Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2026: അയ്യയ്യേ അഭിഷേക്!! വല്ലാത്ത നാണക്കേട്, രോഹിത്തും സഞ്ജുവും ഹാപ്പി; കാരണമിങ്ങനെ

ഹൈദരാബാദ്: രാജസ്ഥാന്‍ റോയല്‍സുമായുള്ള ഐപിഎല്‍ പോരാട്ടത്തില്‍ ആഗ്രഹിച്ചതു പോലെയൊപു തുടക്കമല്ല സണ്‍റൈസേഴ്‌സ് ഹൈദരാബാദിനു ലഭിച്ചിരിക്കുന്നത്. ഏഴോവറിനുള്ളില്‍ തന്നെ രണ്ട് ഇടിവെട്ട് ഓപ്പണര്‍മാരെയും ഓറഞ്ച് ആര്‍മിക്കു നഷ്ടമായിരിക്കുകയാണ്. അഭിഷേക് ശര്‍മ ഗോള്‍ഡന്‍ ഡെക്കായപ്പോള്‍ ട്രാവിസ് ഹെഡ് 18 റണ്‍സിനും ക്രീസ് വിട്ടു.

ഈ മല്‍സരത്തിലെ ഫ്‌ളോപ്പ് ഷോയ്ക്ക് പിന്നാലെ നാണക്കേടിന്റെ വലയൊരു റെക്കോര്‍ഡ് കൂടി അഭിഷേക് കുറിച്ചിരിക്കുകയാണ്. ഇതു ഏറ്റവുമധികം സന്തോഷിപ്പിക്കുന്നത് പ്രധാനമായും രണ്ടു പേരായിരിക്കും. ഒരാള്‍ ഇന്ത്യയുടെ മുന്‍ ഇതിഹാസ നായകന്‍ രോഹിത് ശര്‍മയാണെങ്കില്‍ മറ്റൊന്ന് മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണിമാണ്. ഇതിനു പിന്നിലെ കാരണമറിയാം.

ABHISHEK SHARMA

ആ റെക്കോര്‍ഡ് അഭിഷേകിന്

ടി20യില്‍ ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവുമധികം തവണ പൂജ്യത്തിനു പുറത്തായ ഇന്ത്യന്‍ താരമെന്ന നാണക്കേടിന്റെ ഓള്‍ടൈം റെക്കോര്‍ഡാണ് അഭിഷേക് ശര്‍മ ഇ്‌പ്പോള്‍ സ്വന്തം പേരിലാക്കിയത്. രാജസ്ഥാന്‍ റോയല്‍സുമായുള്ള പോരാട്ടത്തിലെ ഡെക്കോടെ അദ്ദേഹം പൂജ്യത്തിന്റെ ഏഴാക്കി ഉയര്‍ത്തിയിരിക്കുകയാണ്.

നേരത്തേ ഈ നാണക്കേടിന്റെ റെക്കോര്‍ഡ് പങ്കിട്ട രോഹിത് ശര്‍മയും സഞ്ജു സാംസണുമാണ് ഇതോടെ രക്ഷപ്പെട്ടിരിക്കുന്നത്. ആ നാണക്കേട് ഇപ്പോള്‍ തങ്ങളില്‍ നിന്നും ഒഴിഞ്ഞുപോയതില്‍ ഇപ്പോള്‍ രണ്ടു പേരും തീര്‍ച്ചയായും സന്തോഷിക്കുന്നുണ്ടാവുമെന്നും ഉറപ്പാണ്. ആറു വീതം ഡെക്കുകളാണ് ഹിറ്റ്മാന്റെയും സഞ്ജുവിന്റെയും അക്കൗണ്ടിലുള്ളത്.

2018ലായിരുന്നു ഇന്ത്യന്‍ ടീമിലും ഐപിഎല്ലിലുമായി രോഹിത് ആറു മല്‍സരങ്ങില്‍ അക്കൗണ്ട് തുറക്കാനാവാതെ ക്രീസ് വിട്ടത്. 32 ഇന്നിങ്‌സുകളിലായിരുന്നു അദ്ദേഹം അന്നു ആറെണ്ണത്തില്‍ ഡെക്കായത്.

സഞ്ജുവാകട്ടെ ആറു ഡെക്കുകളെന്ന നാണക്കേട് കുറിച്ചത് 2025ലുമായിരുന്നു. രോഹിത്തിനെ പോലെ സഞ്ജുവും അന്നു കളിച്ചത് 32 ഇന്നിങ്‌സുകള്‍ തന്നെയായിരുന്നു. പക്ഷെ അഭിഷേകാവട്ടെ വെറും 18 ഇന്നിങ്‌സുകളിലാണ് ഏഴാമതും ഡെക്കായിരിക്കുന്നത്.

ഒരു കലണ്ടര്‍ വര്‍ഷം ഏറ്റവുമധികം ഡെക്കുകളുള്ള ഇന്ത്യന്‍ താരമായി മാറുക മാത്രല്ല മറ്റൊരു മോശം റെക്കോഡിനു കൂടി അഭിഷേക് അവകാശിയായിട്ടുണ്ട്. ഐപിഎല്ലില്‍ ഒരു മല്‍സരത്തിലെ ആദ്യ ബോളില്‍ ഔട്ടായ രണ്ടാമത്തെ എസ്ആര്‍എച്ച് ഓപ്പണറായാണ് അദ്ദേഹം മാറിയത്.

2018ല്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരേ ശിഖര്‍ ധവാനാണ് മുമ്പ് ഈ തരത്തില്‍ ആദ്യ ബോളില്‍ വിക്കറ്റ് കൈവിട്ടത്. ഇപ്പോള്‍ അഭിഷേകും ഈ ലിസ്റ്റിലേക്കു തന്റെ പേരും ചേര്‍ത്തിരിക്കുകയാണ്.

ABHISHEK SHARMA

അഭിഷേകിന്റെ പുറത്താവല്‍

ഇംഗ്ലീഷ് സ്റ്റാര്‍ പേസര്‍ ജോഫ്ര ആര്‍ച്ചറാണ് പതിവുപോലെ രാജസ്ഥാന്‍ റോയല്‍സിനായി ആദ്യ ഓവര്‍ ബൗള്‍ ചെയ്യാനെത്തിയത്. അഭിഷേക് ശര്‍മയുടെയും ട്രാവിസ് ഹെഡിന്റെയും വെടിക്കെട്ട് കാണാന്‍ കാത്തിരുന്ന സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഫാന്‍സ് ആദ്യ ബോളിനു പിന്നാലെ സ്തബ്ധരാവുകയും ചെയ്തു.

ആര്‍ച്ചര്‍ പരീക്ഷിച്ച ഷോര്‍ട്ട് ബോളിനെതിരേ ക്രീസിനു പുറത്തേക്കിറങ്ങി ആക്രമിക്കാന്‍ അഭിഷേക് തുനിയുകയായിരുന്നു. പക്ഷെ പ്രതീക്ഷിച്ചതു പോലെ ബോള്‍ കണക്ട് ചെയ്യാനായില്ല. ടോപ് എഡ്ജായ ബോള്‍ തേര്‍ഡ് മാന്‍ ഏരിയയില്‍ ബൗണ്ടറിക്കു അരികെ വച്ച് രവി ബിഷ്‌നോയ് അനായാസം പിടികൂടുകയും ചെയ്തു.

Story first published: Monday, April 13, 2026, 20:54 [IST]
Other articles published on Apr 13, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+