Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup 2022: കിവീസ് പരീക്ഷക്ക് ഇന്ത്യ, കംഗാരുക്കളെക്കാള്‍ കടുപ്പം!, പ്രിവ്യൂ, സാധ്യതാ 11

ബ്രിസ്ബണ്‍: ടി20 ലോകകപ്പിലെ ഗ്രൂപ്പ് ഘട്ടത്തിന് മുന്നോടിയായുള്ള ഇന്ത്യയുടെ അവസാന സന്നാഹ മത്സരം 19ന് ന്യൂസീലന്‍ഡിനെതിരെയാണ്. ബ്രിസ്ബണ്‍ വേദിയാവുന്ന മത്സരത്തില്‍ ജയിച്ച് 23ന് നടക്കുന്ന പാകിസ്താനെതിരായ മത്സരത്തിന് തയ്യാറെടുക്കുകയാവും ഇന്ത്യയുടെ ലക്ഷ്യം. സന്നാഹ മത്സരത്തില്‍ ഓസ്‌ട്രേലിയയെ തോല്‍പ്പിക്കാന്‍ ഇന്ത്യക്ക് സാധിച്ചിരുന്നു. ന്യൂസീലന്‍ഡിനെയും തോല്‍പ്പിച്ച് പാകിസ്താനെതിരേ ആത്മവിശ്വാസത്തോടെ കളത്തിലിറങ്ങാനാവും ഇന്ത്യ ശ്രമിക്കുക. ഉച്ചക്ക് 1.30നാണ് മത്സരം. ഹോട്ട്‌സ്റ്റാറില്‍ മത്സരം തത്സമയം കാണാനാവും.

ഇന്ത്യ ആര്‍ക്കൊക്കെ അവസരം നല്‍കണം?

ഇന്ത്യ ആര്‍ക്കൊക്കെ അവസരം നല്‍കണം?

ഓസ്‌ട്രേലിയക്കെതിരായ സന്നാഹ മത്സരത്തില്‍ ഇന്ത്യ ഗംഭീര പ്രകടനമാണ് കാഴ്ചവെച്ചത്. ബാറ്റിങ് നിരയില്‍ കെ എല്‍ രാഹുലിന്റെയും സൂര്യകുമാര്‍ യാദവിന്റെയും പ്രകടനം മാറ്റിനിര്‍ത്തിയാല്‍ മറ്റ് ഇന്ത്യന്‍ താരങ്ങള്‍ക്ക് കാര്യമായൊന്നും ചെയ്യാനായിട്ടില്ല. വിരാട് കോലി, രോഹിത് ശര്‍മ, ഹര്‍ദിക് പാണ്ഡ്യ എന്നിവര്‍ക്കൊന്നും ബാറ്റിങ്ങില്‍ തിളങ്ങാനായിട്ടില്ല. എങ്കിലും തങ്ങളുടേതായ രീതിയില്‍ വിജയത്തില്‍ നിര്‍ണ്ണായക പങ്കുവഹിക്കാന്‍ ഇവര്‍ക്കെല്ലാം സാധിച്ചിട്ടുണ്ട്.

ഇന്ത്യ ന്യൂസീലന്‍ഡിനെതിരേ ടീമില്‍ വലിയ മാറ്റങ്ങള്‍ വരുത്തിയേക്കില്ല. സൂര്യകുമാര്‍ യാദവിന് വിശ്രമം നല്‍കി ദീപക് ഹൂഡക്ക് അവസരം നല്‍കിയേക്കും. ഹൂഡക്ക് ആദ്യ സന്നാഹ മത്സരങ്ങളില്‍ ഇന്ത്യ അവസരം നല്‍കിയിരുന്നു. റിഷഭ് പന്തിന് ഇന്ത്യ ഒരവസരം കൂടി നല്‍കിയേക്കും. എന്നാല്‍ കാല്‍ക്കുഴക്ക് പരിക്കേറ്റ റിഷഭിന് കളിക്കാന്‍ സാധിച്ചേക്കില്ലെന്ന റിപ്പോര്‍ട്ടുമുണ്ട്.

Also Read : T20 World Cup : ഒരേ ഒരു സെഞ്ച്വറിക്കാരന്‍, ഉയര്‍ന്ന വ്യക്തിഗത സ്‌കോറുള്ള അഞ്ച് ഇന്ത്യക്കാരിതാ

