
ഇന്ത്യയുടെ പാകിസ്താനും ന്യൂസീലന്‍ഡും അഫ്ഗാനിസ്ഥാനും ഒരു ഗ്രൂപ്പില്‍ ഉള്‍പ്പെടുമ്പോള്‍ രണ്ടാം ഗ്രൂപ്പില്‍ ഇംഗ്ലണ്ട്,ദക്ഷിണാഫ്രിക്ക,വെസ്റ്റ് ഇന്‍ഡീസ്,ദക്ഷിണാഫ്രിക്ക എന്നീ വമ്പന്മാരാണ്. മൂന്നാം ടി20 ലോകകപ്പ് കിരീടം തേടിയിറങ്ങുന്ന വെസ്റ്റ് ഇന്‍ഡീസ് തന്നെയാണ് ഏവരും ഭയപ്പെടുന്ന ടീം. ഇന്ത്യ,ഓസ്‌ട്രേലിയ,ഇംഗ്ലണ്ട്,ന്യൂസീലന്‍ഡ് എന്നിവരും ഫേവറേറ്റുകളാണ്. വിരാട് കോലി ഇന്ത്യയുടെ ടി20 നായകനായുള്ള അവസാന ടൂര്‍ണമെന്റാണ് ടി20 ലോകകപ്പ്. അതിനാല്‍ത്തന്നെ ഇന്ത്യക്ക് വളരെ പ്രധാനപ്പെട്ട ലോകകപ്പ് കൂടിയാണിത്.
Also Read: IPL 2021: റിഷഭിനെ ബോള്‍ തട്ടിയെന്നറിഞ്ഞില്ല, അറിഞ്ഞാലും ഓടും!- തുറന്നടിച്ച് അശ്വിന്‍

രോഹിത് ശര്‍മ,വിരാട് കോലി,കെ എല്‍ രാഹുല്‍,റിഷഭ് പന്ത് തുടങ്ങി മത്സരഗതിയെ മാറ്റിമറിക്കാന്‍ കെല്‍പ്പുള്ള നിരവധി താരങ്ങള്‍ ഇന്ത്യക്കൊപ്പമുണ്ട്. വെസ്റ്റ് ഇന്‍ഡീസ് ടീമിലെ ഒട്ടുമിക്ക താരങ്ങളും ബാറ്റുകൊണ്ട് മത്സരം പിടിച്ചെടുക്കാന്‍ കെല്‍പ്പുള്ളവരാണ്. ഇതിനോടകം തന്നെ ലോകകപ്പിനുള്ള ടീമുകളെ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതില്‍ നിന്ന് ഗെയിം ചെയിഞ്ചര്‍മാരായ താരങ്ങളുടെ പ്ലേയിങ് 11 പരിശോധിക്കാം.

എവിന്‍ ലെവിസ്-മുഹമ്മദ് റിസ്വാന്‍
ഓപ്പണര്‍മാരിലൊരാളായ വെസ്റ്റ് ഇന്‍ഡീസിന്റെ എവിന്‍ ലെവിസ് മത്സരഗതിയെ ഒറ്റക്ക് മാറ്റിമറിക്കാന്‍ കെല്‍പ്പുള്ള താരമാണ്. ഇടം കൈയന്‍ ബാറ്റ്‌സ്മാനായ താരം വെടിക്കെട്ട് ബാറ്റിങ് ശൈലിയുള്ള താരങ്ങളിലൊരാളാണ്. സമീപകാലത്തെ പ്രകടനങ്ങളെല്ലാം വളരെ മികച്ചതാണ്. വെസ്റ്റ് ഇന്‍ഡീസിന്റെ പ്ലേയിങ് 11 ല്‍ സ്ഥാനം പിടിക്കാന്‍ കെല്‍പ്പുള്ള താരമാണ് അദ്ദേഹം. വെസ്റ്റ് ഇന്‍ഡീസിന്റെ അവസാന ഓസീസ് പരമ്പരയിലും ലെവിസ് തിളങ്ങിയിരുന്നു. സിപിഎല്ലിലെ റണ്‍വേട്ടക്കാരില്‍ രണ്ടാം സ്ഥാനത്തായിരുന്നു അദ്ദേഹം. 47.33 ശരാശരിയില്‍ 426 റണ്‍സാണ് താരം സിപിഎല്ലില്‍ നേടിയത്. സ്‌ട്രൈക്കറേറ്റ് 163.21. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനൊപ്പവും തിളങ്ങുന്നുണ്ട്.
Also Read: IPL 2021: ധോണി കാരണം അന്ന് അവര്‍ക്ക് കരിയര്‍ നഷ്ടമായി, ഇന്ന് റിഷഭ് പന്ത് ചെയ്യുന്നതും അതു തന്നെ

