അഞ്ച് വട്ടം ഐപിഎൽ കിരീടം ചൂടിയ മുംബൈ ഇന്ത്യൻസ് ഇന്ന് മൈതാനത്തും പുറത്തും ഒരുപോലെ പ്രതിസന്ധിയിലാണ്. ഈ തകർച്ചയ്ക്ക് കാരണം ടീം മാനേജ്‌മെന്റിന്റെ തെറ്റായ തീരുമാനങ്ങളാണെന്ന് അടിവരയിടുകയാണ് സോഷ്യൽ മീഡിയയിൽ വൈറലായ ഒരു കൊച്ചു ആരാധകന്റെ വാക്കുകൾ. ഹാർദിക് പാണ്ഡ്യയുടെ ക്യാപ്റ്റൻസിയെയും മാനേജ്‌മെന്റിന്റെ ലോയൽറ്റിയില്ലായ്മയെയും കുറിച്ച് ഈ പത്തു വയസ്സുകാരൻ ഉന്നയിക്കുന്ന ചോദ്യങ്ങൾ മുംബൈ ഇന്ത്യൻസ് ക്യാമ്പിനെപ്പോലും അമ്പരപ്പിക്കുന്നതാണ്.
രോഹിത്തിനോടുള്ള അനാദരവും ലോയൽറ്റിയും
ടീമിന് അഞ്ച് ട്രോഫികൾ നേടിത്തന്ന രോഹിത് ശർമ്മയെ നായകസ്ഥാനത്ത് നിന്ന് മാറ്റിയതാണ് ആരാധകനെ ഏറ്റവും കൂടുതൽ ചൊടിപ്പിച്ചത്. "അഞ്ച് ഐപിഎൽ കിരീടങ്ങൾ നേടിത്തന്ന ക്യാപ്റ്റനോട് ഇത്രയെങ്കിലും ലോയൽറ്റി കാണിക്കണ്ടേ?" എന്നാണ് ഈ കൊച്ചു ആരാധകൻ ചോദിക്കുന്നത്. മുംബൈയുടെ ഭാവി നോക്കിയാണ് ഹാർദിക്കിനെ കൊണ്ടുവന്നതെന്ന മാനേജ്‌മെന്റ് വാദത്തെ പൂർണ്ണമായും തള്ളിക്കളയുന്ന ബാലൻ, രോഹിത് ഇപ്പോഴും തന്റെ പഴയ ഫോമിൽ ബാറ്റ് വീശുന്നുണ്ടെന്നും ഫിയർലെസ് സ്റ്റാർട്ട് നൽകുന്നുണ്ടെന്നും ചൂണ്ടിക്കാട്ടുന്നു.

ഹാർദിക്കിന്റെ പാളിച്ചകളും തന്ത്രപരമായ പരാജയങ്ങളും
ഹാർദിക് പാണ്ഡ്യയുടെ ക്യാപ്റ്റൻസി വളരെ മോശമാണെന്നാണ് ഈ കുട്ടി വിലയിരുത്തുന്നത്. ലോകോത്തര ബൗളറായ ജസ്പ്രീത് ബുംറയെ പവർപ്ലേയിൽ ഉപയോഗിക്കാതെ വിക്കറ്റുകൾ വിട്ടുകൊടുക്കുന്ന ഹാർദിക്കിന്റെ തന്ത്രം ടീമിനെ തകർക്കുന്നു. ആദ്യ ഓവറുകളിൽ ലൂസ് പന്തുകൾ എറിഞ്ഞ് റൺസ് വിട്ടുകൊടുക്കുന്നതും ബാറ്റിംഗിൽ മികച്ച സ്ട്രൈക്ക് റേറ്റ് കണ്ടെത്താൻ കഴിയാത്തതും ഹാർദിക്കിനെ ടീമിൽ നിന്ന് തന്നെ മാറ്റണമെന്ന ആവശ്യത്തിലേക്ക് എത്തിച്ചിരിക്കുകയാണ്. കാമറൂൺ ഗ്രീനിനെപ്പോലെയുള്ള മികച്ച ഓൾറൗണ്ടറെ ഒഴിവാക്കി ഹാർദിക്കിനെ കൊണ്ടുവന്നത് വലിയ മണ്ടത്തരമാണെന്നും അവൻ ഓർമ്മിപ്പിക്കുന്നു.
അടുത്ത വർഷം വരാനിരിക്കുന്ന മെഗാ ഓക്ഷനിൽ ഹാർദിക്കിനെ റിലീസ് ചെയ്യുകയും രോഹിത് ശർമ്മയെ റീട്ടെയിൻ ചെയ്യുകയുമാണ് ചെയ്യേണ്ടത് എന്നും ആ കുട്ടി ആരാധകൻ അഭിപ്രായപ്പെടുന്നു. ഹാർദികിന്റെ ട്രൈക്ക് റേറ്റ് വളരെ കുറവാണ്. ബൗളിങ്ങും മോശമാണ്. മുംബൈയുടെ ഭാവി ഇങ്ങനെ മോശം ക്യാപ്റ്റൻസി ചെയ്യുന്ന ആളുടെ കൈകളിലാണോ.? ഹാർദികിന് മുംബൈ ടീമിൽ കളിക്കാൻ യാതൊരു യോഗ്യതയുമില്ല. എല്ലാം മുംബൈ ഇന്ത്യൻസ് ആരാധർക്കും രോഹിത് ക്യാപ്റ്റനാകണം എന്നുതന്നെയാകും ആഗ്രഹമെന്നും ആ ബാലൻ കൂട്ടിച്ചേർത്തു.
പാണ്ഡ്യ സഹോദരങ്ങൾക്കിടയിലെ വിള്ളൽ
മൈതാനത്ത് ഹാർദിക്കും ക്രുണാലും തമ്മിലുള്ള അസ്വാരസ്യങ്ങൾ ചർച്ചയാകുന്നതിനിടെയാണ് ആരാധകരുടെ രോഷം ഹാർദിക്കിന് നേരെ ഇതുപോലെ ഉയരുന്നത്. ഹാർദിക് ബാറ്റ് ചെയ്യുമ്പോൾ ക്രുണാലിനോട് കാണിക്കുന്ന അഗ്രഷനും, ഹാർദിക്കിനെ പുറത്താക്കിയപ്പോൾ ക്രുണാൽ നടത്തിയ വൈകാരികമായ ആഘോഷവും ടീമിന്റെ കെട്ടുറപ്പിനെ ബാധിച്ചിട്ടുണ്ട്. സഹോദരങ്ങൾക്കിടയിലെ ഈ തണുപ്പൻ യുദ്ധം പരിഹരിക്കാൻ മാനേജ്‌മെന്റ് തയ്യാറാകാത്തതും ആരാധകരെ നിരാശരാക്കുന്നുണ്ട്. ആദ്യ മത്സരത്തിൽ ജയിച്ചു തുടങ്ങിയ മുംബൈ പിന്നെ കളത്തിലിറങ്ങിയ മൂന്ന് മത്സരങ്ങളിലും തോറ്റ് എട്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരിക്കുകയാണ്. ഇനി മുംബൈ തിരിച്ചുവരണമെങ്കിൽ, ഈ 10 വയസുകാരന്റെ വാക്കുകൾ മാനേജ്മെന്റ് കാര്യത്തിലെടുക്കണം എന്നാണ് ആരാധകരിൽ നിന്നും ഉയരുന്ന വാദം.