T20 World Cup 2022: വേഗമേറിയ ബോള്‍- സാധ്യത ഇവര്‍ക്ക്, ഉമ്രാനെ വീഴ്ത്തിയ പേസര്‍ ഫേവറിറ്റ്!
ഓസ്‌ട്രേലിയയില്‍ നടക്കുന്ന ഇത്തവണത്തെ ടി20 ലോകകപ്പില്‍ മാറ്റുരയ്ക്കുന്നത് 16 ടീമുകളാണ്. ഇതില്‍ നാലു ടീമുകള്‍ക്കു യോഗ്യതാ റൗണ്ടിനു ശേഷം നാട്ടിലേക്കു മടങ്ങേണ്ടി വരും. ശേഷിച്ച 12 ടീമുകളാണ് സൂപ്പര്‍ 12ല്‍ മാറ്റുരയ്ക്കുക. ഫാസ്റ്റ് ബൗളര്‍മാരെ സംബന്ധിച്ച് അവര്‍ക്ക് തങ്ങളുടെ മികവ് പുറത്തെടുക്കാന്‍ ഏറ്റവും അനുയോജ്യമായ പിച്ചാണ് ഓസ്‌ട്രേലിയയിലേത്. മികച്ച പേസും ബൗണ്‍സുമെല്ലാം അവര്‍ക്കു ഈ പിച്ചുകളില്‍ നിന്നും ലഭിക്കും.
വിവിധ ടീമുകള്‍ക്കായി ലോകോത്തര ഫാസ്റ്റ് ബൗളര്‍മാര്‍ ഇത്തണത്തെ ടൂര്‍ണമെന്റില്‍ കളിക്കുന്നുണ്ട്. അവര്‍ക്കു തീര്‍ച്ചയായും ഈ പിച്ചുകളില്‍ വലിയ ഇംപാക്ടുണ്ടാക്കാന്‍ സാധിക്കുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഈ ലോകകപ്പില്‍ ഏറ്റവും വേഗമേറിയ പന്തെറിയാന്‍ സാധ്യതയുള്ള പേസര്‍മാര്‍ ആരൊക്കെയാണെന്നു പരിശോധിക്കാം.

ലോക്കി ഫെര്‍ഗൂസന്‍ (ന്യൂസിലാന്‍ഡ്)
ന്യൂസിലാന്‍ഡ് പേസര്‍ ലോക്കി ഫെര്‍ഗൂസനാണ് ടി20 ലോകകപ്പില്‍ വേഗമേറിയ പന്തെറിയാന്‍ ഏറ്റവുമധികം സാധ്യതയുള്ള താരം. 150 കിമിക്കു മുകളില്‍ സ്ഥിരമായി ബൗള്‍ ചെയ്യാന്‍ ശേഷിയുള്ള താരമാണ് അദ്ദേഹം. കഴിഞ്ഞ ഐപിഎല്ലില്‍ നമ്മള്‍ ഇതു കണ്ടിട്ടുള്ളതാണ്. ഐപിഎല്ലിന്റെ അവസാന സീസണില്‍ ഏറ്റവും വേഗമേറിയ ബോള്‍ ഫെര്‍ഗൂസന്റെ പേരിലായിരുന്നു. 157.3 കിമി വേഗതയില്‍ ബൗള്‍ ചെയ്താണ് താരം ഈ നേട്ടം കുറിച്ചത്. ഇന്ത്യന്‍ സ്പീഡ് സ്റ്റാര്‍ ഉമ്രാന്‍ മാലിക്കിനെ പിന്തള്ളിയായിരുന്നു ഫെര്‍ഗൂസന്‍ വേഗമേറിയ ബോളിന്റെ അവകാശിയായത്. ഈ ലോകകപ്പിലും തീപ്പൊരി ബൗളിങ് കാഴ്ചവയ്ക്കാമെന്ന ആത്മവിശ്വാസത്തിലാണ് താരം.

മാര്‍ക്ക് വുഡ് (ഇംഗ്ലണ്ട്)
ഇംഗ്ലീഷ് ഫാസ്റ്റ് ബൗളര്‍ മാര്‍ക്ക് വൂഡാണ് ഈ ലോകകപ്പില്‍ വേഗമേറിയ പന്തെറിയാന്‍ സാധ്യതയുള്ള അടുത്തയാള്‍. കുറച്ചു മാസങ്ങള്‍ക്കു മുമ്പ് അദ്ദേഹം ഒരു ശസ്ത്രക്രിയക്കു വിധേയനായിരുന്നു. ഇതോടെ മടങ്ങിവരവില്‍ വുഡിനു പഴയ വേഗതയില്‍ ബൗള്‍ ചെയ്യാന്‍ സാധിക്കുമോയെന്നു പലരും സംശയിച്ചു. പക്ഷെ ഇംഗ്ലീഷ് പേസറുടെ ബൗളിങ് വേഗതയ്ക്കു ഒരു മാറ്റവും സംഭവിച്ചില്ല.
150 കിമിക്കു മുകളില്‍ വേഗതയില്‍ സ്ഥിരമായി ബൗള്‍ ചെയ്യാന്‍ വുഡിനു കഴിയും. അതുകൊണ്ടു തന്നെ ലോക്കി ഫെര്‍ഗൂസനു ഏറ്റവുമധികം വെല്ലുവിളിയുയത്താന്‍ സാധ്യതയുള്ള ബൗളര്‍മാരില്‍ ഒരാളും അദ്ദേഹമാണ്.

മിച്ചെല്‍ സ്റ്റാര്‍ക്ക് (ഓസ്ട്രേലിയ)
ഓസ്‌ട്രേലിയയുടെ പരിചയസമ്പന്നനായ ഫാസ്റ്റ് ബൗളര്‍ മിച്ചെല്‍ സ്റ്റാര്‍ക്കാണ് ഈ ലിസ്റ്റിലെ മൂന്നാമത്തെയാള്‍. 2015ലെ ഏകദിന ലോകകപ്പില്‍ ന്യൂസിലാന്‍ഡുമായുള്ള പോരാട്ടത്തില്‍ 160.4 കിമി വേഗതയുള്ള സ്റ്റാര്‍ക്കിന്റെ ബോള്‍ ക്രിക്കറ്റ് പ്രേമികള്‍ക്കു എങ്ങനെ മറക്കാന്‍ സാധിക്കും?. ഈ ലോകകപ്പ് സ്വന്തം നാട്ടില്‍ വച്ചാണെന്നത് സ്റ്റാര്‍ക്കിനെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ സഹായിക്കുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. പിച്ചും സാഹചര്യങ്ങളുമെല്ലാം അനുകൂലമായതിനാല്‍ സ്റ്റാര്‍ക്കില്‍ നിന്നും വേഗമേറിയ ബോള്‍ തീര്‍ച്ചയായും ആരാധകര്‍ക്കു പ്രതീക്ഷിക്കാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications