വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

അശ്വിനെ ക്യാപ്റ്റനാക്കാന്‍ കാരണം കപില്‍, അക്രം!! 90 ശതമാനം പേരും യുവിക്കൊപ്പം, വെളിപ്പെടുത്തി സെവാഗ്

ഈ സീസണിലാണ് അശ്വിന്‍ പഞ്ചാബിനൊപ്പം ചേര്‍ന്നത്

മൊഹാലി: ഐപിഎല്ലിന്റെ പുതിയ സീസണില്‍ കിങ്‌സ് ഇലവന്റെ ക്യാപ്റ്റന്‍ ആരായിരിക്കുമെന്ന ആരാധകരുടെ ആകാംക്ഷ കഴിഞ്ഞ ദിവസം അവസാനിച്ചിരുന്നു. സൂപ്പര്‍ താരം യുവരാജ് സിങ് അടക്കം പലരുടെയും പേരുകള്‍ ക്യാപ്റ്റന്‍ സ്ഥാനത്തേക്കു ഉയര്‍ന്നു കേള്‍ക്കുകയും ചെയ്തിരുന്നു. എന്നാല്‍ തികച്ചും അപ്രതീക്ഷിതമായാണ് സ്റ്റാര്‍ സ്പിന്നര്‍ ആര്‍ അശ്വിനെ പഞ്ചാബ് നായകനായി തിരഞ്ഞെടുത്തത്.

ടീം കോച്ച് വീരേന്ദര്‍ സെവാഗ് തന്നെയാണ് ഇക്കാര്യം തന്റെ ഫേസ്ബുക്ക് പേജിലൂടെ ലോകത്തെ അറിയിച്ചത്. ഈ സീസസണിലെ താരലേലത്തിലാണ് അശ്വിനെ പഞ്ചാബ് തങ്ങളുടെ കൂടാരത്തിലെത്തിച്ചത്.

 അശ്വിനെ ക്യാപ്റ്റനാക്കാന്‍ കാരണം

അശ്വിനെ ക്യാപ്റ്റനാക്കാന്‍ കാരണം

പഞ്ചാബ് ടീമിന്റെ ആരാധകര്‍ യുവിയെയാണ് ക്യാപ്റ്റന്‍ സ്ഥാനത്തേക്കു കണ്ടിരുന്നതെന്നു നേരത്തേ ടീം തന്നെ നടത്തിയ സര്‍വ്വേകളില്‍ വ്യക്തമായിരുന്നു. എന്നാല്‍ എല്ലാവരുടെയും കണക്കുകൂട്ടലുകള്‍ തെറ്റിച്ച് അശ്വിനെ തിരഞ്ഞെടുക്കാനുള്ള കാരണത്തെക്കുറിച്ച് സെവാഗ് വെളിപ്പെടുത്തി.
കപില്‍ ദേവ്, വസീം അക്രം, വഖാര്‍ യൂനുസ് എന്നിവര്‍ ക്യാപ്റ്റന്റെ റോളില്‍ നേട്ടങ്ങള്‍ കൊയ്ത ബൗളര്‍മാരാണ്. ഇതാണ് അശ്വിനെ ക്യാപ്റ്റനാക്കാന്‍ തങ്ങളെ പ്രേരിപ്പിച്ചതെന്ന് സെവാഗ് പറഞ്ഞു.

