Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഡിസിക്കെതിരേ 115*, കെകെആറിനെതിരേ സഞ്ജു എത്ര നേടും? വന്‍ പ്രതീക്ഷ വേണ്ട!! ഈ കാരണം

ചെന്നൈ: തുടര്‍ പരാജയങ്ങള്‍ക്കു ബ്രേക്കിട്ട് വിജയവഴിയില്‍ തിരിച്ചെത്തിയ ശേഷം ഐപിഎല്ലില്‍ അഞ്ചാമങ്കത്തിന് ഒരുങ്ങുകയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ്. നാളെ (ചൊവ്വ) രാത്രി ഹോംഗ്രൗണ്ടായ ചെപ്പോക്കില്‍ നടക്കാനിരിക്കുന്ന പോരാട്ടത്തില്‍ മൂന്നു തവണ ജേതാക്കളായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സാണ് സിഎസ്‌കെയുടെ എതിരാളികള്‍.

ഹാട്രിക്ക് തോല്‍വികള്‍ക്കു ശേഷമാണ് അവസാന കളിയില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ ഇതേ ഗ്രൗണ്ടില്‍ 23 റണ്‍സിനു തോല്‍പ്പിച്ച് സിഎസ്‌കെ അക്കൗണ്ട് തുറന്നത്. ഈ ജയം നല്‍കിയ ആത്മവിശ്വാസത്തിലായിരിക്കും റുതുരാജ് ഗെയ്ക്വാദും സംഘവും വീണ്ടും സ്വന്തം കാണികള്‍ക്കു മുന്നിലിറങ്ങുക.

SANJU SAMSON

മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണ്‍ അവസാന മാച്ചില്‍ അപരാജിത സെഞ്ച്വറി കുറിച്ചതായിരുന്നു സിഎസ്‌കെയുടെ ഏറ്റവും വലിയ പ്ലസ് പോയിന്റ്. വെറും 56 ബോളില്‍ പുറത്താവാകെ അദ്ദേഹം വാരിക്കൂട്ടിയത് 115 റണ്‍സായിരുന്നു, 15 ഫോറും നാലു സിക്‌സറുകളുമടക്കമായിരുന്നു ഇത്.

കളിയിലെ താരമായും സഞ്ജു തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇനി കെകെആറുമായുള്ള മാച്ചിലും അദ്ദേഹം ഫോം തുടരുമെന്ന പ്രതീക്ഷയില്‍ തന്നെയാണ് സിഎസ്‌കെ. പക്ഷെ കൊല്‍ക്കത്തയ്‌ക്കെതിരേ ബാറ്റിങില്‍ സഞ്ജു നിരാശപ്പെടുത്തിയേക്കും. ഇതിന്റെ കാരണമറിയാം

എന്തുകൊണ്ട് ഫ്‌ളോപ്പായോക്കും

സഞ്ജു സാംസണിന്റെ ഇതുവരെയുള്ള ഐപിഎല്‍ കരിയറെടുത്താല്‍ അദ്ദേഹത്തിന്റെ നാലാമത്തെ സെഞ്ച്വറിയായിരുന്നു അവസാനത്തെ മല്‍സരത്തില്‍ പിറന്നത്. ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ കുപ്പായത്തില്‍ സെഞ്ച്വറി നേടും മുമ്പ് രാജസ്ഥാന്‍ റോയല്‍സിനായി രണ്ടും ഡല്‍ഹി ക്യാപ്പിറ്റല്‍സിനായി (ഡല്‍ഹി ഡെയര്‍ഡെവിള്‍സ്) ഒരു സെഞ്ച്വറിയിയും സഞ്ജു നേടിയിരുന്നു.

പക്ഷെ ആശങ്കപ്പെടുത്തുന്ന കാര്യം ഈ സെഞ്ച്വറി നേട്ടത്തിനു ശേഷം കളിച്ച തൊട്ടടുത്ത മല്‍സരത്തില്‍ അദ്ദേഹം ബാറ്റിങില്‍ ഫ്‌ളോപ്പായിട്ടുണ്ടെന്നതാണ്. കഴിഞ്ഞ മുന്നു തവണയും ഇതാണ് സംഭവിച്ചത്. ഇത്തവണ സിഎസ്‌കെയ്‌ക്കൊപ്പം നാലാം തവണ സഞ്ജുവിനു ചരിത്രം തിരുത്താന്‍ സാധിക്കുമോയെന്നതാണ് ചോദ്യം.

