വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2022: സഞ്ജു ക്യാപ്റ്റന്‍, ബൗളിങില്‍ ബുംറ- ആര്‍ച്ചര്‍! മിസ്സായ ഇലവന് കപ്പടിക്കാം

ഇന്ത്യയുടെ മൂന്നു പേര്‍ ഇലവനിലുണ്ട്

sanju samson

ടി20 ലോകകപ്പിന്റെ ക്വാളിഫയര്‍ മല്‍സരങ്ങള്‍ അന്തിമ ഘട്ടത്തിലേക്കു നീങ്ങുകയാണ്. ശനിയാഴ്ചയാണ് സൂപ്പര്‍ 12 മല്‍സരങ്ങള്‍ക്കു തുടക്കമാവുന്നത്. നിലവിലെ ചാംപ്യന്‍മാരും ആതിഥേയരുമായ ഓസ്‌ട്രേലിയയും ന്യൂസിലാന്‍ഡും തമ്മിലുള്ള സൂപ്പര്‍ പോരാട്ടത്തോടെയാണ് കളി കാര്യമാവുക. ഇന്ത്യയുടെ ആദ്യ അങ്കം ഞായറാഴ്ച മെല്‍ബണില്‍ ചിരവൈരികളായ പാകിസ്താനുമായിട്ടാണ്.

Also Read: T20 World Cup 2022: കുറഞ്ഞ ഓവര്‍ നിരക്കുമില്ല, പിഴയുമില്ല- വൈറലായി ഓസീസിന്റെ പുതിയ തന്ത്രംAlso Read: T20 World Cup 2022: കുറഞ്ഞ ഓവര്‍ നിരക്കുമില്ല, പിഴയുമില്ല- വൈറലായി ഓസീസിന്റെ പുതിയ തന്ത്രം

അതിനിടെ ടൂര്‍ണമെന്റില്‍ നിന്നും പല താരങ്ങളും പരിക്കേറ്റ് പിന്‍മാറുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസം ശ്രീലങ്കന്‍ പേസര്‍ ദുഷ്മന്ത ചമീരയും ഇംഗ്ലണ്ടിന്റെ ഫാസ്റ്റ് ബൗളര്‍ റീസ്സ് ടോപ്പ്‌ലെയും പരിക്കു കാരണം പിന്‍മാറിയിരുന്നു. പരിക്കുകളോ, മറ്റു കാരണങ്ങളാലോ ലോകകപ്പ് നഷ്ടമായിട്ടുള്ള കളിക്കാരെ മാത്രം ഉള്‍പ്പെടുത്തി ഒരു ഇലവനെ തിരഞ്ഞെടുത്താല്‍ ആരൊക്കെയുണ്ടാവുമെന്ന് പരിശോധിക്കാം. ഇന്ത്യയുടെ മൂന്നു താരങ്ങള്‍ ഈ ടീമിലുണ്ടാവും. ലോകകപ്പ് വരെ സ്വന്തമാക്കാന്‍ ശേഷിയുള്ളതാണ് ഈ ടീമെന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം.

റോയ്, ബെയര്‍സ്‌റ്റോ, വാന്‍ഡര്‍ ഡ്യുസെന്‍ (ടോപ്പ് ത്രീ)

റോയ്, ബെയര്‍സ്‌റ്റോ, വാന്‍ഡര്‍ ഡ്യുസെന്‍ (ടോപ്പ് ത്രീ)

