വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: രാജസ്ഥാന്റെ സാധ്യതകള്‍ അവസാനിച്ചിട്ടില്ല, എങ്ങനെ പ്ലേ ഓഫില്‍ കടക്കാം? പരിശോധിക്കാം

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2021 സീസണിലെ രാജസ്ഥാന്‍ റോയല്‍സിന്റെ പ്രതീക്ഷകള്‍ ഏറെക്കുറെ അവസാനിച്ചിരിക്കുകയാണെന്ന് പറയാം. അവസാന മത്സരത്തില്‍ ആര്‍സിബിയോട് ഏഴ് വിക്കറ്റിനാണ് രാജസ്ഥാന്‍ തോറ്റത്. 17 പന്തുകള്‍ ബാക്കിനിര്‍ത്തിയാണ് ആര്‍സിബി ജയം നേടിയത്. മികച്ച തുടക്കം മുതലാക്കാന്‍ രാജസ്ഥാന് സാധിക്കാതെ പോയതാണ് ആര്‍സിബിക്കെതിരേ ടീമിന് തിരിച്ചടിയായത്.

This is how RR can make it to IPL Playoffs

11 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ രാജസ്ഥാന് എട്ട് പോയിന്റാണുള്ളത്. നാല് ജയം മാത്രമാണ് ടീമിന് നേടാനായത്. ഏഴ് മത്സരത്തിലും പരാജയപ്പെട്ടു. നിലവിലെ കണക്കുകള്‍ വിലയിരുത്തുമ്പോള്‍ രാജസ്ഥാന്റെ പ്ലേ ഓഫ് സാധ്യതകള്‍ ഏറെക്കുറെ അവസാനിച്ചു. എന്നാല്‍ പൂര്‍ണ്ണമായും അവസാനിച്ചുവെന്ന് പറയാനുമാവില്ല. അത്ഭുതങ്ങള്‍ സംഭവിച്ചാല്‍ രാജസ്ഥാന് ഇനിയും പ്ലേ ഓഫില്‍ കടക്കാനാവും. അത് എങ്ങനെയാണെന്ന് പരിശോധിക്കാം

IPL 2021: രാജസ്ഥാനെ തകര്‍ത്ത് ആര്‍സിബി, മിടുക്കുകാട്ടി ബൗളര്‍മാര്‍, എല്ലാ പ്രധാന റെക്കോഡുകളുമറിയാംIPL 2021: രാജസ്ഥാനെ തകര്‍ത്ത് ആര്‍സിബി, മിടുക്കുകാട്ടി ബൗളര്‍മാര്‍, എല്ലാ പ്രധാന റെക്കോഡുകളുമറിയാം

മൂന്ന് മത്സരങ്ങളും ജയിക്കണം

മൂന്ന് മത്സരങ്ങളും ജയിക്കണം

ഇനി മൂന്ന് മത്സരങ്ങളാണ് രാജസ്ഥാന് ശേഷിക്കുന്നത്. ഈ മൂന്ന് മത്സരത്തിലും രാജസ്ഥാന് ജയിക്കാന്‍ സാധിക്കുകയെന്നതാണ് ഏറ്റവും പ്രധാനപ്പെട്ടത്. മൂന്നിലും ജയിച്ചാല്‍ 14 പോയിന്റാവും രാജസ്ഥാന് പരമാവധി ലഭിക്കുക. സിഎസ്‌കെ, ഡല്‍ഹി ക്യാപിറ്റല്‍സ്, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ എന്നിവര്‍ക്ക് ഇതിനോടകം ടോപ് ത്രീയില്‍ സ്ഥാനം ഉറപ്പിച്ച് കഴിഞ്ഞു. നാലാം സ്ഥാനത്തുള്ള കെകെആറിനും അഞ്ചാം സ്ഥാനത്തുള്ള മുംബൈ ഇന്ത്യന്‍സിനും 11 മത്സരത്തില്‍ നിന്ന് 10 പോയിന്റാണുള്ളത്.

ശേഷിക്കുന്ന മൂന്ന് മത്സരങ്ങള്‍ കെകെആര്‍, മുംബൈ, പഞ്ചാബ് ടീമുകള്‍ തോല്‍ക്കുകയും രാജസ്ഥാന്‍ മൂന്ന് മത്സരങ്ങള്‍ ജയിക്കുകയും ചെയ്താല്‍ പ്ലേ ഓഫില്‍ ഇടം പിടിക്കാന്‍ സാധിച്ചേക്കും. എന്നാല്‍ സിഎസ്‌കെ, മുംബൈ ഇന്ത്യന്‍സ്, കെകെആര്‍ എന്നീ മൂന്ന് വമ്പന്മാരെയാണ് രാജസ്ഥാന് നേരിടേണ്ടത്. അതിനാല്‍ത്തന്നെ ജയം നേടുക സഞ്ജുവിനും സംഘത്തിനും എളുപ്പമാവില്ല.

