Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സച്ചിനെ ചെയ്യും, പക്ഷെ അസ്ഹറുദ്ദീനെ പാക് ടീം സ്ലെഡ്ജ് ചെയ്യില്ല-കാരണം പറഞ്ഞ് മുന്‍താരം

1

കറാച്ചി: ഇന്ത്യന്‍ ക്രിക്കറ്റിലെ ഇതിഹാസ താരമാണ് സച്ചിന്‍ ടെണ്ടുല്‍ക്കര്‍. കരിയറിന്റെ തുടക്കം മുതല്‍ ഇന്ത്യക്കായി നിറഞ്ഞാടാന്‍ സച്ചിന് സാധിച്ചു. ഒട്ടുമിക്ക എതിരാളികളുടെയും ഉറക്കം കെടുത്തിയ ബാറ്റ്‌സ്മാനാണ് സച്ചിനെന്ന് പറയാം.

സച്ചിന്‍, ജഡേജ, സിദ്ദു, അസ്ഹറുദ്ദീന്‍ എന്നിവരെല്ലാം ഒന്നിച്ച് കളിച്ചിരുന്നത് ഇന്ത്യന്‍ ക്രിക്കറ്റിലെ സുവര്‍ണ്ണ കാലഘട്ടങ്ങളിലൊന്നാണ്. ഇവര്‍ കളിച്ചിരുന്ന സമയത്ത് ഇന്ത്യ-പാകിസ്താന്‍ മത്സരങ്ങള്‍ക്ക് പ്രത്യേക ആവേശമായിരുന്നുവെന്ന് പറയാം.

അന്ന് ഇന്നത്തെക്കാളും വൈകാരികമായി ഇന്ത്യ-പാകിസ്താന്‍ മത്സരങ്ങളെ ആരാധകര്‍ കണ്ടിരുന്നത്. രണ്ട് രാജ്യത്തിന്റെയും അഭിമാന പോരാട്ടമായി ഈ മത്സരങ്ങള്‍ മാറിയിരുന്നു. ഇന്ത്യ-പാക് പോരാട്ടങ്ങളില്‍ സ്ലെഡ്ജ് ചെയ്യലുകളും വാക് പോരാട്ടങ്ങളും ശക്തമായിരുന്നു.

ഇപ്പോഴിതാ ഇന്ത്യക്കെതിരേ കളിച്ചിരുന്ന സമയത്ത് പാകിസ്താന്‍ ടീമിന്റെ സ്ലെഡ്ജിങ് പദ്ധതികളെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് മുന്‍ പാക് താരം ബാസിത് അലി. സച്ചിന്‍ ടെണ്ടുല്‍ക്കറെയും വിനോദ് കാംബ്ലിയേയും അജയ് ജഡേജയേയുമെല്ലാം പാക് താരങ്ങള്‍ക്ക് സ്ലെഡ്ജ് ചെയ്യാന്‍ മടിയില്ലായിരുന്നു.

എന്നാല്‍ മുഹമ്മദ് അസ്ഹറുദ്ദീനെ പാക് താരങ്ങള്‍ സ്ലെഡ്ജ് ചെയ്യാന്‍ മടിച്ചിരുന്നുവെന്നും അതിനുള്ള കാരണവും വെളിപ്പെടുത്തിയിരിക്കുകയാണ് ബാസിത് അലി.

ഞാനായിരുന്നു സ്ലെഡ്ജ് ചെയ്തിരുന്നത്

ഞാനായിരുന്നു സ്ലെഡ്ജ് ചെയ്തിരുന്നത്

'ഇന്ത്യന്‍ മത്സരങ്ങള്‍ക്ക് മുമ്പ് എനിക്കായിരുന്നു ഇന്ത്യന്‍ താരങ്ങളെ സ്ലെഡ്ജ് ചെയ്യാനുള്ള ഉത്തരവാദിത്തമുണ്ടായിരുന്നത്. സച്ചിനെയും ജഡേജയേയും കാംബ്ലിയേയും സിദ്ദുവിനേയുമെല്ലാം സ്ലെഡ്ജ് ചെയ്യാന്‍ ഞങ്ങള്‍ തീരുമാനിച്ചിരുന്നു.

എന്നാല്‍ മുഹമ്മദ് അസ്ഹറുദ്ദീന്റെ പേര് വന്നപ്പോള്‍ ഞങ്ങള്‍ക്കെല്ലാം മറ്റൊരു അഭിപ്രായമുണ്ടായിരുന്നു. ആരും അസര്‍ഭായിയെ ശല്യപ്പെടുത്തരുതെന്നതായിരുന്നു ടീമിന്റെ തീരുമാനം. പാക് ടീമിന് അസര്‍ഭായിയോടുള്ള ബഹുമാനം എത്രത്തോളമെന്ന് പറയാന്‍ എനിക്ക് വാക്കുകളില്ല'-ബാസിത് അലി പറഞ്ഞു.

Also Read: IND vs NZ: ഹിറ്റ്മാന്‍ ഡാ, തകര്‍പ്പന്‍ സെഞ്ച്വറി, ജയസൂര്യയുടെ റെക്കോഡും തകര്‍ത്തു-അറിയാം

അസര്‍ഭായിയോട് പാക് ടീമിന് ബഹുമാനം

അസര്‍ഭായിയോട് പാക് ടീമിന് ബഹുമാനം

പാകിസ്താന്‍ ടീമിന് അസ്ഹറുദ്ദീനോട് വലിയ ബഹുമാനമായിരുന്നു പാക് ടീമിനെന്നാണ് ബാസിത് പറയുന്നത്. ഇന്ത്യയുടെ നായകനെന്ന നിലയിലും ബാറ്റ്‌സ്മാനെന്ന നിലയിലും മികച്ച റെക്കോഡ് അവകാശപ്പെടാന്‍ സാധിക്കുന്ന താരമായിരുന്നു അസ്ഹറുദ്ദീന്‍.

