Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2026: ആദ്യ കളി തോറ്റ സിഎസ്‌കെയെ ഭയക്കണം!! കപ്പും കൊണ്ടേ പോവൂ? കാരണമിങ്ങനെ

ഗുവാഹത്തി: ഐപിഎല്ലില്‍ ഇത്തവണത്തെ ആദ്യത്തെ മൂന്നു മല്‍സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ഏറ്റവുമധികം നിരാശപ്പെടുത്തിയ ടീം അഞ്ചു തവണ ജേതാക്കളായ ചെന്നൈ സൂപ്പര്‍ കിങ്‌സാണെന്നു നിസംശയം പറയാം. രാജസ്ഥാന്‍ റോയല്‍സിനോടു നാണംകെട്ട പരാജയമാണ് റുതുരാജ് ഗെയ്ക്വാദും സംഘവും ഏറ്റുവാങ്ങിയത്.

ബാറ്റിങിലും ബൗളിങിലുമടക്കം എല്ലാം മേഖലയിലും അടിമുടി പാളിയ അവര്‍ എട്ടു വിക്കറ്റിന്റെ പരാജയമാണ് സമ്മതിച്ചത്. സഞ്ജു സാംസണെയടക്കം കൊണ്ടുവന്ന് ബാറ്റിങ് ലൈനപ്പ് ഉടച്ചുവാര്‍ത്തിട്ടും അതൊന്നും മല്‍സരത്തില്‍ പ്രകടമായില്ല.

RUTURAJ BREVIS IPL 2026

ആദ്യം ബാറ്റിങിന് അയക്കപ്പെട്ട ശേഷം വെറും 127 റണ്‍സില്‍ സിഎസ്‌കെ ഓള്‍ഔട്ടായപ്പോള്‍ തന്നെ മല്‍സരവിധി കുറിക്കപ്പെട്ടിരുന്നു. കേവലം 12.1 ഓവറില്‍ രണ്ടു വിക്കറ്റുകള്‍ക്കു റോയല്‍സ് വിജയത്തിലേക്കു കുതിച്ചെത്തി. തുടക്കം അമ്പെ പാളിയെങ്കിലും ഇതു സിഎസ്‌കെയ്ക്ക ശുഭസൂചനയാണെന്നു പറയേണ്ടി വരും. ഇതിനു കാരണമറിയാം.

തോറ്റത് നന്നായി?

ഐപിഎല്ലില്‍ ഇത്തവണ തോല്‍വിയോടെ തുടങ്ങാന്‍ കഴിഞ്ഞത് നന്നായെന്നാണ് ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഒരു വിഭഗം ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നത്. അതിനുള്ള പ്രധാന കാരണവും അവര്‍ ചൂണ്ടിക്കാണിച്ചിരിക്കുകയാണ്.

സിഎസ്‌കെ ശക്തമായ തിരിച്ചുവരവ് നടത്തി ഈ സീസണില്‍ ആറാം കിരീടം വരെ നേടിയേക്കുമെന്നതിന്റെ സൂചനയാണ് ഈ പരാജയമെന്ന് ചരിത്രം പറയുന്നു. 2021, 23 സീസണുകള്‍ ഇതിനു ഉദാഹരണമാണ്. ഈ രണ്ടു സീസണുകളിലും സിഎസ്‌കെയുടെ തുടക്കം പിഴച്ചിരുന്നു.

എന്നിട്ടും ഗംഭീരമായി തിരിച്ചുവന്ന വന്ന അവര്‍ നാലാമത്തെയും അഞ്ചോമത്തെയും ട്രോഫിയില്‍ മുത്തമിടുകയും ചെയ്തു. ഈ വര്‍ഷവും സമാനമായൊരു ഉയിര്‍ത്തെഴുന്നേല്‍പ്പ് റുതുരാജ് ഗെയ്ക്വാദും സംഘവും നടത്തുമെന്ന ശുഭപ്രതീക്ഷയില്‍ തന്നെയാണ് സിഎസ്‌കെയുടെ ഫാന്‍സ്.

