Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

യോയോ ടെസ്റ്റ് നിര്‍ബന്ധം! ഏകദിന ലോകകപ്പിനുള്ള 20 അംഗ ടീമുമായി ബിസിസിഐ

1

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ സമീപകാലത്തെ ഏറ്റവും വലിയ തലവേദനകളിലൊന്ന് താരങ്ങളുടെ ഫിറ്റ്‌നസാണ്. ടീമിലെ സൂപ്പര്‍ താരങ്ങളടക്കം പലര്‍ക്കും മികച്ച ഫിറ്റ്‌നസില്ല. ഇതോടെ പ്രധാന പരമ്പരകളില്‍ പലതും താരങ്ങള്‍ക്ക് നഷ്ടമാവുന്നു.

താരങ്ങള്‍ അനാവശ്യ സാഹസത്തിന് മുതിര്‍ന്ന് പരിക്കേല്‍ക്കുന്ന സാഹചര്യവും കൂടി വരുന്നു. 2022ലെ ഏഷ്യാ കപ്പും ടി20 ലോകകപ്പും ജസ്പ്രീത് ബുംറക്ക് നഷ്ടമായത് പരിക്കിനെത്തുടര്‍ന്നാണ്. രവീന്ദ്ര ജഡേജ വിനോദ സഞ്ചാരത്തിനിടെയാണ് പരിക്കേറ്റ് പുറത്തായത്.

ഒരു കാലത്ത് ഫിറ്റ് ഇന്ത്യയായിരുന്ന ടീമിപ്പോള്‍ തടിയന്മാരെക്കൊണ്ട് 'ഫാറ്റ്' ഇന്ത്യയായി മാറിയിരിക്കുന്നു. ഈ സാഹചര്യത്തില്‍ താരങ്ങളുടെ ഫിറ്റ്‌നസ് നിലവാരം ഉയര്‍ത്താനുള്ള നിര്‍ണ്ണായക തീരുമാനത്തിലേക്കാണ് റോജര്‍ ബിന്നി തലവനായുള്ള ബിസിസിഐ എത്തിയിരിക്കുന്നത്.

യോയോ ടെസ്റ്റ് നിര്‍ണ്ണായകം

യോയോ ടെസ്റ്റ് നിര്‍ണ്ണായകം

ടീമില്‍ കളിക്കാന്‍ മികച്ച ഫിറ്റ്‌നസ് വേണമെന്ന തീരുമാനത്തിലേക്കാണ് ബിസിസി ഐ എത്തിയിരിക്കുന്നത്. നിലവിലെ താരങ്ങളോടൊപ്പം പുതിയതായി എത്തുന്ന താരങ്ങളും യോയോ ടെസ്റ്റ് പാസാവേണ്ടതായുണ്ട്. അല്ലാത്ത പക്ഷം ടീമില്‍ ഇടം ലഭിക്കില്ല.

2023ലെ ഏകദിന ലോകകപ്പിന് മുമ്പ് താരങ്ങളുടെ ഫിറ്റ്‌നസ് നിലവാരം മെച്ചപ്പെടുത്തുകയാണ് ബിസിസി ഐയുടെ ലക്ഷ്യം. നേരത്തെ യോയോ ടെസ്റ്റ് ഇന്ത്യയുടെ ടീം തിരഞ്ഞെടുപ്പില്‍ നിര്‍ണ്ണായകമായിരുന്നു. എംഎസ് ധോണി, വിരാട് കോലി എന്നിവര്‍ ക്യാപ്റ്റനായിരുന്നപ്പോള്‍ ഇത് ശക്തമായി നടപ്പിലായിരുന്നു.

എന്നാല്‍ രോഹിത് ശര്‍മയുടെ കീഴിലേക്ക് ഇന്ത്യയെത്തിയതോടെ താരങ്ങളുടെ ഫിറ്റ്‌നസ് നിലവാരത്തില്‍ വലിയ ഇടിവാണ് സംഭവിച്ചിരിക്കുന്നത്. ഇത് ടീമിന്റെ പ്രകടനത്തെ ബാധിക്കുന്നുണ്ടെന്ന വിലയിരുത്തലിലാണ് ബിസിസി ഐ യോയോ ടെസ്റ്റ് നിര്‍ബന്ധമാക്കാനൊരുങ്ങുന്നത്.

Also Read: ഇവരെ പേടിക്കണം, ക്രിക്കറ്റിലെ കലിപ്പന്മാരുടെ 11 ഇതാ, നാല് പേര്‍ ഇന്ത്യക്കാര്‍

ആര്‍ക്കൊക്കെ പണികിട്ടും?

ആര്‍ക്കൊക്കെ പണികിട്ടും?

യോയോ ടെസ്റ്റ് വരുന്നതോടെ പല സൂപ്പര്‍ താരങ്ങള്‍ക്കും പണികിട്ടുമെന്ന് ഏറെക്കുറെ ഉറപ്പാണ്. ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയടക്കം കുടവയറുമായി കളിക്കുന്നവരാണ്. അതുകൊണ്ട് തന്നെ നിശ്ചിത സമയംകൊണ്ട് ഓടിയെത്തുക പ്രയാസം.

