Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇഷാന്‍ വെടിക്കെട്ട്, പിന്നാലെ ഹീറോയായി ഹിംഗെ, സാക്വിബ്!! റോയല്‍സിനു മൂക്കുകയറിട്ടു

ഹൈദരാബാദ്: തുടര്‍ച്ചയായ നാലു ജയങ്ങളുമായി ഐപിഎല്ലില്‍ പടയോട്ടം നടത്തിയ രാജസ്ഥാന്‍ റോയല്‍സിനു മൂക്കുകയറിട്ട് സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. വമ്പന്‍മാരെയെല്ലാം വീഴ്ത്തി അവിശ്വസനീയ കുതിപ്പ് നടത്തിയ റിയാന്‍ പരാഗിനെയും സംഘത്തെയും മോശം ഫോമിലുള്ള ഓറഞ്ച് ആര്‍മി വീഴ്ത്തുമെന്നു ആരും പ്രതീക്ഷിച്ചതല്ല.

പക്ഷെ ആദ്യം ബാറ്റിങിലും പിന്നീട് ബൗളിങിലും ആധിപത്യം പുലര്‍ത്തിയ എസ്ആര്‍എച്ച് 57 റണ്‍സിന് അവരെ നിലംപരിശാക്കി. 217 റണ്‍സിന്റെ വലിയ ലക്ഷ്യം പിന്തുടര്‍ന്ന റോയല്‍സ് പവര്‍പ്ലേയില്‍ തന്നെ കളി തോറ്റു കഴിഞ്ഞിരുന്നു. കാരണം അവിശ്വസനീയ ബാറ്റിങ് തകര്‍ച്ചയാണ് അവര്‍ക്കു നേരിട്ടത്.

PRAFUL HINGE IPL 2026

ഇതിനു വഴിയൊരുക്കിയതാവട്ടെ അരങ്ങേറ്റ മല്‍സരം കളിച്ച രണ്ട് പേസര്‍മാരുമായിരുന്നു. പ്രഫുല്‍ ഹിംഗെ, സാക്വിബ് ഹുസൈന്‍ ന്യൂബോള്‍ ജോടിയാണ് റോയല്‍സിന്റെ അന്തകരായത്. മൂന്നോവര്‍ ആവുമ്പോഴേക്കും രണ്ടു റണ്‍സിനു അഞ്ചു വിക്കറ്റിലേക്കു കൂപ്പുകുത്തിയ അവര്‍ക്കു പിന്നീടൊരു തിരിച്ചുവരവ് അസാധ്യമായിരുന്നു.

ഹിംഗെയെറിഞ്ഞ റോയല്‍സ് ഇന്നിങ്‌സിലെ ആദ്യ ഓവറില്‍ തന്നെ മൂന്നു വിക്കറ്റുകളാണ് വീണത്. വൈഭവ് സൂര്യവംശി (0), ധ്രുവ് ജുറേല്‍ (0), ലുവാന്‍ ഡ്രെ പ്രെട്ടോറിയസ് (0) എന്നിവരെല്ലാം ഈ ഓവറില്‍ ക്രീസ് വിട്ടു.

രണ്ടാം ഓവറില്‍ യശസ്വി ജയ്‌സ്വാളിനെ (1) സാക്വിബും തന്റെ രണ്ടാം ഓവറില്‍ നാകന്‍ റിയാന്‍ പരാഗിനെ (4) ഹിംഗെയും മടക്കിയതോടെ റോയല്‍സിന്റെ കഥയും കഴിഞ്ഞു. ആറാം വിക്കറ്റില്‍ ഡൊണോവന്‍ ഫെരേര (69), രവീന്ദ്ര ജോടി (45) സഖ്യം ചേര്‍ന്നെടുത്ത 118 റണ്‍സാണ് റോയല്‍സിനെ 100 കടത്തിയത്.

ഈ സഖ്യം 127ല്‍ വച്ച് പിരിഞ്ഞതോടെ റോയല്‍സ് ഇന്നിങ്‌സ് 19 ഓവറില്‍ 159ന് അവസാനിക്കുകയും ചെയ്തു. നാലു വീതം വിക്കറ്റെടുത്ത ഹിംഗെയും സാക്വിബുമാണ് റോയല്‍സിനെ തീര്‍ത്തത്.

തകര്‍ത്തടിച്ച് ഇഷാന്‍

ക്യാപ്റ്റന്റെ ഇന്നിങ്‌സുമായി കളം നിറഞ്ഞ ഇഷാന്‍ കിഷന്റെ (91) വെടിക്കെട്ടാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ ആറു വിക്കറ്റിനു 216 റണ്‍സെന്ന വിന്നിങ് സ്‌കോറിലെത്തിച്ചത്. 44 ബോളില്‍ എട്ടു ഫോറും ആറു സിക്‌സറും അദ്ദേഹത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു.

ഹെന്‍ട്രിച്ച് ക്ലാസെന്‍ (40), നിതീഷ് കുമാര്‍ റെഡ്ഡി (28), സലീല്‍ അറോറ (24*) എന്നിവരും ബാറ്റിങില്‍ സംഭാവനകള്‍ നല്‍കി. ഓപ്പണിങ് ജോടികളായ അഭിഷേക് ശര്‍മയെയും (ഗോള്‍ഡന്‍ ഡെക്ക്) ട്രാവിസ് ഹെഡിനെയും (18) തുടക്കത്തില്‍ നഷ്ടമായപ്പോള്‍ എസ്ആര്‍എച്ച് രണ്ടിനു 55 റണ്‍സെന്ന നിലയില്‍ പതറി.

