For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2022: ഇന്ത്യ x പാക് മാച്ച് നടക്കില്ല!, രോഹിത്താവും ഏറ്റവും ഹാപ്പി- ഫാന്‍സ് പറയുന്നു

ഞായറാഴ്ചയാണ് മല്‍സരം

ടി20 ലോകകപ്പില്‍ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സൂപ്പര്‍ പോരാട്ടത്തിനായി കാത്തിരിക്കുന്ന ആരാധകര്‍ക്കു അത്ര സന്തോഷിക്കാന്‍ വക നല്‍കുന്ന സൂചനകളല്ല പുറത്തുവരുന്നത്. കാലാവസ്ഥ ഈ മല്‍സരത്തിനു വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. മല്‍സരം നടക്കുന്ന മെല്‍ബണില്‍ മഴയോടു കൂടിയ കാലാവസ്ഥയാണുള്ളത്. ഞായറാഴ്ച ഇവിടെ മഴ പെയ്യാനുള്ള സാധ്യത 90 ശതമാനമാണെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.

ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മില്‍ ഇന്നു ബ്രിസ്ബണിലെ ഗാബയില്‍ നടക്കേണ്ടിയിരുന്ന സന്നാഹ മല്‍സരം മഴയെ തുടര്‍ന്നു ഉപേക്ഷിക്കപ്പെട്ടിരുന്നു. ഇതേ വേദിയില്‍ നടന്ന പാകിസ്താന്‍- അഫ്ഗാനിസ്താന്‍ സന്നാഹവും പകുതിയില്‍ തടസ്സപ്പെട്ടിരുന്നു. ഇതോടെ ഇന്ത്യ- പാക് എല്‍ ക്ലാസിക്കോയുമുണ്ടാവില്ലെന്നു ആരാധകര്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിച്ചിരിക്കുകയാണ്.

കളി നടക്കില്ല

കളി നടക്കില്ല

ഇന്ത്യയും പാകിസ്താനും തമ്മില്‍ നടക്കാനിരിക്കുന്ന മല്‍സരം മാറ്റണം. കാരണം മഴയെ തുടര്‍ന്ന് ഈ കളി നടന്നേക്കില്ലെന്നും ഒരു യൂസര്‍ ട്വീറ്റ് ചെയ്തു.
23 ഒക്ടോബര്‍- ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പോരാട്ടം മഴ കാരണം ഉപേക്ഷിച്ചിരിക്കുകയാണെന്നായിരിക്കും നിങ്ങള്‍ കാണുകയെന്നാണ് മറ്റൊരു യൂസര്‍ പ്രതികരിച്ചത്.

ടെന്‍ഷന്‍ വേണ്ട

ടെന്‍ഷന്‍ വേണ്ട

ഇന്ത്യ- പാകിസ്താന്‍ പോരാട്ടം മഴ കാരണം ഉപേക്ഷിക്കുകയാണെങ്കില്‍ പകരം എന്തെങ്കിലുമുണ്ടോ? റിസര്‍വ് ദിനം പോലെ എന്തെങ്കിലുമുണ്ടോയെന്നു ഒരു യൂസര്‍ ചോദിക്കുന്നു.
ടെന്‍ഷന്‍ വേണ്ട. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള മല്‍സം നടക്കില്ല. ശക്തമായ മഴയും ഇടിമിന്നലും കാരണമായിരിക്കും ഇതെന്നിം ഒരു യൂസര്‍ ട്വീറ്റ് ചെയ്തു.

Also Read: ധോണിയെ ഇഷ്ടമുള്ളവരോടു വെറുപ്പ്, കോലിയോടു ഗംഭീറിനു അസൂയ!- ആഞ്ഞടിച്ച് ഫാന്‍സ്

മഴ രസംകൊല്ലിയായി

മഴ രസംകൊല്ലിയായി

സൗത്താഫ്രിക്കയും ബംഗ്ലാദേശും തമ്മിലുള്ള സന്നാഹ മല്‍സരം മഴയെ തുടര്‍ന്നു ഉപേക്ഷിക്കപ്പെട്ടു. പാകിസ്താന്‍- അഫ്ഗാനിസ്താന്‍ സന്നാഹവും മഴയെടുത്തു. മല്‍സരത്തിനു മുമ്പ് തന്നെ ഇന്ത്യ- ന്യൂസിലാന്‍ഡ് സന്നാഹം മഴ കാരണം ഉപേക്ഷിച്ചു. മഴ രസംകൊല്ലിയായിരിക്കുകയാണെന്നു ഒരു യൂസര്‍ കുറിച്ചു.

Also Read: T20 World Cup 2022: വേഗമേറിയ ബോള്‍- സാധ്യത ഇവര്‍ക്ക്, ഉമ്രാനെ വീഴ്ത്തിയ പേസര്‍ ഫേവറിറ്റ്!

രോഹിത്ത് ഹാപ്പിയാവും

രോഹിത്ത് ഹാപ്പിയാവും

ഇന്ത്യ പാകിസ്താന്‍ പോരാട്ടത്തിനായി മഴ വാം അപ്പ് നടത്തുകയാണെന്നായിരുന്നു തമാശരൂപേണ ഒരു യൂസര്‍ ട്വീറ്റ് ചെയ്തത്.
ഇന്ത്യ vs പാകിസ്താന്‍ പോര് സസ്‌പെന്‍സ് ത്രില്ലറായിരിക്കും. മഴ ദൈവമേ അതു തടസ്സപ്പെടുത്തരുതെന്നും ഒരു യൂസര്‍ അപേക്ഷിച്ചു.
ഈ ലേകകപ്പ് മഴയില്‍ മുങ്ങിയ മറ്റൊരു ടൂര്‍ണമെന്റായി മാറും. ഞായറാഴ്ചത്തെ ഇന്ത്യ-പാക് പോരാട്ടം ഉപേക്ഷിക്കപ്പെടുമെന്നാണ് പ്രവചനം. അതു സംഭവിച്ചാല്‍ രോഹിത്തും സംഘവുമായിരിക്കും ഏറ്റവുമധികം ഹാപ്പിയെന്നും ഒരു യൂസര്‍ പ്രതികരിച്ചു.

Story first published: Wednesday, October 19, 2022, 16:23 [IST]
Other articles published on Oct 19, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+