ഇന്ത്യയുടെ ടി20 നായകസ്ഥാനം ഒഴിയാന്‍ കോലി സ്വയം തീരുമാനിച്ചതോ? വെളിപ്പെടുത്തി ബിസിസിഐ
മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2021 സീസണിന്റെ രണ്ടാം പാദം അവസാനിച്ച് രണ്ട് ദിവസത്തിനുള്ളില്‍ ടി20 ലോകകപ്പ് യുഎഇയില്‍ത്തന്നെ ആരംഭിക്കുകയാണ്. ഇന്ത്യന്‍ ക്രിക്കറ്റ് ടീം സജീവ മുന്നൊരുക്കങ്ങളുമായി മുന്നോട്ട് പോകവെയാണ് ലോക ക്രിക്കറ്റിനെയും ഇന്ത്യന്‍ ക്രിക്കറ്റിനെയും ഒരുപോലെ ഞെട്ടിച്ച് വിരാട് കോലി ടി20 ലോകകപ്പിന് ശേഷം ഇന്ത്യയുടെ ടി20 നായകസ്ഥാനം ഒഴിയുമെന്ന പ്രഖ്യാപനമെത്തിയത്. സമീപകാലത്തെ മോശം ബാറ്റിങ്ങിന് കാരണം മൂന്ന് ഫോര്‍മാറ്റിലെയും നായകസ്ഥാനമാണെന്നും അതിനാല്‍ത്തന്നെ ടി20 ഫോര്‍മാറ്റിലെ നായകസ്ഥാനം ഒഴിയാന്‍ കോലി തീരുമാനിയിരിക്കുകയുമായിരുന്നുവെന്നാണ് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍.
പിന്നീട് ഇന്ത്യന്‍ ടീമിനകത്തെ ഉള്‍പ്പോരാട്ടങ്ങളുടെ റിപ്പോര്‍ട്ടുകളും പുറത്തുവന്നതോടെ കോലി സ്വയം സ്ഥാനമൊഴിഞ്ഞതാണോ എന്ന സംശയം എല്ലാവരിലും ഉയര്‍ന്നിരുന്നു. കോലിയുടെയും പരിശീലകന്‍ രവി ശാസ്ത്രിയുടെയും ഏകാധിപത്യ നിലപാടുകളില്‍ ടീമിലെ സീനിയര്‍ താരങ്ങള്‍ക്കടക്കം എതിര്‍പ്പുണ്ടെന്നും ഇതില്‍ പലരും ബിസിസി ഐയില്‍ പരാതിപ്പെട്ടിട്ടുണ്ടെന്നും കഴിഞ്ഞ ദിവസങ്ങളിലും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

ഈ റിപ്പോര്‍ട്ടുകളെല്ലാം സൂചിപ്പിക്കുന്നത് കോലിയുടെ നായകസ്ഥാനത്ത് നിന്നുള്ള പടിയിറക്കം സ്വയം തീരുമാനമല്ലെന്ന തരത്തിലാണ്. സത്യത്തില്‍ കോലിയുടെ സ്വയം തീരുമാനമാണോ ടി20 ലോകകപ്പിന് ശേഷം ടി20 നായകസ്ഥാനം ഒഴിയാന്‍ കാരണം? ഇപ്പോഴിതാ ഇക്കാര്യത്തിലെ സത്യാവസ്ഥ വെളിപ്പെടുത്തിയിരിക്കുകയാണ് ബിസിസിഐ ട്രഷറര്‍ അരുണ്‍ ദുമല്‍. 'ബോര്‍ഡ് ഒരിക്കലും അദ്ദേഹത്തിനോട് സ്ഥാനം ഒഴിയാന്‍ ആവിശ്യപ്പെട്ടിരുന്നില്ല. അത് അവന്റെ മാത്രം തീരുമാനമാണ്. മികച്ച രീതിയിലാണ് അവന്‍ ടീമിനെ നയിച്ചുകൊണ്ടിരുന്നത്. പിന്നെ എന്തിനാണ് അവനോട് സ്ഥാനം ഒഴിയാന്‍ ഞങ്ങള്‍ ആവിശ്യപ്പെടുന്നത്'- ദുമല്‍ പറഞ്ഞു.

