Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2026: ഹാര്‍ദിക് സീസണ്‍ തികയ്ക്കില്ല? തെറിച്ചാല്‍ പുതിയ നായകനാര്, രോഹിത്തും സൂര്യയുമല്ല!!

ഐപിഎല്ലില്‍ തകര്‍ച്ചയില്‍ നിന്നും തകര്‍ച്ചയിലേക്കു കൂപ്പുകുത്തുകയാണ് അഞ്ചു തവണ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ്. വിജയത്തോടെ സീസണ്‍ ആരംഭിക്കാന്‍ അവര്‍ക്കായെങ്കിലും അതിനു ശേഷം തൊട്ടതെല്ലാം പിഴച്ച അവര്‍ തുടര്‍ച്ചയായ മൂന്നാം തോല്‍വിയിലേക്കു കൂപ്പുകുത്തിയിരിക്കുകയാണ്. നിലവില്‍ പോയിന്റ് പട്ടികയില്‍ എട്ടാംസ്ഥാനത്താണ് എംഐ.

ബാറ്റിങിലും ബൗളിങിലും ഒരുപോലെ ശക്തമായ ടീമിനെ ലഭിച്ചിട്ടും ടീം ഈ രീതിയില്‍ പതറുന്നത് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയെയും വലിയ സമ്മര്‍ദ്ദത്തിലാക്കിയിട്ടുണ്ട്. അദ്ദേഹത്തിന്റെ നായകസ്ഥാനത്തിനെതിരേയും ചോദ്യങ്ങള്‍ ഉയര്‍ന്നിരിക്കുകയാണ്.

HARDIK PANDYA

സീസണിലെ മുന്നോട്ടുള്ള മല്‍സരങ്ങളിലും മുംബൈ ഈ രീതിയില്‍ പതറിയാല്‍ ക്യാപ്റ്റന്റെ റോളില്‍ തുടരുക ഹാര്‍ദിക്കിനു കടുപ്പമായിരിക്കും. അദ്ദേഹത്തെ സീസണ്‍ തീരും മുമ്പ് തന്നെ പുറത്താക്കിയാല്‍ പകരം മുംബൈയുടെ പുതിയ നായകാവുമെന്നാണ് പ്രധാന ചോദ്യം. ഇതേക്കുറിച്ച് പരിശോധിക്കാം.

ആരാവും ക്യാപ്റ്റന്‍?

ഈ ഐപിഎല്‍ സീസണില്‍ ശക്തമായൊരു തിരിച്ചുവരവ് നടത്താന്‍ മുംബൈ ഇന്ത്യന്‍സിനു കഴിഞ്ഞില്ലെങ്കില്‍ ഹാര്‍ദിക് പാണ്ഡ്യക്കു തീര്‍ച്ചയായും നായകസ്ഥാനത്തു നിന്നും മാറി നില്‍ക്കേണ്ടതായി വരും. അങ്ങനെ സംഭവിച്ചാല്‍ പകരം മുന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ ചുമതല ഏല്‍പ്പിക്കണമെന്നു ആരാധകര്‍ ആവശ്യപ്പെടുന്നുണ്ട്.

എന്നാല്‍ ചിലരാവട്ടെ ഇന്ത്യയുടെ ടി20 ലോകകപ്പ് വിന്നിങ് നായകന്‍ കൂടിയായ സൂര്യരുമാര്‍ യാദവിനെ ചുമതല ഏല്‍പ്പിക്കണമെന്ന അഭിപ്രായക്കാരാണ്. പക്ഷെ ഈ രണ്ടു പേരും ഈ റോളിലേക്കു പെര്‍ഫെക്ടല്ലെന്നതാണ് യാഥാര്‍ഥ്യം.

ഈയൊരു സീസണ്‍ മാത്രം ലക്ഷ്യമിട്ടൊരു മാറ്റമല്ല മുംബൈയ്ക്കു ഇനി ആവശ്യം. ഭാവി കൂടി മുന്നില്‍ കണ്ടു കൊണ്ടായിരിക്കണം പുതിയ ക്യാപ്റ്റനെ തിരഞ്ഞെടുക്കേണ്ടത്. അങ്ങനെ നോക്കുമ്പോള്‍ രോഹിത്തും സ്‌കൈയുമല്ല ബെസ്റ്റ് ഓപ്ഷനുകള്‍.