90 ശതമാനം പേരും യുവിക്കൊപ്പം

90 ശതമാനം പേരും യുവിക്കൊപ്പം

പഞ്ചാബ് ടീമിന്റെ ആരാധകരില്‍ 90 ശതമാനം പേരും യുവരാജ് ക്യാപ്റ്റനാവണമെന്ന് ആഗ്രഹിക്കുന്നവരായിരുന്നുവെന്ന് സെവാഗ് സമ്മതിച്ചു. എന്നാല്‍ കുറച്ചു വ്യത്യസ്തമായ ആരെയെങ്കിലും ക്യാപ്റ്റനാക്കാനാണ് താന്‍ ആഗ്രഹിച്ചിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

ബൗളര്‍ക്ക് മികച്ച ക്യാപ്റ്റനാവാം

ബൗളര്‍ക്ക് മികച്ച ക്യാപ്റ്റനാവാം

ഒരു ബൗളര്‍ക്കു മികച്ച ക്യാപ്റ്റനാവാന്‍ കഴിയുമെന്നു വിശ്വസിക്കുന്നയാളാണ് താനെന്ന് സെവാഗ് പറയുന്നു. കപില്‍, അക്രം, യൂനുസ് എന്നിവര്‍ താന്‍ ഏറെ ആരാധിച്ചിരുന്ന ക്യാപ്റ്റന്‍മാരാണ്. ഇതിഹാസ ബൗളര്‍മാരായിരുന്ന ഇവരെല്ലാം മികച്ച ക്യാപ്റ്റന്‍മാരുമായിരുന്നു. അശ്വിനും ഇവരെപ്പോലെ പഞ്ചാബിനെ നോക്കൗട്ട്‌റൗണ്ടിലും ഫൈനലിലും എത്തിക്കാനാവുമെന്ന് താന്‍ വിശ്വസിക്കുന്നതായും സെവാഗ് വിശദമാക്കി.

ടീമിലെത്തിയത് 7.6 കോടി രൂപയ്ക്ക്

ടീമിലെത്തിയത് 7.6 കോടി രൂപയ്ക്ക്

ഇത്തവണ ലേലത്തില്‍ 7.6 കോടി രൂപയ്ക്കാണ് അശ്വിനെ പഞ്ചാബ് തങ്ങളുടെ തട്ടകത്തിലെത്തിച്ചത്. പ്രഥമ സീസണ്‍ മുതല്‍ 2015വരെ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ തുറുപ്പുചീട്ടായിരുന്ന അദ്ദേഹം പിന്നീട് രണ്ടു സീസണ്‍ റൈസിങ് പൂനെ ജയന്റ്‌സിനായും കളിച്ചു.
ചെന്നൈയെ ഐപിഎല്ലില്‍ നിന്നും വിലക്കിയതിനെ തുടര്‍ന്നായിരുന്നു ഇത്.

 ചെന്നൈ കൈവിട്ടു

ചെന്നൈ കൈവിട്ടു

അശ്വിനെ ചെന്നൈ ടീം നിലനിര്‍ത്തുമെന്നാണ് അവസാന നിമിഷം വരെ ആരാധകര്‍ ഉറച്ചു വിശ്വസിച്ചിരുന്നത്. ലേലത്തില്‍ ചെന്നൈ നിലനിര്‍ത്തുന്ന പ്രധാന താരം അശ്വിനായിരിക്കുമെന്ന് ക്യാപ്റ്റന്‍ എംഎസ് ധോണിയും നേരത്തേ സൂചന നല്‍കിയിരുന്നു.
എന്നാല്‍ ലേലത്തില്‍ അശ്വിന്റെ വില കുത്തനെ കൂടിയതോടെ ചെന്നൈ പിന്‍മാറുകയായിരുന്നു.

