For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup : ഒരേ ഒരു സെഞ്ച്വറിക്കാരന്‍, ഉയര്‍ന്ന വ്യക്തിഗത സ്‌കോറുള്ള അഞ്ച് ഇന്ത്യക്കാരിതാ

ഇന്ത്യയുടെ ബാറ്റിങ് നിരയില്‍ ഒന്നിലധികം മാച്ച് വിന്നര്‍മാരുണ്ടെന്നതാണ് എടുത്തു പറയേണ്ടത്

1

ടി20 ലോകകപ്പിനായുള്ള അവസാന ഘട്ട മുന്നൊരുക്കത്തിലാണ് ഇന്ത്യ. രോഹിത് ശര്‍മ ക്യാപ്റ്റനായുള്ള ഇന്ത്യന്‍ ടീം ഇതിനോടകം ഓസ്‌ട്രേലയയിലെത്തി സന്നാഹ മത്സരങ്ങള്‍ കളിക്കുകയാണ്. രണ്ട് സന്നാഹം കളിച്ച ഇന്ത്യ ആദ്യ മത്സരം ജയിച്ചപ്പോള്‍ രണ്ടാം മത്സരം തോറ്റു. ഇത്തവണയും ഇന്ത്യക്ക് മികച്ച ടീം കരുത്തുണ്ട്. പേസ് നിരയില്‍ ദൗര്‍ബല്യങ്ങളേറെയാണെങ്കിലും ബാറ്റിങ് നിരകൊണ്ട് ഇന്ത്യ ശക്തമാണ്.

ഇന്ത്യയുടെ ബാറ്റിങ് നിരയില്‍ ഒന്നിലധികം മാച്ച് വിന്നര്‍മാരുണ്ടെന്നതാണ് എടുത്തു പറയേണ്ടത്. രോഹിത് ശര്‍മ, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത്, ഹര്‍ദിക് പാണ്ഡ്യ എന്നിങ്ങനെ മാച്ച് വിന്നര്‍മാരുടെ വലിയ നിരയാണ് ഇന്ത്യക്കുള്ളത്. ഇത്തവണത്തെ ടി20 ലോകകപ്പില്‍ ഇന്ത്യ വലിയ പ്രതീക്ഷയിലാണുള്ളത്. ടി20 ലോകകപ്പിന്റെ ചരിത്രം പരിശോധിക്കുമ്പോള്‍ ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ നേടിയ അഞ്ച് ഇന്ത്യക്കാര്‍ ആരൊക്കെയാണെന്ന് നോക്കാം.

വിരാട് കോലി

വിരാട് കോലി

അഞ്ചാം സ്ഥാനത്ത് വിരാട് കോലിയാണ്. 2012ലെ ടി20 ലോകകപ്പില്‍ പാകിസ്താനെതിരെ പുറത്താവാതെ 78 റണ്‍സാണ് കോലി നേടിയത്. 24ാം വയസിലായിരുന്നു കോലിയുടെ ഈ സൂപ്പര്‍ പ്രകടനം. ആദ്യം ബാറ്റ് ചെയ്ത പാകിസ്താന്‍ 128 റണ്‍സില്‍ ഒതുങ്ങി. മറുപടിക്കിറങ്ങിയ ഇന്ത്യക്ക് ആദ്യ ഓവറില്‍ ഗൗതം ഗംഭീറിനെ നഷ്ടമായി. പിന്നീട് കസറിയ കോലി 61 പന്തില്‍ 78 റണ്‍സാണ് നേടിയത്. എട്ട് ഫോറും 2 സിക്‌സും ഇതില്‍ ഉള്‍പ്പെടും. ഇത്തവണയും മികച്ച ഫോമിലുള്ള കോലി വലിയ സ്‌കോര്‍ നേടുമെന്ന പ്രതീക്ഷയിലാണുള്ളത്.

