Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മലിങ്കയ്ക്ക് പച്ചക്കൊടി, ഐപിഎല്‍ കീഴടക്കാന്‍ സൂപ്പര്‍ താരം വരുന്നു... മുംബൈ ആവേശത്തില്‍

malinga

കൊളംബോ: ഐപിഎല്ലില്‍ മൂന്നു തവണ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിന്റെ കിരീടപ്രതീക്ഷകള്‍ വര്‍ധിപ്പിച്ചു കൊണ്ട് ലങ്കയുടെ പേസ് ഇതിഹാസം ലസിത് മലിങ്ക തിരിച്ചെത്തുന്നു. താരത്തിനു ഐപിഎല്ലില്‍ കളിക്കാന്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് അനുമതി നല്‍കിയതോടെയാണിത്. ലോകകപ്പിനു മുമ്പായി ലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് രാജ്യത്ത് ആഭ്യന്തര ഏകദിന ടൂര്‍ണമെന്റ് സംഘടിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു. ലോകകപ്പിലേക്ക് പരിഗണിക്കപ്പെടാന്‍ സാധ്യതയുള്ള താരങ്ങളുള്‍പ്പെടെ മുഴുവന്‍ കളിക്കാരും ടൂര്‍ണമെന്റില്‍ പങ്കെടുക്കണെന്നും ബോര്‍ഡ് നിര്‍ദേശിച്ചിരുന്നു. ലോകകപ്പിനുള്ള ടീമിനെ ഈ ടൂര്‍ണമെന്റിലെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുക്കുന്നത്.

ഇതേ തുടര്‍ന്ന് ഐപിഎല്ലിലെ ആദ്യത്തെ ആറു മല്‍സരങ്ങളില്‍ നിന്നും താന്‍ പിന്‍മാറുന്നതായി മലിങ്ക മുംബൈ ടീം മാനേജ്‌മെന്റിനെ അറിയിച്ചിരുന്നു. ലോകകപ്പില്‍ കളിക്കുകയെന്നതാണ് തന്നെ സംബന്ധിച്ച് കൂടുതല്‍ പ്രധാനമെന്നും ചിലപ്പോള്‍ ഐപിഎല്ലില്‍ ഈ സീസണിലെ ഒരു മല്‍സരം പോലും താന്‍ കളിച്ചേക്കില്ലെന്നും പകരക്കാരനെ തിരയുന്നതാണ് മുംബൈക്കു നല്ലതെന്നും മലിങ്ക പറഞ്ഞിരുന്നു. ഏപ്രില്‍ നാലു മുതല്‍ 11 വരെയാണ് ലങ്കയില്‍ സൂപ്പര്‍ പ്രൊവിന്‍ഷ്യല്‍ ഏകദിന ടൂര്‍ണമെന്റ് അരങ്ങേറുന്നത്.

എന്നാല്‍ മലിങ്ക ഈ ടൂര്‍ണമെന്റില്‍ പങ്കെടുക്കണമെന്ന് നിര്‍ബന്ധമില്ലെന്ന് ലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് അറിയിക്കുകയായിരുന്നു. ഐപിഎല്ലാണ് കുറേക്കൂടി വലിയ ടൂര്‍ണമെന്റ്. അന്താരാഷ്ട്ര ക്രിക്കറ്റിലെ പല വമ്പന്‍ താരങ്ങളും കളിക്കുന്ന ചാംപ്യന്‍ഷിപ്പാണിത്. അതുകൊണ്ടു തന്നെ ഐപിഎല്ലില്‍ കളിക്കുന്നതാവും ലോകകപ്പിനു മുമ്പ് മലിങ്ക കൂടുതല്‍ ഗുണം ചെയ്യുകയെന്നും ബോര്‍ഡ് ചൂണ്ടിക്കാട്ടി. ലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് പച്ചക്കൊടി കാണിച്ചതോടെ മലിങ്ക അധികം വൈകാതെ മുംബൈക്കൊപ്പം ചേരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഐപിഎല്ലില്‍ തങ്ങളുടെ ആദ്യ കളിയില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനോടു മുംബൈ തോറ്റിരുന്നു.

Story first published: Wednesday, March 27, 2019, 15:30 [IST]
Other articles published on Mar 27, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+