Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ടീം ഇന്ത്യയുടെ കോച്ച്: 2017ല്‍ അപേക്ഷിച്ചു, ഇത്തവണയില്ല... വീരുവിന് ശാസ്ത്രിപ്പേടിയോ? ഇതാണ് സത്യം

ദില്ലി: കോച്ച് രവി ശാസ്ത്രിക്കു ഇന്ത്യന്‍ ക്രിക്കറ്റ് ടീമുമായുള്ള കരാര്‍ അവസാനിച്ചപ്പോള്‍ ഈ സ്ഥാനത്തേക്കു പകരക്കാരനായി ഉയര്‍ന്നുകേട്ട പേരുകളിലൊന്നായിരുന്നു മുന്‍ വെടിക്കെട്ട് ഓപ്പണര്‍ വീരേന്ദര്‍ സെവാഗിന്റേത്. പക്ഷെ ആരാധകരെ നിരാശരാക്കിക്കൊണ്ട് സെവാഗ് കോച്ചാവാനുള്ള അപേക്ഷ പോലും നല്‍കിയില്ല.

ആറംഗ ചുരുക്കപ്പട്ടികയില്‍ നിന്നും ശാസ്ത്രിയെ തന്നെ കപില്‍ ദേവുള്‍പ്പെട്ട മൂന്നംഗ ഉപദേശ സമിതി കോച്ചായി വീണ്ടും തിരഞ്ഞെടുക്കുകയായിരുന്നു. എന്തുകൊണ്ടാണ് ഇന്ത്യന്‍ ടീമിന്റെ പരിശീലക സ്ഥാനത്തേക്കു താന്‍ പേക്ഷ നല്‍കാതിരുന്നതെന്നു ആദ്യമായി വെളിപ്പെടുത്തിരിക്കുകയാണ് സെവാഗ്.

2017ല്‍ അപേക്ഷിച്ചിരുന്നു

2017ല്‍ അപേക്ഷിച്ചിരുന്നു

2017ല്‍ ഇന്ത്യന്‍ കോച്ച് സ്ഥാനത്തേക്കു ബിസിസിഐ അപേക്ഷ ക്ഷണിച്ചപ്പോള്‍ താനും നല്‍കിയിരുന്നതായി സെവാഗ് പറയുന്നു. അതിനു കാരണം അന്നത്തെ ബിസിസിഐ സെക്രട്ടറിയും ക്രിക്കറ്റ് ഓപ്പറേഷന്‍സ് ജനറല്‍ മാനേജരായ ഡോ എംവി ശ്രീധറുമായിരുന്നു. ഇവരാണ് തന്നോട് അപേക്ഷ നല്‍കാന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ഇത്തവണ അത്തരത്തില്‍ അപേക്ഷിക്കാന്‍ ആരും ആവശ്യപ്പെട്ടില്ലെന്നും ഇതേ തുടര്‍ന്നാണ് പിന്മാറിയതെന്നും സെവാഗ് വെളിപ്പെടുത്തി.

ആരാവും മികച്ച സെലക്ടര്‍?

ആരാവും മികച്ച സെലക്ടര്‍?

സച്ചിന്‍ ടെണ്ടുല്‍ക്കര്‍, സൗരവ് ഗാംഗുലി, അനില്‍ കുംബ്ലെ എന്നീ മൂന്നു പേരില്‍ ഇന്ത്യയുടെ മുഖ്യ സെലക്ടറാവാന്‍ ഏറ്റവും അനുയോജ്യന്‍ ആരെന്ന ചോദ്യത്തിന് സെവാഗിന്റെ മറുപടി കുംബ്ലെയെന്നായിരുന്നു.
കുംബ്ലെ ഇന്ത്യയുടെ ക്യാപ്റ്റനായിരുന്നപ്പോള്‍ ഒരിക്കല്‍ മല്‍സരത്തിനു മുമ്പ് റൂമിലേക്കു വന്നു തന്നോടു പറഞ്ഞത് സ്ഥിരം ശൈലിയില്‍ തന്നെ കളിക്കൂയെന്നും അടുത്ത രണ്ടു പരമ്പരകളിലും ടീമില്‍ നിന്നും ഒഴിവാക്കില്ലെന്നുമായിരുന്നു. അന്നു അദ്ദേഹം നല്‍കിയ ആത്മവിശ്വാസം വളരെ വലുതായിരുന്നു. താരങ്ങളില്‍ ഇത്രയുമധികം വിശ്വാസമര്‍പ്പിക്കുന്ന കുംബ്ലെ തന്നെ മുഖ്യ സെലക്ടറാവണമെന്ന് താന്‍ പറയുന്നത് അതുകൊണ്ടാണെന്നും സെവാഗ് വിശദമാക്കി.

നാഡയും ബിസിസിഐയും

നാഡയും ബിസിസിഐയും

ദേശീയ ഉത്തേക വിരുദ്ധ ഏജന്‍സിക്കു (നാഡ) കീഴില്‍ വരാന്‍ ബിസിസഐ ഒടുവില്‍ സമ്മതം മൂളിയതിനെ സെവാഗ് സ്വാഗതം ചെയ്തു. ഞങ്ങളെല്ലാം പല തവണ ടൂര്‍ണമെന്റിനിടെയും അല്ലാതെയും പരിശോധനകള്‍ക്കു വിധേയരായിട്ടുണ്ട്. ആഭ്യന്തര ടൂര്‍ണമെന്റിനിടെയും താന്‍ പരിശോധനയ്ക്കു വിധേയനായിരുന്നു. നിലവിലെ ഇന്ത്യന്‍ താരങ്ങളൊന്നും തന്നെ ബിസിസിഐയും നാഡയും തമ്മില്‍ കൈകോര്‍ക്കാനുള്ള തീരുമാനത്തെക്കുറിച്ച് പ്രതികരിച്ചിട്ടില്ലെന്നും അതിനായി നമുക്ക് കാത്തിരിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Story first published: Thursday, August 22, 2019, 13:16 [IST]
Other articles published on Aug 22, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+