'പാകിസ്താന്റെ പ്രധാന താരങ്ങള്‍ക്കെല്ലാം അസര്‍ഭായിയോട് പ്രത്യേക ഇഷ്ടമായിരുന്നു ഉണ്ടായിരുന്നത്. വസിം ഭായി (വസിം അക്രം), സലിം മാലിക്, റാഷിദ് ലത്തീഫ്, ഇന്‍സമാം ഉല്‍ഹഖ്, വഖാര്‍ യൂനിസ് എന്നിവരൊന്നും അസര്‍ഭായിയെ ശല്യപ്പെടുത്തിയിരുന്നില്ല. ഒരു പാകിസ്താന്‍ താരവും അസര്‍ഭായിയെ അപമാനിക്കാന്‍ ശ്രമിക്കില്ല'-ബാസിത് പറഞ്ഞു.

യുവതാരങ്ങള്‍ക്കായി വഴിമാറി

യുവതാരങ്ങള്‍ക്കായി വഴിമാറി

യുവതാരങ്ങളെ വളര്‍ത്തിക്കൊണ്ടുവരാന്‍ പ്രത്യേക ശ്രദ്ധ നല്‍കിയിരുന്ന നായകനാണ് അസ്ഹറുദ്ദീനെന്നും ബാസിത് പറഞ്ഞു. ഇന്ത്യന്‍ ടീമിന്റെ വളര്‍ച്ചയില്‍ അസ്ഹറുദ്ദീന്റെ പങ്കിനെയും മുന്‍ പാക് താരം പ്രശംസിച്ചു. ഇന്ത്യയുടെ സൗരവ് ഗാംഗുലിക്കും രാഹുല്‍ ദ്രാവിഡിനുമെല്ലാം അദ്ദേഹം വലിയ പിന്തുണയാണ് നല്‍കിയത്.

'അസര്‍ഭായി മൂന്നാം നമ്പറിലാണ് നേരത്തെ കളിച്ചിരുന്നത്. എന്നാല്‍ സൗരവ് ഗാംഗുലിയും രാഹുല്‍ ദ്രാവിഡുമെത്തിയപ്പോള്‍ തന്റെ സ്ഥാനം വിട്ടുകൊടുത്ത് ബാറ്റിങ് സ്ഥാനം പിന്നോട്ടിറങ്ങി യുവതാരങ്ങള്‍ക്ക് അദ്ദേഹം വഴിയൊരുക്കി'-ബാസിത് കൂട്ടിച്ചേര്‍ത്തു.

Also Read: 2011ല്‍ ലോകകപ്പ് നേടി, പിന്നീട് ഒന്ന് പോലുമില്ല-ഇന്ത്യയുടെ പ്രശ്‌നം ചൂണ്ടിക്കാട്ടി ഇര്‍ഫാന്‍

ഒത്തുകളി കേസില്‍ അസ്ഹറുദ്ദീന്റെ കരിയര്‍ തീര്‍ന്നു

ഒത്തുകളി കേസില്‍ അസ്ഹറുദ്ദീന്റെ കരിയര്‍ തീര്‍ന്നു

ഇന്ത്യയുടെ നായകനെന്ന നിലയിലും ബാറ്റ്‌സ്മാനെന്ന നിലയിലും അല്‍പ്പം കൂടി വലിയ കരിയര്‍ അസ്ഹറുദ്ദീന് ലഭിക്കേണ്ടതായിരുന്നു. എന്നാല്‍ ഒത്തുകളി കേസില്‍ അകപ്പെട്ടതോടെ അസ്ഹറുദ്ദീന്റെ കരിയര്‍ അവസാനിക്കുകയായിരുന്നു.

വിലക്ക് നേരിട്ടതോടെ താരം പൂര്‍ണ്ണമായും ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ നിന്ന് മാറ്റിനിര്‍ത്തപ്പെട്ടു. സമീപകാലത്തായാണ് അദ്ദേഹം അവതാരകനായെല്ലാം പതിയെ ക്രിക്കറ്റിലേക്ക് തിരിച്ചുവരവ് നടത്തിയത്. ഇപ്പോഴും ഒത്തുകളിക്കാരനെന്ന ചീത്തപ്പേര് അസ്ഹറുദ്ദീനുണ്ടെന്ന് പറയാം.

99 ടെസ്റ്റില്‍ നിന്ന് 6215 റണ്‍സും 334 ഏകദിനത്തില്‍ നിന്ന് 9378 റണ്‍സുമാണ് അദ്ദേഹം നേടിയത്. ഏകദിനത്തില്‍ 22 സെഞ്ച്വറിയും ടെസ്റ്റില്‍ 7 സെഞ്ച്വറിയുമാണ് അസ്ഹറുദ്ദീന്റെ പേരിലുള്ളത്. ഒരു കാലത്ത് ഇന്ത്യന്‍ ക്രിക്കറ്റിന്റെ നട്ടെല്ലായിരുന്നു അസ്ഹറുദ്ദീനെന്ന് പറയാം.

Story first published: Wednesday, January 25, 2023, 16:50 [IST]
Other articles published on Jan 25, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+