വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ആദ്യ 75 മത്സരത്തില്‍ 50ന് മുകളില്‍ ജയം! നേട്ടം അഞ്ച് ക്യാപ്റ്റന്മാര്‍ക്ക് മാത്രം-അറിയാം

ലോക ക്രിക്കറ്റിലെ പല സൂപ്പര്‍ താരങ്ങളും നായകന്മാരെന്ന നിലയില്‍ പരാജയമായിരുന്നുവെന്നത് ഒരു വസ്തുതയാണ്

1

ക്യാപ്റ്റനാവുകയെന്നതും ടീമിനൊപ്പം ഏറെ നാള്‍ മുന്നോട്ട് പോവുകയെന്നതും ഒട്ടും എളുപ്പമുള്ള ജോലിയല്ല. വലിയ പ്രതിസന്ധികളെ മറികടന്നാണ് ഓരോ നായകന്മാരും വലിയ നേട്ടങ്ങള്‍ കരിയറിനോട് ചേര്‍ക്കുന്നത്. പലപ്പോഴും തോല്‍വിയുടെ പൂര്‍ണ്ണ ഉത്തരവാദിത്തം ക്യാപ്റ്റന്മാര്‍ക്ക് ഏറ്റെടുക്കേണ്ടി വരും.

ലോക ക്രിക്കറ്റിലെ പല സൂപ്പര്‍ താരങ്ങളും നായകന്മാരെന്ന നിലയില്‍ പരാജയമായിരുന്നുവെന്നത് ഒരു വസ്തുതയാണ്. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ലോക ക്രിക്കറ്റ് ഇതിഹാസമായിരുന്നെങ്കിലും നായകനെന്ന നിലയില്‍ അദ്ദേഹം പരാജയമായിരുന്നു.

നായകനായി തുടര്‍ച്ചയായി ടീമിന് ജയം നേടിക്കൊടുക്കുകയെന്നത് വളരെ കടുപ്പമുള്ള കാര്യമാണ്. എന്നാല്‍ നായകനായി നയിച്ച ആദ്യത്തെ 75 മത്സരത്തില്‍ 50ലധികം മത്സരത്തിലും ടീമിനെ ജയത്തിലേക്കെത്തിക്കാന്‍ ചിലര്‍ക്ക് സാധിച്ചിട്ടുണ്ട്.

ഇത്തരത്തില്‍ ലോക ക്രിക്കറ്റില്‍ അത്ഭുതപ്പെടുത്തി സ്ഥിരതയോടെ ജയം നേടിക്കൊടുത്ത അഞ്ച് നായകന്മാര്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം.

Also Read: ഇന്ത്യ സ്പ്ലിറ്റ് ക്യാപ്റ്റന്‍സി കൊണ്ടുവരുമോ? എനിക്കറിയില്ലെന്ന് ദ്രാവിഡ്-തമ്മിലടിയോ?Also Read: ഇന്ത്യ സ്പ്ലിറ്റ് ക്യാപ്റ്റന്‍സി കൊണ്ടുവരുമോ? എനിക്കറിയില്ലെന്ന് ദ്രാവിഡ്-തമ്മിലടിയോ?

റിക്കി പോണ്ടിങ്

റിക്കി പോണ്ടിങ്

ലോക ക്രിക്കറ്റിലെ ഇതിഹാസ നായകനാണ് ഓസ്‌ട്രേലിയയുടെ റിക്കി പോണ്ടിങ്. ഓസ്‌ട്രേലിയക്ക് രണ്ട് തവണ ലോകകപ്പ് കിരീടം നേടിക്കൊടുക്കാന്‍ പോണ്ടിങ്ങിന് സാധിച്ചിട്ടുണ്ട്. ക്യാപ്റ്റനെന്ന നിലയില്‍ പോണ്ടിങ് സൃഷ്ടിച്ച റെക്കോഡുകളില്‍ പലതും ഇപ്പോഴും തകര്‍ക്കപ്പെടാതെ തുടരുകയാണ്.

സ്റ്റീവ് വോക്ക് ശേഷം ഓസീസിന്റെ നായകസ്ഥാനത്തേക്കെത്തി വിസ്മയിപ്പിച്ച പോണ്ടിങ് നയിച്ച ആദ്യത്തെ 75 മത്സരത്തില്‍ 59 മത്സരത്തിലും ടീമിന് ജയം നേടിക്കൊടുത്തിരുന്നു. ഈ റെക്കോഡ് ഇപ്പോഴും തകര്‍ക്കപ്പെടാതെ തുടരുകയാണ്. ഭാവിയിലും ഈ റെക്കോഡ് തകര്‍ക്കുക ആര്‍ക്കും എളുപ്പമാവില്ല.

Also Read: IND vs AUS: ഇവര്‍ ഇന്ത്യയെ വിറപ്പിക്കും! മത്സരഗതിയെ മാറ്റാന്‍ കഴിവുണ്ട്-അഞ്ച് കംഗാരുക്കള്‍

രോഹിത് ശര്‍മ

രോഹിത് ശര്‍മ

ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയാണ് ഈ പട്ടികയില്‍ രണ്ടാം സ്ഥാനത്ത്. വിരാട് കോലിക്ക് ശേഷം ഇന്ത്യയുടെ നായകസ്ഥാനത്തേക്കെത്തിയ താരമാണ് വെടിക്കെട്ട് ഓപ്പണറായ രോഹിത് ശര്‍മ. നായകനെന്ന നിലയില്‍ ഇതുവരെ മികച്ച റെക്കോഡാണ് രോഹിത്തിനുള്ളത്.

