Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs PAK: 'കരുതിയിരുന്നോ', സൂപ്പര്‍ 4 പോരാട്ടത്തിന് മുമ്പ് ഇന്ത്യക്ക് മുന്നറിയിപ്പുമായി റിസ്വാന്‍

1

ദുബായ്: ഏഷ്യാ കപ്പില്‍ വീണ്ടും ഇന്ത്യ-പാക് പോരാട്ടം വരുന്നു. സൂപ്പര്‍ ഫോറില്‍ നാളെയാണ് ചിരവൈരി പോരാട്ടം. ഗ്രൂപ്പ് ഘട്ടത്തില്‍ ആദ്യം നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ ഇന്ത്യ പാകിസ്താനെ അഞ്ച് വിക്കറ്റിന് തോല്‍പ്പിച്ചിരുന്നു. ഇതിന്റെ ആത്മവിശ്വാസത്തിലാണ് വീണ്ടും ഇന്ത്യ പാകിസ്താനെ നേരിടുന്നത്. ആദ്യ മത്സരത്തില്‍ അവസാന ഓവറിലേക്ക് നീണ്ട പോരാട്ടത്തിലാണ് ഇന്ത്യ ജയിച്ചത്. അതുകൊണ്ട് തന്നെ രണ്ടാം തവണ നേര്‍ക്കുനേര്‍ എത്തുമ്പോള്‍ കാര്യങ്ങള്‍ എളുപ്പമാവില്ലെന്നുറപ്പ്.

രവീന്ദ്ര ജഡേജയുടെ പരിക്കും രോഹിത് ശര്‍മ, കെ എല്‍ രാഹുല്‍ എന്നിവരുടെ മോശം ഫോമും ബൗളര്‍മാര്‍ തല്ലുകൊള്ളുന്നതുമെല്ലാം ഇന്ത്യയെ ആശങ്കപ്പെടുത്തുമ്പോള്‍ ഹോങ്കോങ്ങിനെ 38 റണ്‍സിന് ഓള്‍ഔട്ടാക്കി വമ്പന്‍ ജയം നേടിയെടുത്ത ആത്മവിശ്വാസത്തിലാണ് പാകിസ്താന്‍ ഇറങ്ങുന്നത്. പേസ് ബൗളര്‍മാരെല്ലാം വിസ്മയിപ്പിക്കുമ്പോള്‍ പാകിസ്താന്‍ മുന്‍തൂക്കം അവകാശപ്പെടാം.

1

ഇപ്പോഴിതാ സൂപ്പര്‍ ഫോര്‍ പോരാട്ടത്തിന് മുമ്പ് ഇന്ത്യക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് പാകിസ്താന്‍ വിക്കറ്റ് കീപ്പറും ഓപ്പണറുമായ മുഹമ്മദ് റിസ്വാന്‍. 'നിറഞ്ഞ ഗ്യാലറിക്ക് മുന്നില്‍ ഇന്ത്യ-പാക് മത്സരം നടക്കുമ്പോള്‍ എപ്പോഴും സമ്മര്‍ദ്ദം തന്നെയാണ്. ലോകം ഈ പോരാട്ടത്തിനായി കാത്തിരിക്കുകയാണ്. എല്ലാ ഇന്ത്യ-പാക് പോരാട്ടങ്ങളും ഫൈനലായാണ് ആരാധകര്‍ കാണുന്നത്. എന്നാല്‍ സാധാരണ മത്സരം പോലെ ഇതിനെ കാണേണ്ടതുണ്ടെന്നാണ് കാണുന്നത്. ഞങ്ങള്‍ വലിയ ആത്മവിശ്വാസത്തിലാണ്. അതുകൊണ്ട് തന്നെ ഏത് എതിരാളികളായാലും കുഴപ്പമില്ല.'-റിസ്വാന്‍ പറഞ്ഞു.

