Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സൂപ്പര്‍ 4ല്‍ പാകിസ്താന്‍ ഇന്ത്യയെ വീഴ്ത്തും?, തടയാന്‍ രോഹിത്തിനാവില്ല!, മൂന്ന് കാരണങ്ങള്‍

1

ദുബായ്: ഏഷ്യാ കപ്പിലെ ഗ്രൂപ്പ് ഘട്ടത്തിലെ ആവേശ പോരാട്ടത്തിന് പിന്നാലെ വീണ്ടുമൊരു ഇന്ത്യ-പാക് പോരാട്ടം എത്തുന്നു. സൂപ്പര്‍ ഫോറില്‍ നാളെയാണ് ചിരവൈരി പോരാട്ടം നടക്കുന്നത്. വീണ്ടുമൊരു സൂപ്പര്‍ പോരാട്ടം കാണാനാവുമെന്ന ത്രില്ലറിലാണ് ആരാധകര്‍. ടൂര്‍ണമെന്റില്‍ ആദ്യമായി നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ ഇന്ത്യ അഞ്ച് വിക്കറ്റിന് പാകിസ്താനെ തോല്‍പ്പിച്ചിരുന്നു. എന്നാല്‍ വീണ്ടും നേര്‍ക്കുനേര്‍ എത്തുമ്പോള്‍ ഇന്ത്യക്ക് കാര്യങ്ങള്‍ എളുപ്പമായിരിക്കില്ലെന്ന് ഉറപ്പ്.

രവീന്ദ്ര ജഡേജ പരിക്കേറ്റ് പുറത്താവുകയും ചെയ്തതോടെ ഇന്ത്യക്ക് കൂടുതല്‍ സമ്മര്‍ദ്ദം. സൂപ്പര്‍ താരങ്ങളുടെ മോശം ഫോമും ഇന്ത്യയെ അലട്ടുന്നുണ്ടെന്ന് പറയാം. ആദ്യ മത്സരത്തില്‍ ജയം രണ്ടാം തവണ നേര്‍ക്കുനേര്‍ എത്തുമ്പോള്‍ ഇന്ത്യക്ക് മുന്‍തൂക്കം നേടിക്കൊടുക്കുന്നില്ലെന്ന് തന്നെ പറയാം. സൂപ്പര്‍ ഫോറില്‍ ഇന്ത്യയെ പാകിസ്താന്‍ തോല്‍പ്പിക്കുമെന്ന് പറയാനുള്ള പ്രധാന കാരണങ്ങള്‍ പരിശോധിക്കാം.

പേസ് നിരയുടെ കരുത്ത്

പേസ് നിരയുടെ കരുത്ത്

പാകിസ്താന്റെ പേസ് നിര എല്ലാ എതിരാളികളെയും വിറപ്പിക്കുന്നു. തുടര്‍ച്ചയായി 140 പ്ലസ് വേഗത്തിലാണ് പാകിസ്താന്‍ ബൗളര്‍മാര്‍ പന്തെറിയുന്നത്. ഇത് മറ്റൊരു ടീമിലെയും ബൗളര്‍മാര്‍ക്ക് അവകാശപ്പെടാനാവാത്ത നേട്ടമാണ്. പാകിസ്താന്റെ പേസര്‍മാര്‍ക്ക് മുന്നില്‍ ഇന്ത്യയുടെ ബാറ്റിങ് നിര വിറച്ചത് ആദ്യ മത്സരത്തിലൂടെ കണ്ടതാണ്. അന്ന് അവസാന ഓവറിലേക്ക് നീണ്ട പോരാട്ടത്തില്‍ ഭാഗ്യം ഇന്ത്യക്കൊപ്പം നിന്നു.

