
അക്കമിട്ട് തിരത്തി അശ്വിന്റെ വിശദീകരണം
തന്റെ പ്രവര്‍ത്തികളെ അക്കമിട്ടു നിരത്തിയാണ് അശിന്‍ ഈ സംഭവത്തെക്കുറിച്ച് വിശദീകരിക്കുന്നത്. 1) ഫീല്‍ഡര്‍ ത്രോ ചെയ്യുന്നത് കണ്ടു തന്നെയാണ് ഞാന്‍ റണ്ണിനായി ഓടിയത്. പക്ഷെ ബോള്‍ റിഷഭിന്റെ ദേഹത്തു തട്ടിയെന്നു അറിയില്ലായിരുന്നു.
2) റിഷഭിന്റെ ദേഹത്തു ബോള്‍ തട്ടിത്തെറിച്ചതായി കാണുകയാണെങ്കില്‍ ഞാന്‍ ഓടുമോ? തീര്‍ച്ചയായും, എനിക്ക് അതിനു അനുവാദവുമുണ്ട്. 3) മോര്‍ഗന്‍ പറഞ്ഞതു പോലെ ഒരു അപമാനോ ഞാന്‍? തീര്‍ച്ചയായും അല്ല.
4) ഞാന്‍ ഏറ്റുമുട്ടിയോ? ഇല്ല, ഞാന്‍ എനിക്കു വേണ്ടി നിലകൊണ്ടു, അതാണ് എന്റെ രക്ഷിതാക്കളും അദ്യാപകരും പഠിപ്പിച്ചത്. നിങ്ങളുടെ കുട്ടികളെ സ്വയം നില കൊള്ളാന്‍ പഠിപ്പിക്കുക. മോര്‍ഗന്റെ അല്ലെങ്കില്‍ സൗത്തിയുടെ ക്രിക്കറ്റ് ലോകത്ത് അവര്‍ക്കു ശരിയോ, തെറ്റോയെന്നു വിശ്വസിക്കുന്ന കാര്യങ്ങള്‍ തിരഞ്ഞെടുക്കാനും അതില്‍ ഉറച്ചു നില്‍ക്കാനും കഴിയുമെന്നും അശ്വിന്‍ ട്വിറ്ററില്‍ കുറിച്ചു.

നിയമത്തിനുള്ളില്‍ നിന്നു കളിക്കൂ
ഗെയിമിലെ യഥാര്‍ഥ സ്പിരിറ്റ് എന്താണെന്നു ആളുകള്‍ അവരുടെ കുട്ടികള്‍ക്കു പറഞ്ഞു കൊടുക്കണം. തങ്ങള്‍ക്കു നേരെ എന്തെങ്കിലും തെറ്റായതു വന്നാല്‍ അതിനെ അംഗീകരിക്കുകയും ചെയ്യരുത്.ഒരു വ്യക്തി തനിക്കു വേണ്ടി നില കൊള്ളേണ്ടതുണ്ട്. മോര്‍ഗനെയും സൗത്തിയെയും പ്രോല്‍സാഹിപ്പിക്കാതെ അയാള്‍ ചെയ്തത് ഇതു തന്നെയാണ്.
ഫീല്‍ഡിലിറങ്ങിയാല്‍ നിങ്ങളുടെ ആത്മാവും ഹൃദയവും നല്‍കൂ, ഗെയിമിന്റെ നിമയങ്ങള്‍ക്കുള്ളില്‍ നിന്നു തന്നെ കളിക്കൂ. ഗെയിം കഴിഞ്ഞാല്‍ പരസ്പരം കൈകൊടുത്ത് പിരിയൂ. ഈ പറഞ്ഞതാണ് ഗെയിമിലെ ഒരേയൊരു സ്പിരിറ്റെന്നാണ് താന്‍ മനസ്സിലാക്കുന്നതെന്നും അശ്വിന്‍ ട്വീറ്റ് ചെയ്തു.

നിയമം അനുവദിക്കുന്നു
ഒരു ബാറ്ററുടെ ദേഹത്തു തട്ടിത്തെറിക്കുന്ന ഓവര്‍ ത്രോയില്‍ റണ്ണെടുക്കാമെന്നാണ് ക്രിക്കറ്റ് നിയമാവലിയില്‍ പറയുന്നത്. ഗെയിം ഇതു അനുവദിച്ചിട്ടുണ്ട്. പക്ഷെ സാധാരണയായി ബാറ്റര്‍മാര്‍ ഈ അധിക റണ്‍സിനു വേണ്ടി പലപ്പോഴും ഓടാറില്ലെന്നതാണ് സത്യം. ഇതു ക്രിക്കറ്റിന്റെ സ്പിരിറ്റിനു നിരക്കാത്തതാണെന്നാണ് ഇക്കൂട്ടരുടെ അഭിപ്രായം. എന്നാല്‍ ത്രോ ബാറ്ററുടെ ദേഹത്തു തട്ടി ബൗണ്ടറിയല്‍ കലാശിക്കുകയാണെങ്കില്‍ അതു നല്‍കുകയല്ലാതെ അംപയര്‍ക്കു മറ്റു വഴികളില്ല. അത് ബാറ്റര്‍മാര്‍ ഒരിക്കലും നിരസിക്കാറുമില്ലെന്നത് ഇതിന്റെ മറ്റൊരു വശമാണ്.
ഐപിഎല്ലില്‍ നേരത്തേ പഞ്ചാബ് കിങ്‌സിനു വേണ്ടി കളിക്കവെ രാജസ്ഥാന്‍ റോയല്‍സ് താരം ജോസ് ബട്‌ലറെ മങ്കാദിങിലൂടെ പുറത്താക്കിയതിന്റെ പേരില്‍ ഏറെ വിമര്‍ശനങ്ങള്‍ അശ്വിനു നേരെ ഉയര്‍ന്നിരുന്നു. അന്നും അദ്ദേഹം കൃത്യമായ മറുപടിയുമായി പ്രതികരിക്കുകയും തന്റെ പ്രവര്‍ത്തിയില്‍ ഉറച്ചു നില്‍ക്കുകയും ചെയ്തിരുന്നു. നിയമം അനുവദിച്ച മങ്കാദിങ് നടത്തിയതില്‍ കുറ്റബോധമില്ലെന്നും ബൗള്‍ ചെയ്യുന്നതിനു മുമ്പ് നോണ്‍സ്‌ട്രൈക്കര്‍ ക്രീസിന് പുറത്തേക്കി ഇനിയും മങ്കാദിങ് ചെയ്യാന്‍ മടിയില്ലെന്നും അശ്വിന്‍ തുറന്നടിച്ചിരുന്നു.


Click it and Unblock the Notifications