വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2022: നമ്മള്‍ അയല്‍ക്കാര്‍, വെറുപ്പ് വളര്‍ത്തരുത്! ഷമിക്കെതിരേ അഫ്രീഡി

അക്തറിനെ കളിയാക്കിയുള്ള ഷമിയുടെ ട്വീറ്റാണ് കാരണം

afridi

ടി20 ലോകകപ്പ് ഫൈനലില്‍ പാകിസ്താനേറ്റ ഫൈനലിനു ശേഷം മുന്‍ പാക് ഇതിഹാസം ഷുഐബ് അക്തറിനെ കളിയാക്കിക്കൊണ്ട് ട്വീറ്റ് ചെയ്ത ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമി പുലിവാല് പിടിച്ചിരിക്കുകയാണ്. ഫൈനലിനു പിന്നാലെ അക്തര്‍ കുറിച്ച ട്വീറ്റിനു താഴെയായരുന്നു ഷമിയുടെ പരിഹാസരൂപേണയുള്ള പ്രതികരണം. ഇതിനെ ഇന്ത്യന്‍ ആരാധകര്‍ പിന്തുണച്ചപ്പോള്‍ പാക് ആരാധകര്‍ ശക്തമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു.

Also Read: T20 World Cup 2022: ഇന്ത്യ ഒരു വിക്കറ്റും വീഴ്ത്തിയില്ല! വെല്‍ഡണ്‍ പാകിസ്താന്‍, പുകഴ്ത്തി അക്തര്‍Also Read: T20 World Cup 2022: ഇന്ത്യ ഒരു വിക്കറ്റും വീഴ്ത്തിയില്ല! വെല്‍ഡണ്‍ പാകിസ്താന്‍, പുകഴ്ത്തി അക്തര്‍

ഷമിക്കെതിരേ അഫ്രീഡി

ഷമിക്കെതിരേ അഫ്രീഡി

ഇപ്പോഴിതാ ഷമിയെ ഈ ട്വീറ്റിന്റെ പേരില്‍ വിമര്‍ശിച്ചിരിക്കുകയാണ് പാകിസ്താന്റെ മുന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ ഷാഹിദ് അഫ്രീഡി. ദേശീയ ടീമിനു വേണ്ടി ഇപ്പോഴും കളിച്ചുകൊണ്ടിരിക്കുന്ന ഒരു കളിക്കാരന്റെ ഭാഗത്തു നിന്നും ഇങ്ങനെയൊരു പെരുമാറ്റം ഉണ്ടാവാന്‍ പാടില്ലായിരുന്നുവെന്നും ഇതു വെറുപ്പ് വളര്‍ത്താന്‍ മാത്രമേ ഉപകരിക്കുകയുള്ളൂവെന്നും അഫ്രീഡി ആഞ്ഞടിച്ചു. ഒരു പാക് ചാനലിനോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കര്‍മഫലമെന്നു ഷമി

കര്‍മഫലമെന്നു ഷമി

പാകിസ്താന്റെ കര്‍മങ്ങളുടെ ഫലമാണ് ഫൈനലിലേറ്റ പരാജയത്തിനു കാരണമെന്നായിരുന്നു മുഹമ്മദ് ഷമി ട്വിറ്ററില്‍ കുറിച്ചത്. ഫൈനലിനു ശേഷം ഹൃദയം തകര്‍ന്ന ഇമോജി ഷുഐബ് അക്തര്‍ തന്റെ ട്വിറ്റര്‍ ഹാന്റിലില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതിനെയാണ് ഷമി കളിയാക്കിയത്.
സോറി ബ്രദര്‍, ഇതിനെയാണ് കര്‍മയെന്നു വിളിക്കുന്നതെന്നാണ് ഷമി ട്വീറ്റ് ചെയ്തത്. പിന്നാലെ ഷമിയുടെ ട്വീറ്റിനു താഴെ ഇന്ത്യയുടെയും പാകിസ്താന്റെയും ആരാധകര്‍ തമ്മില്‍ വാക്‌പോരില്‍ ഏര്‍പ്പെടുകയും ചെയ്തു.

