂ.

ഇവരേക്കാള്‍ ഭാഗ്യവാന്‍മാരായ കളിക്കാരെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. ലോകകപ്പുകളില്‍ കളിക്കുകയെന്നത് ഒരു ഹോബിയാക്കി മാറ്റിയവരാണ് ഇവര്‍. ഏറ്റവും കൂടുതല്‍ തവണ ഐസിസിയുടെ ഏകദിന ലോകകപ്പില്‍ സ്വന്തം രാജ്യത്തെ പ്രതിനിധീകരിക്കാന്‍ ഭാഗ്യമുണ്ടായ ക്രിക്കറ്റര്‍മാരെ അറിയാം.

സച്ചിന്‍ ടെണ്ടുല്‍ക്കര്‍ (1992-2011)

സച്ചിന്‍ ടെണ്ടുല്‍ക്കര്‍ (1992-2011)

റെക്കോര്‍ഡുകളുടെ തമ്പുരാനും ഇന്ത്യന്‍ ബാറ്റിങ് ഇതിഹാസവുമായ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ലോക റെക്കോര്‍ഡ് പങ്കിടുകയാണ്. ആറു ലോകകപ്പുകളിലാണ് അദ്ദേഹം ഇന്ത്യന്‍ ടീമിന വേണ്ടി കളിച്ചിട്ടുള്ളത്. വ്യത്യസ്ത തലമുറകള്‍ക്കൊപ്പം അദ്ദേഹത്തിനു ടൂര്‍ണമെന്റില്‍ ഇറങ്ങാനുള്ള അപൂര്‍വ ഭാഗ്യം ലഭിച്ചു.
1992ലെ ലോകകപ്പില്‍ അരങ്ങേറിയ സച്ചിന്‍ 2011ലെ ലോകകപ്പ് വരെ ടീമില്‍ തുടര്‍ന്നു. 19 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ആറാം തവണ കന്നി ലോകകിരീടമെന്ന സച്ചിന്റെ മോഹവും പൂവണിഞ്ഞിരുന്നു. ലോകകപ്പില്‍ 45 മല്‍സരങ്ങളില്‍ നിന്നും ആറു സെഞ്ച്വറികളോടെ 2278 റണ്‍സ് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ നേടിയിട്ടുണ്ട്.

ജാവേദ് മിയാന്‍ദാദ് (1975-1996)

ജാവേദ് മിയാന്‍ദാദ് (1975-1996)

പാകിസ്താന്റെ മുന്‍ നായകനും ഇതിഹാസ താരവുമായ ജാവേദ് മിയാന്‍ദാദ് 1975 മുതല്‍ 96 വരെ ആറു ലോകകപ്പുകളുടെ ഭാഗമായിട്ടുണ്ട്. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്കൊപ്പം ഓള്‍ടൈം റെക്കോര്‍ഡ് പങ്കിടുകയാണ് അദ്ദേഹം. ഇത്രയും ടൂര്‍ണമെന്റുകളില്‍ നിന്നും 33 മല്‍സരങ്ങള്‍ കളിച്ച മിയാന്‍ദാദിന്റെ സമ്പാദ്യം 1083 റണ്‍സാണ്. ഒരു സെഞ്ച്വറിയും ഇതിലുള്‍പ്പെടുന്നു.

അക്തറും സഹീറും ഒരേ ടീമില്‍! ഒപ്പം വീരു, അഫ്രീഡി, സങ്കക്കാര- എന്നിട്ടും ടീം തോറ്റു

റിക്കി പോണ്ടിങ് (1996-2011)

റിക്കി പോണ്ടിങ് (1996-2011)