2017ല്‍ ഡല്‍ഹിയുടെ ജഴ്‌സിയിലാണ് സഞ്ജു കന്നി സെഞ്ച്വറി നേടിയത്. റൈസിങ് പൂനെ സൂപ്പര്‍ ജയന്റ്‌സുമായുള്ള മാച്ചില്‍ 63 ബോളില്‍ അദ്ദേഹം അടിച്ചെടുത്തത് 102 റണ്‍സാണ്. പക്ഷെ ഈ സെഞ്ച്വറിയുടെ ആവേശത്തില്‍ അടുത്ത മല്‍സരത്തില്‍ ഇറങ്ങിയ സഞ്ജു വന്‍ ദുരന്തമായി മാറി.

പഞ്ചാബ് കിങ്‌സിനെതിരേയാണ് (കിങ്‌സ് ഇലവന്‍ പഞ്ചാബ്) അദ്ദേഹം അന്നു കളിച്ചത്. പക്ഷെ വെറും രണ്ടു ബോളുകളുടെ ആയുസ് മാത്രമേയുണ്ടായുള്ളൂ. ഡെക്കായി സഞ്ജുവിനു ക്രീസ് വിടേണ്ടയും വന്നു.

അതിനുശേഷം അദ്ദേഹത്തിന്റെ രണ്ടാം ഐപിഎല്‍ സെഞ്ച്വറി 2019ല്‍ റോയല്‍സിന്റെ ജഴ്‌സിയില്‍ സണ്‍റൈസേഴ്‌സ് ഹൈദാബാദിനെതിരേയാണ്. 55 ബോളില്‍ പുറത്താവാതെ നേടിയത് 102 റണ്‍സുമാണ്.

SANJU SAMSON

പക്ഷെ അതിനു പിന്നാലെ കളിച്ച മാച്ചില്‍ സഞ്ജു നനഞ്ഞ പടക്കമായി മാറി. ചെന്നൈ സൂപ്പര്‍ കിങ്‌സായിരുന്നു അന്നു റോയല്‍സിന്റെ എതിരാളികള്‍. 10 ബോളില്‍ എട്ടു റണ്‍സ് മാത്രമെടുത്ത് സഞ്ജു വിക്കറ്റും കൈവിട്ടു.

2021ല്‍ റോയല്‍സിനായി വീണ്ടുമൊരു സെഞ്ച്വറി കൂടി മലയാളി സൂപ്പര്‍ താരം കണ്ടെത്തി. പഞ്ചാബ് കിങ്‌സുമായാണ് റോയല്‍സ് അന്നു കൊമ്പുകോര്‍ത്തത്. ത്രില്ലിങ് റണ്‍ചേസില്‍ അന്നു സഞ്ജു വാരിക്കൂട്ടിയത് 119 റണ്‍സാണ്. നേരിട്ടതാവട്ടെ 63 ബോളുകള്‍ മാത്രം.

പക്ഷെ സെഞ്ച്വറിക്കു ശേഷമുള്ള ഫ്‌ളോപ്പ് ഷോ അദ്ദേഹം ഒരിക്കല്‍ക്കൂടി ആവര്‍ത്തിക്കുന്നതിനും അന്നു ആരാധകര്‍ സാക്ഷിയായി. ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരേയായിരുന്നു സെഞ്ച്വറിക്കു പിന്നാലെ സഞ്ജു ബാറ്റേന്തിയത്.

പക്ഷെ യാതൊരു ഇംപാക്ടും സൃഷ്ടിക്കാതെ ക്രീസ് വിടേണ്ടിയും വന്നു. മൂന്നു ബോളില്‍ നാലു റണ്‍സ് മാത്രമേ നേടാനായുള്ളൂ. ഇപ്പോഴിതാ സെഞ്ച്വറിക്കു ശേഷം സഞ്ജു വീണ്ടുമൊരിക്കല്‍ കൂടി ഇറങ്ങുകയാണ്.

മുന്‍ ചരിത്രം നോക്കുമ്പോള്‍ ആരാധകര്‍ക്കും നെഞ്ചിടിപ്പാണുള്ളത്. ചരിത്രം തിരുത്തി ഇത്തവണയെങ്കിലും സഞ്ജു നല്ലൊരു ഇന്നിങ്‌സ് കളിക്കണമെന്ന പ്രാര്‍ഥനയാണ് ആരാധകര്‍ക്കുള്ളത്.

Story first published: Monday, April 13, 2026, 18:02 [IST]
Other articles published on Apr 13, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+