Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2026: ശ്രേയസാണ് സൂപ്പര്‍!! ഏറ്റവും മോശമാര്? 10 ക്യാപ്റ്റന്‍മാരുടെയും റാങ്കിങ് ഇങ്ങനെ

19ാം ഐപിഎല്‍ സീസണിന്റെ ആവേശം 21ാമത് മല്‍സരത്തിലേക്കു കടക്കുകയാണ്. ടൈയും സൂപ്പര്‍ ഓവറുമൊന്നും ഈ സീസണില്‍ ഇനിയും വന്നിട്ടില്ലെങ്കിലും അവസാന ഓവറിലേക്കും ബോളിലേക്കുമെല്ലാം നീണ്ട ത്രില്ലറുകള്‍ നമ്മള്‍ കണ്ടു കഴിഞ്ഞു.

മുഴുവന്‍ പ്രവചനങ്ങളും തെറ്റിച്ചുകൊണ്ട് പ്രഥമ സീസണിലെ ജേതാക്കളായ രാജസ്ഥാന്‍ റോയല്‍സാണ് ഇപ്പോള്‍ പോയിന്റ് പട്ടികയില്‍ തലപ്പത്ത്. കളിച്ച നാലു മല്‍സരങ്ങളിലും ജയിച്ചാണ് റിയാന്‍ പരാഗിന്റെയും സംഘത്തിന്റെയും വിജയക്കുതിപ്പ്.

SHEYAS IYER

സീസണില്‍ ഇതിനകം പൂര്‍ത്തിയായിക്കഴിഞ്ഞ മല്‍സരങ്ങളുടെ അടിസ്ഥാനത്തില്‍ പത്തു ക്യാപ്റ്റന്‍മാര്‍ക്കും റേറ്റിങ് നല്‍കിയാല്‍ ആരെല്ലാമായിരിക്കും ഒന്നു മുതല്‍ അവസാന സ്ഥാനത്തു വരെ എത്തുകയെന്നു നമുക്കു പരിശോധിക്കാം.

ക്യാപ്റ്റന്‍മാരില്‍ കിടു ആരെല്ലാം

ഈ ഐപിഎല്‍ സീസണിലെ ഇതുവരെ പൂര്‍ത്തിയായിക്കഴിഞ്ഞ മല്‍സരങ്ങളുടെ അടിസ്ഥാനത്തില്‍ ക്യാപ്റ്റന്‍മാര്‍ക്കു റാങ്കിങ് നല്‍കിയാല്‍ തലപ്പത്ത് പഞ്ചാബ് കിങ്‌സ് നായകനും ഇന്ത്യന്‍ സ്റ്റാര്‍ ബാറ്ററുമായ ശ്രേയസ് അയ്യരായിരിക്കും. ടൂര്‍ണമെന്റിലെ നിലവിലെ ബെസ്റ്റ് ക്യാപ്റ്റന്‍ താന്‍ തന്നെയാണെന്നു ഒരിക്കല്‍ക്കൂടി അടിവരയിടുന്ന പ്രകടനമാണ് അദ്ദേഹം കാഴ്ചവയ്ക്കുന്നത്.

കഴിഞ്ഞ സീസണില്‍ ശ്രേയസിന്റെ ഗംഭീക ക്യാപ്റ്റന്‍സിയിലേറിയാണ് പഞ്ചാബ് റണ്ണറപ്പായത്. അന്നു നിര്‍ത്തിയ ഇടത്തു നിന്നു തന്നെ അദ്ദേഹം ഇത്തവണ ആരംഭിരിക്കുകയാണ്. സമ്മര്‍ദ്ദ ഘട്ടങ്ങളില്‍ പരീക്ഷണങ്ങള്‍ നടത്താന്‍ മടിയില്ലാത്ത ശ്രേയസ് തന്റെ ടീമിലുള്ള കളിക്കാരെ ഏറ്റവും നന്നായി ഉപയോഗിക്കുന്നതിലും മിടുക്കനാണ്. കൂടാതെ ബാറ്ററെന്ന നിലയിലും ടീമിനെ മുന്നില്‍ നിന്നു നയിക്കാനും അദ്ദേഹത്തിനു സാധിക്കുന്നു.

ഒരു ഉദാഹരണമായി സണ്‍റൈസേഴ്‌സ് ഹൈദരാബാദുമായുളള അവസാന മാച്ച് തന്നെയെടുക്കാം. പഞ്ചാബില്‍ നിന്നും കളി കൈവിട്ടു പോയിക്കൊണ്ടിരിക്കവെ ശശാങ്ക് സിങിനെ വച്ച് ശ്രേയസ് നടത്തിയ ചൂതാട്ടം ഏറെ കൈയടി നേടിയിരുന്നു. ഒരേ ഓവറില്‍ തന്നെ ട്രാവിസ് ഹെഡിനെയും ഇഅഭിഷേക് ശര്‍മയെയും പുറത്താക്കിയണ് ശശാങ്ക് പഞ്ചാബിനെ കളിയിലേക്കു തിരികൊണ്ടു വന്നത്.

