വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

അശ്വിന്റെ മങ്കാദിങ് ശരിയോ?; വ്യത്യസ്ത പ്രതികരണവുമായി ക്രിക്കറ്റിലെ മാന്യന്‍ ദ്രാവിഡ്

ബാംഗ്ലൂര്‍: ക്രിക്കറ്റ് മാന്യന്മാരുടെ കളിയാണെന്നാണ് പറയപ്പെടുന്നത്. അങ്ങിനെയെങ്കില്‍ മാന്യന്മാരിലെ മാന്യനാണ് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡ്. കളിക്കളത്തിനകത്തും പുറത്തും ദ്രാവിഡ് പുലര്‍ത്തിയ സത്യസന്ധതയും മാന്യതയും അത്യപൂര്‍വമായേ മറ്റൊരാളില്‍ കാണാന്‍ സാധിക്കൂ. വന്‍മതിലെന്ന് അറിയപ്പെടുന്ന ദ്രാവിഡിനെ വ്യത്യസ്തനാക്കുന്നതും അതുതന്നെ.

മലിങ്കയ്ക്ക് പച്ചക്കൊടി, ഐപിഎല്‍ കീഴടക്കാന്‍ സൂപ്പര്‍ താരം വരുന്നു... മുംബൈ ആവേശത്തില്‍

ക്രിക്കറ്റിലെ ഏറ്റവും മാന്യതയില്ലാത്ത പ്രവര്‍ത്തി ചെയ്‌തെന്ന് ആരോപിക്കപ്പെടുന്ന ആര്‍ അശ്വിന്റെ മങ്കാദിങ്ങില്‍ പ്രതികരിക്കാന്‍ ഏറ്റവും പ്രാപ്തരായ വ്യക്തികളിലൊരാളാണ് ദ്രാവിഡ്. ബൗളിങ് എന്‍ഡിലുള്ള എതിര്‍ കളിക്കാരനെ ക്രീസ് വിടുമ്പോള്‍ റണ്ണൗട്ട് ചെയ്ത അശ്വിനെതിരെ ക്രിക്കറ്റ് ലോകത്തുനിന്നും രൂക്ഷമായ വിമര്‍ശനങ്ങള്‍ വരുമ്പോള്‍ ദ്രാവിഡ് അത്രത്തോളം വിമര്‍ശിക്കാന്‍ തയ്യാറല്ല.

അശ്വിന്‍ ചെയ്തത് ശരിയോ

അശ്വിന്‍ ചെയ്തത് ശരിയോ

അശ്വിന്‍ ചെയ്തത് ക്രിക്കറ്റ് നിയമത്തിന്റെ പരിധിക്കുള്ളില്‍നിന്നു കൊണ്ടാണെന്ന് ദ്രാവിഡ് ചൂണ്ടിക്കാട്ടി. അതുകൊണ്ടുതന്നെ ആരെങ്കിലും ഒരാള്‍ അങ്ങിനെ ചെയ്താല്‍ തനിക്കൊരു പ്രശ്‌നവുമില്ല. വ്യക്തിപരമായി താനാണെങ്കില്‍ ആദ്യം ഒരുതവണ മുന്നറിയിപ്പ് നല്‍കും. മുന്നറിയിപ്പ് നല്‍കണമോ എന്നത് കളിക്കാരന്റെ സൗകര്യം പോലെയിരിക്കും. മുന്നറിപ്പ് നല്‍കിയില്ലെങ്കിലും അവരുടെ തെരഞ്ഞെടുപ്പാണതെന്നും ദ്രാവിഡ് പറയുന്നു.

അശ്വിന്‍ ചതിച്ചിട്ടില്ലെന്ന് ദ്രാവിഡ്

അശ്വിന്‍ ചതിച്ചിട്ടില്ലെന്ന് ദ്രാവിഡ്

സംഭവത്തില്‍ ചില ആളുകളുടെ വിമര്‍ശനങ്ങള്‍ അതിരുകടന്നതാണ്. അശ്വിന്റെ സ്വഭാവത്തെ ചോദ്യം ചെയ്യേണ്ട ആവശ്യമെന്താണുള്ളത്. അശ്വിന്റെ കണ്ണില്‍ അത് തീര്‍ത്തും ശരിയായ സംഗതിയാണ്. ഇക്കാര്യംവെച്ചുകൊണ്ട് അശ്വിന്റെ സ്വഭാവത്തെ വിലയിരുത്തുന്നത് ശരിയല്ല. അശ്വിന്‍ ആരെയും ചതിച്ചിട്ടില്ല. കാരണം അത് ക്രിക്കറ്റ് നിയമത്തിന്റെ പരിധിയിലുള്ളതാണെന്നും വന്‍മതില്‍ പ്രതികരിച്ചു.

നിയമം നിലനില്‍ക്കട്ടെ

നിയമം നിലനില്‍ക്കട്ടെ

ഇത്തരമൊരു നിയമം ആവശ്യമുണ്ടോ എന്ന ചോദ്യത്തിനും ദ്രാവിഡിന് വ്യക്തമായ ഉത്തരമുണ്ട്. മറ്റൊരു വഴി താന്‍ കാണുന്നില്ലെന്നാണ് അദ്ദേഹം പറയുന്നത്. നിയമം എടുത്തകളഞ്ഞാല്‍ അത് ബാറ്റ്‌സ്മാന്‍ ദുരുപയോഗം ചെയ്‌തേക്കും. നാളെ ഒരാള്‍ ക്രീസ് വിട്ട് അഞ്ചടി ഉള്ളിലേക്ക് കയറിനിന്നാല്‍ എന്താണ് ചെയ്യുക. നിയമം അത് എങ്ങിനെ ഉപയോഗിക്കുന്നു എന്നതാണ് പ്രധാനമെന്നും ദ്രാവിഡ് വ്യക്തമാക്കി.

അശ്വിനെതിരെ ബിസിസിഐയും

അശ്വിനെതിരെ ബിസിസിഐയും

രാജസ്ഥാന്‍ റോയല്‍സ് കിങ്‌സ് ഇലവന്‍ പഞ്ചാബ് മത്സരത്തിനിടെ ജോസ് ബട്ലറെ വിവാദ മങ്കാദിങ്ങിലൂടെ പുറത്താക്കിയ ആര്‍ അശ്വിനെതിരെ ബിസിസിഐയും രംഗത്തെത്തിയിരുന്നു. സത്യസന്ധമല്ലാത്ത തീരുമാനത്തിലൂടെ ബാറ്റ്‌സ്മാനെ പുറത്താക്കന്‍ ശ്രമിക്കുന്നത് മാന്യതയ്ക്ക് നിരയ്ക്കുന്നതല്ലെന്നാണ് അദ്ദേഹം പറയുന്നത്. ബാറ്റ്‌സ്മാന്‍ ആധികാരികത പുലര്‍ത്തുന്നുണ്ടെങ്കില്‍ ക്രിക്കറ്റ് സ്‌കില്ലിലൂടെ പുറത്താക്കാന്‍ കഴിയണം. മത്സരക്ഷമതയോടെ മാന്യമായ ക്രിക്കറ്റ് കളിക്കുകയെന്നത് പ്രധാനമാണ്. കളിക്കളത്തിലെ സ്പിരിറ്റ് നിലനിര്‍ത്താന്‍ കളിക്കാര്‍ക്ക് ബാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.


Story first published: Wednesday, March 27, 2019, 17:24 [IST]
Other articles published on Mar 27, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X