For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2022: ഇതാ ഐസിസി ടീം ഓഫ് ദി ടൂര്‍ണമെന്റ്, ഇന്ത്യയില്‍ നിന്നു മൂന്നു പേര്‍!

ഇന്ത്യക്കും ഇംഗ്ലണ്ടിനുമാണ് മേല്‍ക്കൈ

ഇംഗ്ലണ്ടിന്റെ കിരീടധാരണത്തോടെ ടി20 ലോകകപ്പിനു ഓസ്‌ട്രേലിയയില്‍ തിരശീല വീണതിനു പിന്നാലെ ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച ടീമിനെ തിരഞ്ഞെടുത്തിരിക്കുകയാണ് ഐസിസി. വിവിധ ടീമുകള്‍ക്കു വേണ്ടി ശ്രദ്ധേയമായ പ്രകടനം നടത്തിയിട്ടുള്ള കളിക്കാരെ ഉള്‍പ്പെടുത്തിയാണ് ഐസിസി ഒരു കിടിലന്‍ ഇലവനെ പ്രഖ്യാപിച്ചത്.

ഐസിസിയുടെ ടീം ഓഫ് ദി ടൂര്‍ണമെന്റില്‍ നിലവിലെ ചാംപ്യന്‍മാരായ ഇംഗ്ലണ്ടിനും സെമി ഫൈനലിസ്റ്റുകളായ ഇന്ത്യക്കുമാണ് മുന്‍തൂക്കം. ഇരുടീമുകളില്‍ നിന്നു മൂന്നു കളിക്കാര്‍ വീതം ഇലവനില്‍ ഇടംപിടിച്ചു. പാകിസ്താനില്‍ നിന്നും രണ്ടും ന്യൂസിലാന്‍ഡ്, സൗത്താഫ്രിക്ക, സിംബാബ്‌വെ ടീമുകളിലെ ഓരോ താരങ്ങളും തിരഞ്ഞെടുക്കപ്പെട്ടു.

ഇന്ത്യന്‍ താരങ്ങള്‍

ഇന്ത്യന്‍ താരങ്ങള്‍

ഐസിസി ടീം ഓഫ് ദി ടൂര്‍ണമെന്റിലെ ഇന്ത്യക്കാര്‍ സ്റ്റാര്‍ ബാറ്റര്‍മാരായ വിരാട് കോലി, സൂര്യകുമാര്‍ യാദവ്, യുവ ഇടംകൈയന്‍ ഫാസ്റ്റ് ബൗളര്‍ അര്‍ഷ്ദീപ് സിങ് എന്നിവരാണ്. ഈ ലോകകപ്പിലെ ടോപ്‌സ്‌കോറര്‍ കൂടിയാണ് കോലി. ആറ് ഇന്നിങ്‌സുകളില്‍ നിന്നും 98.66 ശരാശരിയില്‍ 296 റണ്‍സാണ് അദ്ദേഹം സ്‌കോര്‍ ചെയ്തത്. നാലു ഫിഫ്റ്റികളടക്കമായിരുന്നു ഇത്.
സൂര്യകുമാര്‍ മൂന്നാംസ്ഥാനത്തു നില്‍ക്കുന്നു. ആറ് ഇന്നങ്‌സുകളില്‍ നിന്നും 59.75 ശരാശരിയില്‍ 189.68 സ്‌ട്രൈക്ക് റേറ്റില്‍ 239 റണ്‍സാണ് സൂര്യയുടെ സമ്പാദ്യം. അതേസമയം, കരിയറിലെ കന്നി ലോകകപ്പില്‍ കളിച്ച അര്‍ഷ്ദീപ് ആറ് ഇന്നിങ്‌സുകളില്‍ നിന്നും പത്ത് വിക്കറ്റുകളുമായി ഇന്ത്യയുടെ വിക്കറ്റ് വേട്ടക്കാരനായി മാറിയിരുന്നു.