IND vs PAK: ഇന്ത്യക്ക് ഈ 11 പോരാ, രണ്ട് മാറ്റങ്ങള്‍ അനിവാര്യം!, ഇവരുടെ സീറ്റ് തെറിക്കും

2

ഹോങ്കോങ്ങിനെതിരേ വലിയ ജയം നേടിയത് പാകിസ്താന് വലിയ ആത്മവിശ്വാസം നല്‍കുമെന്നുറപ്പ്. ഇന്ത്യയെ സംബന്ധിച്ച് സൂപ്പര്‍ താരങ്ങളുടെ പ്രകടനം ആശങ്കയുണ്ടാക്കുന്നു. രോഹിത് ശര്‍മ, കെ എല്‍ രാഹുല്‍ ഓപ്പണിങ് കൂട്ടുകെട്ടില്‍ ഇന്ത്യക്ക് പ്രതീക്ഷകളേറെയാണെങ്കിലും അതിനൊത്ത് രണ്ട് പേര്‍ക്കും ഉയരാനായിട്ടില്ല. പാകിസ്താനെതിരേ രാഹുല്‍ ഗോള്‍ഡന്‍ ഡെക്കായിരുന്നു.

വിരാട് കോലി, സൂര്യകുമാര്‍ യാദവ് എന്നിവര്‍ മികച്ച ഫോമിലാണ്. ഹോങ്കോങ്ങിനെതിരേ സൂര്യ ബാറ്റിങ് വെടിക്കെട്ട് കാഴ്ചവെച്ചത് ഇന്ത്യക്ക് വലിയ പ്രതീക്ഷ നല്‍കുന്നു. പാകിസ്താനെതിരേ ആദ്യ മത്സരത്തില്‍ പ്ലേയിങ് 11 പുറത്തായിരുന്ന റിഷഭ് പന്ത് രണ്ടാം മത്സരത്തില്‍ പ്ലേയിങ് 11ലേക്ക് തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

3

രവീന്ദ്ര ജഡേജ ടീമിന് പുറത്തായത് ഇന്ത്യയെ സംബന്ധിച്ച് നിരാശപ്പെടുത്തുന്ന കാര്യമാണ്. ജഡേജക്ക് പകരക്കാരനായി അക്ഷര്‍ പട്ടേല്‍ ടീമിലേക്കെത്താനാണ് സാധ്യത. ബൗളിങ് നിരയില്‍ ആവേശ് ഖാന്‍ തല്ലുകൊള്ളി ബൗളറായി മാറുമ്പോഴും പകരക്കാരനില്ലാത്തതാണ് ഇന്ത്യക്ക് തിരിച്ചടി. ആവേശ് ഖാനെ പുറത്തിരുത്തിയാല്‍ ടീമില്‍ മറ്റൊരു പേസറില്ല. ദീപക് ചഹാര്‍ പേസ് ബാക്കപ്പ് താരമായാണുള്ളത്.

എന്തായാലും രണ്ട് ടീമും അഭിമാന പോരാട്ടത്തിനിറങ്ങുമ്പോള്‍ വലിയ പോരാട്ടം തന്നെ പ്രതീക്ഷിക്കാം. ദുബായിലെ തോല്‍വിക്ക് ദുബായില്‍ത്തന്നെ പാകിസ്താന്‍ പകരം വീട്ടുമോ അതോ ഇന്ത്യ ജയം തുടരുമോയെന്നത് കാത്തിരുന്ന് തന്നെ കാണാം. ടോസ് മത്സരത്തില്‍ നിര്‍ണ്ണായകമാവുമെന്ന കാര്യം ഉറപ്പാണ്.

IND vs AUS: ടീം പ്രഖ്യാപനം അടുത്ത ആഴ്ച, സഞ്ജുവെത്തും!, സാധ്യതാ ടീമിനെ അറിയാം

4

സാധ്യതാ 11: ഇന്ത്യ- രോഹിത് ശര്‍മ, കെ എല്‍ രാഹുല്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ഹര്‍ദിക് പാണ്ഡ്യ, ദിനേഷ് കാര്‍ത്തിക്, അക്ഷര്‍ പട്ടേല്‍, ഭുവനേശ്വര്‍ കുമാര്‍, അര്‍ഷദീപ് സിങ്, യുസ് വേന്ദ്ര ചഹാല്‍, ആവേശ് ഖാന്‍.

പാകിസ്താന്‍-മുഹമ്മദ് റിസ്വാന്‍, ബാബര്‍ അസം, ഫഖര്‍ സമാന്‍, ഖുഷ്ദില്‍ ഷാ, ഇഫ്തിഖര്‍ അഹമ്മദ്, ആസിഫ് അലി, ഷദാബ് ഖാന്‍, മുഹമ്മദ് നവാസ്, ഹാരിസ് റഊഫ്, നസീം ഷാ, ഷഹനവാസ് ധഹാനി

Story first published: Saturday, September 3, 2022, 15:41 [IST]
Other articles published on Sep 3, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+