Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2026: ലാസ്റ്റ് ബോള്‍ ത്രില്ലര്‍!! ഒറ്റ റണ്ണില്‍ ജിടി, രാഹുലിന്റെ വണ്‍മാന്‍ ഷോ വിഫലം

ഡല്‍ഹി: കെഎല്‍ രാഹുലിന്റെ (92) വണ്‍മാന്‍ ഷോയും രക്ഷിച്ചില്ല. ഐപിഎല്ലില്‍ ഹാട്രിക് ജയം മോഹിച്ചിറങ്ങിയ ഡല്‍ഹി ക്യാപ്പിറ്റല്‍സിനു മൂക്കുകയറിട്ട് മുന്‍ ചാംപ്യന്‍മാരായ ഗുജറാത്ത് ടൈറ്റന്‍സ്. അവസാന ബോളിലേക്കു നീണ്ട ത്രില്ലറില്‍ ഒരു റണ്‍സിന്റെ നാടകീയ ജയമാണ് ജിടി പിടിച്ചെടുത്തത്. രണ്ടു തുടര്‍ തോല്‍വികള്‍ക്കു ശേഷം ഈ സീസണില്‍ അവരുടെ ആദ്യ വിജയമാണിത്.

211 റണ്‍സിന്റെ വലിയ ലക്ഷ്യമാണ് ഡിസിക്കു ജിടി നല്‍കിയത്. അവസാന ബോളില്‍ ജയിക്കാന്‍ രണ്ടു റണ്‍സാണ് ഡിസിക്കു വേണ്ടിയിരുന്നത്. പക്ഷെ പ്രസിദ്ധ കൃഷ്ണയെറിഞ്ഞ ഓവറിലെ ആറാമത്തെ പന്തില്‍ ഡിസിക്കു റണ്ണൊന്നും ലഭിച്ചില്ല. കൂടാതെ കുല്‍ദീപ് യാദവ് റണ്ണൗട്ടാവുകയും ചെയ്തതോടെ ഡിസി എട്ടു വിക്കറ്റിന് 209ലൊതുങ്ങി.

RASHID KHAN

കെഎല്‍ രാഹുല്‍ (92) തകര്‍പ്പന്‍ ഇന്നിങ്‌സ് കാഴ്ചവച്ചെങ്കിലും ടീമിനെ രക്ഷിക്കാനായില്ല. 52 ബോളില്‍ 11 ഫോറും നാലു സിക്‌സും ഇന്നിങ്‌സിലുണ്ടായിരുന്നു. ഡേവിഡ് മില്ലറും ശ്രീലങ്കയുടെ പതും നിസങ്കയും 41 റണ്‍സ് വീതവുമെടുത്തു. ജിടിക്കായി റാഷിദ് ഖാന്‍ മൂന്നും പ്രസിദ്ധ് കൃഷ്ണ രണ്ടും വിക്കറ്റുകളെടുത്തു.

200 പ്ലസ് ചേസ് ചെയ്യവെ മികച്ചൊരു തുടക്കം ഡിസിക്കു ആവശ്യമായിരുന്നു. രാഹുല്‍- നിസങ്ക ജോടി അതു നല്‍കുകയും ചെയ്തു. ആദ്യ വിക്കറ്റില്‍ ഇരുവരും 76 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 49 ബോളുകളിലാണിത്. നിസങ്ക മടങ്ങിയ ശേഷം ഒരു ഭാഗത്തു വിക്കറ്റുകള്‍ വീണുകൊണ്ടിരുന്നെങ്കിലും നങ്കൂരമിട്ടു കളിച്ച രാഹുല്‍ ടീമിനെ താങ്ങിനിര്‍ത്തുകയായിരുന്നു.

കഴിഞ്ഞ രണ്ടു കളിയിലും ഇംപാക്ട് പ്ലെയറായെത്തി ഫിഫ്റ്റി പ്ലസ് സ്‌കോറുകളുമായി പ്ലെയര്‍ ഓഫ് ദി മാച്ചായ റിസ്വിക്കു ഈ കളിയില്‍ മാജിക്ക് ആവര്‍ത്തിക്കാനായില്ല. റാഷിദ് ഖാന്റെ ബൗളിങില്‍ റിസ്വി ക്ലീന്‍ ബൗള്‍ഡായി മടങ്ങി.

KL RAHUL

ഗില്ലിലേറി ജിടി

പരികു ഭേദമായി ടീമിലേക്കുള്ള തിരിച്ചുവരവ് ശുഭ്മന്‍ ഗില്‍ ഫിഫ്റ്റി പ്ലസ് സ്‌കോറുമായി ആഘോഷിച്ചപ്പോള്‍ നാലു വിക്കറ്റുകള്‍ നഷ്ടത്തിലാണ് ഗുജറാത്ത് ടൈറ്റന്‍് 210 റണ്‍സെന്ന വലിയ ടോട്ടല്‍ പടുത്തുയര്‍ത്തിയത്. 70 റണ്‍സുമായി ടീമിന്റെ അമരക്കാരനായത് ഗില്ലാണ്. 45 ബോളില്‍ നാലു ഫോറും അഞ്ചു സിക്‌സറും അദ്ദേഹത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു.