മധ്യനിര ഉയര്‍ന്നാല്‍ രാജസ്ഥാന് പ്രതീക്ഷ

മധ്യനിര ഉയര്‍ന്നാല്‍ രാജസ്ഥാന് പ്രതീക്ഷ

രാജസ്ഥാന്‍ റോയല്‍സിന്റെ പ്രശ്‌നം ബാറ്റിങ്ങാണ്. ടോപ് ഓഡറില്‍ തിളങ്ങാന്‍ താരങ്ങള്‍ക്ക് സാധിക്കുന്നുണ്ടെങ്കിലും മധ്യനിരയുടെ പ്രകടനം തീര്‍ത്തും നിരാശപ്പെടുത്തുന്നതാണ്. മഹിപാല്‍ ലോംറോര്‍, ലിയാം ലിവിങ്‌സ്റ്റന്‍, രാഹുല്‍ തെവാത്തിയ, റിയാന്‍ പരാഗ്, ക്രിസ് മോറിസ് എന്നിവര്‍ക്കൊന്നും ബാറ്റിങ്ങില്‍ ശോഭിക്കാനാവുന്നില്ല. സഞ്ജു സാംസണ്‍, എവിന്‍ ലെവിസ്, യശ്വസി ജയ്‌സ്വാള്‍ എന്നിവര്‍ക്ക് മാത്രമാണ് ഭേദപ്പെട്ട പ്രകടനം നടത്താനാവുന്നത്. സഞ്ജു നായകനെന്ന നിലയില്‍ മുന്നില്‍ നിന്ന് നയിക്കാന്‍ ശ്രമിക്കുമ്പോഴും സഹതാരങ്ങളില്‍ നിന്ന് മികച്ച പിന്തുണ ലഭിക്കുന്നില്ല.

ബൗളര്‍മാരുടെ പ്രകടനവും നിരാശപ്പെടുത്തുന്നു. കോടികള്‍ മുടക്കി ടീമിലെത്തിച്ച സീനിയര്‍ താരമാണ് ക്രിസ് മോറിസ്. ആദ്യ പാദത്തില്‍ മികച്ച ബൗളിങ് പ്രകടനമടക്കം നടത്തിയ അദ്ദേഹത്തിന് രണ്ടാം പാദത്തിന് മികവ് ആവര്‍ത്തിക്കാനാവുന്നില്ല. യുവതാരങ്ങളില്‍ നിന്നും പ്രതീക്ഷക്കൊത്ത പ്രകടനം ഉണ്ടാവാത്തതാണ് രാജസ്ഥാന് തിരിച്ചടിയായിരിക്കുന്നത്.

ഡല്‍ഹിയും സിഎസ്‌കെയും പ്ലേ ഓഫ് ഉറപ്പിച്ചു

ഡല്‍ഹിയും സിഎസ്‌കെയും പ്ലേ ഓഫ് ഉറപ്പിച്ചു

ഇതിനോടകം പ്ലേ ഓഫ് ഉറപ്പിക്കാന്‍ സാധിച്ചത് ഡല്‍ഹി ക്യാപിറ്റല്‍സിനും ചെന്നൈ സൂപ്പര്‍ കിങ്‌സിനുമാണ്. 10 മത്സരത്തില്‍ നിന്ന് 16 പോയിന്റാണ് സിഎസ്‌കെയ്ക്കുള്ളത്. ഡല്‍ഹിക്കും 16 പോയിന്റുണ്ട്. ആര്‍സിബിക്ക് 11 മത്സരത്തില്‍ നിന്ന് 14 പോയിന്റുമാണുള്ളത്. കെകെആറിന് 11 മത്സരത്തില്‍ നിന്ന് 10 പോയിന്റും. പിന്നാലെയുള്ള മുംബൈക്കും പഞ്ചാബിനും രാജസ്ഥാനും ഹൈദരാബാദിനും ശേഷിക്കുന്ന മത്സരങ്ങളെല്ലാം ജയിച്ചാലും 16 പോയിന്റ് നേടാനാവില്ല. അതിനാല്‍ത്തന്നെ സിഎസ്‌കെയും ഡല്‍ഹിയും പ്ലേ ഓഫില്‍ ഇടം ഉറപ്പിച്ച് കഴിഞ്ഞു.

ഹൈദരാബാദ് ഏറ്റവും നിരാശപ്പെടുത്തി

ഹൈദരാബാദ് ഏറ്റവും നിരാശപ്പെടുത്തി

സണ്‍റൈസേഴ്‌സ് ഹൈദരാബാദാണ് ഏറ്റവും നിരാശപ്പെടുത്തിയത്. 10 മത്സരത്തില്‍ നിന്ന് രണ്ട് ജയം മാത്രമാണ് ഹൈദരാബാദിന് നേടാനായത്. എട്ട് മത്സരത്തിലും ടീം തോറ്റു. ഇനിയുള്ള നാല് മത്സരത്തിലും ജയിച്ചാലും ഹൈദരാബാദിന് പ്ലേ ഓഫിലെത്താനാവില്ല. ശേഷിക്കുന്ന മത്സരങ്ങള്‍ ജയിച്ച് അഭിമാനത്തോടെ സീസണോട് വിടപറയാനാവും ഹൈദരാബാദ് ശ്രമിക്കുക. ഇന്ന് സിഎസ്‌കെയ്‌ക്കെതിരെയാണ് ഹൈദരാബാദിന്റെ മത്സരം.

Story first published: Thursday, September 30, 2021, 10:59 [IST]
Other articles published on Sep 30, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X