മറ്റൊരു ഓപ്പണര്‍ പാകിസ്താന്റെ മുഹമ്മദ് റിസ്വാനാണ്. വലിയ ഷോട്ടുകള്‍ കളിക്കാന്‍ കെല്‍പ്പുള്ള താരമാണ് അദ്ദേഹം. നിലയുറപ്പിച്ചാല്‍ ഏറെ നേരം ക്രീസില്‍ ചിലവിടാനും മിടുക്കുണ്ട്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ പുറത്താവാതെ 104 റണ്‍സുമായി അദ്ദേഹം കൈയടി നേടിയിട്ടുണ്ട്. പിഎസ്എല്ലിന്റെ ഇക്കഴിഞ്ഞ സീസണിലെ ഉയര്‍ന്ന രണ്ടാമത്തെ സ്‌കോററാണ് റിസ്വാന്‍. ഒരു കലണ്ടര്‍വര്‍ഷം കൂടുതല്‍ റണ്‍സ് നേടിയ താരം കൂടിയാണ് റിസ്വാന്‍. 15 മത്സരത്തില്‍ നിന്ന് 94 ശരാശരിയില്‍ 752 റണ്‍സാണ് അദ്ദേഹം നേടിയത്.
Also Read: IPL 2021: 'ഞങ്ങള്‍ക്ക് നഷ്ടപ്പെടാനൊന്നുമില്ല', രാജസ്ഥാന് പ്ലേ ഓഫ് പ്രതീക്ഷയുണ്ട്- സഞ്ജു സാംസണ്‍

വിരാട് കോലി,മോയിന്‍ അലി,റിഷഭ് പന്ത്
ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോലിയാണ് മൂന്നാം നമ്പറില്‍. റണ്‍സ് പിന്തുടരുമ്പോള്‍ കോലിയോളം മിടുക്കുള്ള മറ്റൊരു താരവുമില്ലെന്ന് പറയാം. മികച്ച ബാറ്റിങ് റെക്കോഡുള്ള താരമാണ് കോലി. 90 മത്സരത്തില്‍ നിന്ന് 52.65 ശരാശരിയില്‍ 3159 റണ്‍സാണ് അദ്ദേഹത്തിന്റെ പേരിലുള്ളത്. നിലയുറപ്പിച്ചാല്‍ വിക്കറ്റ് വീഴ്ത്താന്‍ വളരെ പ്രയാസമുള്ള ബാറ്റ്‌സ്മാനാണ് കോലി.
Also Read: IPL 2021: രാജസ്ഥാന്റെ സാധ്യതകള്‍ അവസാനിച്ചിട്ടില്ല, എങ്ങനെ പ്ലേ ഓഫില്‍ കടക്കാം? പരിശോധിക്കാം

നാലാം നമ്പറില്‍ ഇംഗ്ലണ്ട് സ്പിന്‍ ഓള്‍റൗണ്ടര്‍ മോയിന്‍ അലിയാണ്. ബാറ്റുകൊണ്ടും പന്തുകൊണ്ടും മത്സരഫലത്തെ മാറ്റിമറിക്കാന്‍ കെല്‍പ്പുള്ള താരമാണ് അദ്ദേഹം. ഇടം കൈയന്‍ ബാറ്റ്‌സ്മാനായ മോയിന്‍ ഐപിഎല്ലില്‍ സിഎസ്‌കെയ്‌ക്കൊപ്പം തിളങ്ങുന്നുണ്ട്. ഇക്കഴിഞ്ഞ ദി ഹന്‍ഡ്രഡ് ടൂര്‍ണമെന്റില്‍ 32.14 ശരാശരിയില്‍ 225 റണ്‍സാണ് മോയിന്‍ നേടിയത്. 38 ടി20യില്‍ നിന്ന് 437 റണ്‍സും 21 വിക്കറ്റും അദ്ദേഹത്തിന്റെ പേരിലുണ്ട്. യുഎഇയിലെ സാഹചര്യത്തില്‍ തിളങ്ങാന്‍ കെല്‍പ്പുള്ള സ്പിന്‍ ഓള്‍റൗണ്ടറാണ് മോയിന്‍ അലി.
Also Read: IPL 2021: രാജസ്ഥാനെ തകര്‍ത്ത് ആര്‍സിബി, മിടുക്കുകാട്ടി ബൗളര്‍മാര്‍, എല്ലാ പ്രധാന റെക്കോഡുകളുമറിയാം

