വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ധോണിയുടെ ഭാവി... പൊതുവേദിയില്‍ വെളിപ്പെടുത്തില്ലെന്ന് ഗാംഗുലി, ശാസ്ത്രിയോട് യോജിക്കുന്നു

ഇന്ത്യക്കായി ലോകകപ്പിനു ശേഷം ധോണി കളിച്ചിട്ടില്ല

ദില്ലി: മുന്‍ നായകന്‍ എംഎസ് ധോണിയുടെ ഭാവിയെക്കുറിച്ച് അനിശ്ചിത്വം തുടരവെ പ്രതികരിച്ച് മുന്‍ ടീമംഗവും ഇപ്പോള്‍ ബിസിസിഐയുടെ പ്രസിഡന്റുമായ സൗരവ് ഗാംഗുലി. ലോകകപ്പിനു ശേഷം ക്രിക്കറ്റില്‍ നിന്നും ബ്രേക്കെടുത്തിരിക്കുന്ന ധോണി ഇനി ടീമിനായി കളിക്കുമോയെന്നാണ് ആരാധകര്‍ ആകാംക്ഷയോടെ ഉറ്റുനോക്കുന്നത്. അടുത്ത വര്‍ഷത്തെ ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പം കളിച്ചായിരിക്കും അദ്ദേഹത്തിന്റെ മടങ്ങിവരവെന്നാണ് പുതിയ സൂചനകള്‍.

ലക്ഷ്യം 240, നോണ്‍ സ്ട്രൈക്കര്‍ കോലി... ഓപ്പണര്‍ ആര് വേണമെന്ന് ആര്‍സിബി? ട്രോളുമായി പാര്‍ഥിവ്ലക്ഷ്യം 240, നോണ്‍ സ്ട്രൈക്കര്‍ കോലി... ഓപ്പണര്‍ ആര് വേണമെന്ന് ആര്‍സിബി? ട്രോളുമായി പാര്‍ഥിവ്

ഐപിഎല്ലിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും ധോണിയെ ടീമിലേക്കു തിരിച്ചു വിളിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുകയെന്നു കോച്ച് രവി ശാസ്ത്രി ദിവസങ്ങള്‍ക്കു മുമ്പ് പറഞ്ഞിരുന്നു. ഇതിനോടു യോജിക്കുന്ന തരത്തിലാണ് ദാദയും പ്രതികരിച്ചിരിക്കുന്നത്.

മാസങ്ങള്‍ക്കകം എല്ലാം വ്യക്തമാവും

മാസങ്ങള്‍ക്കകം എല്ലാം വ്യക്തമാവും

ധോണിയുടെ ഭാവിയെക്കുറിച്ച് മാസങ്ങള്‍ക്കുള്ളില്‍ കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമാവുമെന്ന് ഗാംഗുലി പറഞ്ഞു. എന്താണ് സംഭവിക്കുകയെന്നു നമുക്ക് നോക്കാം. ഇനിയും സമയമുണ്ടല്ലോ. അടുത്ത മൂന്നു മാസങ്ങള്‍ക്കുള്ളില്‍ ധോണിയുമായി ബന്ധപ്പെട്ട എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം ലഭിക്കുമെന്നും ഗാംഗുലി ദേശീയ മാധ്യമത്തോടു പറഞ്ഞു.
അടുത്ത ഐപിഎല്ലിലെ പ്രകടനമായിരിക്കും ധോണിയുടെ ഭാവി തീരുമാനിക്കുകയെന്ന ശാസ്ത്രിയുടെ അഭിപ്രായത്തോടു യോജിക്കുന്നുണ്ടോയെന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു ദാദ.

പൊതുസ്ഥലത്ത് പറയേണ്ടതല്ല

പൊതുസ്ഥലത്ത് പറയേണ്ടതല്ല

ധോണിയുടെ കാര്യത്തില്‍ ഞങ്ങള്‍ക്കു എല്ലാത്തിലും വ്യക്തതയുണ്ട്. എന്നാല്‍ ചിലത് പൊതു വേദിയില്‍ പറയാന്‍ കഴിയില്ല. ഉചിതമായ സമയത്തു തന്നെ എല്ലാത്തിനും നിങ്ങള്‍ക്കു ഉത്തരം ലഭിക്കുമെന്നും ഗാംഗുലി വ്യക്തമാക്കി.
ധോണിയും ബോര്‍ഡും സെലക്ടര്‍മാരും തമ്മില്‍ എല്ലാ കാര്യങ്ങളും സുതാര്യമാണ്. ഇത്തരം ചാംപ്യന്‍മാരെ നല്ല രീതിയില്‍ തന്നെ കൈകാര്യം ചെയ്യേണ്ടതുണ്ട്. ഇന്ത്യയെ സംബന്ധിച്ച് അവിശ്വസനീയ കായിക താരം തന്നെയാണ് ധോണിയെന്നും ദാദ ചൂണ്ടിക്കാട്ടി.

ജനുവരി വരെ ചോദിക്കരുത്

ജനുവരി വരെ ചോദിക്കരുത്

ഭാവിയെക്കുറിച്ച് ആദ്യമായി ധോണി കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. ജനുവരി വരെ ക്രിക്കറ്റിലേക്ക് എപ്പോള്‍ മടങ്ങിയെത്തുമെന്നതിനെക്കുറിച്ചു തന്നോടു ചോദിക്കരുതെന്നാണ് ധോണി പറഞ്ഞത്. ഒരു സ്വകാര്യ ചടങ്ങില്‍ പങ്കെടുക്കവെയായിരുന്നു അദ്ദേഹത്തിന്റെ ഈ അഭ്യര്‍ഥന.
ക്രിക്കറ്റിലേക്കുള്ള തിരിച്ചുവരവുമായി ബന്ധപ്പെട്ടു മറ്റൊരു കാര്യവും വെളിപ്പെടുത്താന്‍ ധോണി തയ്യാറാവുകയും ചെയ്തില്ല. തിരിച്ചുവരവ് സൂചനകള്‍ നല്‍കിക്കൊണ്ട് അദ്ദേഹം അടുത്തിടെ പരിശീലനം പുനരാരംഭിച്ചിരുന്നു.

Story first published: Saturday, November 30, 2019, 12:49 [IST]
Other articles published on Nov 30, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X