ഇംഗ്ലണ്ടിന്റെ വെടിക്കെട്ട് താരങ്ങളായ ജേസണ്‍ റോയ്, വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ജോണി ബെയര്‍സ്‌റ്റോ, സൗത്താഫ്രിക്കയുടെ അറ്റാക്കിങ് ബാറ്റര്‍ റാസ്സി വാന്‍ഡര്‍ ഡ്യുസെന്‍ എന്നിവരായിരിക്കും മിസ്സ്ഡ് ഇലവന്റെ ടോപ്പ് ത്രീയില്‍ കളിക്കുക.
മോശം ഫോം കാരണമാണ് റോയിയെ ഇംഗ്ലണ്ട് ലോകകപ്പ് ടീമില്‍ നിന്നും തഴഞ്ഞത്. കഴിഞ്ഞ വര്‍ഷം നവംബര്‍ മുതലുള്ള കണക്കുകളെടുത്താല്‍ 18.72 ശരാശരിയില്‍ വെറും 206 റണ്‍സ് മാത്രം താരം നേടിയിട്ടുള്ളൂ. എന്നാല്‍ ബെയര്‍‌സ്റ്റോയ്ക്ക് തിരിച്ചടിയായത് പരിക്കായിരുന്നു. ഗോള്‍ഫിനിടെയായിരുന്നു അദ്ദേഹത്തിനു അപ്രതീക്ഷിതമായി പരിക്കുപറ്റിയത്. സൗത്താഫ്രിക്കയുടെ വാന്‍ഡര്‍ ഡ്യുസെനും ലോകകപ്പ് ടീമില്‍ ഇടം ലഭിക്കാതെ പോയതിനു കാരണം പരിക്കാണ്.

Also Read: T20 World Cup 2022: ഇന്ത്യ x പാക് മാച്ച് നടക്കില്ല!, രോഹിത്താവും ഏറ്റവും ഹാപ്പി- ഫാന്‍സ് പറയുന്നു

സഞ്ജു (ക്യാപ്റ്റന്‍), ഹെറ്റ്‌മെയര്‍, റസ്സല്‍ (മധ്യനിര)

സഞ്ജു (ക്യാപ്റ്റന്‍), ഹെറ്റ്‌മെയര്‍, റസ്സല്‍ (മധ്യനിര)

മിസ്സ്ഡ് ഇലവനെ നയിക്കുക ഇന്ത്യയുടെ മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണായിരിക്കും. മികച്ച ഫോമിലായിട്ടും ലോകകപ്പ് ടീമില്‍ നിന്നും തഴയപ്പെട്ട താരമാണ് അദ്ദേഹം. സമീപകാലത്തു ഇന്ത്യക്കു വേണ്ടി കളിക്കാന്‍ അവസരം ലഭിച്ചപ്പോഴെല്ലാം ചില മാച്ച് വിന്നിങ് പ്രകടനങ്ങള്‍ സഞ്ജു കാഴ്ചവച്ചിരുന്നു. പക്ഷെ ഇന്ത്യന്‍ സെലക്ടര്‍മാര്‍ അദ്ദേഹത്തെ തഴഞ്ഞ് മോശം ഫോമിലുള്ള റിഷഭ് പന്തിനെയാണ് ലോകകപ്പ് ടീമിലെടുത്തത്.

വിന്‍ഡീസ് വെടിക്കെട്ടുകാര്‍

വിന്‍ഡീസ് വെടിക്കെട്ടുകാര്‍

സഞ്ജുവിനു ശേഷം ഇലവനിനെ മറ്റു രണ്ടു പേര്‍ വെസ്റ്റ് ഇന്‍ഡീസ് ജോടികളും വെടിക്കെട്ട് താരങ്ങളുമായ ഷിംറോണ്‍ ഹെറ്റ്‌മെയറും ആന്ദ്രെ റസ്സലുമാണ്. തീര്‍ത്തും അപ്രതീക്ഷിതമായ കാരണമാണ് ഹെറ്റ്‌മെയര്‍ക്കു ടൂര്‍ണമെന്റ് നഷ്ടമായത്. ലോകകപ്പിനുള്ള വിന്‍ഡീസ് ടീമിന്റെ വിമാനത്തില്‍ കയറിപ്പറ്റാന്‍ സാധിക്കാത്തതിനെ തുടര്‍ന്നു താരത്തിനു കളിക്കാന്‍ കഴിയാതെ വരികയായിരുന്നു. എന്നാല്‍ മാച്ച് വിന്നര്‍മാരിലൊരാളായ റസ്സലിനെ വിന്‍ഡീസ് തഴയുകയാണ് ചെയ്തത്.

