Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2026: മിന്നും ബൗളിങ്, പിന്നെ സൂപ്പര്‍ റിസ്വി!! എല്‍എസ്ജിയെ തകര്‍ത്ത് ഡിസി

ലഖ്‌നൗ : ആദ്യം ബൗളര്‍മാരും പിന്നാലെ ഇംപാക്ട് പ്ലെയറായെത്തിയ സമീര്‍ റിസ്വിയും മിന്നിച്ചപ്പോള്‍ ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനു വിജയത്തുടക്കം. റിഷഭ് പന്തിന്റെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെയാണ് അവരുടെ തട്ടകത്തില്‍ ഡിസി ആറു വിക്കറ്റിനണ് തകര്‍ത്തുവിട്ടത്. രണ്ടു ടീമിലെയും ബാറ്റര്‍മാല്‍ ബുദ്ധിമുട്ടിയ കളിയില്‍ മല്‍സരവിധി നിര്‍ണയിച്ചത് റിസ്വിയുടെ (70*) അഗ്രസീവ് ഫിഫ്റ്റിയാണ്.

142 റണ്‍സിന്റെ ചെറിയ വിജയലക്ഷ്യമാണ് അക്ഷര്‍ പട്ടേലിന്റെ ഡിസിക്കു എല്‍എസ്ജി നല്‍കിയത്. പക്ഷെ വന്‍ തകര്‍ച്ചയോടൊയിരുന്നു ഡിസിയുടെ തുടക്കം. അഞ്ചോവറാവുമ്പോഴേക്കും അവര്‍ക്കു നാലു വിക്കറ്റുകള്‍ നഷ്ടമായി. സ്‌കോര്‍ ബോര്‍ഡില്‍ വെറും 26 റണ്‍സ് മാത്രം. എല്‍എസ്ജി കളിയില്‍ പിടിമുറുക്കിയെന്നു തോന്നിച്ച നിമിഷം.

SAMEER RIZWI

എന്നാല്‍ അഞ്ചാം വിക്കറ്റില്‍ റിസ്വി- ട്രിസ്റ്റണ്‍ സ്റ്റബ്‌സ് ജോടി അപരാജിത സെഞ്ച്വറി കൂട്ടുകെട്ടുമായി ഡിസിയെ കളിയിലേക്കു തിരികെ കൊണ്ടുവന്നു. 76 ബോളില്‍ ഈ ജോടി അടിച്ചെടുത്തത് 119 റണ്‍സാണ്. ഇതോടെ ജയിക്കുമെന്നു കരുതിയ എല്‍എസ്ജിയില്‍ നിന്നും മല്‍സരം വഴുതിപ്പോവുകയും ചെയ്തു. 17.1 ഓവറില്‍ നാലു വിക്കറ്റിനു ഡിസി വിജയം പൂര്‍ത്തിയാക്കുകയായിരുന്നു.

47 ബോളില്‍ അഞ്ചു ഫോറും നാലു സിക്‌സറുമുള്‍പ്പെട്ടതാണ് റിസ്വിയുടെ ഇന്നിങ്‌സ്. സ്റ്റബ്‌സ് 32 ബോളില്‍ മൂന്നു ഫോറും ഒരു സിക്‌സറുമടക്കം 39 റണ്‍സും നേടി. കെഎല്‍ രാഹുല്‍ ഗോള്‍ഡന്‍ ഡെക്കായപ്പോള്‍ അരങ്ങേറ്റ മല്‍സരം കളിച്ച പതും നിസങ്കയ്ക്കു നേടാനായത് ഒരു റണ്‍സ് മാത്രം. നിതീഷ് റാണ 15 റണ്‍സിനു മടങ്ങിയപ്പോള്‍ ക്യാപ്റ്റന്‍ അക്ഷര്‍ പട്ടേല്‍ ഗോള്‍ഡന്‍ ഡെക്കുമായി.

തകര്‍ന്നടിഞ്ഞ് എല്‍എസ്ജി

ടോസിനു ശേഷം ബാറ്റിങിന് അയക്കപ്പെട്ട ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനു സ്വന്തം കാണികള്‍ക്കു മുന്നില്‍ 20 ഓവറുകള്‍ പിടിച്ചുനില്‍ക്കാന്‍ പോലും സാധിച്ചില്ല. വെറും 18.4 ഓറിലാണ് 141 റണ്‍സിനു അവര്‍ കൂടാരം കയറിയത്.

DC

അബ്ദുള്‍ സമദ് (36), മിച്ചെല്‍ മാര്‍ഷ് (35) എന്നിവരൊഴികെ മറ്റാരും എല്‍എസ്ജി ബാറ്റിങ് നിരയില്‍ പൊരുതിനോക്കിയില്ല. 20 റണ്‍സ് പോലും തികയ്ക്കാന്‍ ആര്‍ക്കുമായില്ല. മൂന്നു വിക്കറ്റുകള്‍ വീതമെടുത്ത ലുംഗി എന്‍ഗിഡിയും ടി നടരാജനുമാണ് എല്‍എസ്ജിയെ തകര്‍ത്തത്. രണ്ടു വിക്കറ്റുകളുമായി കുല്‍ദീപ് യാദവ് മികച്ച പിന്തുണയും നല്‍കി.

ടോസിനു ശേഷം ഡിസി ക്യാപ്റ്റന്‍ അക്ഷര്‍ പട്ടേല്‍ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. പതും നിസങ്ക, ഡേവിഡ് മില്ലര്‍, ട്രിസ്റ്റണ്‍ സ്റ്റബ്‌സ്, ലുംഗി എന്‍ഗിഡി എന്നിവരാണ് ഡിസി ടീമിലെ വിദേശ കളിക്കാര്‍. എല്‍എസ്ജിയാവട്ടെ എയ്ഡന്‍ മാര്‍ക്രം, മിച്ചെല്‍ മാര്‍ഷ്, നിക്കോളാസ് പുരന്‍, ആന്‍ട്രിച്ച് നോര്‍ക്കിയ എന്നിവരെയും പരീക്ഷിച്ചു.

പ്ലെയിങ് 11

ഡല്‍ഹി ക്യാപിറ്റല്‍സ് - കെ എല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), പതും നിസ്സങ്ക, നിതീഷ് റാണ, അക്ഷര്‍ പട്ടേല്‍ (ക്യാപ്റ്റന്‍), ട്രിസ്റ്റണ്‍ സ്റ്റബ്‌സ്, ഡേവിഡ് മില്ലര്‍, വിപ്രാജ് നിഗം, ലുങ്കി എന്‍ഗിഡി, കുല്‍ദീപ് യാദവ്, ടി നടരാജന്‍, മുകേഷ് കുമാര്‍.

ലഖ്നൗ സൂപ്പര്‍ ജയന്റ്സ്- എയ്ഡന്‍ മാര്‍ക്രം, മിച്ചെല്‍ മാര്‍ഷ്, റിഷഭ് പന്ത് (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), നിക്കോളാസ് പൂരന്‍, ആയുഷ് ബഡോണി, അബ്ദുള്‍ സമദ്, മുകുള്‍ ചൗധരി, മൊഹ്സിന്‍ ഖാന്‍, മുഹമ്മദ് ഷമി, ആന്‍ട്രിച്ച് നോര്‍ക്കിയ, പ്രിന്‍സ് യാദവ്.

Story first published: Wednesday, April 1, 2026, 17:26 [IST]
Other articles published on Apr 1, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+