2021 ലെ ഐപിഎല്ലില്‍ സിഎസ്‌കെയും ഡല്‍ഹി ക്യാപ്പിറ്റല്‍സും തമ്മിലാണ് ആദ്യ റൗണ്ടില്‍ കൊമ്പുകോര്‍ത്തത്. അന്നു എംഎസ് ധോണി നയിച്ച ചെന്നൈയെ ഏഴു വിക്കറ്റിനു ഡിസി കശാപ്പ് ചെയ്യുകയും ചെയ്തു. 188 റണ്‍സെന്ന മികച്ച ടോട്ടല്‍ നേടിയിട്ടും അതു പ്രതിരോധിക്കാനാവാതെ സിഎസ്‌കെ തോല്‍വിയിലേക്കു വീണു.

പക്ഷെ ഈ തോല്‍വിയില്‍ നിന്നും പാഠമുള്‍ക്കൊണ്ട സിഎസ്‌കെ തുടര്‍ച്ചയായി അഞ്ചു മല്‍സരങ്ങളില്‍ ജയിച്ചാണ് ടൂര്‍ണമെന്റിലേക്കു ഗംഭീരമായി തിരിച്ചുവന്നത്. അന്നു പോയിന്റ പട്ടികയില്‍ രണ്ടാം സ്ഥാനത്തു ഫിനിഷ് ചെയ്തായിരുന്നു സിഎസ്‌കെയുടെ പ്ലേഓഫ് പ്രവേശനം. പിന്നീട് ഫൈനലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെ 27 റണ്‍സിനു തുരത്തി ട്രോഫിയിലും ധോണിപ്പട മുത്തമിട്ടു.

2023ലെ എഡിഷനിലാവട്ടെ സിഎസ്‌കെയും ഗുജറാത്ത് ടൈറ്റന്‍സും തമ്മിലായിരുന്നു ഉദ്ഘാടന മല്‍സരം. അന്നും നായകസ്ഥാനത്തു ധോണിയായിരുന്നു. ജിടിയെ നയിച്ചതവാട്ടെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയും. അഞ്ചു വിക്കറ്റിനാണ് സിഎസ്‌കെയെ ജിടി തീര്‍ത്തത്. ചെന്നൈ നല്‍കിയ 178 റണ്‍സിന്റെ വിജയലക്ഷ്യം അഞ്ചു വിക്കറ്റിനു ജിടി മറികടക്കുകയായിരുന്നു.

SANJU RUTURAJ IPL 2026

പിന്നീട് ടൂര്‍ണമെന്റിലേക്കു തിരികെയെത്തിയ സിഎസ്‌കെ ഫൈനലിലുമെത്തി. ഒരിക്കല്‍ക്കൂടി ജിടിയാണ് കിരീടപ്പോരില്‍ അവരെ കാത്തിരുന്നത്. എന്നാല്‍ മഴ രസംകൊല്ലിയായ കലാശക്കളിയില്‍ ഡക്ക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം അഞ്ചു വിക്കറ്റിനു ജിടിയെ വീഴ്ത്തി ധോണിയും സംഘവും കപ്പുയര്‍ത്തുകയും ചെയ്തു.

അന്നെല്ലാം പക്ഷെ ധോണിയെന്ന തന്ത്രശാലിയായ ക്യാപ്റ്റന്‍ സിഎസ്‌കെയോടൊപ്പമുണ്ടായിരുന്നു. പക്ഷെ ഇപ്പോള്‍ അദ്ദേഹം ടീമിന്റെ ഭാഗമണെങ്കിലും നായകസ്ഥാനത്തില്ല. റുതുരാജിന്റെ കീഴില്‍ സിഎസ്‌കെയ്ക്കു സമാനമായൊരു തിരിച്ചുവരവുമായി കപ്പടിക്കാന്‍ സാധിക്കുമോയെന്നതു കാത്തിരുന്നു തന്നെ കാണേണ്ടതുണ്ട്.

Story first published: Tuesday, March 31, 2026, 12:51 [IST]
Other articles published on Mar 31, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+