Also Read: പാക് ടീമില്‍ ഇന്ത്യയുടെ മരുമക്കളും! പാക് താരങ്ങളുടെ ജീവിതസഖിമാരെ അറിയാം

സൂപ്പര്‍ ഓപ്പണിങ് ജോടികള്‍

സൂപ്പര്‍ ഓപ്പണിങ് ജോടികള്‍

ടി20 ലോകകപ്പിലെ ടീം ഓഫ് ദി ടൂര്‍ണമെന്റിന്റെ ഓപ്പണര്‍മാര്‍ ഇംഗ്ലീഷ് ജോടികളായ നായകന്‍ ജോസ് ബട്‌ലറും അലെക്‌സ് ഹേല്‍സുമാണ്. ഇംഗ്ലണ്ടിന്റെ ലോകകപ്പ് നേട്ടത്തില്‍ ഇരുവരും വഹിച്ച പങ്ക് വളരെ വലുതാണ്. ബട്‌ലറെയും ഹേല്‍സിനെയും മാറ്റി നിര്‍ത്തിയാല്‍ ഇംഗ്ലീഷ് ബാറ്റിങ് നിരയില്‍ കാര്യമായി ആരും സ്‌കോര്‍ ചെയ്തിട്ടില്ല.
ആറ് ഇന്നിങ്‌സുകളില്‍ നിന്നും 45 ശരാശരിയില്‍ 225 റണ്‍സെടുത്ത ബട്‌ലറാണ് ഇംഗ്ലണ്ടിന്റെ ടോപ്‌സ്‌കോറര്‍. ഹേല്‍സ് ഇത്രയു കളികളില്‍ നിന്നും 212 റണ്‍സോടെ തൊാട്ടുതാഴെയുണ്ട്. ഇവര്‍ കഴിഞ്ഞ ഐസിസി ഇലവനിലെ മറ്റൊരു ഇംഗ്ലണ്ട് താരം സ്പീഡ് സ്റ്റാര്‍ മാര്‍ക്ക് വുഡാണ്. പരിക്ക് കാരണം സെമിയും ഫൈനലും അദ്ദേഹത്തിനു നഷ്ടമായിരുന്നു. പക്ഷെ 13 വിക്കറ്റുകളുമായി ലോകകപ്പിലെ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റായി തിരഞ്ഞെടുക്കപ്പെട്ട സാം കറെന് ഐസിസി ഇലവനില്‍ ഇടം ലഭിച്ചില്ലെന്നത് ആശ്ചര്യപ്പെടുത്തുന്ന കാര്യമാണ്.

Also Read: ടി20 ലോകകപ്പ് മറക്കാം, കിവീസ് പര്യടനത്തിന് തയ്യാറെടുത്ത് ഇന്ത്യ, ദുരന്തമാകുമോ?

പാക് ബൗളര്‍മാര്‍

പാക് ബൗളര്‍മാര്‍

ടി20 ലോകകപ്പിലെ റണ്ണറപ്പുകളായ പാകിസ്താനില്‍ നിന്നും രണ്ടു പേരെ മാത്രമേ ഐസിസി തങ്ങളുടെ ബെസ്റ്റ് ഇലവനിലെടുത്തിട്ടുള്ളൂ. സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ ഷദാബ് ഖാനും ഇടം കൈയന്‍ ഫാസ്റ്റ് ബൗളര്‍ ഷഹീന്‍ അഫ്രീഡിയുമാണ്. ഈ ലോകകപ്പില്‍ പാകിസ്താനു വേണ്ടി ഏറ്റവുമധികം വിക്കറ്റുകളെടുത്തതും ഈ രണ്ടു പേരാണ്. 11 വിക്കറ്റുകള്‍ വീതമാണ് ഷഹീനും ഷദാബും പങ്കിട്ടത്.

Also Read: പാക് ടീമില്‍ ഇന്ത്യയുടെ മരുമക്കളും! പാക് താരങ്ങളുടെ ജീവിതസഖിമാരെ അറിയാം

ഐസിസി ടീം ഓഫ് ദി ടൂര്‍ണമെന്റ്

ഐസിസി ടീം ഓഫ് ദി ടൂര്‍ണമെന്റ്

അലെക്‌സ് ഹേല്‍സ് (ഇംഗ്ലണ്ട്), ജോസ് ബട്‌ലര്‍ (ഇംഗ്ലണ്ട്), വിരാട് കോലി (ഇന്ത്യ), സൂര്യകുമാര്‍ യാദവ് (ഇന്ത്യ), ഗ്ലെന്‍ ഫിലിപ്‌സ് (ന്യൂസിലാന്‍ഡ്), സിക്കന്തര്‍ റാസ്സ (സിംബാബ്‌വെ), ഷബാദ് ഖാന്‍ (പാകിസ്താന്‍), ആന്റിച്ച് നോര്‍ക്കിയ (സൗത്താഫ്രിക്ക), മാര്‍ക്ക് വുഡ് (ഇംഗ്ലണ്ട്), ഷഹീന്‍ ഷാ അഫ്രീഡി (പാകിസ്താന്‍, അര്‍ഷ്ദീപ് സിങ്.

Story first published: Sunday, November 13, 2022, 23:42 [IST]
Other articles published on Nov 13, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+