വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഒരു വര്‍ഷം സെന രാജ്യത്ത് ടെസ്റ്റിലും ഏകദിനത്തിലും സെഞ്ച്വറി, നേട്ടം ഈ ഏഴ് പേര്‍ക്ക്

ഒരു താരത്തിന്റെ മികവ് അടയാളപ്പെടുത്തുന്നതില്‍ ഓസ്‌ട്രേലിയ, ന്യൂസീലന്‍ഡ്, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക എന്നിവടങ്ങളിലെ കണക്കുകള്‍ പരിശോധിക്കപ്പെടുന്നതാണ്

1

വിദേശ മൈതാനങ്ങളില്‍ കളിച്ച് തിളങ്ങുകയെന്നത് ഇന്ത്യന്‍ താരങ്ങളെ സംബന്ധിച്ച് ഒട്ടും എളുപ്പമുള്ള കാര്യമില്ല. കാരണം ഇന്ത്യയിലെ പിച്ചിന്റെ സാഹചര്യത്തില്‍ നിന്ന് വളരെ വ്യത്യസ്തമാണ് വിദേശ മൈതാനങ്ങളിലെ സാഹചര്യം.

പ്രധാനമായും സെന രാജ്യങ്ങളിലേക്ക് വരുമ്പോള്‍ അവിടെ പേസും ബൗണ്‍സുമാണ് കളം വീഴുന്നത്. ഒരു താരത്തിന്റെ മികവ് അടയാളപ്പെടുത്തുന്നതില്‍ ഓസ്‌ട്രേലിയ, ന്യൂസീലന്‍ഡ്, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക എന്നിവടങ്ങളിലെ കണക്കുകള്‍ പരിശോധിക്കപ്പെടുന്നതാണ്.

എന്നാല്‍ സെന രാജ്യങ്ങളില്‍ ഒരേ വര്‍ഷം ടെസ്റ്റിലും ഏകദിനത്തിലും സെഞ്ച്വറി നേടാന്‍ ചില ഇന്ത്യന്‍ താരങ്ങള്‍ക്ക് സാധിച്ചിട്ടുണ്ട്. ഈ നേട്ടത്തിലേക്കെത്തിയ ഏഴ് ഇന്ത്യന്‍ താരങ്ങള്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം.

Also Read: യോയോ ടെസ്റ്റ് നിര്‍ബന്ധം! ഏകദിന ലോകകപ്പിനുള്ള 20 അംഗ ടീമുമായി ബിസിസിഐAlso Read: യോയോ ടെസ്റ്റ് നിര്‍ബന്ധം! ഏകദിന ലോകകപ്പിനുള്ള 20 അംഗ ടീമുമായി ബിസിസിഐ

റിഷഭ് പന്ത്

റിഷഭ് പന്ത്

ഇന്ത്യയുടെ ടെസ്റ്റ് ഹീറോയാണ് റിഷഭ് പന്ത്. പരിമിത ഓവറിലെ പ്രകടനം വിമര്‍ശനം നേരിടുമ്പോഴും ടെസ്റ്റില്‍ പകരം വെക്കാനില്ലാത്ത പ്രതിഭാസമാണ് റിഷഭെന്ന് പറയാം. ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ 2022ലാണ് ഈ നേട്ടം സ്വന്തമാക്കിയത്.

ദക്ഷിണാഫ്രിക്കയില്‍ ടെസ്റ്റ് സെഞ്ച്വറി നേടിയ പന്ത് ഇംഗ്ലണ്ടില്‍ ഏകദിന സെഞ്ച്വറിയും നേടി. 2018ന് ശേഷം ഇന്ത്യക്കായി ഈ നേട്ടം സ്വന്തമാക്കിയ ഏക താരം റിഷഭ് പന്താണ്.

Also Read: യോയോ ടെസ്റ്റ് നിര്‍ബന്ധം! ഏകദിന ലോകകപ്പിനുള്ള 20 അംഗ ടീമുമായി ബിസിസിഐ

വിരാട് കോലി

വിരാട് കോലി

ഇന്ത്യയുടെ മുന്‍ നായകനും ബാറ്റിങ് ഇതിഹാസവുമായ വിരാട് കോലിയും ഈ നേട്ടത്തിലെത്തിയിട്ടുണ്ട്. സമീപകാല വര്‍ഷങ്ങളിലായി നാല് തവണ ഈ നേട്ടം സ്വന്തമാക്കിയ ഏക താരം കോലി മാത്രമാണ്. 2012, 2014, 2015, 2018 എന്നീ വര്‍ഷങ്ങളിലാണ് കോലിയുടെ നേട്ടം.

ഓസ്‌ട്രേലിയയിലും ഇംഗ്ലണ്ടിലുമെല്ലാം മികച്ച ബാറ്റിങ് റെക്കോഡ് അവകാശപ്പെടാന്‍ സാധിക്കുന്ന ചുരുക്കം ചില ഇന്ത്യന്‍ താരങ്ങളിലൊരാളാണ് കോലി.

അജിന്‍ക്യ രഹാനെ

അജിന്‍ക്യ രഹാനെ

ഇന്ത്യയുടെ ടെസ്റ്റ് ഉപനായകനായിരുന്ന അജിന്‍ക്യ രഹാനെയും ഈ നേട്ടം സ്വന്തമാക്കിയിട്ടുണ്ട്. 2014ല്‍ രഹാനെ മിന്നും ഫോമിലായിരുന്നു. ഓസ്‌ട്രേലിയയിലും ന്യൂസീലന്‍ഡിനും ഇംഗ്ലണ്ടിലും ടെസ്റ്റ് സെഞ്ച്വറി നേടിയ രഹാനെ ഇംഗ്ലണ്ടില്‍ ഏകദിന സെഞ്ച്വറിയും സ്വന്തമാക്കി.

