വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

സഞ്ജുവിനു ശേഷം കേരളത്തിന്റെ അടുത്ത സ്റ്റാര്‍ രോഹന്‍ തന്നെ! കിടിലന്‍ സെഞ്ച്വറി

വിജയ് ഹസാരെ ട്രോഫിയിലാണ് മിന്നിച്ചത്

rohan

സ്റ്റാര്‍ ബാറ്ററും വിക്കറ്റ് കീപ്പറുമായ സഞ്ജു സാംസണിനു ശേഷം കേരള ക്രിക്കറ്റില്‍ നിന്നും ഇന്ത്യന്‍ ടീമിലെത്തുന്നയാള്‍ ആരായിരിക്കുമെന്ന് ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്. കോഴിക്കോട്ടുകാരനായ വെടിക്കെട്ട് ഓപ്പണിങ് ബാറ്റര്‍ രോഹന്‍ കുന്നുമ്മലാണ് തകര്‍പ്പന്‍ ഇന്നിങ്‌സുകളിലൂടെ ശ്രദ്ധിക്കപ്പെട്ടു കൊണ്ടിരിക്കുന്നത്.

Also Read: T20 World Cup 2022: വമ്പന്മാര്‍, പക്ഷെ തീര്‍ത്തും നിരാശപ്പെടുത്തി, ഇത്തവണത്തെ ഫ്‌ളോപ്പ് 11 ഇതാ

ഇപ്പോള്‍ നടക്കുന്ന വിജയ് ഹസാരെ ട്രോഫി ഏകദിന ടൂര്‍ണമെന്റില്‍ മിന്നുന്ന പ്രകടനമാണ് താരം കാഴ്ചവയ്ക്കുന്നത്. എലൈറ്റ് ഗ്രൂപ്പ് സിയിലെ മൂന്നാം റൗണ്ട് മല്‍സരത്തില്‍ ഗോവയ്‌ക്കെതിരേ കിടിലന്‍ സെഞ്ച്വറിയുമായി കേരളത്തിന്റെ ഹീറോയായി രോഹന്‍ മാറി. ഇതോടെ ഐപിഎല്ലിലെ പല ഫ്രാഞ്ചൈസികളും താരത്തെ നോട്ടമിട്ടിരിക്കുമെന്നുറപ്പാണ്.

ഗോവയ്‌ക്കെതിരേ മാച്ച് വിന്നിങ് പ്രകടനം

ഗോവയ്‌ക്കെതിരേ മാച്ച് വിന്നിങ് പ്രകടനം

ഗോവയ്‌ക്കെതിരേ ബെംഗളൂരുവില്‍ നടന്ന മല്‍സരത്തില്‍ കേരളത്തിനു വേണ്ടി മാച്ച് വിന്നിങ് പ്രകടനം തന്നെയാണ് രോഹന്‍ കുന്നുമ്മല്‍ കാഴ്ചവച്ചത്. റണ്‍ചേസില്‍ കേരളം അഞ്ചു വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം കൊയ്തപ്പോള്‍ തലയെടുപ്പോടെ നിന്നത് രോഹനായിരുന്നു. ഓപ്പണറായി കളിച്ച താരം 134 റണ്‍സ് അടിച്ചെടുത്തു. 101 ബോളുകളില്‍ നിന്നായിരുന്നു ഇത്. 17 ബൗണ്ടറികളും നാലു സിക്‌സറുമടക്കമായിരുന്നു ഇത്.

242 റണ്‍സ് വിജയലക്ഷ്യം

242 റണ്‍സ് വിജയലക്ഷ്യം

കേരളത്തിനു 242 റണ്‍സിന്റെ വിജയലക്ഷ്യമാണ് ഗോവ നല്‍കിയത്. ആദ്യം ബാറ്റ് ചെയ്ത ഗോവ നിശ്ചിത 50 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 241 റണ്‍സ് കുറിക്കുകയായിരുന്നു. 69 റണ്‍സെടുത്ത ദര്‍ശന്‍ മിസാലാണ് ടീമിനെ മോശമല്ലാത്ത ടോട്ടലിലെത്തിച്ചത്. ക്യാപ്റ്റന്‍ സുയാഷ് പ്രഭുദേശായ് 34 റണ്‍സും നേടി. കേരളത്തിനായി അഖില്‍ സക്കറിയ മൂന്നു വിക്കറ്റുകള്‍ പിഴുതപ്പോള്‍ എന്‍ ബേസില്‍ രണ്ടു വിക്കറ്റും വീഴ്ത്തി.
റണ്‍ചേസില്‍ കേരളത്തിനു വേണ്ടി രോഹന്‍ കുന്നുമ്മലിനെക്കൂടാതെ ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയും (51*) ഫിഫ്റ്റിയുമായി തിളങ്ങി. ടൂര്‍ണമെന്റില്‍ കേരളത്തിന്റെ രണ്ടാം ജയമാണിത്. ആദ്യ മല്‍സരം മഴ കാരണം ഉപേക്ഷിക്കപ്പെട്ടിരുന്നു.