റിഷഭ് പന്തും അമിതവണ്ണമുള്ള താരമാണ്. താരത്തിനും യോയോ ടെസ്റ്റ് വലിയ തലവേദനയായി മാറിയേക്കും. നിലവിലെ ഇന്ത്യന്‍ ടീമില്‍ വിരാട് കോലി, സൂര്യകുമാര്‍ യാദവ് എന്നിവരെ മാറ്റിനിര്‍ത്തിയാല്‍ പല താരങ്ങളുടെയും ഫിറ്റ്‌നസ് പ്രശ്‌നം.

ഇവര്‍ക്കെല്ലാം ഇനി ഇന്ത്യന്‍ ടീമില്‍ കളിക്കാന്‍ യോയോ ടെസ്റ്റ് പാസാവേണ്ടതിനാല്‍ കാര്യങ്ങള്‍ എളുപ്പമാവില്ലെന്നുറപ്പ്. പൃഥ്വി ഷാ ഉള്‍പ്പെടെ ഇന്ത്യന്‍ ടീമിലേക്ക് വിളി കാത്തിരിക്കുന്ന പല യുവതാരങ്ങള്‍ക്കും പുതിയ തീരുമാനം തിരിച്ചടിയായേക്കും.

പരിക്കേറ്റവര്‍ക്ക് ഡെക്‌സ ടെസ്റ്റ്

പരിക്കേറ്റവര്‍ക്ക് ഡെക്‌സ ടെസ്റ്റ്

നിലവില്‍ പരിക്കേറ്റ താരങ്ങളെ ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ (എന്‍സിഎ) പരിശോധനക്ക് ശേഷം ടീമിലേക്കെത്തിക്കുന്നതായിരുന്നു രീതി. എന്നാല്‍ ഇനിമുതല്‍ പരിക്കേറ്റ താരങ്ങള്‍ക്ക് ഡെക്‌സ ടെസ്റ്റും പാസാവേണ്ടതായുണ്ട്. എല്ലുകളുടെ ഉറപ്പ് പരിശോധിക്കുകയെന്നതാണ് ഇതിലൂടെ പ്രധാനമായും ലക്ഷ്യം വെക്കുന്നത്.

താരങ്ങള്‍ക്ക് സാധാരണ മനുഷ്യരെക്കാളും കൂടുതല്‍ ഫിറ്റ്‌നസ് അത്യാവശ്യമാണ്. എന്നാല്‍ നിലവിലെ പല താരങ്ങള്‍ക്കും ഇതില്ല. അതുകൊണ്ട് തന്നെ ഡെക്‌സ ടെസ്റ്റ് പരിക്കേറ്റ് തിരിച്ചെത്താന്‍ നിര്‍ണ്ണായകമാവുമെന്നുറപ്പ്.

Also Read: 2022ല്‍ ഇവര്‍ കസറി, സൂപ്പര്‍ താരങ്ങളായി വളര്‍ന്നു! ഇന്ത്യയുടെ അഞ്ച് പേരിതാ

20 താരങ്ങളുടെ ചുരുക്കപ്പട്ടികയാക്കി

20 താരങ്ങളുടെ ചുരുക്കപ്പട്ടികയാക്കി

2023ലെ ടി20 ലോകകപ്പ് മുന്നില്‍ക്കണ്ട് ഇന്ത്യ നിര്‍ണ്ണായക ചുവടുവെപ്പ് ഇതിനോടകം നടത്തിയിരിക്കുകയാണ്. ലോകകപ്പില്‍ ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടേണ്ട 20 താരങ്ങളുടെ ചുരുക്കപ്പട്ടിക ബിസിസി ഐ തയ്യാറാക്കിയെന്നാണ് വിവരം.

ഇതില്‍ ആരൊക്കെയാണ് ഉള്‍പ്പെട്ടിരിക്കുന്നതെന്നത് അധികം വൈകാതെ പുറത്തുവിടുമെന്നാണ് വിവരം. ഇതിലെ പ്രധാന താരങ്ങളുടെ ജോലിഭാരം കുറക്കാന്‍ ഐപിഎല്‍ ടീമുകളോടടക്കം ചര്‍ച്ച ചെയ്യുമെന്നാണ് ബിസിസി ഐയുടെ യോഗതീരുമാനമായി പുറത്തുവരുന്നത്.

2013ന് ശേഷം ഐസിസി കിരീടം നേടാത്ത ഇന്ത്യ 2023ല്‍ സ്വന്തം തട്ടകത്തില്‍ നടക്കുന്ന ഏകദിന ലോകകപ്പിനെ വലിയ പ്രാധാന്യത്തോടെയാണ് കാണുന്നതെന്നുറപ്പ്.

Story first published: Sunday, January 1, 2023, 18:05 [IST]
Other articles published on Jan 1, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+