വാഷിങ്ടണ്‍ സുന്ദര്‍ (55), ജോസ് ബട്‌ലര്‍ (52) എന്നിവരുടെ ഫിഫ്റ്റികളും ജിടി ഇന്നിങ്‌സിനു കരുത്തായി. നാലാം നമ്പറിലേക്കു പ്രൊമോഷന്‍ ലഭിച്ച വാഷി കന്നി ഐപിഎല്‍ ഫിഫ്റ്റി കൂടിയാണ് കുറിച്ചത്. 32 ബോളുകള്‍ നേരിട്ട ഇന്നിങ്‌സില്‍ ആറു ഫോറും രണ്ടു സിക്‌സറുമുണ്ടായിരുന്നു. ബട്‌ലറാവട്ടെ വെറും 27 ബോളിലാണ് അഞ്ചു സിക്‌സും മൂന്നു ഫോറുമടക്കം 52ലെത്തിയത്.

ഹോംഗ്രൗണ്ടില്‍ ടോസ് ലഭിച്ച ഡിസി ക്യാപ്റ്റന്‍ അക്ഷര്‍ പട്ടേല്‍ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. തുടര്‍ച്ചയായ മൂന്നാമത്തെ മല്‍സരത്തിലാണ് അദ്ദേഹം ടോസ് ജയിച്ചത്. കഴിഞ്ഞ കളിയിലെ അതേ ടീമിനെ ഡിസി നിലനിര്‍ത്തി.

മറുഭാഗത്ത് പരിക്കു കാരണം അവസാന മല്‍സരം മിസ്സായ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ മടങ്ങിയെത്തിയപ്പോള്‍ കുമാര്‍ കുശാഗ്ര പുറത്തായി. ടീമിലെ ഏക മാറ്റവും ഇതു മാത്രമാണ്.

നേരത്തേ ആദ്യ കളിയില്‍ റിഷഭ് പന്തിന്റെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ ആറു വിക്കറ്റിനു തകര്‍ത്താണ് ഡിസി സീസണാരംഭിച്ചത്. രണ്ടാമങ്കത്തില്‍ അഞ്ചു തവണ ജേതാക്കളായ മുംബൈ ഇന്ത്യന്‍സിനെയും ഇതേ മാര്‍ജിനില്‍ അവര്‍ കീഴടക്കി. ഇംപാക്ട് പ്ലെയറായി ഇറങ്ങി തകര്‍പ്പന്‍ ഇന്നിങ്‌സുകള്‍ കളിച്ച സമീര്‍ റിസ്വിയാണ് രണ്ടും കളിയിലും ഡിസിയുടെ ഹീറോ.

അതേസമയം, ആദ്യ കളിയില്‍ പഞ്ചാബ് കിങ്‌സിനെതിരേ മൂന്നു വിക്കറ്റിന്റെ പരാജയമാണ് ഗില്ലിനും സംഘത്തിനും വഴങ്ങേണ്ടി വന്നത്. രണ്ടാംറൗണ്ടില്‍ അദ്ദേഹത്തിന്റെ അഭാവത്തില്‍ റാഷിദ് ഖാനാണ് ജിടിയെ നയിച്ചത്. പക്ഷെ അവസാന ഓവറിലേക്കു നീണ്ട ത്രില്ലിറില്‍ രാജസ്ഥാന്‍ റോയല്‍സിനോടു ജിടി പൊരുതിവീണു. ആറു റണ്‍സിനാണ് അവര്‍ കീഴടങ്ങിയത്.

പ്ലെയിങ് ഇലവന്‍

ഡല്‍ഹി ക്യാപ്പിറ്റല്‍സ്- കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), പതും നിസ്സങ്ക, നിതീഷ് റാണ, സമീര്‍ റിസ്വി, ഡേവിഡ് മില്ലര്‍, ട്രിസ്റ്റണ്‍ സ്റ്റബ്‌സ്, അക്‌സര്‍ പട്ടേല്‍ (സി), വിപ്രജ് നിഗം, ലുങ്കി എന്‍ഗിഡി, കുല്‍ദീപ് യാദവ്, ടി നടരാജന്‍, മുകേഷ് കുമാര്‍.

ഗുജറാത്ത് ടൈറ്റന്‍സ്- ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), സായ് സുദര്‍ശന്‍, ജോസ് ബട്ട്ലര്‍ (വിക്കറ്റ് കീപ്പര്‍), ഗ്ലെന്‍ ഫിലിപ്സ്, വാഷിംഗ്ടണ്‍ സുന്ദര്‍, ഷാരൂഖ് ഖാന്‍, രാഹുല്‍ തെവാതിയ, റാഷിദ് ഖാന്‍, കാഗിസോ റബാഡ, അശോക് ശര്‍മ്മ, മുഹമ്മദ് സിറാജ്, പ്രസീദ് കൃഷ്ണ.

Story first published: Wednesday, April 8, 2026, 17:46 [IST]
Other articles published on Apr 8, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+