ഇന്ത്യയുടെ യുവ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ റിഷഭ് പന്താണ് അഞ്ചാമന്‍. വെടിക്കെട്ട് ബാറ്റ്‌സ്മാനായ റിഷഭ് മൈതാനത്തിന്റെ ഏത് ഭാഗത്തേക്കും ഷോട്ട് കളിക്കാന്‍ കെല്‍പ്പുള്ള താരങ്ങളിലൊരാളാണ്. ഡല്‍ഹിക്കായി ഈ സീസണില്‍ 11 മത്സരത്തില്‍ നിന്ന് 311 റണ്‍സ് അദ്ദേഹം നേടിയിട്ടുണ്ട്. തിളങ്ങിയാല്‍ ബൗളര്‍മാരുടെ അന്തകനായി മാറാന്‍ റിഷഭിന് മിടുക്കുണ്ട്.
Also Read: IPL 2021: 'അവനെ അധികനാള്‍ മാറ്റിനിര്‍ത്താനാവില്ല', സഞ്ജു ഇന്ത്യക്കായി വീണ്ടും കളിക്കുമെന്ന് സംഗക്കാര

ഗ്ലെന്‍ മാക്‌സ് വെല്‍,ആന്‍ഡ്രേ റസല്‍,കഗിസോ റബാദ
ഓസ്‌ട്രേലിയയുടെ വെടിക്കെട്ട് സ്പിന്‍ ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്‌വെല്ലാണ് ആറാമന്‍. തന്റേതായ ദിനത്തില്‍ ഏത് മൈതാനത്തും തിളങ്ങാന്‍ മാക്‌സ്‌വെല്ലിനാവും. 72 ടി20യില്‍ നിന്ന് 1780 റണ്‍സാണ് മാക്‌സ് വെല്ലിന്റെ പേരിലുള്ളത്. 31.78 എന്ന ഭേദപ്പെട്ട ശരാശരിയില്‍ കളിക്കുന്ന താരം 30 വിക്കറ്റും നേടിയിട്ടുണ്ട്. സ്പിന്നറെന്ന നിലയില്‍ പവര്‍പ്ലേയിലടക്കം മികവ് കാട്ടാനും മാക്‌സ് വെല്ലിന് കരുത്തുണ്ട്. ഐപിഎല്ലില്‍ മികച്ച ഫോമിലാണ് താരം. ഈ സീസണില്‍ 11 മത്സരത്തില്‍ നിന്ന് 350 റണ്‍സ് അടിച്ചെടുത്തിട്ടുണ്ട്.
Also Read: T20 World cup: കോലിയും താരങ്ങളും തമ്മില്‍ പൊരിഞ്ഞയടി! ധോണിയെത്തിയത് നിയന്ത്രിക്കാനോ?

ഏഴാം നമ്പറില്‍ വെസ്റ്റ് ഇന്‍ഡീസിന്റെ മീഡിയം പേസ് ഓള്‍റൗണ്ടര്‍ ആന്‍ഡ്രേ റസലാണ്. പന്തുകൊണ്ടും ബാറ്റുകൊണ്ടും തിളങ്ങാന്‍ കെല്‍പ്പുള്ള റസല്‍ ഫിനിഷറായി ഇറങ്ങുമ്പോള്‍ ഏത് ബൗളറും വിറക്കുമെന്നുറപ്പ്. 82 ഐപിഎല്‍ മത്സരത്തില്‍ നിന്ന് 1680 റണ്‍സും 71 വിക്കറ്റുമാണ് റസല്‍ വീഴ്ത്തിയിട്ടുള്ളത്. വെസ്റ്റ് ഇന്‍ഡീസിനായി 62 മത്സരത്തില്‍ നിന്ന് 716 റണ്‍സും 36 വിക്കറ്റുമാണ് അദ്ദേഹം നേടിയത്.
Also Read: T20 World Cup 2021: ഏറ്റവും പ്രതിഫലമുള്ള പരിശീലകനാര്? രവി ശാസ്ത്രി തലപ്പത്ത്, മറ്റുള്ളവരെ അറിയാം

