ഇന്ത്യന്‍ ടി20 ടീമില്‍ നിന്ന് റിഷഭ് പുറത്താവും! വിക്കറ്റ് കാക്കാന്‍ കാര്‍ത്തിക്

ഇന്ത്യന്‍ ടി20 ടീമില്‍ നിന്നും യുവ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിനു വൈകാതെ സ്ഥാനം നഷ്ടമായേക്കുമെന്നു അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഓപ്പണര്‍ വസീം ജാഫര്‍. സമീപകാലത്തു താരം നടത്തിയ ബാറ്റിങ് പ്രകടനം പരിഗണിക്കുമ്പോള്‍ റിഷഭിന് അധികം മുന്നോട്ടു പോവാന്‍ സാധിക്കുമെന്നു താന്‍ കരുതുന്നില്ലെന്നു അദ്ദേഹം പറയുന്നു.

IND vs IRE: സഞ്ജു ടീമിലെത്തി, പക്ഷെ കളിക്കുമോ? ഇതാ ഇന്ത്യന്‍ സാധ്യതാ ഇലവന്‍IND vs IRE: സഞ്ജു ടീമിലെത്തി, പക്ഷെ കളിക്കുമോ? ഇതാ ഇന്ത്യന്‍ സാധ്യതാ ഇലവന്‍

സൗത്താഫ്രിക്കയ്‌ക്കെതിരേ നടക്കുന്ന ടി20 പരമ്പയില്‍ ഇന്ത്യന്‍ ടീമിനെ നയിച്ചുകൊണ്ടിരിക്കുകയാണ് റിഷഭ്. ബാറ്റിങില്‍ റണ്ണെടുക്കാന്‍ താരം പാടുപെടുന്ന കാഴ്ചയാണ് കഴിഞ്ഞ മൂന്നു മല്‍സരങ്ങളിലും കണ്ടത്. 29, 5, 6 എന്നിങ്ങനെയായിരുന്നു റിഷഭിന്റെ സ്‌കോറുകള്‍. താരത്തിന്റെ ഷോട്ട് സെലക്ഷനെതിരേയും വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. നേരത്തേ ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനൊപ്പവും ബാറ്റിങില്‍ റിഷഭിനു തിളങ്ങാനായിരുന്നില്ല. 14 മല്‍സരങ്ങളില്‍ സ്‌കോര്‍ ചെയ്തത് 340 റണ്‍സ് മാത്രമായിരുന്നു.

ലുക്കില്‍ മാത്രമല്ല, സച്ചിനും സെവാഗും തമ്മില്‍ നിങ്ങളറിയാത്ത അഞ്ച് സാമ്യങ്ങള്‍!

ബാറ്റിങിലെ മോശം ഫോം പരിഗണിക്കുമ്പോള്‍ ഇന്ത്യക്കു വേണ്ടി വരാനിരിക്കുന്ന ടി20 മല്‍സരങ്ങളില്‍ റിഷഭ് പന്തിനു സ്ഥിരമായി അവസരം ലഭിക്കാനിടയില്ല. വിക്കറ്റ് കീപ്പറുടെ റോളിലേക്കു വേറെയും താരങ്ങള്‍ ഇന്ത്യക്കുണ്ട്. കെഎല്‍ രാഹുല്‍ പരിക്കില്‍ നിന്നും മോചിതനായി തിരിച്ചെത്തിയാല്‍ അദ്ദേഹത്തിനു വിക്കറ്റ് കാക്കാന്‍ സാധിക്കും. ദിനേശ് കാര്‍ത്തിക് കളിക്കുമെന്നുറപ്പാണെങ്കില്‍ അദ്ദേഹത്തെ വിക്കറ്റ് കീപ്പറാക്കാം. അതുകൊണ്ടു തന്നെ സമീപകാലത്തെ പ്രകടനങ്ങള്‍ വിലയിരുത്തുമ്പോള്‍ റിഷഭിനു ടി20 ഇലവനില്‍ സ്ഥാനമുറപ്പുണ്ടെന്നു താന്‍ കരുതുന്നില്ലെന്നു ജാഫര്‍ ചൂണ്ടിക്കാട്ടി.

ടെസ്റ്റില്‍ മികച്ച ചില ഇന്നിങ്‌സുകള്‍ കളിക്കാന്‍ റിഷഭ് പന്തിനായിട്ടിുണ്ട്. ഏകദിനത്തിലും ചില നല്ല പ്രകടനങ്ങള്‍ താരം നടത്തിയിട്ടുണ്ട്. പക്ഷെ ടി20യില്‍ ഇത്തരത്തില്‍ ചൂണ്ടിക്കാണിക്കാന്‍ ഒന്നുമില്ലെന്നെന്നു വസീം ജാഫര്‍ വ്യക്തമാക്കി.

ടി20യില്‍ റിഷഭ് പന്ത് റണ്‍സ് എടുത്തേ തീരൂ. മാത്രമല്ല ബാറ്റിങില്‍ സ്ഥിരത പുലര്‍ത്തുകയും വേണം. ഐപിഎല്ലില്‍ അദ്ദേഹത്തിനു ഇതിനായിട്ടില്ല. ദേശീയ ടീമിനൊപ്പം ഒരുപാട് ടി20കളിലും റിഷഭിനു ഇതു സാധിച്ചിട്ടില്ല. ടെസ്റ്റ് ക്രിക്കറ്റിലും ഏകദിനത്തിലുമെല്ലാം നടത്തുന്നതു പോലെയുള്ള പ്രകടനങ്ങള്‍ ടി20യില്‍ കാഴ്ചവയ്ക്കാന്‍ താരത്തിനായിട്ടില്ല. ഞാന്‍ ഒരുപാട് തവണ പറഞ്ഞിട്ടുള്ള കാര്യമാണിതെന്നും ജാഫര്‍ കൂട്ടിച്ചേര്‍ത്തു.

'അടിച്ചു മോനേ', വീട്ടിലിരുന്ന് കളി കാണാനിരിക്കെ ഇവര്‍ ഇന്ത്യന്‍ ലോകകപ്പ് ടീമില്‍!

റിഷഭ് പന്തിന്റെ കരിയറെടുക്കുകയാണെങ്കില്‍ ഇന്ത്യക്കു വേണ്ടി 30 ടെസ്റ്റുകളില്‍ കളിച്ചിട്ടുണ്ട്. ഇവയില്‍ നിന്നും 40.85 ശരാശരിയില്‍ നാലു സെഞ്ച്വറികളും താരം നേടുകയും ചെയ്തു. ഏകദിത്തില്‍ 24 ടി20കളിലാണ് റിഷഭ് കളിച്ചിട്ടുള്ളത്. ഇവയില്‍ നിന്നും 32.50 ശരാശരിയില്‍ നേടിയത് 715 റണ്‍സാണ്. എന്നാല്‍ ടി20 ഫോര്‍മാറ്റില്‍ ഇതിനേക്കാള്‍ മോശമാണ് താരത്തിന്റെ പ്രകടനം. 46 മല്‍സരങ്ങളില്‍ നിന്നും റിഷഭിന്റെ സമ്പാദ്യം 723 റണ്‍സ് മാത്രമാണ്. 23.32 എന്ന മോശം ശരാശരിയാണ് താരത്തിനുള്ളത്. സ്‌ട്രൈക്ക് റേറ്റ് 125.95 ആണ്.

For Quick Alerts
Subscribe Now
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Friday, June 17, 2022, 10:45 [IST]
Other articles published on Jun 17, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X