വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഒരേയൊരു 'ഗബ്ബാര്‍', ധവാന്റെ ഈ റെക്കോഡുകള്‍ മറ്റൊരു ഇന്ത്യക്കാരനുമില്ല, അഞ്ച് വമ്പന്‍ നേട്ടങ്ങള്‍

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ സൂപ്പര്‍ താരങ്ങളിലൊരാളാണ് ശിഖര്‍ ധവാന്‍. മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യക്കായി തിളങ്ങിയിട്ടുള്ള ധവാന് നിലവില്‍ ഇന്ത്യയുടെ ഏകദിന ടീമില്‍ മാത്രമാണ് അവസരം. ഒരു കാലഘട്ടത്തില്‍ ഇന്ത്യയുടെ വിശ്വസ്തനായ ഓപ്പണറായിരുന്നു ധവാന്‍. ഇപ്പോള്‍ അദ്ദേഹത്തിന്റെ മെല്ലപ്പോക്ക് ബാറ്റിങ് വിമര്‍ശനം നേരിടുന്നുണ്ടെങ്കിലും ഏകദിനത്തില്‍ രോഹിത്തിന്റെ മുഖ്യ ഓപ്പണിങ് പങ്കാളായായി തുടരുന്നു. ഗബ്ബാറെന്ന പേരിട്ട് ആരാധകര്‍ വിളിക്കുന്ന ധവാന്‍ കളത്തിനകത്ത് എപ്പോഴും ഊര്‍ജസ്വലതയോടെ നില്‍ക്കുന്ന താരമാണ്.

Also Read: 10/10, രോഹിത് പെര്‍ഫെക്ട് ക്യാപ്റ്റനെന്നു യുവി; സമ്മര്‍ദ്ദം താങ്ങില്ലെന്നു സോഷ്യല്‍ മീഡിയ!Also Read: 10/10, രോഹിത് പെര്‍ഫെക്ട് ക്യാപ്റ്റനെന്നു യുവി; സമ്മര്‍ദ്ദം താങ്ങില്ലെന്നു സോഷ്യല്‍ മീഡിയ!

ഇന്ത്യന്‍ ടീമിലെ താരസമ്പന്നതകൊണ്ട് ടെസ്റ്റില്‍ നിന്നും ടി20യില്‍ നിന്നും ധവാന് വഴിമാറിക്കൊടുക്കേണ്ടി വന്നിട്ടുണ്ടെങ്കിലും ഇപ്പോഴും പല വമ്പന്‍ റെക്കോഡുകളും ധവാന്റെ പേരില്‍ തുടരുന്നു. ഇന്ത്യന്‍ ടീമിലെ മറ്റൊരു താരത്തിനും നേടാനാവാത്ത പല റെക്കോഡുകളും ധവാന്‍ നേടിയിട്ടുണ്ട്. ഇത്തരത്തില്‍ ധവാന്റെ പേരില്‍ കുറിക്കപ്പെട്ട സവിശേഷമായ അഞ്ച് വമ്പന്‍ റെക്കോഡുകള്‍ ഏതൊക്കെയാണെന്ന് നോക്കാം.

ഐസിസി ടൂര്‍ണമെന്റിലെ പ്രകടനം

ഐസിസി ടൂര്‍ണമെന്റിലെ പ്രകടനം

ഐസിസി ടൂര്‍ണമെന്റുകളില്‍ അസാധ്യ ബാറ്റിങ് മികവ് കാഴ്ചവെക്കുന്ന താരമാണ് ശിഖര്‍ ധവാന്‍. ഇടം കൈയന്‍ ഓപ്പണറായി മിന്നുന്ന ധവാന്റെ ഐസിസി ഏകദിന ടൂര്‍ണമെന്റുകളിലെ ശരാശരി 65ന് മുകളിലാണ്. ഇന്ത്യയുടെ സൂപ്പര്‍ താരങ്ങളായ വിരാട് കോലിക്കും രോഹിത് ശര്‍മക്കുമൊന്നും സ്വന്തമാക്കാനാവാത്ത നേട്ടമാണിത്. ഐസിസി ടൂര്‍ണമെന്റുകളില്‍ എപ്പോഴും വിശ്വസ്തതയോടെ കളിക്കുന്ന ധവാന്‍ 2023ലെ ഏകദിന ലോകകപ്പിലും ഇന്ത്യയുടെ ഓപ്പണര്‍ സ്ഥാനത്തുണ്ടാവാന്‍ സാധ്യത കൂടുതലാണ്. രോഹിത് ശര്‍മക്കൊപ്പം ഏകദിനത്തില്‍ മികച്ച ഓപ്പണിങ് കൂട്ടുകെട്ട് സൃഷ്ടിക്കാനും ധവാന് സാധിച്ചിട്ടുണ്ട്.

സെന രാജ്യങ്ങളിലെല്ലാം സെഞ്ച്വറി

സെന രാജ്യങ്ങളിലെല്ലാം സെഞ്ച്വറി

ഒരു ക്രിക്കറ്റ് താരത്തിന്റെ ശരിയായ ബാറ്റിങ് മികവ് വ്യക്തമാവുന്നത് വിദേശ മൈതാനങ്ങളിലെ പ്രകടനത്തിലൂടെയാണ്. ഇന്ത്യന്‍ പിച്ചുകളില്‍ മിന്നിത്തിളങ്ങുന്ന പല താരങ്ങളുടെയും വിദേശ പിച്ചുകളിലെ പ്രകടനം നിരാശപ്പെടുത്തുന്നതാണ്. എന്നാല്‍ ധവാന്‍ ഇന്ത്യയിലും വിദേശത്തും മികവ് കാട്ടുന്നു. സെന രാജ്യങ്ങളെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, ന്യൂസീലന്‍ഡ്, ദക്ഷിണാഫ്രിക്ക എന്നിവടങ്ങളിലെല്ലാം മികവ് കാട്ടാന്‍ ധവാന് സാധിച്ചിട്ടുണ്ട്. സെന രാജ്യങ്ങളിലെല്ലാം ഏകദിന സെഞ്ച്വറി നേടിയ ഏക ഇന്ത്യന്‍ താരമാണ് ധവാന്‍. ഇപ്പോഴും ഈ റെക്കോഡ് തിരുത്തപ്പെടാതെ ധവാന്റെ പേരിലാണുള്ളത്.

