
ഇന്ത്യക്കു വേണ്ടി രണ്ടിന്നിങ്‌സുകളിലായി സെഞ്ച്വറി നേടാനും വിരാട് കോലിക്കു സാധിച്ചു. ആദ്യ ഇന്നിങ്‌സില്‍ 33 റണ്‍സിനു പുറത്തായ അദ്ദേഹം രണ്ടാമിന്നിങ്‌സില്‍ തകര്‍പ്പന്‍ ഫിഫ്റ്റി കുറിച്ച ശേഷമാണ് ക്രീസ് വിട്ടത്. 98 ബോളില്‍ 67 റണ്‍സ് കോലി അടിച്ചെടുത്തു. അഞ്ചു ബൗണ്ടറികളും രണ്ടു സിക്‌സറും ഇതിലുള്‍പ്പെട്ടിരുന്നു. ഇതോടെയാണ് രണ്ടിന്നിങ്‌സുകളിലായി അദ്ദേഹം 100ലെത്തിയത്. ആദ്യ ഇന്നിങ്‌സില്‍ 69 ബോളില്‍ നാലു ബൗണ്ടറികളും ഒരു സിക്‌സറും കോലി അടിച്ചിരുന്നു.

വളരെ ആത്മവിശ്വാസത്തോടെയാണ് ഈ മല്‍സരത്തില്‍ കോലി ബാറ്റ് വീശിയത്. ചില കണ്ണഞ്ചിക്കുന്ന ഷോട്ടുകളും അദ്ദേഹം പായിച്ചിരുന്നു. തകര്‍പ്പന്‍ ബൗണ്ടറികള്‍ മാത്രമല്ല സിക്‌സറുകളും കോലി അടിച്ചിരുന്നു. ലെസ്റ്റര്‍ഷെയറിനായി ബൗള്‍ ചെയ്ത ജസ്പ്രീത് ബുംറയ്‌ക്കെതിരേയായിരുന്നു കിടിലനൊരു അപ്പര്‍ കട്ട് ഷോട്ടിലൂടെ കോലി സിക്‌സര്‍ പായിച്ചത്.
ലോകകപ്പ് കളിക്കല്‍ ഇവര്‍ക്ക് ഹോബി! കൂടുതല്‍ തവണ കളിച്ചവരെ അറിയാം

കഴിഞ്ഞ ഐപിഎല്‍ സീസണ്‍ വിരാട് കോലിയെ സംബന്ധിച്ച് അത്ര മികച്ചതായിരുന്നില്ല. റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനൊപ്പം അദ്ദേഹം റണ്ണെടുക്കാന്‍ ശരിക്കും വിശമിച്ചിരുന്നു. ഇതേ തുടര്‍ന്ന് പല മുന്‍ താരങ്ങളും കോലിയോടു ക്രിക്കറ്റില്‍ നിന്നും ചെറിയൊരു ബ്രേക്കെടുത്ത് തിരിച്ചവരാനും ഉപദേശിച്ചിരുന്നു. ആര്‍സിബിക്കായി മൂന്നാംനമ്പറില്‍ തുടര്‍ച്ചയായി ഫ്‌ളോപ്പായിക്കൊണ്ടിരുന്നതോടെ അദ്ദേഹത്തെ ഓപ്പണിങിലേക്കു മാറ്റിയിരുന്നു. അതിനു ശേഷമാണ് പ്രകടനം അല്‍പ്പം മെച്ചപ്പെട്ടത്.

സീസണില്‍ 16 മല്‍സരങ്ങളില്‍ നിന്നും കോലിയുടെ സമ്പാദ്യം 341 റണ്‍സായിരുന്നു. 22.73 എന്ന മോശം ശരാശരിയില്‍ 115.98 സ്‌ട്രൈക്ക് റേറ്റോടെയായിരുന്നു ഇത്. രണ്ടു ഫിഫ്റ്റികളാണ് കോലി നേടിയത്. മൂന്നു മല്‍സരങ്ങളില്‍ അദ്ദേഹം ഡെക്കാവുകയും ചെയ്തു.
വെജിറ്റേറിയനായ വീരുവിനെ ചിക്കന്‍ കഴിപ്പിച്ച സച്ചിന്‍, പറഞ്ഞത് ഒരൊറ്റ കാര്യം!

അതേസമയം, ലെസ്റ്റര്‍ഷെയറുമായുള്ള സന്നാഹ മല്‍സരത്തില്‍ ഇന്ത്യ മികച്ച ലീഡിലേക്കു നീങ്ങുകയാണ്. മൂന്നാംദിനം ഒടുവില്‍ റിപ്പോര്‍ട്ട് ലഭിക്കുമ്പോള്‍ ഇന്ത്യ എട്ടു വിക്കറ്റിനു 304 റണ്‍സെടുത്തിട്ടുണ്ട്. ഇന്ത്യ ഇപ്പോള്‍ 306 റണ്‍സിന് മുന്നിട്ടുനില്‍ക്കുകയാണ്. ശ്രേയസ് അയ്യര്‍ക്കൊപ്പം (30*) റണ്ണൊന്നുമെടുക്കാതെ രവീന്ദ്ര ജഡേജയാണ് ക്രീസില്‍.

കോലിയെക്കൂടാതെ കെഎസ് ഭരത് (43), ശുഭ്മാന്‍ ഗില്‍ (38) എന്നിവരും ഇന്ത്യന്‍ ബാറ്റിങ് നിരയില്‍ മികച്ച ഇന്നിങ്‌സുകള്‍ കാഴ്ചവച്ചു. നേരത്തേ ഒന്നാമിന്നിങ്‌സില്‍ ഇന്ത്യക്കു ലഭിച്ചത് രണ്ടു റണ്‍സിന്റെ നേരിയ ലീഡായിരുന്നു. ഇന്ത്യ എട്ടു വിക്കറ്റിുനു 246 റണ്‍സെടുത്ത് ഒന്നാമിന്നിങ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. പുറത്താവാതെ 70 റണ്‍സെടുത്ത കെഎസ് ഭരതാണ് ഇന്ത്യന്‍ ഇന്നിങ്‌സിനെ തകര്‍ച്ചയില്‍ നിന്നും രക്ഷിച്ചത്. കോലി 33ഉം രോഹിത് ശര്‍മ 25ഉം ഉമേഷ് യാദവ് 23ഉം ശുഭ്മാന്‍ ഗില്‍ 21ഉം റണ്‍സെടുത്തു.