Also Read: T20 World Cup 2022: ഇതാ ഐസിസി ടീം ഓഫ് ദി ടൂര്‍ണമെന്റ്, ഇന്ത്യയില്‍ നിന്നു മൂന്നു പേര്‍!

ക്രിക്കറ്റര്‍മാര്‍ റോള്‍ മോഡലുകള്‍

ക്രിക്കറ്റര്‍മാര്‍ റോള്‍ മോഡലുകള്‍

മുഹമ്മദ് ഷമിയുടെ ട്വീറ്റിനെക്കുറിച്ച് പാകിസ്താന്‍ ചാനലുകളും ഫൈനലിനു ശേഷം ചര്‍ച്ച ചെയ്തിരുന്നു. പാക് ചാനലായ സമാ ടിവിയുടെ ഷോയില്‍ ഷാഹിദ് അഫ്രീഡിയുമുണ്ടായിരുന്നു. ഷമിയുടെ ട്വീറ്റിനെക്കുറിച്ച് ആങ്കര്‍ ചോദിച്ചപ്പോഴാണ് ഇതു ചെയ്യാന്‍ പാടില്ലായിരുന്നുവെന്ന് അദ്ദേഹം പ്രതികരിച്ചത്.
നമ്മള്‍ ക്രിക്കറ്റര്‍മാരാണ്. നമ്മള്‍ അംബാസഡര്‍മാരും റോള്‍ മോഡലുകളുമാണ്. വെറുപ്പ് വളര്‍ത്തുന്ന തരത്തിലുള്ള കാര്യങ്ങള്‍ നമ്മള്‍ ചെയ്യാന്‍ പാടില്ല. നമ്മള്‍ തന്നെ ഇതു ചെയ്യാന്‍ തുടങ്ങിയാല്‍ സാധാരണക്കാരായ ആളുകളില്‍ നിന്ന് എന്താണ് പ്രതീക്ഷിക്കേണ്ടതെന്നും അഫ്രീഡി ചോദിച്ചു.

ബന്ധം മെച്ചപ്പെടും

ബന്ധം മെച്ചപ്പെടും

സ്‌പോര്‍ട്‌സിലൂടെ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള കൂടുതല്‍ മെച്ചപ്പെടും. ഞങ്ങള്‍ ഇന്ത്യയുമായി ക്രിക്കറ്റ് കളിക്കാന്‍ ആഗ്രഹിക്കുന്നു, പാകിസ്താനില്‍ ഇന്ത്യന്‍ ടീം കളിക്കണമെന്നും ഞങ്ങള്‍ ആഗ്രഹിക്കുന്നതായി ഷാഹിദ് അഫ്രീഡി പറഞ്ഞു.

Also Read: പുതിയ ഫിനിഷര്‍ വേണം, ഇന്ത്യ ആരെ പരിഗണിക്കും? മൂന്ന് അണ്‍ക്യാപ്പഡ് താരങ്ങള്‍ വെയ്റ്റിങ്

വിരമിച്ചാല്‍പ്പോലും ചെയ്യരുത്

വിരമിച്ചാല്‍പ്പോലും ചെയ്യരുത്

ക്രിക്കറ്റില്‍ നിന്നും വിരമിച്ചാല്‍പ്പോലും ഈ തരത്തിലുള്ള കാര്യങ്ങള്‍ ഒരു ക്രിക്കറ്ററുടെ ഭാഗത്തു നിന്നും സംഭവിക്കാന്‍ പാടുള്ളതല്ല. പക്ഷെ മുഹമ്മദ് ഷമി ഇപ്പോള്‍ ഇന്ത്യന്‍ ടീമിനായി കളിച്ചു കൊണ്ടിരിക്കുന്ന താരമാണ്. ഇത്തരം കാര്യങ്ങള്‍ നിങ്ങള്‍ ഒഴിവാക്കേണ്ടതുണ്ടെന്നും ഷാഹിദ് അഫ്രീഡി ആവശ്യപ്പെട്ടു.

Story first published: Monday, November 14, 2022, 10:25 [IST]
Other articles published on Nov 14, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X