വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

Ranji Trophy: തിരിച്ചുവരവില്‍ ശോഭിക്കാതെ ജഡേജ, ബാറ്റിങ്ങിലും ബൗളിങ്ങിലും ഫ്‌ളോപ്പ്

തമിഴ്‌നാടിനെതിരായ മത്സരത്തില്‍ സൗരാഷ്ട്രയെ നയിക്കുന്നത് ജഡേജയാണ്

1

മുംബൈ: ഇടവേളക്ക് ശേഷം ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചുവരാനുള്ള തയ്യാറെടുപ്പിലാണ് സ്പിന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ. ബാറ്റുകൊണ്ടും പന്തുകൊണ്ടും മത്സരഫലത്തെ മാറ്റാന്‍ കെല്‍പ്പുള്ള ജഡേജ ഇന്ത്യയുടെ പ്രധാന ഓള്‍റൗണ്ടര്‍മാരിലൊരാളാണ്.

പരിക്കിന്റെ ഇടവേളക്ക് ശേഷം മടങ്ങിയെത്തുന്നതിന് മുമ്പ് രഞ്ജി ട്രോഫിയില്‍ കളിക്കുകയാണ് ജഡേജ. തമിഴ്‌നാടിനെതിരായ മത്സരത്തില്‍ സൗരാഷ്ട്രയെ നയിക്കുന്നത് ജഡേജയാണ്. ഓസ്‌ട്രേലിയക്കെതിരായ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി നടക്കാനിരിക്കെ ജഡേജയുടെ രഞ്ജി ട്രോഫിയിലെ പ്രകടനത്തില്‍ എല്ലാവരും വലിയ പ്രതീക്ഷ വെച്ചിരുന്നു.

എന്നാല്‍ പ്രതീക്ഷക്കൊത്തുയരാന്‍ താരത്തിന് സാധിച്ചില്ലെന്ന് പറയാം. തിരിച്ചുവരവില്‍ ഇന്ത്യക്ക് വലിയ ആത്മവിശ്വാസം നല്‍കുന്ന പ്രകടനമല്ല ജഡേജ കാഴ്ചവെച്ചിരിക്കുന്നത്. പന്തുകൊണ്ടും ബാറ്റുകൊണ്ടും അദ്ദേഹം ഫ്‌ളോപ്പായിരിക്കുകയാണ്.

Also Read: IND vs NZ: സച്ചിനോ കോലിയോ, റോള്‍മോഡലാര്? ശുബ്മാന്‍ ഗില്ലിന്റെ ഉത്തരമിതാAlso Read: IND vs NZ: സച്ചിനോ കോലിയോ, റോള്‍മോഡലാര്? ശുബ്മാന്‍ ഗില്ലിന്റെ ഉത്തരമിതാ

ബൗളിങ്ങില്‍ ഒരു വിക്കറ്റ് മാത്രം

ബൗളിങ്ങില്‍ ഒരു വിക്കറ്റ് മാത്രം

24 ഓവറുകള്‍ പന്തെറിഞ്ഞ് മൂന്ന് മെയ്ഡനടക്കം 48 റണ്‍സ് വിട്ടുകൊടുത്ത് ഒരു വിക്കറ്റാണ് രവീന്ദ്ര ജഡേജ വീഴ്ത്തിയത്. പന്തുകൊണ്ട് വലിയൊരു ഇംപാക്ട് സൃഷ്ടിക്കാന്‍ ജഡേജക്ക് സാധിച്ചില്ലെന്ന് പറയാം. അധികം റണ്‍സ് വഴങ്ങിയില്ലെങ്കിലും വിക്കറ്റ് നേടുന്നതില്‍ പിന്നോട്ട് പോയി.

സീനിയര്‍ താരമായ ജഡേജ കളിക്കുമ്പോള്‍ ഇതിലും മികച്ച പ്രകടനം സൗരാഷ്ട്രയും പ്രതീക്ഷിച്ചുവെങ്കിലും താരത്തിന് നിലവാരത്തിനൊത്ത് ഉയരാനായില്ല. എന്നാല്‍ ജഡേജ 24 ഓവര്‍ പന്തെറിഞ്ഞുവെന്നത് ആശ്വാസകരമായ കാര്യമാണ്.

പൂര്‍ണ്ണ ഫിറ്റ്‌നസിലേക്ക് ജഡേജയെത്തിയതിന്റെ സൂചനയാണിത്. ഇനി ഫോമിലേക്കെത്തേണ്ട പ്രശ്‌നം മാത്രം. അനുഭവസമ്പന്നനായ ജഡേജക്ക് വേഗത്തില്‍ പഴയ ഫോമിലേക്കെത്താനാവും. ഓസീസ് പരമ്പരക്ക് മുമ്പ് ജഡേജ ഫോമിലേക്കെത്തേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണ്.