ബൗളിങ് മെച്ചപ്പെടാനുണ്ട്

ബൗളിങ് മെച്ചപ്പെടാനുണ്ട്

പവര്‍പ്ലേയില്‍ ഇന്ത്യയുടെ ബൗളിങ് ഇനിയും മെച്ചപ്പെടാനുണ്ട്. റണ്‍സ് വഴങ്ങുന്നതില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ കൂടുതല്‍ ശ്രദ്ധ നല്‍കണം. അര്‍ഷദീപ് സിങ് മൂന്ന് ഓവറില്‍ 34 റണ്‍സാണ് വിട്ടുകൊടുത്തത്. ഹര്‍ദിക് പാണ്ഡ്യ 3 ഓവറില്‍ 29 റണ്‍സ് വഴങ്ങിയപ്പോള്‍ ഹര്‍ഷല്‍ പട്ടേല്‍ 3 ഓവറില്‍ 30 റണ്‍സും വഴങ്ങി. യുസ്‌വേന്ദ്ര ചഹാല്‍ 3 ഓവറില്‍ 28 റണ്‍സാണ് വിട്ടുകൊടുത്തത്. ഇന്ത്യയുടെ ബൗളര്‍മാരുടെ ഇക്കോണമി പരിശോധിച്ചാല്‍ എല്ലാവരും മോശമാണ്. മുഹമ്മദ് ഷമിയുടെ പ്രകടനം ഇന്ത്യയെ വിജയത്തിലെത്തിച്ചെങ്കിലും ബൗളിങ് ഇനിയും ഏറെ മെച്ചപ്പെടണം.

കിവീസ് ആദ്യ സന്നാഹം തോറ്റു

കിവീസ് ആദ്യ സന്നാഹം തോറ്റു

ആദ്യ സന്നാഹത്തില്‍ ദക്ഷിണാഫ്രിക്കയോട് തോറ്റാണ് ന്യൂസീലന്‍ഡിന്റെ വരവ്. വലിയ ബാറ്റിങ് തകര്‍ച്ചയാണ് അവര്‍ക്ക് നേരിട്ടത്. 17.1 ഓവറില്‍ 98 റണ്‍സിന് ഓള്‍ഓൗട്ടായി. മറുപടിക്കിറങ്ങിയ ദക്ഷിണാഫ്രിക്ക 11.2 ഓവറില്‍ 1 വിക്കറ്റ് നഷ്ടത്തില്‍ 100 റണ്‍സ് നേടി വിജയം സ്വന്തമാക്കി. ഈ തോല്‍വിയുടെ ക്ഷീണം മറന്ന് രണ്ടാം മത്സരത്തില്‍ കിവീസിന് ജയിക്കേണ്ടതായുണ്ട്. രണ്ട് സന്നാഹവും തോറ്റ് ലോകകപ്പിനിറങ്ങുന്നുവെന്ന ക്ഷീണം മാറ്റാന്‍ കിവീസിന് വലിയ ജയം തന്നെ ആവിശ്യമാണ്.

ന്യൂസീലന്‍ഡ് നിസാരരല്ല

ന്യൂസീലന്‍ഡ് നിസാരരല്ല

ഇതുവരെ ടി20 ലോകകപ്പ് നേടാനായില്ലെങ്കിലും ന്യൂസീലന്‍ഡ് കരുത്തരുടെ നിരയാണ്. എല്ലാ ലോകകപ്പുകളിലും സ്ഥിരതയോടെ കളിക്കാന്‍ കിവീസിന് സാധിക്കുന്നുണ്ട്. ഡെവോന്‍ കോണ്‍വേ, കെയ്ന്‍ വില്യംസണ്‍, മാര്‍ട്ടിന്‍ ഗപ്റ്റില്‍, ജിമ്മി നിഷാം തുടങ്ങിയ മാച്ച് വിന്നര്‍മാരെല്ലാമുള്ള നിരയാണ് ന്യൂസീലന്‍ഡിന്റേത്. ടിം സൗത്തി, ലോക്കി ഫെര്‍ഗൂസന്‍, ട്രന്റ് ബോള്‍ട്ട് എന്നീ മികച്ച പേസര്‍മാരും ഇഷ് സോധിയുടെ സ്പിന്‍ മികവും ചേരുമ്പോള്‍ കിവീസ് ഇന്ത്യയെ വിറപ്പിക്കുമെന്നുറപ്പ്.

Also Read : 2022ല്‍ ഇന്ത്യക്കായി ഏകദിനം അരങ്ങേറ്റം കുറിച്ച അഞ്ച് പേര്‍, രണ്ട് പേര്‍ക്ക് വലിയ ഭാവിയില്ല!

സാധ്യതാ 11

സാധ്യതാ 11

ഇന്ത്യ-രോഹിത് ശര്‍മ (ക്യാപ്റ്റന്‍), കെ എല്‍ രാഹുല്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ഹര്‍ദിക് പാണ്ഡ്യ, ദിനേഷ് കാര്‍ത്തിക്, അക്ഷര്‍ പട്ടേല്‍, ആര്‍ അശ്വിന്‍, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി, അര്‍ഷദീപ് സിങ്

ന്യൂസീലന്‍ഡ്- ഡെവോന്‍ കോണ്‍വെ, മാര്‍ട്ടിന്‍ ഗപ്റ്റില്‍, കെയ്ന്‍ വില്യംസണ്‍ (ക്യാപ്റ്റന്‍), ഗ്ലെന്‍ ഫിലിപ്‌സ്, ഫിന്‍ അലന്‍, മിച്ചല്‍ സാന്റ്‌നര്‍, ജിമ്മി നിഷാം, ഇഷ് സോധി, ലോക്കി ഫെര്‍ഗൂസന്‍, ടിം സൗത്തി, ട്രന്റ് ബോള്‍ട്ട്‌

Story first published: Monday, October 17, 2022, 16:27 [IST]
Other articles published on Oct 17, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+