Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2026: ഇതെന്താ 'കണ്ടംകളിയോ'? ടിം ഡേവിഡിന് മുട്ടന്‍ പണിയുറപ്പ്!! രോഹിത് ചെയ്തതിങ്ങനെ, വീഡിയോ

മുംബൈ: അഞ്ചു തവണ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിനെ തകര്‍ത്തെറിഞ്ഞ് നിലവിലെ ജേതാക്കളായ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു വീണ്ടും വിജയവഴിയില്‍ തിരിച്ചെത്തിയിരിക്കുകയാണ്. 400നു മുകളില്‍ റണ്‍സ് പിറന്ന പോരാട്ടത്തില്‍ ആര്‍സിബി 18 റണ്‍സിനാണ് മുംബൈയുടെ കഥ കഴിച്ചത്. 241 റണ്‍സിന്റെ കൂറ്റന്‍ ലക്ഷ്യത്തിലേക്കു ബാറ്റ് വീശിയ എംഐയ്ക്കു 222 റണ്‍സ് കൊണ്ടു തൃപ്തിപ്പെടേണ്ടിയും വന്നു.

അതിനിടെ ഈ കളിക്കിടെയുള്ള മോശം പെരുമാറ്റത്തെ തുടര്‍ന്ന് ആര്‍സിബിയുടെ വമ്പനടിക്കാരനായ താരം ടിം ഡേവിഡ് ശരിക്കും വെട്ടിലായിരിക്കുകയാണ്. ഓണ്‍ഫീല്‍ഡ് അംപയര്‍മാരെ അപമാനിക്കുന്ന തരത്തിലുള്ള പ്രവര്‍ത്തിയാണ് അദ്ദേഹത്തിന്റെ ഭാഗത്തു നിന്നുണ്ടായത്. ഇതിന്റെ വീഡിയോയും സോഷ്യല്‍ മീഡിയയയില്‍ വൈറലായി മാറിയിരിക്കുകയാണ്.

TIM DAVID

ഡേവിഡ് ചെയ്തതെന്ത്?

മുംബൈയിലെ വാംഖഡെയില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ ഇന്നിങ്‌സിനിടെയായിരുന്നു നാടകീയ രംഗങ്ങള്‍. ഹാര്‍ദിക് പാണ്ഡ്യയെറിഞ്ഞ 18ാം ഓവറിലായിരുന്നു സംഭവം. ടിം ഡേവിഡിനൊപ്പം (4) ജിതേഷ് ശര്‍മയായിരുന്നു (5) അപ്പോള്‍ ക്രീസില്‍. ആര്‍സിബിയാവട്ടെ 17 ഓവറുകള്‍ കഴിഞ്ഞപ്പോള്‍ മൂന്നിന് 201 റണ്‍സെന്ന നിലയിലുമായിരുന്നു.

18ാം ഓവറിലെ ആദ്യ ബോളില്‍ ബൗണ്ടറിയടിച്ചാണ് ഹാര്‍ദിക്കിനെ ഡേവിഡ് വരവേറ്റത്. ഓഫ്സ്റ്റംപിനു പുറത്തെറിഞ്ഞ ബോള്‍ കവറിനു മുകളിലൂടെയാണ് അതിര്‍ത്തി കടന്നത്. അടുത്തത് നോബോള്‍ ആയതോടെ ആര്‍സിബിക്കു ഫ്രീഹിറ്റ്. ഡേവിഡ് അതു ശരിക്കും മുതലാക്കുകയും ചെയ്തു. ലെഗ് സൈഡില്‍ ലഭിച്ച ഫുള്‍ ടോസ് ബോള്‍ അദ്ദേഹം ഡീപ്പ് മിഡ് വിക്കറ്റിനു മുകളിലൂടെ ഗാലറിയിലേക്കു അടിച്ചുപറത്തി.

