വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇന്ത്യന്‍ താരങ്ങളിലെ മികച്ച അംപയര്‍മാര്‍ ആരൊക്കെ? മൂന്ന് പേരെ തിരഞ്ഞെടുത്ത് ടൗഫല്‍

നിലവില്‍ അംപയറിങ് ജോലി മതിയാക്കിയ ടൗഫല്‍ ഓണ്‍ലൈന്‍ അംപയറിങ് കോഴ്‌സ് പഠിപ്പിക്കുന്ന ജോലിയുമായി മുന്നോട്ട് പോവുകയാണ്

1

ലണ്ടന്‍: ക്രിക്കറ്റ് ആരാധകര്‍ക്കിടയില്‍ അധികം പരിചയപ്പെടുത്തല്‍ ആവിശ്യമില്ലാത്ത അംപയറാണ് സൈമണ്‍ ടൗഫല്‍. ഓസ്‌ട്രേലിയക്കാരനായ ടൗഫല്‍ തീരുമാനങ്ങളിലെ കൃത്യതകൊണ്ട് എല്ലാവര്‍ക്കും വലിയ ആദരവുള്ള അംപയറായിരുന്നു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ മാത്രമല്ല ഐപിഎല്ലിലടക്കം അദ്ദേഹം സജീവമായിരുന്നു. നിലവില്‍ അംപയറിങ് ജോലി മതിയാക്കിയ ടൗഫല്‍ ഓണ്‍ലൈന്‍ അംപയറിങ് കോഴ്‌സ് പഠിപ്പിക്കുന്ന ജോലിയുമായി മുന്നോട്ട് പോവുകയാണ്.

ഇന്ത്യന്‍ താരങ്ങളുമായെല്ലാം അടുത്ത ബന്ധം സൂക്ഷിച്ചിരുന്ന ടൗഫല്‍ ഇപ്പോഴിതാ കൗതുകകരമായ ഒരു തിരഞ്ഞെടുപ്പ് നടത്തിയിരിക്കുകയാണിപ്പോള്‍. ഭാവിയില്‍ അംപയര്‍മാരായി കാണാന്‍ ആഗ്രഹിക്കുന്ന ഇന്ത്യന്‍ താരങ്ങളെയാണ് ടൗഫല്‍ ഇപ്പോള്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. വീരേന്ദര്‍ സെവാഗ്, ആര്‍ അശ്വിന്‍, വിരാട് കോലി എന്നിവരെ അംപയര്‍മാരായി കാണാന്‍ ആഗ്രഹിക്കുന്നുവെന്നാണ് ടൗഫല്‍ പറഞ്ഞത്.

1


'അംപയര്‍മാരാകണമെങ്കില്‍ അതിയായ ആഗ്രഹവും നല്ല വ്യക്തിത്വവും ആവിശ്യമാണ്. ഞാന്‍ ഇതുമായി ബന്ധപ്പെട്ട് ചില താരങ്ങളോട് സംസാരിച്ചിട്ടുണ്ട്. മോണി മോര്‍ക്കല്‍ എന്നോട് അംപയര്‍ ആകുന്നതിനെപ്പറ്റി സംസാരിച്ചിരുന്നു. എന്നാല്‍ നേരത്തെ ഞാന്‍ പറഞ്ഞതുപോലെ എല്ലാവര്‍ക്കും പറ്റുന്ന ജോലിയല്ലിത്. വിരാട് കോലി, ആര്‍ അശ്വിന്‍, വീരേന്ദര്‍ സെവാഗ് എന്നിവരെല്ലാം അംപയര്‍മാരായി കാണണമെന്ന് ആഗ്രഹിക്കുന്നു. മത്സരത്തിന്റെ സാഹചര്യത്തെക്കുറിച്ചും ക്രിക്കറ്റ് നിയമങ്ങളെക്കുറിച്ചും ഇവര്‍ക്ക് കൃത്യമായ ധാരണയുണ്ട്'- ടൗഫല്‍ പറഞ്ഞു.

2

നേരത്തെ അംപയര്‍ ആകുന്നതുമായി ബന്ധപ്പെട്ട് വീരേന്ദര്‍ സെവാഗുമായി സംസാരിച്ച അനുഭവവും ടൗഫല്‍ പങ്കുവെച്ചു. 'അംപയറിങ്ങിലേക്ക് സെവാഗിനെ കൊണ്ടുവരാന്‍ ഞാന്‍ ശ്രമിച്ചു. കാരണം സ്‌ക്വയര്‍ ലെഗില്‍ എനിക്കൊപ്പം നില്‍ക്കുമ്പോള്‍ ഔട്ട് ആണോ നോട്ടൗട്ട് ആണോ എന്നെല്ലാം സെവാഗ് പറഞ്ഞിരുന്നു. ഞാന്‍ സെവാഗിനെ വെല്ലുവിളിച്ചെങ്കിലും അംപയറാവാന്‍ താല്‍പര്യമില്ലെന്ന് പറഞ്ഞു. അവന് താല്‍പര്യം മറ്റ് മേഖലകളിലാണ്'- ടൗഫല്‍ പറഞ്ഞു.

3

അംപയര്‍ ആവുകയെന്നത് എളുപ്പമുള്ള ജോലിയല്ല. വളരെ അച്ചടക്കവും ക്ഷമയും ശ്രദ്ധയും എല്ലാം ഈ മേഖലയില്‍ വേണം. അംപയറുടെ തെറ്റായ തീരുമാനം മത്സരഫലത്തെ തന്നെ മാറ്റിമറിക്കും. ഇപ്പോള്‍ ഡിആര്‍എസ് വന്നതോടെ അംപയറിങ്ങിലെ പിഴവുകള്‍ കൃത്യമായി തിരുത്തപ്പെടാറുണ്ട്. എങ്കിലും ടെസ്റ്റിലുള്‍പ്പെടെ ദീര്‍ഘ സമയം ഗ്രൗണ്ടില്‍ നിന്ന് മത്സരം നിയന്ത്രിക്കുന്നത് എളുപ്പമുള്ള ജോലിയല്ല. എന്നാല്‍ അംപയറിങ് മുഴിപ്പിക്കുന്ന ജോലിയല്ലെന്നാണ് ടൗഫലിന്റെ അഭിപ്രായം.

4


'അംപയറിങ് ഒരിക്കലും മുഴിപ്പിക്കുന്ന കാര്യമല്ല. എന്നാല്‍ കറാച്ചി പോലെ വരണ്ട കാലാവസ്ഥയുള്ള മൈതാനങ്ങളില്‍ അംപയറാവുക എളുപ്പമല്ല. പ്രോത്സാഹിക്കപ്പെടേണ്ട മേഖലയാണിത്. വലിയ വെല്ലുവിളി നിറഞ്ഞ ജോലിയാണിതെന്ന് പറയേണ്ടതില്ലല്ലോ. ഇത്രയും നേരം ശ്രദ്ധയോടെ നില്‍ക്കുന്നതെങ്ങനെയെന്ന് പലരും ചോദിക്കാറുണ്ട്'-ടൗഫല്‍ കൂട്ടിച്ചേര്‍ത്തു.

Story first published: Saturday, May 28, 2022, 16:45 [IST]
Other articles published on May 28, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X