മുന്‍ ഇന്ത്യന്‍ നായകന്‍ എംഎസ് ധോണിയെ ഉപദേഷ്ടാവാക്കിയതിനെക്കുറിച്ചും അരുണ്‍ ദുമല്‍ പ്രതികരിച്ചു. 'ധോണി മഹാനായാന നായകനാണ്. അദ്ദേഹത്തിന്റെ ക്യാപ്റ്റന്‍സിക്ക് കീഴിലാണ് പ്രഥമ ടി20 ലോകകപ്പ്, 2010, 2016 ഏഷ്യാ കപ്പ്, 2011ലെ ഏകദിന ലോകകപ്പ്, 2013ലെ ചാമ്പ്യന്‍സ് ട്രോഫി എന്നിവയെല്ലാം അവന്‍ നേടിത്തന്നതാണ്. റെക്കോഡുകളെല്ലാം വളരെ മികച്ചതാണ്. അവനെ മെന്ററാക്കാന്‍ സാധിച്ചത് വളരെ മികച്ചൊരു കാര്യമാണ്. ടീമിനോട് വളരെ ബഹുമാനവും സഹതാരങ്ങള്‍ക്ക് വളരെ ആദരവുള്ള വ്യക്തിയുമാണ് ധോണി'- ദുമല്‍ കൂട്ടിച്ചേര്‍ത്തു.

വിരാട് കോലിക്ക് ഇതുവരെ ഇന്ത്യക്ക് ഐസിസി കിരീടം നേടിക്കൊടുക്കാനായിട്ടില്ല. അതിനാല്‍ത്തന്നെ ഇത്തവണത്തെ ടി20 ലോകകപ്പില്‍ ഇന്ത്യക്ക് പ്രതീക്ഷകളേറെയാണ്. എന്നാല്‍ ടി20 ലോകകപ്പ് ടീമില്‍ ഉള്‍പ്പെട്ട താരങ്ങളുടെ നിലവിലെ ഫോം തീര്‍ത്തും നിരാശപ്പെടുത്തുന്നതാണ്. എന്നാല്‍ ഏത് സാഹചര്യത്തില്‍ നിന്നും തിരിച്ചുവരാന്‍ കെല്‍പ്പുള്ള പ്രതിഭാശാലിയായ താരനിരയാണ് ഇന്ത്യയുടേത്.
കോലി ഇന്ത്യയുടെ ടി20 ക്യാപ്റ്റന്‍സി ഒഴിഞ്ഞാല്‍ പകരം ആരെന്നതും പ്രസക്തമായ ചോദ്യമാണ്. രോഹിത് ശര്‍മ പകരക്കാരനായി എത്താനാണ് സാധ്യത. റിഷഭ് പന്ത്, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍ എന്നിവരെല്ലാം ഈ സ്ഥാനത്തേക്ക് പരിഗണിക്കാന്‍ യോഗ്യരായ താരങ്ങളാണ്. എന്നാല്‍ ഇതുവരെയുള്ള റെക്കോഡുകള്‍ പരിഗണിക്കുമ്പോള്‍ രോഹിത് ശര്‍മയെപ്പോലൊരു മികച്ച ടി20 നായകനെ ഇന്ത്യക്ക് ലഭിക്കില്ല.

മുംബൈ ഇന്ത്യന്‍സിനെ അഞ്ച് തവണ കിരീടത്തിലേക്കെത്തിച്ച നായകനാണ് രോഹിത് ശര്‍മ. ഇന്ത്യയുടെ വൈസ് ക്യാപ്റ്റനെന്ന നിലയിലും ശ്രദ്ധേയ പ്രകടനം നടത്താന്‍ രോഹിത്തിനായിട്ടുണ്ട്. ടി20 ഫോര്‍മാറ്റില്‍ മികച്ച ബാറ്റിങ് റെക്കോഡുള്ള താരമാണ് രോഹിത്. കൂടാതെ സഹതാരങ്ങളുമായി മികച്ച ബന്ധവും രോഹിത്തിനുണ്ട്. എന്നാല്‍ 34കാരനായ രോഹിത്തിനെ ഇന്ത്യ നായകസ്ഥാനത്തേക്കെത്തിച്ചാല്‍ എത്ര നാളത്തേക്ക് തുടരാനാവുമെന്നതും പ്രശ്‌നമാണ്.
കോലിക്ക് രോഹിത്തിനെ നായകനാക്കുന്നതില്‍ താല്‍പര്യമില്ലെന്നും റിഷഭിനെയും രാഹുലിനെയും നായകസ്ഥാനത്തേക്ക് പരിഗണിക്കണമെന്ന് കോലി ബിസിസി ഐയോട് ആവിശ്യപ്പെട്ടിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്തായാലും വരാനിരിക്കുന്ന ടി20 ലോകകപ്പിന് ശേഷം ഇന്ത്യന്‍ ടീമില്‍ വലിയ മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ടെന്നാണ് വിവരം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications