ഗെയ്ല്‍- വീരു ഓപ്പണിങ്! ഒടുവില്‍ അതു സംഭവിക്കുന്നു, ബൗളര്‍മാരുടെ കാര്യം പോക്കാണ്

ക്രിക്കറ്റ് പ്രേമികള്‍ ഒരിക്കലും സംഭവിക്കില്ലെന്നു കരുതിയ ഒരു കാര്യം ഒടുവില്‍ യാഥാര്‍ഥ്യമാവുന്നു. വെടിക്കെട്ട് ബാറ്റിങിന്റെ തമ്പുരാക്കന്‍മാരായ രണ്ടു ഇതിഹാസ താരങ്ങള്‍ ഒരുമിച്ച്, ഒരേ ടീമിനായി ഓപ്പണ്‍ ചെയ്യാന്‍ പോവുന്നു. ഒരാള്‍ ഇന്ത്യയുടെ മുന്‍ സൂപ്പര്‍ മാന്‍ വീരേന്ദര്‍ സെവാഗ് ആണെങ്കില്‍ മറ്റൊരാള്‍ യൂനിവേഴ്‌സല്‍ ബോസെന്നറിയപ്പെടുന്ന വെസ്റ്റ് ഇന്‍ഡീസിന്റെ ക്രിസ് ഗെയ്‌ലുമാണ്. സെവാഗ് ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും ഇതിനകം വിരമിച്ച താരമാണ്. എന്നാല്‍ ഗെയ്ല്‍ ദേശീയ ടീമിന്റെ ഭാഗമല്ലെങ്കിലും ഇനിയും വിരമിച്ചിട്ടില്ല.

ASIA CUP: റിഷഭിന് വെല്ലുവിളി ഇഷ്ടമാണ്, അവിടെ കളിപ്പിക്കാം!, നിര്‍ദേശിച്ച് സാബ കരീംASIA CUP: റിഷഭിന് വെല്ലുവിളി ഇഷ്ടമാണ്, അവിടെ കളിപ്പിക്കാം!, നിര്‍ദേശിച്ച് സാബ കരീം

വരാനിരിക്കുന്ന ലെജന്റ്‌സ് ലീഗ് ടി20 ടൂര്‍ണമെന്റിന്റെ രണ്ടാം സീസണിലാണ് സെവാഗും ഗെയ്‌ലും ഒരേ ടീമിനു വേണ്ടി ഒരുമിച്ച് കളിക്കുന്നത്. അദാനി സ്‌പോര്‍ട്‌സ് ലൈനിന്റെ ഉടമസ്ഥതയിലുള്ള ഗുജറാത്ത് ജയന്റ്‌സ് ടീമുമായി കരാര്‍ ഒപ്പുവച്ചിരിക്കുകയാണ് ഗെയ്ല്‍. ഫ്രാഞ്ചൈസി തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുന്നത്. ഈ മാസം 16 മുതലാണ് ലെജന്റ്‌സ് ലീഗിനു തുടക്കമാവുന്നത്.

എല്‍എല്‍സിയുടെ ഡ്രാഫ്റ്റ് നിയമമനുസരിച്ച് ഫ്രാഞ്ചൈസികള്‍ക്കു തങ്ങളുടെ അന്തിമ ടീമിനെ തീരുമാനിക്കാന്‍ മൂന്നു ദിവസത്തെ സമയമാണ് അനുവദിച്ചിരുന്നത്. 15 കളിക്കാര്‍ക്കു വേണ്ടി വെള്ളിയാഴ്ച ജയന്റ്‌സ് മുടക്കിയത് 5,51,80,000 രൂപയായിരുന്നു. വിര്‍ച്വല്‍ രീതിയിലായിരുന്നു ഡ്രാഫ്റ്റ് നടന്നത്.

വെള്ളിയാഴ്ചത്തെ ഡ്രാഫ്റ്റിനു ശേഷം പഴ്‌സില്‍ ബാക്കിയുള്ള പണമുപയോഗിച്ച് ക്രിസ് ഗെയ്‌ലിനെ വാങ്ങാന്‍ ഗുജറാത്ത് ജയന്റ്‌സ് താല്‍പ്പര്യം പ്രകടിപ്പിക്കുകയായിരുന്നു. ഞങ്ങള്‍ ചര്‍ച്ച സുഗമമാക്കുകയും ചെയ്തു. അദാനി സ്‌പോര്‍ട്‌സ് ലെയ്ന്‍ ടീമിനായി ഗെയ്ല്‍ കളിക്കുന്നതില്‍ സന്തോഷമുണ്ടെന്നും എല്‍എല്‍സിയുടെ സിഇഒയും സഹ ഫൗണ്ടറുമായ രമണ്‍ രഹേജ വ്യക്തമാക്കി.