Also Read : T20 World Cup: 'ഷഹീനെതിരേ രക്ഷപെടാനല്ല നോക്കേണ്ടത്', ഇന്ത്യക്ക് ഉപദേശവുമായി ഗംഭീര്‍

രോഹിത് ശര്‍മ

രോഹിത് ശര്‍മ

ഇന്ത്യയുടെ നായകന്‍ രോഹിത് ശര്‍മയും ഈ പട്ടികയില്‍ നാലാം സ്ഥാനത്താണ്. 2010ലെ ടി20 ലോകകപ്പില്‍ ഓസ്‌ട്രേലിയക്കെതിരേ പുറത്താവാതെ 79 റണ്‍സാണ് രോഹിത് നേടിയത്. 46 പന്തിലാണ് രോഹിത്തിന്റെ ഈ നേട്ടം. നാല് ഫോറും 6 സിക്‌സുമടക്കം തല്ലിത്തകര്‍ത്ത രോഹിത് 171 സ്‌ട്രൈക്കറേറ്റിലായിരുന്നു തിളങ്ങിയത്. ഇത്തവണത്തെ ടി20 ലോകകപ്പിലും രോഹിത്തിന്റെ മികവില്‍ ഇന്ത്യക്ക് പ്രതീക്ഷകളേറെ. എന്നാല്‍ അദ്ദേഹത്തിന്റെ സമീപകാല ഫോം വളരെ മോശമാണ്.

വിരാട് കോലി

വിരാട് കോലി

മൂന്നാം സ്ഥാനത്ത് വിരാട് കോലിയാണുള്ളത്. 2016ല്‍ ഓസ്‌ട്രേലിയക്കെതിരേ പുറത്താവാതെ 82 റണ്‍സാണ് കോലി നേടിയത്. ക്വാര്‍ട്ടര്‍ ഫൈനലിലായിരുന്നു കോലിയുടെ ഈ ക്ലാസ് പ്രകടനം. 51 പന്തിലാണ് കോലി 82 റണ്‍സ് നേടിയത്. 9 ഫോറും 2 സിക്‌സും ഉള്‍പ്പെടെയായിരുന്നു കോലി മിന്നിച്ചത്. ഇന്ത്യയെ റണ്‍ചേസിങ്ങിലൂടെ വിജയത്തിലെത്തിക്കാനും കോലിക്കായി. ഇപ്പോഴും റണ്‍ചേസിങ്ങില്‍ ഇന്ത്യക്ക് പകരം വെക്കാനില്ലാത്ത പ്രതിഭയാണ് കോലി.

വിരാട് കോലി

വിരാട് കോലി

രണ്ടാം സ്ഥാനത്തും വിരാട് കോലി തന്നെയാണ്. 2016ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരേ പുറത്താവാതെ 89* റണ്‍സാണ് വിരാട് കോലി നേടിയത്. സെമി ഫൈനലിലായിരുന്നു ഈ പ്രകടനം. രോഹിതും രഹാനെയും ചേര്‍ന്ന് ഇന്ത്യക്ക് മെല്ലെ തുടക്കം നല്‍കിയ ശേഷമാണ് കോലിയുടെ വെടിക്കെട്ട്. 47 പന്തില്‍ പുറത്താവാതെ 89* റണ്‍സാണ് കോലി നേടിയത്. 11 ഫോറും 1 സിക്‌സും ഇതില്‍ ഉള്‍പ്പെടും. 192 റണ്‍സ് എന്ന മികച്ച ടോട്ടല്‍ ഇന്ത്യ നേടിയെങ്കിലും വിന്‍ഡീസ് ഇത് മറികടന്നു.

Also Read : 'അദ്ദേഹത്തെ പോലെ കളിക്കാന്‍ ആഗ്രഹിച്ചു', സ്വാധീനിച്ച താരത്തെ വെളിപ്പെടുത്തി ധോണി

സുരേഷ് റെയ്‌ന

സുരേഷ് റെയ്‌ന

2010ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ സുരേഷ് റെയ്‌ന സെഞ്ച്വറി നേടിയിരുന്നു. ഇന്ത്യക്കായി ടി20 ലോകകപ്പില്‍ സെഞ്ച്വറി നേടിയ ഏക താരമാണ് റെയ്‌ന. 101 റണ്‍സാണ് റെയ്‌ന നേടിയത്. 60 പന്തിലാണ് റെയ്‌ന 101 റണ്‍സ് നേടിയത്. 9 ഫോറും 5 സിക്‌സുമാണ് റെയ്‌ന പറത്തിയത്. റെയ്‌നയുടെ മികവില്‍ ഇന്ത്യ 14 റണ്‍സിനാണ് ജയിച്ചത്. ഇത്തവണ സെഞ്ച്വറി നേടി റെയ്‌നയുടെ റെക്കോഡ് ആര്‍ക്കെങ്കിലും മറികടക്കാനാവുമോയെന്ന് കണ്ടറിയണം.

Story first published: Saturday, October 15, 2022, 13:01 [IST]
Other articles published on Oct 15, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+