കാരണം രോഹിത്തിനു ഇപ്പോള്‍ 38 വയസ്സായിക്കഴിഞ്ഞു. പരിക്കും ഫിറ്റ്‌നസ് പ്രശ്‌നങ്ങളുമെല്ലാം അദ്ദേഹത്തിനു തിരിച്ചടിയാവുന്നുണ്ട്. ഒന്നോ, രണ്ടോ സീണ്‍ കൂടി മാത്രമേ ഇനി ഹിറ്റ്മാന്‍ കളിക്കളത്തില്‍ തുടരാനും സാധ്യതയുള്ളൂ. അതുകൊണ്ടു തന്നെ ഇങ്ങനെയൊരാളെ നായകസ്ഥാനം ഏല്‍പ്പിക്കുന്നത് ഒട്ടും മികച്ച തീരുമാനമായിരിക്കില്ലെന്നു തന്നെ പറയാം.

JASPRIT BUMRAH

ഇനി സൂര്യയുടെ കാര്യമെടുത്താല്‍ അദ്ദേഹം 36ാം വയസ്സിലേക്കു കടക്കുകയാണ്. ഫിറ്റ്‌നസിനെ കുറിച്ച് ആശങ്കകളില്ലെങ്കിലും സമീപകാലത്തു ബാറ്റിങ് ഫോമില്‍ വലിയ ഇടിവുണ്ടായിട്ടുണ്ട്. ഈ ഐപിഎല്ലിലും പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം നടത്താനായിട്ടില്ല. അതിനാല്‍ സൂര്യയും ദീര്‍ഘകാലത്തേക്കു നായകന്റെ റോളിലേക്കു അനുയോജ്യനുമല്ല.

രോഹിത്തിനും സൂര്യക്കും പകരം മുംബൈയ്ക്കു നായകസ്ഥാനത്തേക്കു പരിഗണിക്കാവുന്നത് പ്രധാനമായും രണ്ടു പേരെയാണ്. ടീമിലെ സീനിയര്‍ താരങ്ങളിലൊരാളും സ്റ്റാര്‍ പേസറുമായ ജസ്പ്രീത് ബുംറയാണിത്.

എംഐയിലൂടെ ഐപിഎല്‍ കരിയറാരംഭിച്ച് അദ്ദേഹത്തിനു ഈ ഫ്രാഞ്ചൈസിയെ കുറിച്ച് വളരെ വ്യക്തമായി അറിയാം. കൂടാതെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ മൂന്നു ഫോര്‍മാറ്റുകളിലും ദീര്‍ഘകാലമായി കളിക്കുന്നതിന്റെ അനുഭവ സമ്പത്തുമുണ്ട്. അതിനാല്‍ മുംബൈയെ മികച്ച രീതിയില്‍ നയിക്കാന്‍ ബുംറയ്ക്കു തീര്‍ച്ചയായും സാധിക്കുകയും ചെയ്യും.

കൂടാതെ പ്രായവും അദ്ദേഹത്തിനൊപ്പമുണ്ട്. 32 കാരനായ ബുംറയ്ക്കു കുറഞ്ഞത് നാല്-അഞ്ച് വര്‍ഷം കൂടിയെങ്കിലും കളിക്കാനും സാധിക്കും. അതിനാല്‍ മുംബൈയ്ക്കു അദ്ദേഹത്തെ വിശ്വസിച്ച് നായകസ്ഥാനം ഏല്‍പ്പിക്കാം. ടീമംഗങ്ങള്‍ക്കിടയില്‍ ഏറെ സ്വീകാര്യനാണെന്നതും ബുംറയ്ക്കു പ്ലസ് പോയിന്റാണ്.

ബുംറയല്ലാതെ ക്യാപ്റ്റനായി അടുത്ത ഓപ്ഷന്‍ യുവ ഓള്‍റൗണ്ടര്‍ തിലക് വര്‍മയാണ്. മുംബൈയ്ക്കു ഏറെ പ്രതീക്ഷയുള്ള യുവതാരം കൂടിയാണ് 23കാരനായ തിലക്. കഴിഞ്ഞ മെഗാ ലേലത്തിനു മുമ്പ് സീനിയര്‍ താരങ്ങള്‍ക്കൊപ്പം എംഐ നിലനിര്‍ത്തിയ ഏക യുവതരവും അദ്ദേഹമായിരുന്നു.

അടുത്ത 10 വര്‍ഷത്തേക്കു ക്യാപ്റ്റനായി മുംബൈയ്ക്കു വളര്‍ത്തിക്കൊണ്ടുവരാന്‍ സാധിക്കുന്നയാളാണ് തിലക്. ഈ സീസണില്‍ അത്ര മികച്ച ഫോമിലല്ലെങ്കിലും അധികം വൈകാതെ താരം ഫോമിലേക്കു മടങ്ങിയെത്തിയേക്കുകയും ചെയ്യും

Story first published: Monday, April 13, 2026, 15:03 [IST]
Other articles published on Apr 13, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+