വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇത് ലാസ്റ്റ് ചാന്‍സ്!! ഇനി ഇംഗ്ലണ്ടില്‍ ടീം ഇന്ത്യക്കൊപ്പം ഇവരെ കാണില്ല? ആരാധകര്‍ നിരാശയില്‍

ചില താരങ്ങളെ ഇനിയൊരു ഇംഗ്ലണ്ട് പര്യടനത്തില്‍ കാണാനാവില്ല

ലോര്‍ഡ്‌സ്: മൂന്നു മാസത്തോളം നീണ്ടുനില്‍ക്കുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ യുകെ പര്യടനം ആരംഭിച്ചു കഴിഞ്ഞു. അയര്‍ലാന്‍ഡില്‍ വെന്നിക്കൊടി പാറിച്ച ടീം ഇന്ത്യ ഇപ്പോള്‍ ഇംഗ്ലീഷ്് മണ്ണിലാണ്. ട്വന്റി20 പരമ്പര സ്വന്തമാക്കിയ വിരാട് കോലിയും സംഘവും ഇനി ഏകദിന പരമ്പരയും സ്വന്തമാക്കാനുള്ള തയ്യാറെടുപ്പിലാണ്. ഇതിനു ശേഷം അഞ്ചു ടെസ്റ്റുകളുടെ പരമ്പര കൂടി ഇന്ത്യക്കു ശേഷിക്കുന്നുണ്ട്.

നിലവില്‍ ഇംഗ്ലണ്ടില്‍ പര്യടനം നടത്തുന്ന ഇന്ത്യന്‍ ടീമിലെ ചില കളിക്കാരെ വീണ്ടുമൊരിക്കല്‍ക്കൂടി ദേശീയ ടീമിനൊപ്പം കാണാനാവില്ല. പല സീനിയര്‍ താരങ്ങള്‍ക്കും ഇംഗ്ലണ്ടില്‍ ഇത് അവസാന അവസരമാണ്. ഈ താരങ്ങള്‍ ആരൊക്കെയാണെന്നു നോക്കാം.

എംഎസ് ധോണി

എംഎസ് ധോണി

അടുത്ത ഇംഗ്ലണ്ട് പര്യടനത്തില്‍ ഇന്ത്യന്‍ ആരാധകരുടെ ഏറ്റവും വലിയ നഷ്ടം മുന്‍ ക്യാപ്റ്റന്‍ എംഎസ് ധോണി തന്നെയായിരിക്കും. ടെസ്റ്റിനോട് 2014ല്‍ തന്നെ വിടചൊല്ലിയ ധോണി ഇപ്പോള്‍ ഏകദിനം, ടി20 എന്നിവയില്‍ മാത്രമേ കളിക്കുന്നുള്ളൂ. 2019ല്‍ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പോടെ 37 കാരനായ ധോണി ക്രിക്കറ്റില്‍ നിന്നും പൂര്‍ണമായി വിരമിച്ചേക്കുമെന്നും സൂചനയുണ്ട്.
2007ലാണ് ഇന്ത്യന്‍ ടീമിനൊപ്പം അദ്ദേഹം ആദ്യമായി ഇംഗ്ലണ്ടില്‍ പര്യടനം നടത്തിയത്. 2011ല്‍ രണ്ടാം തവണയെത്തിയപ്പോള്‍ ഒരു കളി പോലും ജയിക്കാനാവാതെ ധോണിക്കു നാണംകെട്ട് മടങ്ങേണ്ടിവന്നു. 2014ലാണ് പിന്നീട് ഇന്ത്യക്കൊപ്പം ധോണി വീണ്ടും ഇംഗ്ലണ്ടിലെത്തിയത്.

മുരളി വിജയ്

മുരളി വിജയ്

നിലവില്‍ ഇന്ത്യയുടെ ടെസ്റ്റ് ടീമില്‍ മാത്രം അംഗമായ ഓപ്പണര്‍ മുരളി വിജയ്ക്കും ഇത് അവസാനത്തെ ഇംഗ്ലണ്ട് പര്യടനായിരിക്കും. കുറച്ചു വര്‍ഷങ്ങളായി ഇന്ത്യന്‍ ടെസ്റ്റ് ടീമിലെ സ്ഥിരസാന്നിധ്യമാണ് അദ്ദേഹം.
ലോകേഷ് രാഹുലിനെപ്പോലുള്ള മികച്ച യുവതാരങ്ങള്‍ ഉയര്‍ന്നുവരവെ മുരളിക്ക് ഇനി അധികകാലം ദേശീയ ടീമില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയില്ലെന്നുറപ്പാണ്. 40 ശരാശരിയില്‍ ഇംഗ്ലണ്ടില്‍ അഞ്ചു ടെസ്റ്റുകളാണ് മുരളി കളിച്ചത്.

 സുരേഷ് റെയ്‌ന

സുരേഷ് റെയ്‌ന

ഒരു കാലത്ത് ഇന്ത്യയുടെ നിശ്ചിത ഓവര്‍ ക്രിക്കറ്റ് ടീമിലെ സൂപ്പര്‍ താരമായിരുന്നു ഓള്‍റൗണ്ടര്‍ സുരേഷ് റെയ്‌ന. ഇന്ത്യന്‍ മധ്യനിരയിലെ സ്ഥിരസാന്നിധ്യമായിരുന്ന അദ്ദേഹം പിന്നീട് പരിക്കും ഫിറ്റ്‌നസ് ഇല്ലായ്മയും കാരണം ടീമിന് പുറത്തായി. അടുത്തിടെ ടീമിലേക്ക് ശക്തമായി തിരിച്ചുവരവ് നടത്തിയ റെയ്‌നയ്ക്ക് ഇംഗ്ലണ്ടിലേക്ക് ഇനിയൊരു അങ്കത്തിന് ബാല്യമുണ്ടായേക്കില്ല.
ഇംഗ്ലണ്ടില്‍ ഇതുവരെ 16 ഏകദിനങ്ങളിലാണ് റെയ്‌ന കളിച്ചിട്ടുള്ളത്. 38നു മുകളില്‍ ശരാശരിയില്‍ 400ലേറെ റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. ഇപ്പോള്‍ നടക്കുന്ന ഏകദിന പരമ്പരയില്‍ റെയ്‌ന കളിക്കുന്നുണ്ടെങ്കിലും വലിയ സ്‌കോര്‍ നേടാനായിട്ടില്ല.