Also Read: സച്ചിനെ ചെയ്യും, പക്ഷെ അസ്ഹറുദ്ദീനെ പാക് ടീം സ്ലെഡ്ജ് ചെയ്യില്ല-കാരണം പറഞ്ഞ് മുന്‍താരം

ബാറ്റിങ്ങിലും ക്ലിക്കായില്ല

ബാറ്റിങ്ങിലും ക്ലിക്കായില്ല

ആറാം നമ്പറിലാണ് സൗരാഷ്ട്രക്കായി ബാറ്റ് ചെയ്യാന്‍ രവീന്ദ്ര ജഡേജയെത്തിയത്. 23 പന്ത് നേരിട്ട താരം നേടിയത് വെറും 15 റണ്‍സാണ്. മൂന്ന് ബൗണ്ടറികളും ഇതില്‍ ഉള്‍പ്പെടും. തമിഴ്‌നാടിനെതിരേ ബാറ്റിങ് തകര്‍ച്ച നേരിട്ട സൗരാഷ്ട്രക്ക് ജഡേജ രക്ഷകനാവുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും അതുണ്ടായില്ല.

ബാബ അപരാജിതിന്റെ പന്തില്‍ ജഡേജ എല്‍ബിയില്‍ കുടുങ്ങുകയായിരുന്നു. രണ്ടാം ഇന്നിങ്‌സില്‍ ജഡേജ ബാറ്റുകൊണ്ടും പന്തുകൊണ്ടും ഫോമിലേക്ക് തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കാം. ജഡേജക്ക് ഇന്ത്യയുടെ ബാറ്റിങ് നിരയില്‍ നിര്‍ണ്ണായക റോളുണ്ട്.

ഏഴാം നമ്പറില്‍ ഇറങ്ങുന്ന ജഡേജ നേടുന്ന റണ്‍സ് ഇന്ത്യയുടെ മത്സരഫലത്തില്‍ നിര്‍ണ്ണായകമാണ്. ഓസീസ് പരമ്പരക്ക് മുമ്പ് ജഡേജ ബാറ്റുകൊണ്ട് താളം കണ്ടെത്തുമെന്ന് തന്നെ പ്രതീക്ഷിക്കാം.

Also Read: IND vs NZ: ഇവര്‍ക്ക് നിര്‍ണ്ണായകം, ഫ്‌ളോപ്പായാല്‍ ഇന്ത്യന്‍ ടീമിന് പുറത്തേക്ക്! മൂന്ന് പേരിതാ

തമിഴ്‌നാട് ഡ്രൈവിങ് സീറ്റില്‍

തമിഴ്‌നാട് ഡ്രൈവിങ് സീറ്റില്‍

സൗരാഷ്ട്രക്കെതിരേ തമിഴ്‌നാടിനാണ് ആധിപത്യം. ആദ്യം ബാറ്റ് ചെയ്ത തമിഴ്‌നാട് ഒന്നാം ഇന്നിങ്‌സില്‍ 324 റണ്‍സ് നേടിയപ്പോള്‍ മറുപടിക്കിറങ്ങിയ സൗരാഷ്ട്രക്ക് 192 റണ്‍സാണ് നേടാനായത്.

ചിരാഗ് ജാനിയാണ് (49) സൗരാഷ്ട്രയുടെ ടോപ് സ്‌കോറര്‍. ഒരു താരത്തിന് പോലും സൗരാഷ്ട്ര നിരയില്‍ ഫിഫ്റ്റി നേടാനായില്ല. തമിഴ്‌നാടിനായി മണിമാരന്‍ സിദ്ധാര്‍ത്ഥും അജിത് റാമും മൂന്ന് വിക്കറ്റ് വീതം പങ്കിട്ടപ്പോള്‍ സന്ദീപ് വാര്യര്‍ രണ്ടും ബാബ അപരാജിത്, പ്രദോഷ് പോള്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

തമിഴ്‌നാടിനായി ഇന്ദ്രജിത് (66), വിജയ് ശങ്കര്‍ (53), ഷാരൂഖ് ഖാന്‍ (50) എന്നിവര്‍ നിര്‍ണ്ണായക അര്‍ധ സെഞ്ച്വറി നേടി. സൗരാഷ്ട്രക്കായി യുവരാജ്‌സിന്‍ഹ് ദോഡിയ നാലും ധര്‍മേന്ദ്രസിന്‍ഹ് ജഡേജ മൂന്നും ചിരഗ് ജാനി രണ്ടും വിക്കറ്റുകള്‍ നേടി.

ഒന്നാം ഇന്നിങ്‌സില്‍ 132 റണ്‍സിന്റെ ലീഡ് നേടിയ തമിഴ്‌നാട് രണ്ടാം ഇന്നിങ്‌സില്‍ വലിയ മേല്‍കൈയോടെയാണ് ഇറങ്ങുന്നതെന്ന് പറയാം. അതുകൊണ്ട് തന്നെ ജഡേജക്കും സംഘത്തിനും കാര്യങ്ങള്‍ എളുപ്പമാവില്ലെന്നുറപ്പ്.

Story first published: Thursday, January 26, 2023, 14:11 [IST]
Other articles published on Jan 26, 2023
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X