For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2026: ഇത്ര ചീപ്പാണോ ചഹല്‍? നടിക്കയച്ച മെസേജ് ലീക്കായി!! ഗുരുതര ആരോപണം

ഇന്ത്യയുടെ മുന്‍ സ്റ്റാര്‍ ലെഗ് സ്പിന്നറും ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിന്റെ താരവുമായ യുസ്വേന്ദ്ര ചഹല്‍ വന്‍ വിവാദക്കുരുക്കില്‍. അദ്ദേഹത്തിനെതിരേ ഞെട്ടിക്കുന്ന ആരോപണവുമായി ബോളിവുഡിലെ ഗ്ലാമര്‍ നടിയായ തനീഷ ചാറ്റര്‍ജി രംഗത്ത്. ചഹലിനെ കുരുക്കാനുള്ള തെളിവുകളും അവര്‍ പുറത്തു വിട്ടിരിക്കുകയാണ്.

ഉല്ലു, ഗന്ദി ബാത്ത് തുടങ്ങിയ അഡല്‍റ്റ് ഓണ്‍ലി ഓടിടി ആപ്പുകളിലെ വിവിധ സീരിസുകളില്‍ ബോള്‍ഡ് റോളുകളില്‍ അഭിനയിച്ചിട്ടുള്ള നടി തനീഷ. ശ്രേയസ് അയ്യര്‍ക്കു കീഴില്‍ വിജയക്കുതിപ്പ് നടത്തുന്ന പഞ്ചാബിനായി മികച്ച പ്രകടനങ്ങളുമായി മുന്നേറവെയാണ് ചഹല്‍ അപ്രതീക്ഷിതമായി വിവാദത്തില്‍ പെട്ടിരിക്കുന്നത്.

Yuzvendra Chahal Taniya Chatterjee

നടിയുടെ ആരോപണം

ഇന്‍സ്റ്റഗ്രാമിലൂടെ യുസ്വേന്ദ്ര ചഹല്‍ തനിക്കു നേരിട്ട് സന്ദേശം അയച്ചുവെന്നാണ് തനീഷ ചാറ്റര്‍ജി ആരോപിക്കുന്നത്. ഇന്‍സ്റ്റയില്‍ പോസ്റ്റ് ചെയ്ത ഒരു ഫോട്ടോയ്ക്ക് അദ്ദേഹം തനിക്കു നേരിട്ട് മെസേജ് അയച്ചെന്നാണ് ഇവരുടെ വാദം.

നിങ്ങള്‍ ക്യൂട്ടാണെന്നായിരുന്നു ആ സന്ദേശമെന്നും തനീഷ പറയുന്നു. മാത്രമല്ല ഇതിന്റെ സ്‌ക്രീന്‍ ഷോട്ടും അവര്‍ തെളിവായി പുറത്തു വിട്ടിട്ടുണ്ട്. പക്ഷെ തനീഷയുടെ ഈ ആരോപണത്തോടു ചഹല്‍ ഇനിയും പ്രതികരിച്ചിട്ടില്ല.

ചഹലിന്റെ സന്ദേശമാണെന്നു അവകാശപ്പെട്ട് തനീഷ തന്റെ ഫോണ്‍ പാപ്പരാസികള്‍ക്കു കാണിച്ചുകൊടുക്കുന്ന വീഡിയോയും പുറത്തുവന്നിട്ടുണ്ട്. ചഹല്‍ അയച്ച സന്ദേശത്തിനു മറുപടി നല്‍കിയിരുന്നോയെന്ന് അവര്‍ ചോദിച്ചപ്പോള്‍ വൈകിയാണ് ഇതു കണ്ടതെന്നും അതിനാല്‍ മറുപടി ചെയ്തില്ലെന്നുമായിരുന്നു തനീഷയുടെ പ്രതികരണം.

ചഹലിനു വിമര്‍ശനം

നടി തനീഷ ചാറ്റര്‍ജിയുടെ ആരോപണങ്ങള്‍ക്കു പിന്നാലെ സോഷ്യല്‍ മീഡിയയില്‍ വലിയ വമര്‍ശനങ്ങളാണ് ആരാധകരില്‍ നിന്നും യുസ്വേന്ദ്ര ചഹല്‍ നേരിട്ടു കൊണ്ടിരിക്കുന്നത്. എന്നാല്‍ മറ്റൊരു വിഭാഗം അദ്ദേഹത്തെ പിന്തുണയ്ക്കുകയും ഇവയെല്ലാ നടി വെറും പബ്ലിസിറ്റിക്കു വേണ്ടി ചെയ്യുന്നതാണെന്നും ആരോപിക്കുന്നു.

ചഹലിന്റെ വ്യക്തിജീവിതം നേരത്തേ തന്നെ താളം തെറ്റി കിടക്കുകയാണ്. കഴിഞ്ഞ വര്‍ഷം ഭാര്യ ധനശ്രീ വര്‍മയില്‍ നിന്നും അദ്ദേഹം വിവാഹമോചനം നേടുകയും ചെയ്തിരുന്നു. അതിനു ശേഷം ആര്‍ജെ കൂടിയായ മഹ്‌വഷുമായി ചേര്‍ത്ത് ചഹലിന്റെ പേരില്‍ ഗോസിപ്പുകളും വന്നു.

ലോകകപ്പ് വേദികളിലടക്കം പലയിടത്തും ഒരുമിച്ച് പ്രത്യക്ഷപ്പെട്ടതോടെ ഇവര്‍ വൈകാതെ വിവാഹിതരായേക്കുമെന്നും വാര്‍ത്തകളും പരന്നു പക്ഷെ ഈ ബന്ധത്തിനു അധികം ആയുസ്സുണ്ടായില്ല. വളരെ വേഗത്തില്‍ തന്നെ ഇവര്‍ വേര്‍പിരിയുകയും ചെയ്തു.

Yuzvendra Chahal

ഐപിഎല്ലിലെ മിന്നും താരം

2023നു ശേഷം ഇന്ത്യന്‍ ടീമിനായി കളിച്ചിട്ടില്ലെങ്കിലും ഐപിഎല്ലില്‍ ഇപ്പോഴും മിന്നും താരം തന്നെയാണ് യുസ്വേന്ദ്ര ചഹല്‍. കഴിഞ്ഞ രണ്ടു സീസണുകളായി അദ്ദേഹം പഞ്ചാബ് കിങ്‌സിന്റെ ഭാഗമാണ്. ശ്രേയസ് അയ്യര്‍ നയിക്കുന്ന ടീമിന്റെ സ്പിന്‍ ആക്രമണങ്ങള്‍ക്കു ചുക്കാന്‍ പിടിക്കുന്നതും ചഹലാണ്.

ഈ സീസണില്‍ ഇതിനകം നാലു കളിയില്‍ മൂന്നു വിക്കറ്റുകളാണ് അദ്ദേഹം പിഴുതത്. ഐപിഎല്‍ ചരിത്രത്തിലെ ഓള്‍ടൈം വിക്കറ്റ് വേട്ടക്കാരനെന്ന വമ്പന്‍ റെക്കോര്‍ഡ് അദ്ദേഹത്തിനു അവകാശപ്പെട്ടതാണ്. 224 വിക്കറ്റുകളാണ് ചഹലിന്റെ സമ്പാദ്യം.

Story first published: Monday, April 13, 2026, 13:24 [IST]
Other articles published on Apr 13, 2026
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+