ഓണ്‍ഫീല്‍ഡ് അംപയര്‍മാരെ അപമാനിക്കുന്ന ടിം ഡേവിഡ്, വീഡിയോ കാണാം

ഇതോടെ ഈ ബോള്‍ നഷ്ടമാവുകയും പുതിയത് എടുക്കേണ്ടി വരികയുമായിരുന്നു. തുടര്‍ന്നു ബോക്‌സില്‍ ബോളുകള്‍ ഗ്രൗണ്ടിലെത്തിച്ചപ്പോള്‍ ഡേവിഡ് ഇതില്‍ നിന്നും ഒന്ന് കൈയിലെടുത്ത് പരിശോധിക്കുകയായിരുന്നു. ഉടന്‍ തന്നെ ഓണ്‍ഫീല്‍ഡ് അംപയര്‍മാരില്‍ ഒരാളായ സ്വരൂപാനന്ദ് അതു തിരികെ നല്‍കാന്‍ ആവശ്യപ്പെട്ടു.

പക്ഷെ വളരെ ബാലിശമായ രീതിയിലാണ് ഡേവിഡ് പെരുമാറിയത്. മുകളിലേക്ക് എറിഞ്ഞ് ഒരുകൈയില്‍ പിടിച്ച അദ്ദേഹം അതു ആവര്‍ത്തിക്കുകയും ചെയ്തു. അംപയര്‍ ഇതിനിടെ കൈ നീട്ടി ബോള്‍ ആവശ്യപ്പെട്ടു കൊണ്ടിരുന്നെങ്കിലും ഒഴിഞ്ഞു മാറി ഡേവിഡ് കബളിപ്പിക്കുന്നതു തുടര്‍ന്നു.

പല തവണ അംപയര്‍ ചോദിച്ചിട്ടും ബോള്‍ കൈമാറാന്‍ തയ്യാറായുമില്ല. ഇതുകണ്ട് കുറേക്കൂടി സീനിയറായ അംപയര്‍ വീരേന്ദര്‍ ശര്‍മ അടുത്തേക്കു വന്ന് ഡേവിഡിനോടു ദേഷ്യത്തോടെ സംസാരിക്കുകയും മുന്നറിയിപ്പ് നല്‍കുകയും ചെയ്തതോടെയാണ് ബോള്‍ വിട്ടുകിട്ടിയത്.

TIM DAVID ROIT SHARMA

അതിനു ശേഷം പലതു പറഞ്ഞ് ഡേവിഡ് നടന്നുമാറവെ മുംബൈയുടെ മുന്‍ ക്യാപ്റ്റന്‍ കൂടിയായ രോഹിത് ശര്‍മ അടുത്തേക്കു വരുന്നതും വീഡിയോയിലുണ്ട്. ചിരിച്ചുകൊണ്ട് അദ്ദേഹം ഡേവിഡിനോടു സംസാരിക്കുകയും ചെയ്ത തെറ്റിനെ കുറിച്ചുള്ള ഗൗരവം മനസിലാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നുണ്ടായിരുന്നു.

നേരത്തേ മുംബൈയ്ക്കു വേണ്ടി രോഹിത്തിനു കീഴില്‍ കളിച്ചിട്ടുള്ള താരം കൂടിയാണ് ഡേവിഡ്. അതുകൊണ്ടു തന്നെ നല്ല സൗഹൃദവും ഇവര്‍ക്കിടയിലുണ്ട്. ഡേവിഡ് വെറുമൊരു തമാശയായാണ് ഈ തരത്തില്‍ ബോളുമായി അംപയര്‍മാരെ കളിപ്പിച്ചതെങ്കിലും ചെയ്തത് വലിയ തെറ്റ് തന്നെയാണ്.

ഐപിഎല്‍ പോലെ ലോകം മുഴുവന്‍ വീക്ഷിക്കുന്ന ഇത്ര വലിയൊരു ടൂര്‍ണമെന്റില്‍ അംപയര്‍മാരെ ഈ തരത്തില്‍ അപമാനിച്ചതിനു ശിക്ഷയും അദ്ദേഹത്തിനു നേരിടേണ്ടി വന്നേക്കും. പിഴയോടൊപ്പം ഡീമെറിറ്റ് പോയിന്റും ഡേവിഡിന് ശിക്ഷയായി നേരിടേണ്ടി വന്നേക്കും.

Story first published: Monday, April 13, 2026, 12:26 [IST]
Other articles published on Apr 13, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+