Also Read: പാക് പടയെ കെട്ടുകെട്ടിച്ച ഇംഗ്ലണ്ടിന് നന്ദി! ഇന്ത്യ ഫൈനലിലേക്ക്, എങ്ങനെ എന്നറിയാം

അരങ്ങേറ്റ ടെസ്റ്റില്‍ കൂടുതല്‍ റണ്‍സ്

അരങ്ങേറ്റ ടെസ്റ്റില്‍ കൂടുതല്‍ റണ്‍സ്

അരങ്ങേറ്റ ടെസ്റ്റില്‍ ഇന്ത്യക്കായി സെഞ്ച്വറി നേടിയ താരങ്ങള്‍ നിരവധിയാണ്. എന്നാല്‍ അരങ്ങേറ്റ ടെസ്റ്റില്‍ ഇന്ത്യക്കായി കൂടുതല്‍ റണ്‍സ് നേടിയ താരമെന്ന റെക്കോഡ് ധവാന്റെ പേരിലാണ്. ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റിലൂടെയാണ് ധവാന്‍ അരങ്ങേറ്റം കുറിച്ചത്. അരങ്ങേറ്റ ഇന്നിങ്‌സില്‍ 187 റണ്‍സാണ് ധവാന്‍ നേടിയത്. ഈ റെക്കോഡിനെ മറികടക്കാന്‍ ഇതുവരെ മറ്റൊരു ഇന്ത്യന്‍ താരത്തിനുമായിട്ടില്ല. ഭാവിയില്‍ തകര്‍ക്കപ്പെടാന്‍ സാധ്യതയുണ്ടെങ്കിലും നിലവില്‍ ഈ റെക്കോഡ് ധവാന്റെ പേരിലാണ്.

ആദ്യ ദിനം ലെഞ്ചിന് മുമ്പ് സെഞ്ച്വറി

ആദ്യ ദിനം ലെഞ്ചിന് മുമ്പ് സെഞ്ച്വറി

ഇന്ത്യയുടെ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രം പരിശോധിച്ചാല്‍ വമ്പനടിക്കാരായ പല താരങ്ങളും കളിച്ചിട്ടുള്ളതായി കാണാനാവും. വീരേന്ദര്‍ സെവാഗിനെപ്പോലെയുള്ള പല വെടിക്കെട്ട് ബാറ്റ്‌സ്മാന്‍മാരും ഇന്ത്യന്‍ ജഴ്‌സിയില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. എന്നാല്‍ ടെസ്റ്റിലെ ആദ്യ ദിനം ലഞ്ചിന് മുമ്പ് സെഞ്ച്വറി നേടിയ ഏക താരമെന്ന റെക്കോഡ് ധവാന്റെ പേരിലാണ്. ഇന്ത്യയുടെ ടെസ്റ്റ് ടീമില്‍ കൂടുതല്‍ അവസരം അര്‍ഹിച്ചിരുന്ന താരമായിരുന്നു ധവാനെങ്കിലും നിര്‍ഭാഗ്യവശാല്‍ അത് ലഭിച്ചില്ല.

Also Read: മൂന്നു മുതല്‍ ആറ് വരെ, സഞ്ജു എവിടെയും കളിക്കും! ഇഷാനെക്കൊണ്ട് ഇതൊന്നും പറ്റില്ല

രണ്ട് ചാമ്പ്യന്‍സ് ട്രോഫിയില്‍ ടോപ് സ്‌കോറര്‍

രണ്ട് ചാമ്പ്യന്‍സ് ട്രോഫിയില്‍ ടോപ് സ്‌കോറര്‍

ഇന്ത്യയുടെ ടോപ് സ്‌കോറര്‍ ധവാനായിരുന്നു. ടി20 ഫോര്‍മാറ്റിലായിരുന്നു ഈ ടൂര്‍ണമെന്റ് നടന്നത്. 2017ലെ ടൂര്‍ണമെന്റിലും ധവാനായിരുന്നു ടോപ് സ്‌കോറര്‍. രണ്ട് ഐസിസി ചാമ്പ്യന്‍സ് ട്രോഫികളില്‍ ടോപ് സ്‌കോററാവുന്ന ഏക ഇന്ത്യന്‍ ബാറ്റ്‌സ്മാനാണ് ധവാന്‍. പല വമ്പന്മാര്‍ക്കും ഇതുവരെ നേടാനാവാത്ത നേട്ടമാണിത്. ഭാവിയില്‍ ധവാന്റെ ഈ റെക്കോഡ് തകര്‍ക്കപ്പെടാനും സാധ്യത കുറവാണ്. അത്ര എളുപ്പത്തില്‍ സ്വന്തമാക്കാന്‍ സാധിക്കുന്ന നേട്ടമല്ലിത്.

Story first published: Wednesday, December 7, 2022, 13:26 [IST]
Other articles published on Dec 7, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X