Also Read: ഇന്ത്യന്‍ ക്രിക്കറ്റിനെ എന്നെ ഏല്‍പ്പിച്ചാല്‍ അവരെ കണ്ടുപഠിക്കും! തുറന്നു പറഞ്ഞ് വോന്‍

രോഹന്റെ പ്രകടനം

രോഹന്റെ പ്രകടനം

വിജയ് ഹസാരെ ട്രോഫിയില്‍ ഇത്തവണ തുടര്‍ച്ചയായി രണ്ടാമത്തെ മല്‍സരത്തിലാണ് രോഹന്‍ കുന്നുമ്മല്‍ ഫിഫ്റ്റി പ്ലസ് സ്‌കോര്‍ കണ്ടെത്തിയത്. നേരത്തേ അരുണാചല്‍ പ്രദേശിനെ കേരളം ഒമ്പതു വിക്കറ്റിനു കെട്ടുകെട്ടിച്ച തൊട്ടുമുമ്പത്തെ കളിയിലും താരം മികച്ച ഇന്നിങ്‌സ് കെട്ടഴിച്ചിരുന്നു. അന്നു പുറത്താവാതെ 77 റണ്‍സാണ് രോഹന്‍ വാരിക്കൂട്ടിയത്. വെറും 28 ബോളുകളിലായിരുന്നു ഇത്. 13 ബൗണ്ടറികളും മൂന്നു സിക്‌സറുകളും ഇതിലുള്‍പ്പെടും.
ഹരിയാനയുമായിട്ടായിരുന്നു സീസണില്‍ കേരളത്തിന്റെ ആദ്യ മല്‍സരം. പക്ഷെ ഈ കളി മഴയെടുത്തതോടെ രോഹന്റെ ഇന്നിങ്‌സും തടസ്സപ്പെട്ടു. 48 ബോളുകളില്‍ നിന്നും മൂന്നു ബൗണ്ടറികളടക്കം 28 റണ്‍സുമായി താരം ക്രീസില്‍ നില്‍ക്കെയാണ് മഴയെത്തിയത്. ഇതോടെ മല്‍സരവും ഉപേക്ഷിക്കപ്പെട്ടു.

Also Read: ധോണിയെ ഒപ്പം കൂട്ടണം, ദ്രാവിഡിന് പകരം ആളെത്തണം! ഇന്ത്യക്ക് തിരിച്ചുവരാന്‍ അഞ്ച് വഴികള്‍

ഐപിഎല്ലിലേക്ക് നറുക്ക് വീഴും

ഐപിഎല്ലിലേക്ക് നറുക്ക് വീഴും

ഐപിഎല്ലിന്റെ അടുത്ത സീസണിലേക്കുള്ള താരലേലം അടുത്ത മാസം കൊച്ചിയില്‍ നടക്കാനിരിക്കുകയാണ്. ആഭ്യന്തര ക്രിക്കറ്റില്‍ ശ്രദ്ധേയമായ പ്രകടനം നടത്തിയ അണ്‍ക്യാപ്ഡ് താരങ്ങളെയെല്ലാം ഫ്രാഞ്ചൈസികള്‍ നോട്ടമിട്ട് വച്ചിട്ടുണ്ടാവും. അക്കൂട്ടത്തില്‍ തീര്‍ച്ചയായും രോഹന്‍ കുന്നുമ്മലുമുണ്ടാവുമെന്നതില്‍ സംശയമില്ല. ഐപിഎല്ലില്‍ ഒരു ബ്രേക്ക് ലഭിച്ചാല്‍ അതു താരത്തിന്റെ കരിയര്‍ തന്നെ മാറ്റി മറിക്കുമെന്നതില്‍ സംശയമില്ല. ഐപിഎല്ലില്‍ തിളങ്ങിയാല്‍ അതു രോഹന് ഇന്ത്യന്‍ ടീമിലേക്കും വഴി തുറന്നേക്കും.

Story first published: Tuesday, November 15, 2022, 18:27 [IST]
Other articles published on Nov 15, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X