IND vs PAK: 'കരുതിയിരുന്നോ', സൂപ്പര്‍ 4 പോരാട്ടത്തിന് മുമ്പ് ഇന്ത്യക്ക് മുന്നറിയിപ്പുമായി റിസ്വാന്‍

കഴിഞ്ഞ ഐപിഎല്‍ സീസണില്‍ ക്രിസ് ഗെയ്ല്‍ ഒരു ഫ്രാഞ്ചൈസിക്കും വേണ്ടി കളിച്ചിരുന്നില്ല. മെഗാ ലേലത്തിനു മുമ്പ് അദ്ദേഹം സ്വയം പിന്‍മാറുകയായിരുന്നു. എങ്കിലും അടുത്ത സീസണില്‍ തിരിച്ചുവരുമെന്ന സൂചനകള്‍ ഗെയ്ല്‍ നല്‍കിയിരുന്നു. ഇതിനിടെയാണ് ക്രിക്കറ്റില്‍ നിന്നും വിരമിച്ച താരങ്ങള്‍ അണിനിരക്കുന്ന ലെജന്റ്‌സ് ലീഗില്‍ അദ്ദേഹം ഭാഗമായിരിക്കുന്നത്.

ഗെയ്‌ലിനെക്കൂടാതെ വെസ്റ്റ് ഇന്‍ഡീസില്‍ നിന്നും മുന്‍ ബാറ്റര്‍ ലെന്‍ഡ്ല്‍ സിമ്മണ്‍സും ഗുജറാത്ത് ജയന്റ്‌സിനായി കളിക്കുന്നുണ്ട്. വീരേന്ദര്‍ സെവാഗും ക്രിസ് ഗെയ്‌ലും തന്നെയായിരിക്കും ടീമിനു വേണ്ടി ഓപ്പണ്‍ ചെയ്യുകയെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ക്രിക്കറ്റ് പ്രേമികളെ സംബന്ധിച്ച് ഇതു അവിസ്മരണീയ ബാറ്റിങ് വിരുന്ന് തന്നെയായിരിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഐപിഎല്ലില്‍ സംഭവിക്കാതെ പോയ കാര്യമാണ് ലെന്റ്‌സ് ലീഗിലൂടെ ഇപ്പോള്‍ യാഥാര്‍ഥ്യമാവാന്‍ പോവുന്നത്.

സൂപ്പര്‍ 4ല്‍ പാകിസ്താന്‍ ഇന്ത്യയെ വീഴ്ത്തും?, തടയാന്‍ രോഹിത്തിനാവില്ല!, മൂന്ന് കാരണങ്ങള്‍

ശ്രീലങ്കയുടെ മുന്‍ മിസ്റ്ററി സ്പിന്നര്‍ അജന്ത മെന്‍ഡിസ്, ന്യൂസിലാന്‍ഡിന്റെ മുന്‍ ക്യാപ്റ്റനും സ്പിന്‍ ഇതിഹാസവുമായ ഡാനിയേല്‍ വെറ്റോറി, ഇംഗ്ലണ്ടിന്റെ മുന്‍ സ്റ്റാര്‍ സ്പിന്നര്‍ ഗ്രേയം സ്വാന്‍ എന്നിവരെല്ലാം ലെജന്റ്‌സ് ലീഗില്‍ ഗുജറാത്ത് ജയന്റ്‌സ് ടീമിന്റെ ഭാഗമാണ്. ഇന്ത്യയുടെ മുന്‍ വിക്കറ്റ് കീപ്പര്‍ പാര്‍ഥിവ് പട്ടേല്‍, അയര്‍ലാന്‍ഡിന്റെ മുന്‍ സൂപ്പര്‍ താരം കെവിന്‍ ഒബ്രെയ്ന്‍ തുടങ്ങിവയരാണ് ടീമിലെ മറ്റു പ്രധാന കളിക്കാര്‍. വീരേന്ദര്‍ സെവാഗാണ് ടീമിനെ നയിക്കുന്നത്.

ഗുജറാത്ത് ജയന്റ്‌സ് ടീം

ഗുജറാത്ത് ജയന്റ്‌സ് ടീം

വീരേന്ദര്‍ സെവാഗ് (ക്യാപ്റ്റന്‍), ക്രിസ് ഗെയ്ല്‍, പാര്‍ഥീവ് പട്ടേല്‍ (വിക്കറ്റ് കീപ്പര്‍), എല്‍റ്റണ്‍ ചിഗുംബുര, ക്രിസ് ട്രെംലെറ്റ്, റിച്ചാര്‍ഡ് ലെവി, ഗ്രേയം സ്വാന്‍, ജൊഗീന്ദര്‍ ശര്‍മ, അശോക് ദിന്‍ഡ, ഡാനിയേല്‍ വെറ്റോറി, കെവിന്‍ ഒബ്രെയ്ന്‍, സ്റ്റുവര്‍ട്ട് ബിന്നി, മിച്ചെല്‍ മക്ലെനഗന്‍, ലെന്‍ഡ്ല്‍ സിമ്മണ്‍സ്, മന്‍വീന്ദര്‍ ബിസ്ല, അജന്ത മെന്‍ഡിസ്.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Sunday, September 4, 2022, 16:36 [IST]
Other articles published on Sep 4, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X