ഓസ്‌ട്രേലിയയുടെ എക്കാലത്തെയും മികച്ച വിജയനായകനും ഇതിഹാസ താരവുമായ റിക്കി പോണ്ടിങ് കളിച്ചിട്ടുള്ളത് അഞ്ചു ലോകകപ്പുകളിലാണ്. 1996 മുതല്‍ 2011 വരെയായിരുന്നു ഇത്. ഇവയില്‍ രണ്ടു തവണ ഓസീസ് കിരീടത്തില്‍ മുത്തമിട്ടപ്പോള്‍ ടീമിനെ നയിച്ചതും പോണ്ടിങായിരുന്നു.
ലോകകപ്പില്‍ 46 മല്‍സരങ്ങളില്‍ നിന്നും 45.86 ശരാശരിയില്‍ 1743 റണ്‍സും അദ്ദേഹം അടിച്ചെടുത്തിട്ടുണ്ട്. സച്ചിന്‍ കഴിഞ്ഞാല്‍ കൂടുതല്‍ സെഞ്ച്വറികളടിച്ചതും പോണ്ടിങാണ് (അഞ്ചു സെഞ്ച്വറി).

മുത്തയ്യ മുരളീധരന്‍ (1996-2011)

മുത്തയ്യ മുരളീധരന്‍ (1996-2011)

ശ്രീലങ്കയുടെ മുന്‍ സ്പിന്‍ വിസ്മയം മുത്തയ്യ മുരളീധരനും അഞ്ചു ലോകകപ്പുളില്‍ ദേശീയ ടീമിനു വേണ്ടി ഇറങ്ങി. ഇതില്‍ 96ലെ ആദ്യത്തെ ടൂര്‍ണമെന്റില്‍ തന്നെ ടീമിനൊപ്പം കിരീടവിജയത്തില്‍ പങ്കാളിയാവാനും സാധിച്ചു. ലോകകപ്പില്‍ 40 മല്‍സരങ്ങളില്‍ പന്തെറിഞ്ഞ മുരളിക്കു ലഭിച്ചത് 68 വിക്കറ്റുകളാണ്. 19 റണ്‍സിനു നാലു വിക്കറ്റുകളെടുത്തതാണ് ഏറ്റവും മികച്ച പ്രകടനം.

രോഹിത്തിനു ശേഷം അരങ്ങേറി, ഇതിനകം കളി നിര്‍ത്തി!- വിരമിച്ചവരുടെ ഇന്ത്യന്‍ ഇലവന്‍

ഗ്ലെന്‍ മഗ്രാത്ത് (1996-2007)

ഗ്ലെന്‍ മഗ്രാത്ത് (1996-2007)

ഓസ്‌ട്രേലിയയുടെ മുന്‍ ഇതിഹാസ ഫാസ്റ്റ് ബൗളര്‍ ഗ്ലെന്‍ മഗ്രാത്ത് ഈ ലിസ്റ്റില്‍ അഞ്ചാംസ്ഥാനത്തുണ്ട്. നാലു ലോകകപ്പുകളിലാണ് അദ്ദേഹം കംഗാരുപ്പടയ്ക്കായി ബള്‍ ചെയ്തത്. ഇവയില്‍ രണ്ടെണ്ണത്തില്‍ ഓസീസ് കപ്പുയര്‍ത്തുകയും ചെയ്തു. 39 മല്‍സരങ്ങളില്‍ 71 വിക്കറ്റുകള്‍ പോക്കറ്റിലാക്കാനും മഗ്രാത്തിനായിട്ടുണ്ട്. ലോകകപ്പ് ചരിത്രത്തില്‍ ഏറ്റവുമധികം വിക്കറ്റുകളുള്ള ബൗളറും അദ്ദേഹം തന്നെയാണ്.
2003ല്‍ ഓസ്‌ട്രേലിയ ചാംപ്യന്‍മാരായ ലോകകപ്പില്‍ നമീബിയക്കെതിരേയാണ് മഗ്രാത്തിന്റെ ഏറ്റവും മികച്ച ബൗളിങ് പ്രകടനം കണ്ടത്. 15 റണ്‍സ് മാത്രം വിട്ടുകൊടുത്ത് അദ്ദേഹം ഏഴു പേരെ പുറത്താക്കുകയായിരുന്നു.

Story first published: Friday, June 24, 2022, 20:04 [IST]
Other articles published on Jun 24, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+