രോഹിത് ആദ്യത്തെ 75 മത്സരത്തില്‍ നിന്ന് 58 ജയമാണ് ഇന്ത്യക്ക് നേടിക്കൊടുത്തത്. ഇന്ത്യ വലിയ പ്രതീക്ഷവെച്ച രോഹിത്തിന് 2022ലെ ഏഷ്യാ കപ്പിലും ടി20 ലോകകപ്പിലും ഇന്ത്യയെ കിരീടത്തിലേക്കെത്തിക്കാനായില്ല. ഈ വര്‍ഷം നടക്കുന്ന ഏകദിന ലോകകപ്പ് രോഹിത്തിന് വളരെ നിര്‍ണ്ണായകമാണ്.

വിരാട് കോലി

വിരാട് കോലി

ഇന്ത്യയുടെ മുന്‍ നായകനാണ് വിരാട് കോലി. നായകനെന്ന നിലയില്‍ ഇന്ത്യയെ മികച്ച തലത്തിലേക്കെത്തിക്കാന്‍ കോലിക്ക് സാധിച്ചിട്ടുണ്ട്. പ്രത്യേകിച്ച് കോലിക്ക് കീഴില്‍ ഇന്ത്യയുടെ ടെസ്റ്റ് ടീമിന്റെ പ്രകടനം വളരെ മികച്ചതായിരുന്നു.

എന്നാല്‍ ഐസിസി ട്രോഫികളില്ലാതെ അദ്ദേഹത്തിന് നായകസ്ഥാനം ഒഴിഞ്ഞുകൊടുക്കേണ്ടി വന്നുവെന്നതാണ് ദൗര്‍ഭാഗ്യകരമായ കാര്യം. ആദ്യത്തെ 75 മത്സരത്തില്‍ നിന്ന് 54 ജയമാണ് കോലി ഇന്ത്യക്ക് നേടിക്കൊടുത്തത്. നായകനല്ലെങ്കിലും ഇപ്പോഴും ഇന്ത്യന്‍ ടീമിലെ നിര്‍ണ്ണായക താരമാണ് കോലി.

സര്‍ഫറാസ് അഹമ്മദ്

സര്‍ഫറാസ് അഹമ്മദ്

പാകിസ്താനെ 2017ലെ ചാമ്പ്യന്‍സ് ട്രോഫി ചാമ്പ്യനാക്കിയ നായകനാണ് സര്‍ഫറാസ് അഹമ്മദ്. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ സര്‍ഫറാസിന് നായകനെന്ന നിലയില്‍ മികച്ച റെക്കോഡുണ്ടെങ്കിലും പാകിസ്താന്‍ ടീം മാനേജ്‌മെന്റ് വലിയ കരിയര്‍ താരത്തിന് നല്‍കിയില്ല.

ടീമില്‍ നിന്ന് വലിയ ഇടവേളയെടുക്കേണ്ടി വന്ന താരം ഇപ്പോള്‍ ടീമിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. നായകനെന്ന നിലയില്‍ സര്‍ഫറാസിന്റെ കണക്കുകള്‍ മികച്ചതാണ്. ആദ്യത്തെ 75 മത്സരത്തില്‍ 53 ജയമാണ് സര്‍ഫറാസ് നേടിയത്.

Also Read: IND vs AUS: ആ പ്രശ്‌നം കോലിയെ പിന്തുടരുന്നു! കടുപ്പമാവും-മുന്നറിയിപ്പുമായി ജാഫര്‍

ഹാന്‍സി ക്രോണ്യെ

ഹാന്‍സി ക്രോണ്യെ

മുന്‍ ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഹാന്‍സി ക്രോണ്യെയാണ് ഈ റെക്കോഡില്‍ അഞ്ചാം സ്ഥാനത്ത്. നായകനെന്ന നിലയില്‍ തകര്‍പ്പന്‍ റെക്കോഡോടെ വിരമിക്കാന്‍ സാധിച്ച താരമാണ് ഹന്‍സി. നായകനെന്ന നിലയില്‍ ആദ്യത്തെ 75 മത്സരത്തില്‍ നിന്ന് 52 ജയമാണ് ഹന്‍സി നേടിക്കൊടുത്തത്.

ഓള്‍റൗണ്ടറായ താരം 68 ടെസ്റ്റും 188 ഏകദിനവുമാണ് ദക്ഷിണാഫ്രിക്കയ്ക്കായി കളിച്ചത്. ടെസ്റ്റില്‍ 3714 റണ്‍സും 43 വിക്കറ്റും ഏകദിനത്തില്‍ 5565 റണ്‍സും 114 വിക്കറ്റുമാണ് ക്രോണ്യെയുടെ പേരിലുള്ളത്.

Story first published: Tuesday, January 24, 2023, 8:17 [IST]
Other articles published on Jan 24, 2023
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X