വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കളി നിര്‍ത്താമെന്നു മനസ്സ് പറഞ്ഞു! ആ വീഡിയോസ് കണ്ടതോടെ എല്ലാം മാറി- പാക് സൂപ്പര്‍ താരം

ലോകത്തിലെ ഏറ്റവും അപകടകാരിയായ പേസര്‍

shaheen

നിലവില്‍ ലോക ക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ പേസര്‍മാരില്‍ ഒരാളെന്നു വിശേഷിപ്പിക്കപ്പെടുന്നയാളാണ് പാകിസ്താന്‍ സ്പീഡ് സ്റ്റാര്‍ ഷഹീന്‍ ഷാ അഫ്രീഡി. വേഗതയും ബൗളിങിലെ കൃത്യതയും കൊണ്ട് ഏതു ബാറ്ററുടെയും ഉറക്കം കെടുത്താന്‍ അദ്ദേഹത്തിനു കഴിയും. ഇതേ ഫോമില്‍ തുടര്‍ന്നാല്‍ പാക് ക്രിക്കറ്റിലെ ഇതിഹാസ ബൗളര്‍മാരുടെ നിരയില്‍ തീര്‍ച്ചയായും ഷഹീനെ നമുക്കു കാണാന്‍ സാധിക്കുമെന്നതില്‍ സംശയില്ല.

സമീപകാലത്തു ചില പരിക്കുകള്‍ അദ്ദേഹത്തെ വേട്ടയാടിയിരുന്നു. ഇതേ തുടര്‍ന്നു കഴിഞ്ഞ വര്‍ഷം നടന്ന ഏഷ്യാ കപ്പും ചില പ്രധാനപ്പെട്ട പരമ്പരകളുമെല്ലാം അദ്ദേഹത്തിനു നഷ്ടമാവുകയും ചെയ്തിരുന്നു. ഏറ്റവും അവസാനമായി കഴിഞ്ഞ വര്‍ഷത്തെ ഐസിസിയുടെ ടി20 ലോകകപ്പിന്റെ ഫൈനലില്‍ ഇംഗ്ലണ്ടിനെതിരേ കളിക്കവെയായിരുന്നു ഷഹീനെ പരിക്ക് പിടികൂടിയത്. ഹാരി ബ്രൂക്കിന്റെ ക്യാച്ചെടുക്കാന്‍ ശ്രമിക്കവെ പരിക്കേറ്റ് വീണ അദ്ദേഹത്തിനു പിന്നീട് ബൗളിങില്‍ തന്റെ ക്വാട്ട പൂര്‍ത്തിയാക്കാനുമായില്ല. മല്‍സരത്തില്‍ പാകിസ്താന്റെ പരാജയത്തിനു പ്രധാന കാരണവും ഇതായിരുന്നു.

Also Read:IND vs NZ: ഹാര്‍ദിക് 'ബോസ്' കളിക്കുന്നോ? ഇങ്ങനെ പോയാല്‍ ഇന്ത്യ തകരും! അറിയാംAlso Read:IND vs NZ: ഹാര്‍ദിക് 'ബോസ്' കളിക്കുന്നോ? ഇങ്ങനെ പോയാല്‍ ഇന്ത്യ തകരും! അറിയാം

അതിനേക്കാള്‍ മുമ്പുണ്ടായിരുന്ന ഒരു പരിക്ക് കാരണം തന്റെ മനസ്സ് മടുത്തതായും ക്രിക്കറ്റ് തന്നെ മതിയാക്കാന്‍ ആലോചിച്ചിരുന്നതായും വെളിപ്പെടുത്തിയിരിക്കുകയാണ് ഷഹീന്‍. പാകിസ്താന്‍ സൂപ്പര്‍ ലീഗിന്റെ (പിഎസ്എല്‍) ഔദ്യോഗിക ചാനലില്‍ പങ്കുവച്ച വീഡിയോയില്‍ സംസാരിക്കുകയായിരുന്നു 22 കാരനായ ഇടംകൈന്‍ പേസര്‍.

പേശിയിലെ പരിക്ക്

പേശിയിലെ പരിക്ക്

പേശിക്കേറ്റ പരിക്കു കാരണം പല തവണ കളി നിര്‍ത്തുന്നതിനെക്കുറിച്ച് ഞാന്‍ ആലോചിച്ചിരുന്ന സമയമുണ്ടായിരുന്നു. ഒരു പേശിയിലെ മാത്രം പരിക്കില്‍ നിന്നും മുക്തനാവാന്‍ അന്നു ഞാന്‍ ശ്രമിച്ചു കൊണ്ടേയിരുന്നു. പക്ഷെ ഒരു പുരോഗതിയുമുണ്ടായില്ല.