ശ്രേയസ് കഴിഞ്ഞാല്‍ ഇത്തവണ ക്യാപ്റ്റന്മാരുടെ റേറ്റിങില്‍ രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ളത് റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ രജത് പാട്ടിധാര്‍, രാജസ്ഥാന്‍ റോയല്‍സിന്റെ റിയാന്‍ പരാഗ് എന്നിവരാണ്, കഴിഞ്ഞ സീസണിലാണ് തീര്‍ത്തും അപ്രതീക്ഷിതമായി ആര്‍സിബിയുടെ നായകസ്ഥാനത്തേക്കുള്ള പാട്ടിധാറിന്റെ വരവ്.

ഫ്രാഞ്ചൈസിയുടെ ഈ നീക്കം മാസ്റ്റര്‍ സ്‌ട്രോക്കായി മാറുകയും ചെയ്തു. കന്നി ഐപിഎല്‍ ട്രോഫിക്കായുള്ള ആര്‍സിബിയുടെ 17 വര്‍ഷത്തെ കാത്തിരിപ്പ്് അവസാനിച്ചതും ഇതോടെയാണ്. ഈ സീസണിലും വളരെ മികച്ച രീതിയിലാണ് അദ്ദേഹം ടീമിനെ മുന്നോട്ടു കൊണ്ടുപോവുന്നത്. ക്യാപ്റ്റന്‍സിക്കൊപ്പം ബാറ്റിങിലും ശ്രദ്ധേയമായ പ്രകടനമാണ് പാട്ടിധാര്‍ കാഴ്ചവയ്ക്കുന്നത്.

ഈ സീസണിലെ ക്യാപ്റ്റന്‍മാരിലെ സര്‍പ്രൈസ് ഹീറോ റോയല്‍സ് നായകന്‍ പരാഗാണ്. സഞ്ജു സാംസണ്‍ ടീം വിട്ടതിനു ശേഷം പകരം നായകസ്ഥാനത്തേക്കു ന്ന വന്ന അദ്ദേഹം അവിശ്വസനീയമായ വിധത്തിലാണ് ഫ്രാഞ്ചൈസിയെ മുന്നോട്ടു കൊണ്ടുപോവുന്നത്. കളിച്ച നാലു മല്‍സരങ്ങളിലും ജയിച്ച പരാഗ് ഇപ്പോള്‍ ലീഗില്‍ തലപ്പത്താണ്.

ക്യാപ്റ്റന്‍സിക്കൊപ്പം ബാറ്റിങില്‍ കൂടി തിളങ്ങാന്‍ കഴിയാത്തത് കൊണ്ടു മാത്രമാണ് അദ്ദേഹം ഈ ലിസ്റ്റില്‍ മൂന്നാമനായത്. അല്ലായിരുന്നെങ്കില്‍ ശ്രേയസിനെയും മറികടന്ന് പരാഗ് ഒന്നാമതെത്തിയേനെ. കാരണം ഫുള്‍ ടൈം ക്യാപ്റ്റനായ ആദ്യ സീസണില്‍ തന്നെ ഇത്ര മികച്ച രീതിയില്‍ ടീമിനെ മുന്നോട്ടു കൊണ്ടുപോവുകയെന്നത് എളുപ്പമുള്ള കാര്യമല്ല.

HARDIK PANDYA

ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ അക്ഷര്‍ പട്ടേര്‍, ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ റിഷഭ് പന്ത്, ഗുജറാത്ത് ടൈറ്റന്‍സിന്റെ ശുഭ്മന്‍ ഗില്‍, സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഇഷാന്‍ കിഷന്‍, ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ റുതുരാജ് ഗെയ്ക്വാദ് കുടങ്ങിയവരാണ് നായകരുടെ റാങ്കിങില്‍ അഞ്ചു മുതല്‍ എട്ടുവരെയുള്ളത്.

അവസാന രണ്ടു സ്ഥാനങ്ങളില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ അജിങ്ക്യ രഹാനെ, മുംബൈ ഇന്ത്യന്‍സിന്റെ ഹാര്‍ദിക് പാണ്ഡ്യ എന്നിവരാണ്. കടലാസില്‍ ശക്തരായ ടീമിനെ ലഭിച്ചിട്ടും അവരെ മികച്ച രീതിയില്‍ നയിക്കാന്‍ സാധിക്കാതെ വലയുകയാണ് ഹാര്‍ദിക്. ഇത്തവണത്തെ ഏറ്റവും മോശം ക്യാപ്റ്റനായി അദ്ദേഹത്തെ മാറ്റുന്നതും ഇതു തന്നെയാണ്.

Story first published: Monday, April 13, 2026, 16:31 [IST]
Other articles published on Apr 13, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+