ഐപിഎല്‍: ബട്‌ലര്‍ ഹീറോ... രാജസ്ഥാന് റോയല്‍ ജയം, പ്ലേഓഫ് പ്രതീക്ഷ നിലനിര്‍ത്തി

Written By:

ജയ്പൂര്‍: ഐപിഎല്ലില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിന്റെ വിധി രാജസ്ഥാന്‍ റോയല്‍സിനുണ്ടായില്ല. തോറ്റാല്‍ പ്ലേഓഫിലെത്താതെ പുറത്താവുമെന്ന ഭീതിയില്‍ ഇറങ്ങിയ രാജസ്ഥാന്‍ തകര്‍പ്പന്‍ ജയത്തോടെ പ്രതീക്ഷ നിലനിര്‍ത്തി. മുന്‍ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍കിങ്‌സിനെ നാലു വിക്കറ്റിനാണ് രാജസ്ഥാന്‍ പരാജയപ്പെടുത്തിയത്. രാജസ്ഥാനോട് തോറ്റതോടെ പ്ലേഓഫ് ഉറപ്പിക്കാന്‍ ചെന്നൈക്കു ഇനിയും കാത്തിരിക്കണം. ഈ മല്‍സരത്തില്‍ ജയിച്ചിരുന്നെങ്കില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനു പിന്നാലെ സിഎസ്‌കെയും പ്ലേഓഫിലേക്കു മുന്നേറുമായിരുന്നു.

1

ആദ്യം ബാറ്റ് ചെയ്ത ചെന്നൈ നിശ്ചിത ഓവറില്‍ നാലു വിക്കറ്റിന് 176 റണ്‍സാണ് നേടിയത്. മറുപടിയില്‍ ഒരു പന്തും നാലു വിക്കറ്റും ബാക്കിനില്‍ക്കെ രാജസ്ഥാന്‍ ലക്ഷ്യത്തിലെത്തി. ജോസ് ബട്‌ലറുടെ തകര്‍പ്പന്‍ ബാറ്റിങാണ് രാജസ്ഥാന് റോയല്‍ ജയം സമ്മാനിച്ചത്. 60 പന്തില്‍ നിന്നും 11 ബൗണ്ടറികളും രണ്ടു സിക്‌സറുമടക്കം ബട്‌ലര്‍ പുറത്താവാതെ 95 റണ്‍സെടുത്തു. അവസാന നാലു പന്തില്‍ ജയിക്കാന്‍ 10 റണ്‍സ് വേണമെന്നിരിക്കെ നാലാമത്തെ പന്ത് ബട്‌ലര്‍ സിക്‌സറിലേക്കു പറത്തിയതോടെ രാജസ്ഥാന്‍ വിജയമുറപ്പിച്ചു. തൊട്ടടുത്ത പന്തില്‍ രണ്ടു റണ്‍സ് നേടി ബട്‌ലര്‍ ടീമിനു ത്രസിപ്പിക്കുന്ന ജയം സമ്മാനിക്കുകയായിരുന്നു. ബട്‌ലറുടെ വണ്‍മാന്‍ ഷോയാണ് രാജസ്ഥാന് നിര്‍ണായക ജയം സമ്മാനിച്ചത്. സ്റ്റുവര്‍ട്ട് ബിന്നി (22), മലയാളി താരം സഞ്ജു സാംസണ്‍ (21) എന്നിവരാണ് 20നു മുകളില്‍ സ്‌കോര്‍ ചെയ്ത മറ്റു കളിക്കാര്‍.

1
43453

നേരത്തേ സുരേഷ് റെയ്‌നയുടെ (52) അര്‍ധസെഞ്ച്വറിയാണ് ചെന്നൈയെ പൊരുതാവുന്ന സ്‌കോറിലെത്തിച്ചത്. 35 പന്തില്‍ ആറു ബൗണ്ടറികളും ഒരു സിക്‌സറുമുള്‍പ്പെട്ടതായിരുന്നു റെയ്‌നയുടെ ഇന്നിങ്‌സ്. ഷെയ്ന്‍ വാട്‌സനും (39) ക്യാപ്റ്റന്‍ എംഎസ് ധോണിയുമാണ് (33*) മറ്റു സ്‌കോറര്‍മാര്‍. സാം ബില്ലിങ്‌സ് (27), അമ്പാട്ടി റായുഡു (12) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍. 31 പന്തില്‍ വാട്‌സന്‍ രണ്ടു വീതം സിക്‌സറും ബൗണ്ടറികളും പായിച്ചപ്പോള്‍ ധോണി 23 പന്തില്‍ ഓരോ ബൗണ്ടറിയും സിക്‌സറും നേടി.

2

ഇംഗ്ലീഷ് പേസ് സെന്‍സേഷന്‍ ജോഫ്ര ആര്‍ച്ചറാണ് രാജസ്ഥാന്‍ ബൗളര്‍മാരില്‍ മികച്ചുനിന്നത്. നാലോവറില്‍ 42 റണ്‍സ് മാത്രം വിട്ടുകൊടുത്ത് ആര്‍ച്ചര്‍ രണ്ടു വിക്കറ്റെടുത്തു. ഇഷ് സോധിക്ക് ഒരു വിക്കറ്റ് ലഭിച്ചു.

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Friday, May 11, 2018, 15:37 [IST]
Other articles published on May 11, 2018
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