ദിനേഷ് കാര്‍ത്തിക്

ദിനേഷ് കാര്‍ത്തിക്

പ്രതിഭയുണ്ടായിട്ടും ഇന്ത്യന്‍ ക്രിക്കറ്റ് ടീം വേണ്ട രീതിയില്‍ ഉപയോഗിച്ചിട്ടില്ലാത്ത താരമാണ് വിക്കറ്റ് കീപ്പര്‍ കൂടിയായ ദിനേഷ് കാര്‍ത്തിക്. ധോണി ടീമിലുള്ളതു കൊണ്ടു മാത്രം പലപ്പോഴും പുറത്തിരിക്കേണ്ടിവന്ന അദ്ദേഹം അവസരം ലഭിച്ചപ്പോഴെല്ലാം ടീമിനായി മികച്ച പ്രകടനം പുറത്തെടുത്തിട്ടുണ്ട്.
2007ലാണ് കാര്‍ത്തിക് ആദ്യമായി ഇംഗ്ലണ്ട് പര്യടനത്തിലെത്തിയത്. അന്ന് ടീമിന്റെ ഓപ്പണര്‍ കൂടിയാണ് അദ്ദേഹം. പിന്നീട് ധോണി വിക്കറ്റ് കീപ്പറുടെ റോള്‍ ഏറ്റെടുത്തതോടെ കാര്‍ത്തികിന് അവസരങ്ങള്‍ കുറഞ്ഞു. റിഷഭ് പന്ത്, മലയാളി താരം സഞ്ജു സാംസണ്‍ എന്നിവരെപ്പോലുള്ള താരങ്ങള്‍ ഊഴം കാത്ത് നില്‍ക്കവെ ഇനിയൊരു ഇംഗ്ലണ്ട് പര്യടനത്തില്‍ കാര്‍ത്തിക് ഉണ്ടാവാന്‍ സാധ്യതയില്ല

 ആര്‍ അശ്വിന്‍

ആര്‍ അശ്വിന്‍

മുമ്പ് ലോക ക്രിക്കറ്റിലെ നമ്പര്‍ വണ്‍ ബൗളര്‍ പദവിയില്‍ വരെയെത്തിയ സ്പിന്നര്‍ ആര്‍ അശ്വിനെയും ഇപ്പോള്‍ ടെസ്റ്റില്‍ മാത്രമേ ഇന്ത്യക്ക് ആവശ്യമുള്ളൂ. നിശ്ചിത ഓവര്‍ ക്രിക്കറ്റ് ടീമില്‍ നിന്നും പുറത്തായ അശ്വിന്‍ ടെസ്റ്റില്‍ മികച്ച പ്രകടനം തന്നെയാണ് നടത്തിക്കൊണ്ടിരിക്കുന്നത്. സ്വന്തം നാട്ടില്‍ അവിസ്മരണീയ ബൗളിങ് കാഴ്ചവയ്ക്കുന്ന അശ്വിന് വിദേശത്തെ പിച്ചുകളില്‍ അതിനു സാധിക്കുന്നില്ലെന്നതാണ് വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്ന പ്രധാന പോരായ്മ.
കുല്‍ദീപ് യാദവിനെപ്പോലെ നാട്ടിലും വിദേശത്തും ഒരുപോലെ മികച്ച പ്രകടനം നടത്തുന്ന സ്പിന്നര്‍മാര്‍ ഉദിച്ചുയരവെ അശ്വിന്റെയും ദിവസങ്ങള്‍ എണ്ണപ്പെട്ടു കഴിഞ്ഞു. ഇത്തവണത്തെ ഇംഗ്ലണ്ട് പര്യടനത്തിനു ശേഷം വീണ്ടുമൊരിക്കല്‍ക്കൂടി അ്‌ദേഹം ഇവിടെയെത്താനുള്ള സാധ്യത വിരളമാണ്.

ലോകകപ്പ് വരുന്നു... മധ്യനിര വീക്ക്‌നെസ് ഇന്ത്യക്ക് പരിഹരിച്ചേ തീരൂ!! ഇതാ ചില ഓപ്ഷനുകള്‍ലോകകപ്പ് വരുന്നു... മധ്യനിര വീക്ക്‌നെസ് ഇന്ത്യക്ക് പരിഹരിച്ചേ തീരൂ!! ഇതാ ചില ഓപ്ഷനുകള്‍

സ്വര്‍ണക്കപ്പ് അവര്‍ തരുമോ? കാന്‍റെ മടിച്ചുനിന്നു, ഒടുവില്‍ ആ മോഹം പൂവണിഞ്ഞു!! വീഡിയോ സ്വര്‍ണക്കപ്പ് അവര്‍ തരുമോ? കാന്‍റെ മടിച്ചുനിന്നു, ഒടുവില്‍ ആ മോഹം പൂവണിഞ്ഞു!! വീഡിയോ

Story first published: Tuesday, July 17, 2018, 15:29 [IST]
Other articles published on Jul 17, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X