ടീമിനെ ശക്തമായി നിലയിലെത്തിക്കും

ടീമിനെ ശക്തമായി നിലയിലെത്തിക്കും

പഞ്ചാബിനെ പുതിയ സീസണിലെ ഐപിഎല്ലില്‍ ശക്തമായ നിലയിലെത്തിക്കാന്‍ തനിക്കാവുമെന്ന് അശ്വിന്‍ പ്രതികരിച്ചു. ബാറ്റ്‌സ്മാനായ സെവാഗ് ബൗളറായ തന്നെ ക്യാപ്റ്റനാക്കിയപ്പോള്‍ പലരും അദ്ഭുതപ്പെട്ടിരുന്നു. എന്നാല്‍ സെവാഗില്‍ നിന്നും എല്ലായ്‌പ്പോഴും അപ്രതീക്ഷിതമായ കാര്യങ്ങള്‍ തന്നെ പ്രതീക്ഷിക്കണം. ഒരു ബൗളര്‍ക്കു മികച്ച ക്യാപ്റ്റനാവാന്‍ കഴിയുമെന്ന് താന്‍ വിശ്വസിക്കുന്നു. തന്നെ ക്യാപ്റ്റനാക്കിയപ്പോള്‍ തീരുമാനം പുനപ്പരിശോധിക്കണമെന്ന് സെവാഗിനോട് പലരും പറഞ്ഞിട്ടുണ്ടാവുമെന്ന തനിക്കുറപ്പുണ്ടെന്നും അശ്വിന്‍ കൂട്ടിച്ചേര്‍ത്തു.

അഭിമാനനിമിഷം

ഇത്രയും പ്രതിഭാശാലികളായ താരങ്ങളുള്‍പ്പെടുന്ന ടീമിനെ നയിക്കാന്‍ അവസരം ലഭിച്ചത് വലിയ അംഗീകാരമായാണ് താന്‍ കാണുന്നതെന്നു അശ്വിന്‍ ട്വിറ്ററില്‍ കുറിച്ചു. കരിയറിലെ ഏറ്റവും അഭിമാനമകരമായ നിമിഷമാണ് ഇതെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

പ്രമുഖര്‍ ടീമില്‍

പ്രമുഖര്‍ ടീമില്‍

യുവരാജ് സിങ് മാത്രമല്ല, വെസ്റ്റ് ഇന്‍ഡീസിന്റെ മുന്‍ ക്യാപ്റ്റനും വെടിക്കെട്ട് താരവുമായ ക്രിസ് ഗെയ്ല്‍, ഓസ്‌ട്രേലിയന്‍ ബാറ്റ്‌സ്മാന്‍ ആരോണ്‍ ഫിഞ്ച്, ദക്ഷിണാഫ്രിക്കന്‍ യുവ താരം ഡേവിഡ് മില്ലര്‍ എന്നിവരും പഞ്ചാബ് ടീമിലുണ്ട്.
ഇവരെയെല്ലാം പിന്തള്ളിയാണ് അശ്വിന്‍ നായകസ്ഥാനത്തേക്കുയര്‍ന്നത്.

ഐപിഎല്‍: 'അശ്വ' മേധത്തിന് പഞ്ചാബിന്റെ പുലിക്കുട്ടികള്‍... യുവിയല്ല, പട നയിക്കാന്‍ അശ്വിന്‍ ഐപിഎല്‍: 'അശ്വ' മേധത്തിന് പഞ്ചാബിന്റെ പുലിക്കുട്ടികള്‍... യുവിയല്ല, പട നയിക്കാന്‍ അശ്വിന്‍

നഷ്ടമായ 'ധോണിസം'... ആരാധകര്‍ ഇപ്പോഴും മിസ്സ് ചെയ്യുന്നു, ഇനി ഒരിക്കലും കാണുകയുമില്ല!! നഷ്ടമായ 'ധോണിസം'... ആരാധകര്‍ ഇപ്പോഴും മിസ്സ് ചെയ്യുന്നു, ഇനി ഒരിക്കലും കാണുകയുമില്ല!!

അത് കുറച്ചു കടന്നുപോയി, സ്വയം നിയന്ത്രിക്കാനായില്ല!! ഇപ്പോഴും ഖേദിക്കുന്നുവെന്ന് ഗാംഗുലി അത് കുറച്ചു കടന്നുപോയി, സ്വയം നിയന്ത്രിക്കാനായില്ല!! ഇപ്പോഴും ഖേദിക്കുന്നുവെന്ന് ഗാംഗുലി

Story first published: Tuesday, February 27, 2018, 10:22 [IST]
Other articles published on Feb 27, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X