വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ടെസ്റ്റില്‍ ഇന്ത്യയുടെ ഓപ്പണറാവേണ്ടത് ഈ താരം, കോലിക്ക് ഗാംഗുലിയുടെ നിര്‍ദ്ദേശം

ടെസ്റ്റില്‍ ഹിറ്റ്മാനെ ഓപ്പണറാക്കണം | Oneindia Malayalam

ആന്റിഗ്വ: ട്വന്റി-20, ഏകദിന ഫോര്‍മാറ്റുകള്‍ പോലെ ടെസ്റ്റിലും രോഹിത് ശര്‍മ്മതന്നെ ഇന്ത്യയുടെ ഓപ്പണറാവണമെന്ന് മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലി. മായങ്ക് അഗര്‍വാള്‍ - കെഎല്‍ രാഹുല്‍ ജോഡിയെ ഓപ്പണര്‍മാരായി ഇറക്കാന്‍ വിരാട് കോലി ആലോചിക്കവെയാണ് ഗാംഗുലിയുടെ പ്രതികരണം. രോഹിത്തിനെ ഓപ്പണറായും രഹാനയെ മധ്യനിര ബാറ്റ്‌സ്മാനായും പരിഗണിക്കുന്നതായിരിക്കും ഉചിതം, ഗാംഗുലി അഭിപ്രായപ്പെട്ടു.

രോഹിത്തിനെ ഓപ്പണറാക്കണം

രോഹിത്തിനെ ഓപ്പണറാക്കണം

ട്വന്റി-20, ഏകദിന ഫോര്‍മാറ്റുകളില്‍ ഇന്ത്യയുടെ സ്ഥിരം ഓപ്പണറായി രോഹിത്ത് ശര്‍മ്മ മാറിക്കഴിഞ്ഞു. ഇക്കഴിഞ്ഞ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമാണ് രോഹിത്. ടെസ്റ്റില്‍ രോഹിത്തിനെ ഓപ്പണര്‍ സ്ഥാനത്ത് പരീക്ഷിക്കാന്‍ കോലി ധൈര്യം കാട്ടണമെന്ന് ഒരു ദേശീയ മാധ്യമത്തിനെഴുതിയ കോളത്തില്‍ ഗാംഗുലി ആവശ്യപ്പെട്ടു. ഏകദിനത്തില്‍ മിന്നും പ്രകടനം നടത്തുമ്പോഴും ടെസ്റ്റില്‍ ശോഭിക്കാന്‍ രോഹിത്തിന് കഴിയാത്തതാണ് കോലിയെ അലട്ടുന്ന പ്രധാന കാര്യം.

നിറംമങ്ങി ഹിറ്റ്മാൻ

നിറംമങ്ങി ഹിറ്റ്മാൻ

നേരത്തെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ രോഹിത്ത് പൂര്‍ണ പരാജയമായിരുന്നു. നാലു ഇന്നിങ്ങ്‌സുകളില്‍ കേവലം 78 റണ്‍സ് മാത്രമാണ് താരം നേടിയത്. ഇതിനെത്തുടര്‍ന്ന് ടെസ്റ്റ് ടീമില്‍ നിന്നും പുറത്തായി. ശേഷം 2018 അവസാനം ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ പങ്കെടുത്തെങ്കിലും രണ്ടു ടെസ്റ്റുകളില്‍ താരം കളിച്ചില്ല.

ഉത്തേജക മരുന്നു പരിശോധനയില്‍ പിടിക്കപ്പെട്ട സാഹചര്യത്തില്‍ മായങ്ക് അഗര്‍വാളും കെഎല്‍ രാഹുലും മാത്രമാണ് ടെസ്റ്റ് ടീമിലെ സ്ഥിരം ഓപ്പണര്‍മാര്‍.

ആര്‍ച്ചറുടെ ബൗണ്‍സര്‍, രക്ഷപ്പെടാന്‍ ഈ വഴിമാത്രം... പീറ്റേഴ്‌സന്റെ മറുപടി ചിരിപ്പിക്കും

മധ്യനിരയിൽ രഹാനെ

മധ്യനിരയിൽ രഹാനെ

കഴിഞ്ഞവര്‍ഷം മെല്‍ബണ്‍ ടെസ്റ്റില്‍ ഓപ്പണറായി ഇറങ്ങിയ ചരിത്രം ഓള്‍റൗണ്ടര്‍ ഹനുമാ വിഹാരിക്കും പറയാനുണ്ട്. അന്ന് രോഹിത്തും രഹാനെയും മധ്യനിരയിലാണ് കളിച്ചത്. എന്തായാലും കരിബിയന്‍ മണ്ണിലെ ആദ്യ ടെസ്റ്റില്‍ രോഹിത്ത് ഇന്ത്യയ്ക്കായി ഓപ്പണ്‍ ചെയ്യുന്നതായിരിക്കും ഉചിതമെന്ന് ഗാംഗുലി വിലയിരുത്തുന്നു.

ടീം ഇന്ത്യയുടെ കോച്ച്: 2017ല്‍ അപേക്ഷിച്ചു, ഇത്തവണയില്ല... വീരുവിന് ശാസ്ത്രിപ്പേടിയോ? ഇതാണ് സത്യം

പന്തിനും നൽകണം അവസരം

പന്തിനും നൽകണം അവസരം

അന്തിമ ഇലവനില്‍ വൃദ്ധിമാന്‍ സാഹയെയോ, റിഷഭ് പന്തിനെയോ എന്ന ചോദ്യത്തിനും ഗാംഗുലിയുടെ പക്കല്‍ മറുപടിയുണ്ട്. സാഹയുടെ പകരക്കാരനായാണ് റിഷഭ് പന്ത് ഇന്ത്യന്‍ ടീമിന്റെ ഭാഗമാവുന്നത്. കഴിഞ്ഞവര്‍ഷം ഓവല്‍ ടെസ്റ്റില്‍ സെഞ്ചുറി കണ്ടെത്തിയ താരം, ഈ വര്‍ഷം ജനുവരിയില്‍ ഓസ്‌ട്രേലിയക്കെതിരെ സിഡ്‌നിയില്‍ പുറത്താവാതെ 159 റണ്‍സും നേടിയിരുന്നു. ഓസ്‌ട്രേലിയയിലും ഇംഗ്ലണ്ടിലും പന്ത് കാട്ടിയ പ്രകടനം അടിസ്ഥാനപ്പെടുത്തി വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനാവാന്‍ റിഷഭ് പന്തിന് അവസരം നല്‍കണമെന്നാണ് ഗാംഗുലിയുടെ പക്ഷം.

Story first published: Thursday, August 22, 2019, 16:01 [IST]
Other articles published on Aug 22, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X