വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: അന്നു രഹാനെ, ഇന്നു ഇഷാന്‍ കിഷന്‍! ഒന്നൊന്നര തുടക്കം- അപൂര്‍വ്വനേട്ടം

ഇഷാന്‍ 32 ബോളില്‍ 56 റണ്‍സ് അടിച്ചെടുത്തിരുന്നു

ഇന്ത്യക്കു വേണ്ടി അന്താരാഷ്ട്ര ടി20യിലെ അരങ്ങേറ്റത്തില്‍ തന്നെ തകര്‍പ്പന്‍ ഫിഫ്റ്റി നേടിയതോടെ വമ്പന്‍ റെക്കോര്‍ഡിനൊപ്പമെത്തിയിരിക്കുകയാണ് യുവ ഓപ്പണര്‍ ഇഷാന്‍ കിഷന്‍. ടി20യിലെ കന്നി മല്‍സരത്തില്‍ തന്നെ ഫിഫ്റ്റിയടിച്ച രണ്ടാമത്തെ ഇന്ത്യന്‍ താരമെന്ന നേട്ടത്തിനൊപ്പമാണ് ജാര്‍ഖണ്ഡുകാരനായ 22 കാരനും എത്തിയിരിക്കുന്നത്. നേരത്തേ അജിങ്ക്യ രഹാനെ മാത്രമാണ് ടി20യിലെ കന്നി മല്‍സരത്തില്‍ തന്നെ ഫിഫ്റ്റി കുറിച്ചിട്ടുള്ളത്.

1

ബൗണ്ടറിയോടെയാണ് ഇഷാന്‍ ഇന്നിങ്‌സിനു തുടക്കമിട്ടത്. സിക്‌സറിലൂടെ താരം കന്നി ഫിഫ്റ്റിയും പൂര്‍ത്തിയാക്കുകയായിരുന്നു. 28 ബോളുകളില്‍ നിന്നാണ് ഇഷാന്‍ തന്റെ ഫിഫ്റ്റി തികച്ചത്. 32 ബോളില്‍ അഞ്ചു ബൗണ്ടറികളും നാലു സിക്‌സറുമടക്കം 56 റണ്‍സെടുത്ത് താരം പുറത്താവുകയായിരുന്നു. ആദില്‍ റഷീദിന്റെ ബൗളിങില്‍ വിക്കറ്റിനു മുന്നില്‍ കുരുങ്ങിയതോടെയാണ് ഇഷാന്റെ ഇടിവെട്ട് ഇന്നിങ്‌സിനു തിരശീല വീണത്.

വെറ്ററന്‍ താരം ശിഖര്‍ ധവാനു പകരമാണ് ഇഷാന്‍ ഈ മല്‍സരത്തില്‍ പ്ലെയിങ് ഇലവനില്‍ ഇടം പിടിച്ചത്. ഇതോടെ ഇന്ത്യക്കു വേണ്ടി ടി20യില്‍ ഓപ്പണ്‍ ചെയ്ത പ്രായം കുറഞ്ഞ മൂന്നാമത്തെ താരമായി അദ്ദേഹം മാറുകയും ചെയ്തു. 22 വയസ്സും 239 ദിവസവുമാണ് താരത്തിന്റെ പ്രായം. രോഹിത് ശര്‍മ (22 വയസ്സ്, 37 ദിവസം), വിരാട് കോലി (22 വയസ്സ്, 65 ദിവസം) എന്നിവരാണ് ആദ്യ രണ്ടു സ്ഥാനങ്ങൡല്‍.

164 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യക്കു അക്കൗണ്ട് തുറക്കും മുമ്പ് തന്നെ കെഎല്‍ രാഹുലിനെ നഷ്ടമായിരുന്നു. എന്നാല്‍ അരങ്ങേറ്റ മല്‍സരം കളിക്കുന്നതിന്റെ യാതൊരു പരിഭ്രമവുമില്ലാതെ ഇഷാന്‍ ഇംഗ്ലീഷ് ബൗളര്‍മാര്‍ക്കു മേല്‍ കത്തിക്കയറി. രണ്ടാം വിക്കറ്റില്‍ നായകന്‍ കോലിക്കൊപ്പം 94 റണ്‍സ് കൂട്ടിച്ചേര്‍ക്കാന്‍ ഇഷാന് കഴിഞ്ഞു. ഇതിനിടെ താരം ഫിഫ്റ്റിയും പൂര്‍ത്തിയാക്കിയിരുന്നു. കോലിയെ ക്രീസിന്റെ മറുഭാഗത്ത് കാഴ്ചക്കാരനാക്കി നിര്‍ത്തിയായിരുന്നു ഇഷാന്‍ കണ്ണഞ്ചിക്കുന്ന ഷോട്ടുകള്‍ പറത്തിയത്. പുള്‍ ഷോട്ടുകളിലൂടെ താരം നേടിയ ചില സിക്‌സറുകള്‍ അവിശ്വസനീയമായിരുന്നു.

2

ഏഴു വിക്കറ്റിന്റെ ആധികാരിക വിജയമാണ് മല്‍സരത്തില്‍ ഇന്ത്യ സ്വന്തമാക്കിയത്. ഇഷാന്റെ ഇന്നിങ്‌സും നായകന്‍ കോലിയുടെ (73*) ഫിഫ്റ്റിയുമാണ് ഇന്ത്യന്‍ വിജയത്തിനു അടിത്തറയിട്ടത്. മാന്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടത് ഇഷാനായിരുന്നു. കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് അന്തരിച്ച തന്റെ കോച്ചിന്റെ അച്ഛനാണ് ഇഷാന്‍ ഇന്നിങ്‌സ് സമര്‍പ്പിച്ചത്. എന്റെ അച്ഛനു വേണ്ടി നീയൊരു ഫിഫ്റ്റിയെങ്കിലും നേടണമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. അതുകൊണ്ടു തന്നെ സ്വന്തം കഴിവ് തെളിയിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുകയും ചെയ്തിരുന്നു. അതുകൊണ്ടു തന്നെ ഈ അവാര്‍ഡ് അദ്ദേഹത്തിനു സമര്‍പ്പിക്കുകയാണെന്നു ഇഷാന്‍ വ്യക്തമാക്കി.

Story first published: Sunday, March 14, 2021, 23:42 [IST]
Other articles published on Mar 14, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X