എന്നാല്‍ ഇത്തവണയും ഭാഗ്യം ഇന്ത്യയെ തുണച്ചേക്കില്ല. പാകിസ്താന്റെ സൂപ്പര്‍ പേസര്‍മാര്‍ ഇന്ത്യയെ തകര്‍ക്കാനുള്ള സാധ്യത കൂടുതലാണ്. ഇന്ത്യക്കെതിരേ 150ലധികം റണ്‍സ് നേടിയ ഹോങ്കോങ്ങിനെ വെറും 38 റണ്‍സിന് ഓള്‍ഔട്ടാക്കിയാണ് പാകിസ്താന്‍ ബൗളിങ് നിര വരുന്നത്. സ്പിന്നര്‍മാരും താളം കണ്ടെത്തിക്കഴിഞ്ഞതിനാല്‍ ഇന്ത്യക്ക് കാര്യങ്ങള്‍ എളുപ്പമാവില്ലെന്നുറപ്പ്.

IND vs PAK: ഇന്ത്യക്ക് ഈ 11 പോരാ, രണ്ട് മാറ്റങ്ങള്‍ അനിവാര്യം!, ഇവരുടെ സീറ്റ് തെറിക്കും

ഇന്ത്യയുടെ ടോപ് ഓഡറിന്റെ ഫോം ഔട്ട്

ഇന്ത്യയുടെ ടോപ് ഓഡറിന്റെ ഫോം ഔട്ട്

ഇന്ത്യയെ അലട്ടുന്ന പ്രധാന പ്രശ്‌നം ടോപ് ഓഡറിന്റെ മോശം ഫോമാണ്. വിരാട് കോലി ഫോമിലേക്ക് തിരിച്ചെത്തിയെന്ന് പ്രതീക്ഷിക്കാമെങ്കിലും രോഹിത് ശര്‍മ, കെ എല്‍ രാഹുല്‍ എന്നിവര്‍ക്ക് മികവ് കാട്ടാനാവുന്നില്ല. വീണ്ടുമൊരു ഇന്ത്യ-പാക് പോരാട്ടമെത്തുമ്പോള്‍ ഇന്ത്യക്ക് ഇത് കൂടുതല്‍ സമ്മര്‍ദ്ദം നല്‍കുന്നു. ഓപ്പണിങ്ങില്‍ ഇന്ത്യക്ക് മികച്ച കൂട്ടുകെട്ട് നേടേണ്ടതായുണ്ട്. എന്നാല്‍ നിലവിലെ ഇന്ത്യയുടെ ടോപ് ഓഡറിന്റെ ഫോം വിലയിരുത്തുമ്പോള്‍ പാകിസ്താന് മുന്‍തൂക്കം പ്രതീക്ഷിക്കാം.

IND vs AUS: ടീം പ്രഖ്യാപനം അടുത്ത ആഴ്ച, സഞ്ജുവെത്തും!, സാധ്യതാ ടീമിനെ അറിയാം

ആത്മവിശ്വാസം പാകിസ്താന്

ആത്മവിശ്വാസം പാകിസ്താന്

ആദ്യ മത്സരത്തില്‍ പാകിസ്താനെ തോല്‍പ്പിക്കാന്‍ ഇന്ത്യക്കായെങ്കിലും വലിയ ആത്മവിശ്വാസം ഈ ജയം നേടിക്കൊടുത്തെന്ന് പറയാനാവില്ല. കാരണം അവസാന ഓവര്‍ ത്രില്ലറിലാണ് ഇന്ത്യയുടെ ജയം. ഹോങ്കോങ്ങിനെതിരേ ഇന്ത്യ 40 റണ്‍സിന്റെ ജയമാണ് ഇന്ത്യ നേടിയെടുത്തതെങ്കില്‍ പാകിസ്താന്‍ 38 റണ്‍സിനാണ് ഹോങ്കോങ്ങിനെ ഓള്‍ഔട്ടാക്കിയത്. ഈ ജയത്തോടെ വലിയ ആത്മവിശ്വാസം പാകിസ്താന് ലഭിച്ചിട്ടുണ്ട്. നിലവിലെ സാഹചര്യത്തില്‍ ഇന്ത്യക്കാണ് മുന്‍തൂക്കമെന്ന് പറയാം.

Story first published: Saturday, September 3, 2022, 12:44 [IST]
Other articles published on Sep 3, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+