വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

73 വര്‍ഷത്തെ റെക്കോര്‍ഡ് സ്റ്റീവ് സ്മിത്ത് തിരുത്തി, ടെസ്റ്റില്‍ അതികായന്‍

Steve Smith Breaks 73 Year Old Record | Oneindia Malayalam

അഡ്‌ലെയ്ഡ്: ഒരിടവേളയ്ക്ക് ശേഷം വീണ്ടും റെക്കോര്‍ഡ് വേട്ട തുടങ്ങിയിരിക്കുകയാണ് ഓസ്‌ട്രേലിയന്‍ താരം സ്റ്റീവ് സ്മിത്ത്. പാകിസ്ഥാനെതിരെ നടന്നുകൊണ്ടിരിക്കുന്ന ഡേ/നൈറ്റ് ടെസ്റ്റില്‍ 7,000 ടെസ്റ്റ് റണ്‍സിന്റെ നാഴികക്കല്ല് സ്റ്റീവ് സ്മിത്ത് പൂര്‍ത്തിയാക്കി. ഇന്നത്തെ പ്രകടനത്തോടെ ടെസ്റ്റ് ക്രിക്കറ്റില്‍ അതിവേഗം 7,000 റണ്‍സ് പിന്നിട്ട റെക്കോര്‍ഡും സ്മിത്ത് സ്വന്തം പേരില്‍ കുറിച്ചു. ഏഴു പതിറ്റാണ്ടു കാലം ഇംഗ്ലീഷ് താരം വാലി ഹാമ്മണ്ട് കാത്തുസൂക്ഷിച്ച റെക്കോര്‍ഡാണ് ഓസ്‌ട്രേലിയയും പാകിസ്ഥാനും തമ്മിലെ പിങ്ക് ബോള്‍ ടെസ്റ്റിലെ രണ്ടാം ദിനം തിരുത്തപ്പെട്ടത്.

സ്മിത്തിന് റെക്കോർഡ്

7,000 ടെസ്റ്റ് റണ്‍സ് പൂര്‍ത്തിയാക്കിയാക്കാന്‍ വാലി ഹാമ്മണ്ടിന് 131 ഇന്നിങ്‌സുകള്‍ കളിക്കേണ്ടി വന്നെങ്കില്‍ സ്റ്റീവ് സ്മിത്ത് ഇതേ നേട്ടം 126 ഇന്നിങ്‌സുകള്‍ കൊണ്ട് കയ്യടക്കി. 26 സെഞ്ച്വറികളും 27 അര്‍ധ സെഞ്ച്വറികളും സ്മിത്തിന്റെ ടെസ്റ്റ് കരിയറില്‍പ്പെടും. ബാറ്റിങ് ശരാശരി 64.22.മുന്‍പ്, 1946 ഓഗസ്റ്റില്‍ ഓവലില്‍ ഇന്ത്യയ്‌ക്കെതിരെയായിരുന്നു വാലി ഹാമ്മണ്ട് 7,000 ടെസ്റ്റ് റണ്‍സ് പൂര്‍ത്തിയാക്കിയത്.

ധോണിയുടെ ഭാവി... പൊതുവേദിയില്‍ വെളിപ്പെടുത്തില്ലെന്ന് ഗാംഗുലി, ശാസ്ത്രിയോട് യോജിക്കുന്നു

റിക്കി പോണ്ടിങ്ങിനെ മറികടന്നു

പട്ടികയില്‍ സ്മിത്തിനും ഹാമ്മണ്ടിനും പിന്നില്‍ വിരേന്ദര്‍ സെവാഗും (134 ഇന്നിങ്‌സ്) സച്ചിന്‍ ടെണ്ടുല്‍ക്കറും (136 ഇന്നിങ്‌സ്) വിരാട് കോലിയും (138 ഇന്നിങ്‌സ്) ഗാരി സോബേഴ്‌സും (138 ഇന്നിങ്‌സ്) കുമാര്‍ സംഗക്കാരയുമുണ്ട്. (138 ഇന്നിങ്‌സ്). നിലവില്‍ 7,000 ടെസ്റ്റ് റണ്‍സ് സ്വന്തമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഓസ്‌ട്രേലിയന്‍ കളിക്കാരന്‍ കൂടിയാണ് സ്റ്റീവ്് സ്മിത്ത്. മുന്‍പ്, റിക്കി പോണ്ടിങ്ങിന്റെ പേരിലായിരുന്നു ഈ റെക്കോര്‍ഡ്.

വാർണറിന് ട്രിപ്പിൾ സെഞ്ച്വറി

7,000 റണ്‍സ് നേട്ടത്തിലേക്ക് 23 റണ്‍സ് അകലെ വെച്ചാണ് സ്റ്റീവ് സ്മിത്ത് രണ്ടാം ടെസ്റ്റില്‍ ബാറ്റിങ് തുടങ്ങിയത്. സമിത്തിനെ കൂടാതെ ഡേവിഡ് വാര്‍ണര്‍ - മാര്‍നസ് ലബ്യുഷെയ്ന്‍ സഖ്യവും ഇന്ന് ഒരുപിടി റെക്കോര്‍ഡുകള്‍ തിരുത്തിയെഴുതി.361 റണ്‍സിന്റെ കൂറ്റന്‍ കൂട്ടുകെട്ടാണ് പാകിസ്ഥാനെതിരെ ഇരവരും പടുത്തുയര്‍ത്തിയത്. കരിയറിലെ ആദ്യ ട്രിപ്പിൾ സെഞ്ച്വറി മത്സരത്തില്‍ വാര്‍ണര്‍ കണ്ടെത്തി. വാര്‍ണറിന് പിന്തുണയര്‍പ്പിച്ച് 162 റണ്‍സ് ലബ്യുഷെയ്‌നും കുറിച്ചു.

ലക്ഷ്യം 240, നോണ്‍ സ്ട്രൈക്കര്‍ കോലി... ഓപ്പണര്‍ ആര് വേണമെന്ന് ആര്‍സിബി? ട്രോളുമായി പാര്‍ഥിവ്

റെക്കോർഡുകൾ

ഡേ/നൈറ്റ് ടെസ്റ്റിലെ ഏറ്റവുമുയര്‍ന്ന കൂട്ടുകെട്ട്, അഡ്‌ലെയ്ഡിലെ ഏറ്റവുമയര്‍ന്ന കൂട്ടുകെട്ട്, സ്വന്തം മണ്ണില്‍ ഓസ്‌ട്രേലിയയുടെ ഏറ്റവുമയര്‍ന്ന കൂട്ടുകെട്ട്, ഓസ്‌ട്രേലിയയുടെ ഏറ്റവും മികച്ച രണ്ടാമത്തെ കൂട്ടുകെട്ട്, പാകിസ്ഥാനെതിരെ എതിരാളികള്‍ കുറിച്ച ഏറ്റവുമുയര്‍ന്ന രണ്ടാമത്തെ കൂട്ടുകെട്ട് എന്നീ റെക്കോര്‍ഡുകളാണ് ഡേവിഡ് വര്‍ണര്‍ - മാര്‍നസ് ലബ്യുഷെയ്ന്‍ സഖ്യം ഇന്ന് പിടിച്ചെടുത്തത്.

Story first published: Saturday, November 30, 2019, 13:13 [IST]
Other articles published on Nov 30, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X