സമീപകാലത്തായി മോശം ഫോമിലുള്ള രഹാനെ ഏറെ നാളുകളായി ഇന്ത്യന്‍ ടീമിന് പുറത്താണ്. ഇനിയൊരു തിരിച്ചുവരവും ഉണ്ടായേക്കില്ലെന്ന് പറയാം.

സച്ചിന്‍ ടെണ്ടുല്‍ക്കര്‍

സച്ചിന്‍ ടെണ്ടുല്‍ക്കര്‍

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറാണ് ഈ പട്ടികയില്‍ ഉള്‍പ്പെട്ട മറ്റൊരാള്‍. സച്ചിന്‍ സെന രാജ്യങ്ങളിലെല്ലാം സെഞ്ച്വറി നേടിയിട്ടുണ്ട്. ആറ് തവണ ഈ നേട്ടത്തിലെത്തിയ താരം സച്ചിന്‍ മാത്രമാണ്.

1997, 1999, 2001, 2002, 2008, 2009 എന്നീ വര്‍ഷങ്ങളിലാണ് സച്ചിന്റെ നേട്ടം. അന്താരാഷ്ട്ര ക്രിക്കറ്റില്‍ കൂടുതല്‍ റണ്‍സ്, സെഞ്ച്വറി തുടങ്ങി വമ്പന്‍ നേട്ടങ്ങളോടെയാണ് സച്ചിന്‍ കരിയറിന് വിരാമമിട്ടത്.

വീരേന്ദര്‍ സെവാഗ്

വീരേന്ദര്‍ സെവാഗ്

ഇന്ത്യയുടെ വെടിക്കെട്ട് ഓപ്പണറാണ് വീരേന്ദര്‍ സെവാഗ്. മൂന്ന് ഫോര്‍മാറ്റിലും തകര്‍പ്പനടികളോടെ ആരാധകരുടെ മനം കവര്‍ന്ന സെവാഗിനും സെന രാജ്യങ്ങളില്‍ ഗംഭീര റെക്കോഡാണുള്ളത്. 2002ലാണ് സെവാഗ് ഈ നേട്ടത്തിലേക്കെത്തിയത്.

ന്യൂസീലന്‍ഡിലാണ് സെവാഗ് ടെസ്റ്റിലും ഏകദിനത്തിലും സെഞ്ച്വറി നേടിയത്. ബാറ്റിങ് ലോകത്തെ വിനാശകാരിയെന്ന പേരെുത്ത താരമാണ് സെവാഗ്.

Also Read: IND vs SL: ഇന്ത്യന്‍ ടീമിലുണ്ട്, പക്ഷെ ടി20 പരമ്പരയില്‍ ബെഞ്ചിലിരിക്കും! മൂന്ന് പേരിതാ

രാഹുല്‍ ദ്രാവിഡ്

രാഹുല്‍ ദ്രാവിഡ്

ഇന്ത്യയുടെ ബാറ്റിങ് വന്മതിലെന്ന് പേരെടുത്ത താരമാണ് രാഹുല്‍ ദ്രാവിഡ്. നായകനായും വിക്കറ്റ് കീപ്പറായുമെല്ലാം തിളങ്ങിയിട്ടുള്ള ദ്രാവിഡ് 1999ലാണ് ഈ നേട്ടത്തിലെത്തിയത്. ന്യൂസീലന്‍ഡിനെതിരെയായിരുന്നു ദ്രാവിഡിന്റെ നേട്ടം.

നിലവിലെ ഇന്ത്യയുടെ മുഖ്യ പരിശീലകനാണ് ദ്രാവിഡ്. ടെസ്റ്റിലും ഏകദിനത്തിലും ഇന്ത്യക്കായി 10000ലധികം റണ്‍സ് നേടിയ താരങ്ങളിലൊരാളാണ് ദ്രാവിഡ്.

വിവിഎസ് ലക്ഷ്മണ്‍

വിവിഎസ് ലക്ഷ്മണ്‍

മുന്‍ ഇന്ത്യന്‍ താരം വിവിഎസ് ലക്ഷ്മണും ഈ നേട്ടം സ്വന്തമാക്കിയിട്ടുണ്ട്. ടെസ്റ്റില്‍ ഇന്ത്യയുടെ സൂപ്പര്‍ താരങ്ങളിലൊരാളാണ് ലക്ഷ്മണെങ്കിലും ഏകദിനത്തില്‍ വലിയ കരിയര്‍ സൃഷ്ടിക്കാനായിരുന്നില്ല.

2004ല്‍ ഓസ്‌ട്രേലിയയിലാണ് ലക്ഷ്മണ്‍ ടെസ്റ്റിലും ഏകദിനത്തിലും സെഞ്ച്വറി നേടിയത്. ഓസ്‌ട്രേലിയക്കെതിരേ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ച ഇന്ത്യന്‍ താരങ്ങളിലൊരാളാണ് ലക്ഷ്മണ്‍.

Story first published: Monday, January 2, 2023, 17:25 [IST]
Other articles published on Jan 2, 2023
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X