പലപ്പോഴും വ്യായാമം നടത്തിക്കൊണ്ടിരിക്കവെ ആ സമയത്തു മതി, നിര്‍ത്താമെന്നു ഞാന്‍ ഇടയ്ക്കു സ്വയം പറയാറുണ്ടായിരുന്നു. എനിക്കു ഇനിയും ഇതു സാധിക്കില്ലെന്നും മനസ്സ് പറഞ്ഞുകൊണ്ടിരുന്നതായി ഷഹീന്‍ അഫ്രീഡി വ്യക്തമാക്കി.

Also Read: IND vs AUS: സെലക്ടര്‍മാര്‍ കണ്ണുപൊട്ടന്‍മാരോ? തലപ്പത്തുള്ള സഞ്ജുവില്ല! പകരം ഭരതും ഇഷാനും

വീഡിയോസ് പ്രചോദിപ്പിച്ചു

വീഡിയോസ് പ്രചോദിപ്പിച്ചു

അന്നു പരിക്കിനോടു പട പൊരുതുന്ന സമയത്തു ഞാന്‍ യൂട്യൂബില്‍ എന്റെ ബൗളിങ് കാണാറുണ്ടായിരുന്നു. എത്ര മികച്ച രീതിയിലാണ് ഞാന്‍ പെര്‍ഫോം ചെയ്തിരുന്നതെന്നു കണ്ടതിനു ശേഷം കൂടൂതല്‍ പ്രചോദനം ലഭിക്കുകയും ചെയ്തു. ഇത് കൂടുതല്‍ മുന്നോട്ടു പോവാന്‍ എനിക്കു ആത്മവിശ്വാസവും നല്‍കി.

പരിക്കു കാരണം ക്രിക്കറ്റ് മിസ്സാവുകയെന്നത് ഒരു ഫാസ്റ്റ് ബൗളറ സംബന്ധിച്ച് വളരെയധികം ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യമാണെന്നും ഷഹീന്‍ അഫ്രീഡി പറഞ്ഞു.

പരിക്കു കാരണം ഇംഗ്ലണ്ടുമായി നാട്ടില്‍ നടന്ന ഏഴു ടി20കളുടെ പരമ്പരയും മൂന്നു ടെസ്റ്റുകളും ഷഹീന് നഷ്ടമായിരുന്നു. കൂടാതെ ന്യൂസിലാന്‍ഡുമായുള്ള ഏകദിന, ടെസ്റ്റ് പരമ്പരകളിലും പുറത്തിരിക്കേണ്ടി വന്നു.

Also Read: സഞ്ജുവിന്റെ ബാറ്റിങില്‍ വീക്ക്‌നെസുണ്ടോ? ബാറ്റിങ് സ്‌റ്റൈലിനെ കുറിച്ച് എല്ലാമറിയാം

ഏറെ നിരാശ തോന്നി

ഏറെ നിരാശ തോന്നി

പരിക്ക് കാരണം സ്വന്തം നാട്ടില്‍ നടക്കുന്ന മല്‍സരങ്ങള്‍ മിസ്സ് ചെയ്യുന്നത് വളരെയധികം നിരാശയുണ്ടാക്കുന്ന കാര്യമാണ്. നാട്ടിലെ ഞങ്ങളുടെ ടെസ്റ്റ് സീസണിനു മുമ്പ് ഇംഗ്ലണ്ടുമായുള്ള ഏഴു ടി20കളാണ് എനിക്കു മിസ്സായത്.

അതിനു ശേഷമുള്ള ടെസ്റ്റുകളും നഷ്ടമായത് കൂടുതല്‍ നിരാശപ്പെടുത്തി. കാരണം ഞാന്‍ ടെസ്റ്റ് ക്രിക്കറ്റിനെയാണ് കൂടുതല്‍ ഇഷ്ടപ്പെടുന്നത്.
ടെസ്റ്റില്‍ എങ്ങനെയാണ് പെര്‍ഫോം ചെയ്യുന്നതെന്നു നോക്കിയാണ് ഒരു ബൗളറെ അളക്കുന്നത്. ഇംഗ്ലണ്ടിനെതിരേ വിക്കറ്റുകളെടുക്കാന്‍ താന്‍ ഏറെ ആഗ്രഹിച്ചിരുന്നതായും ഷഹീന്‍ അഫ്രീഡി വിശദമാക്കി.

Story first published: Wednesday, February 1, 2023, 16:51 [IST]
Other articles published on Feb 1, 2023
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X