Also Read: Mushtaq Ali Trophy: റുതുരാജും പൃഥ്വിയും ഇഞ്ചോടിഞ്ച്! കേരളത്തിനായി തലപ്പത്ത് യുവതാരം

പ്രെട്ടോറിയസ്, ജഡേജ (ഓള്‍റൗണ്ടര്‍മാര്‍)

പ്രെട്ടോറിയസ്, ജഡേജ (ഓള്‍റൗണ്ടര്‍മാര്‍)

സൗത്താഫ്രിക്കയുടെ സീം ബൗളിങ് ഓള്‍റൗണ്ടര്‍ ഡ്വയ്ന്‍ പ്രെട്ടോറിയസ്, ഇന്ത്യയുടെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ എന്നിവരാണ് ലോകകപ്പ് നഷ്ടമായ മറ്റുള്ളവര്‍. സൗത്താഫ്രിക്കന്‍ ടീമിന്റെ കഴിഞ്ഞ ഇന്ത്യന്‍ പര്യടനത്തില്‍ പ്രെട്ടോറിയസ് ടീമിലുണ്ടായിരുന്നു. എന്നാല്‍ പരിശീലനത്തിനിടെയേറ്റ പരിക്ക് അദ്ദേഹത്തിനു ലോകകപ്പ് നഷ്ടമാക്കി.
ജഡേയ്ക്കും വില്ലനായത് പരിക്കാണ്. ഏഷ്യാ കപ്പിനിടെ യുഎഇയില്‍ വച്ചാണ് ജഡ്ഡുവിനു പരിക്കേറ്റത്. തുടര്‍ന്നു അദ്ദേഹത്തിനു ശസ്ത്രക്രിയ നടത്തേണ്ടി വരികയും ചെയ്തു.

ബുംറ, ആര്‍ച്ചര്‍, ചമീര (ബൗളര്‍മാര്‍)

ബുംറ, ആര്‍ച്ചര്‍, ചമീര (ബൗളര്‍മാര്‍)

ഇന്ത്യന്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ, ഇംഗണ്ട് സ്പീഡ് സ്റ്റാര്‍ ജോഫ്ര ആര്‍ച്ചര്‍, ശ്രീലങ്കയുടെ ഇടംകൈയന്‍ പേസര്‍ ദുഷ്മന്ത ചമീര എന്നിവരാണ് ലോകകപ്പ് നഷ്ടമായ മറ്റു മൂന്നു പേര്‍. പരിക്കു കാരണമാണ് ബുംറയ്ക്കു ലോകകപ്പില്‍ നിന്നും പിന്‍മാറേണ്ടി വന്നത്. കഴിഞ്ഞ ഏഷ്യാ കപ്പിലും അദ്ദേഹം കളിച്ചില്ല. ഇതില്‍ നിന്നും മുക്തനായി തിരിച്ചെത്തിയ ബുംറയ്ക്കു സൗത്താഫ്രിക്കയുമായുള്ള പരമ്പരയ്ക്കിടെ വീണ്ടും പരിക്കേല്‍ക്കുകയായിരുന്നു.

ഫിറ്റ്നസില്ലാതെ ഇംഗ്ലീഷ് പേസര്‍

ഫിറ്റ്നസില്ലാതെ ഇംഗ്ലീഷ് പേസര്‍

ആര്‍ച്ചര്‍ പരിക്കിനെ തുടര്‍ന്നു ശസ്ത്രക്രിയക്കു ശേഷം ഏറെക്കാലമായി കളത്തിനു പുറത്താണ്. ഇനിയും പൂര്‍ണ ഫിറ്റ്‌നസിലേക്കു അദ്ദേഹം മടങ്ങിയെത്തിയിട്ടില്ല. ഇതാണ് ആര്‍ച്ചര്‍ക്കു ലോകകപ്പ് നഷ്ടമാക്കിയത്. ചമീരയ്ക്കാവട്ടെ ഈ ലോകകപ്പില്‍ യുഎഇയുമായുള്ള യോഗ്യതാ മല്‍സരത്തിനിടെയാണ് പരിക്കേല്‍ക്കുന്നത്. മല്‍സരത്തില്‍ മൂന്നു വിക്കറ്റുമായി ലങ്കന്‍ വിജയത്തില്‍ നിര്‍ണായകപങ്കുവഹിച്ച ശേഷമാണ് താരം പരിക്കേറ്റ് വീണത്.

Story first published: Thursday, October 20, 2022, 8:58 [IST]
Other articles published on Oct 20, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X