ISHAN KISHAN

എന്നാല്‍ മൂന്നാം വിക്കറ്റില്‍ കൗണ്ടര്‍ അറ്റാക്കിങ് ഗെയിമുമായി ഇഷാന്‍-ക്ലാസെന്‍ ജോടി എസ്ആര്‍എച്ചിനെ തിരികെ കൊണ്ടുവന്നു. 39 ബോളില്‍ ഇവര്‍ വാരിക്കൂട്ടിയത് 88 റണ്‍സാണ്. എസ്ആര്‍എച്ച് 200 പ്ലസ് ടോട്ടല്‍ ഉറപ്പാക്കിയതും ഇതോടെയാണ്.

ടോസ് നേടിയ റോയല്‍സ് ക്യാപ്റ്റന്‍ റിയാന്‍ പരാഗ് ബൗള്‍ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ മല്‍സരത്തിലെ ടീമില്‍ മാറ്റങ്ങളുമായാണ് ഇരുടീമുകളും ഇറങ്ങിയത്. റോയല്‍സില്‍ രണ്ടു മാറ്റങ്ങളുണ്ടായിരുന്നു.

ബ്രിജേഷ് ശര്‍മ, ഷിംറോണ്‍ ഹെറ്റ്‌മെയര്‍ എന്നിവര്‍ക്കു പകരം തുഷാര്‍ ദേശ്പാണ്ഡെയും ലുവാന്‍ഡ്രെ പ്രെട്ടോറിയസും ടീമിലേക്കു വന്നു. എസ്ആര്‍എച്ചിലും മാറ്റമുണ്ടായിരുന്നു. ഹര്‍ഷല്‍ പട്ടേലിനു പകരം കളിച്ചത് പ്രഫുല്‍ ഹിംഗെയാണ്.

അതേസമയം, അഞ്ചു തവണ ജേതാക്കളായ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ എട്ടു വിക്കറ്റിനു മുക്കിയാണ് റോയല്‍സ് ഈ സീസണിനു തുടക്കമിട്ടത്. രണ്ടാമങ്കത്തില്‍ ത്രില്ലിങ് മാച്ചില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ ആറു റണ്‍സിനു അവര്‍ മറികടന്നു.

മൂന്നാം റൗണ്ടില്‍ മുംബൈ ഇന്ത്യന്‍സിനെ തുരത്തിയത് 27 റണ്‍സിനാണ്. അവസാന മല്‍സരത്തില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിനെ ആറു വിക്കറ്റിനും റോയല്‍സ് കെട്ടുകെട്ടിച്ചു.

താല്‍ക്കാലിക ക്യാപ്റ്റന്‍ ഇഷാന് കീഴില്‍ തോല്‍വിയോടെയാണ് എസ്ആര്‍എച്ച് തുടങ്ങിയത്. ആറു വിക്കറ്റിനാണ് ഓറഞ്ച് ആര്‍മിക്കു അടിതെറ്റിയത്. രണ്ടാം റൗണ്ടില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെ 65 റണ്‍സിനു തകര്‍ത്ത് എസ്ആര്‍എച്ച് സീസണിലെ ആദ്യ വിജയം കൊയ്തു.

പക്ഷെ അതിനു ശേഷം രണ്ടു തുടര്‍ തോല്‍വികളാണ് അവരെ കാത്തിരുന്നത്. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനോടു അഞ്ചു വിക്കറ്റിനും പഞ്ചാബ് കിങ്‌സിനോടു ആറു വിക്കറ്റിനും പരാജയം സമ്മതിക്കേണ്ടി വന്നു.

പ്ലെയിങ് 11

സണ്‍റൈസേഴ്‌സ് ഹൈദാബാദ്- അഭിഷേക് ശര്‍മ, ട്രാവിസ് ഹെഡ്, ഇഷാന്‍ കിഷന്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ഹെന്‍ട്രിച്ച് ക്ലാസെന്‍, അനികേത് വര്‍മ, സലില്‍ അറോറ, നിതീഷ് റെഡ്ഡി, ഹര്‍ഷ് ദുബെ, ശിവംഗ് കുമാര്‍, പ്രഫുല്‍ ഹിംഗെ, ഇഷാന്‍ മലിംഗ.

രാജസ്ഥാന്‍ റോയല്‍സ്- യശസ്വി ജയ്സ്വാള്‍, ധ്രുവ് ജുറേല്‍ (വിക്കറ്റ് കീപ്പര്‍), റിയാന്‍ പരാഗ് (ക്യാപ്റ്റന്‍), ലുവാന്‍ ഡ്രെ പ്രെട്ടോറിയസ്, ഡൊണോവന്‍ ഫെരേര, രവീന്ദ്ര ജഡേജ, ജോഫ്ര ആര്‍ച്ചര്‍, നാന്ദ്രെ ബര്‍ഗര്‍, സന്ദീപ് ശര്‍മ, രവി ബിഷ്ണോയ്, തുഷാര്‍ ദേശ്പാണ്ഡെ.

Story first published: Monday, April 13, 2026, 18:37 [IST]
Other articles published on Apr 13, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+