കഗിസോ റബാദയാണ് എട്ടാമന്‍. ദക്ഷിണാഫ്രിക്കന്‍ സൂപ്പര്‍ പേസര്‍ യുഎഇയിലെ പിച്ചില്‍ വളരെ മികവുള്ള താരമാണ്. 2020ലെ ഐപിഎല്ലിലെ വിക്കറ്റ് വേട്ടക്കാരനുള്ള പര്‍പ്പിള്‍ ക്യാപ് റബാദക്കായിരുന്നു. 30 വിക്കറ്റാണ് അന്ന് അദ്ദേഹം വീഴ്ത്തിയത്. 35 ടി20യില്‍ നിന്നായി 41 വിക്കറ്റുകളാണ് നിലവില്‍ റബാദയുടെ പേരിലുള്ളത്. 45 ഐപിഎല്ലില്‍ നിന്ന് 74 വിക്കറ്റും പേരിലുണ്ട്.
Also Read: IPL 2021: ടി20 ലോകകപ്പില്‍ ഇഷാന്‍ വേണ്ട, പകരമാര്? സഞ്ജു ഉള്‍പ്പെടെ മൂന്ന് പേരെ പരിഗണിക്കാം

റാഷിദ് ഖാന്‍,
അഫ്ഗാന്‍ സ്പിന്‍ ഓള്‍റൗണ്ടര്‍ റാഷിദ് ഖാനാണ് ഒമ്പതാമന്‍. 51 മത്സരത്തില്‍ നിന്ന് 95 വിക്കറ്റുള്ള റാഷിദ് ഖാന്‍ വിക്കറ്റ് വീഴ്ത്താന്‍ മിടുക്കനാണ്. കൂടാതെ റണ്‍സ് വിട്ടുകൊടുക്കാന്‍ വളരെ പിശുക്കുമുണ്ട്. ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് താരമായ റാഷിദ് 69 മത്സരത്തില്‍ നിന്ന് 85 വിക്കറ്റും നേടിയിട്ടുണ്ട്. അത്യാവശ്യ ഘട്ടത്തില്‍ ബാറ്റുകൊണ്ടും തിളങ്ങാന്‍ മികവുണ്ട്.
Also Read: കോലിയുടെ ക്യാപ്റ്റന്‍സി ശരിയല്ല, ഇടപെടണം- രഹാനെയും പുജാരയും ജയ് ഷായെ വിളിച്ചു!

പാകിസ്താന്‍ പേസര്‍ ഷഹിന്‍ ഷാ അഫ്രീദിയാണ് 10ാമന്‍. ഇടം കൈയന്‍ പേസറായ താരം ഏത് സാഹചര്യത്തിലും വിക്കറ്റ് വീഴ്ത്താന്‍ മിടുക്കനാണ്. 30 ടി20യില്‍ നിന്ന് 32 വിക്കറ്റാണ് പാകിസ്താനായി നേടിയത്. പിഎസ്എല്ലിലും മികച്ച റെക്കോഡുണ്ട്.
Also Read: ഇന്ത്യയുടെ ടി20 നായകസ്ഥാനം ഒഴിയാന്‍ കോലി സ്വയം തീരുമാനിച്ചതോ? വെളിപ്പെടുത്തി ബിസിസിഐ

ഇന്ത്യയുടെ ജസ്പ്രീത് ബുംറയാണ് 11ാമന്‍. തുടര്‍ച്ചയായി യോര്‍ക്കറുകള്‍ എറിയാന്‍ മിടുക്കുള്ള ബുംറ മുംബൈ ഇന്ത്യന്‍സിനായാണ് ഐപിഎല്‍ കളിക്കുന്നത്. ഏത് സമയത്തും ടീമിനെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ കെല്‍പ്പുള്ള ബൗളറാണ് ബുംറ.


Click it and Unblock the Notifications